അക്ഷയ്മിത്ര – 4 8

അക്ഷയ്മിത്ര 4

Akshyamithra Part 4 | Author : Micky

[ Previous Part ] [ www.kambi.pw ]


 

 

അക്ഷയ്മിത്ര 4️⃣
🔸🔸🔸🔸🔸🔸🔸🔸🔸🔸

അടുത്ത സെക്കന്റിൽതന്നെ എന്റെ കാൽ ബ്രെയ്ക്കിലമർന്നു. ……….. പക്ഷെ., എന്റെ നോട്ടമാപ്പോൾ ആ വീടിന്റെ സിറ്റൗട്ടിലേക്കായിരുന്നില്ല …….. ഉത്തരം കിട്ടാത്ത ചില സംശയങ്ങൾ മുളപൊട്ടിയ എന്റെ നോട്ടമാപ്പോൾ ആ വീടിന്റെ കാർപോർച്ചിലേക്കായിരുന്നു.. ▶️

തുടർന്ന് വായിക്കുക.. ⏸️
———————————–

“”ഈ കാറല്ലെ ഞാൻ അവിടെവച്ച് കണ്ടത്..??? ……………… ……………””
മിത്രയുടെ വീടിന്റെ കർപോർച്ചിൽ ഒതുക്കി നിർത്തിയിട്ടിരിക്കുന്ന ഒരു ഗ്രേ കളർ Hyundai Creta കാറിലേക്ക് സൂക്ഷിച്ച് നോക്കി ഒരു സംശയത്തോടെ ഞാൻ മനസ്സിലോർത്തു..

“”ആന്ന് അതുതന്നെ.. ………… ……”” ചില സെക്കന്റുകൾകൂടി ആ കാറിനെ മൊത്തത്തിലൊന്ന് സ്‌ക്യാൻ ചെയ്ത് നോക്കിയസേഷം ഞാൻ മനസ്സിലുറപ്പിച്ചു.. ഒപ്പം പിടികിട്ടാത്ത ചില സംശയങ്ങളും”””

“”സംശയിക്കണ്ട അപ്പൂസെ.!!”” പെട്ടന്നാണ് എന്റെ തൊട്ടടുത്ത് നിന്നും പരിചിതമായ ഒരു സ്ത്രീശബ്ദം എന്റെ കാതുകളിലേക്കെത്തിയത്..

ചെറിയൊരു ഞെട്ടലോടെ ശബ്ദം കേട്ട ഭാഗത്തേക്ക്‌ ഞാൻ തിരിഞ്ഞ് നോക്കിയതും.

വിരലുകൾ തമ്മിൽ കൂട്ടിപ്പിണഞ്ഞ് ചുണ്ടിലൊരു കള്ള പുഞ്ചിരിയോടെ, ഡോറിനോട് ചേർന്നുനിന്ന് എന്നേതന്നെ നോക്കി നിൽക്കുന്ന മിത്രേയാണ് ഞാൻ കണ്ടത്,.. — ,

അപ്പഴാണ് കാര്യങ്ങളുടെ കിടപ്പുവശം എനിക്ക് ഏറെകുറെ മനസ്സിലായത്.

“”അപ്പൂസ് സംശയിക്കണ്ട.. ആ നിർത്തിയിട്ടേക്കുന്ന കാറ്‌.. അത് എന്റേതുതന്നെയ.! ഞാനും, അഞ്ജുവും ഫ്രണ്ട്സും അങ്ങോട്ട്‌ വന്നത് ഈ കാറിന.!”” അത്രേം പറഞ്ഞ് നിർത്തിയ മിത്ര രണ്ട്‌ കയ്യും ഡോറിന്റെ സൈഡിൽ പിടിച്ച് സ്വല്പംകൂടി ഡോറിനോട് ചേർന്ന് നിന്നു..

അവൾ പറഞ്ഞത് കേട്ട് ഞാൻ മനസ്സിൽ.. ““ഓഹോ.. അപ്പൊ കാറ്‌ വേറാരൊ കൊണ്ടുപോയി എന്ന് പറഞ്ഞത് വെറുതെയാണ് അല്ലെ..?? എന്നേ ഇവിടെ വരുത്താനുള്ള നിന്റെ തന്ത്രം, എന്നേ ഒറ്റയ്ക്ക് കിട്ടാനുള്ള നിന്റെ ബുദ്ധി..! എന്തായാലും കൊള്ളാം.!”” എന്ന് മനസ്സിൽ പറഞ്ഞ ഞാൻ..

“”അപ്പൊ അവിടെവച്ച് പറഞ്ഞതൊ.? ഈ കാറ് വേറാരോ കൊണ്ടുപോയെന്ന്.?””” അവളുടെ പരട്ടബുദ്ധി മനസ്സിലായിട്ടും ഒന്നും മനസ്സിലാവാത്തവനേപോലെ സ്വൽപ്പം ഗൗരവത്തോടെ ഞാൻ ചോദിച്ചു, എന്നാൽ എന്റെ ആ ചോദ്യത്തിന് ഒരു മറുപടിയും തരാതെ മിത്ര അതേ ചിരിയോടെ എന്റെ മുഖത്തേക്കുതന്നെ നോക്കി നിൽക്കുക മാത്രമാണ് ചെയ്തത്..

“”എന്തിനാ എന്നോട് അങ്ങനെയൊരു നുണ പറഞ്ഞെ..?”” എന്റെ ചോദ്യത്തിന് അവളിൽ നിന്നും മറുപടിയൊന്നും ഇല്ലാന്ന് കണ്ടപ്പോൾ സ്വൽപ്പംകൂടെ ശബ്ദമുയർത്തി ഞാൻ വീണ്ടും അവളോട്‌ ചോദിച്ചു.. — അതിനവൾ

“”അപ്പൂസിനെയൊന്ന് തനിച്ച് കിട്ടാൻ വേണ്ടിതന്നെയ ഞാൻ ചെറിയച്ഛനോട് കാറവിടുന്ന് തിരികെ കൊണ്ടുപൊയ്ക്കോളാൻ പറഞ്ഞത്.””
ഒറ്റ ശ്വാസത്തിൽ അത്രേം പറഞ്ഞ് നിർത്തിയ മിത്ര വീണ്ടും തുടർന്നു..

““അങ്ങനെ ചെയ്ത നമ്മളെ തിരികെ കാവാലത്തേക്ക് കൊണ്ടുവിടാൻ അനഘേകൊണ്ട് ആപ്പൂസിനോട് പറയിക്കാവെന്ന് അഞ്ജുവ എന്നോട് പറഞ്ഞത്.!! അവളാ എനിക്ക് ആ ഐഡിയ പറഞ്ഞ് തന്നത്”” കള്ളത്തരം കയ്യോടെ പിടിക്കപ്പെട്ട ഒരു കൊച്ചുകുട്ടിയേപോലെ ചുണ്ട് കൂർപ്പിച്ചുകൊണ്ട് അത്രേം പറഞ്ഞ് നിർത്തി മിത്ര തിരിഞ്ഞ് വീടിന്റെ സിറ്റൗട്ടിലേക്ക് നോക്കി, ആ സമയം ഞാനും തല ചരിച്ച് സിറ്റൗട്ടിലേക്കൊന്ന് നോക്കി..

എന്റെ നോട്ടം ചെന്നതും പെട്ടന്നാരൊ സിറ്റൗട്ടിന്റെ തൂണിന്റെ മറവിലേക്ക് മറയുന്നപോലെ എനിക്ക് തോന്നി.. അത് ഇവൾടെ വാല് അഞ്ജുവാണെന്ന് എനിക്കപ്പഴേ മനസ്സിലായി..

അപ്പഴേക്കും സിറ്റൗട്ടിൽനിന്നും നോട്ടംമാറ്റിയ ഞാൻ വീണ്ടും മിത്രയുടെ മുഖത്തേക്ക് നോക്കി.. – ആ സമയമാത്രയും വിരളുകൾതമ്മിൽ കൂട്ടിപിണച്ചുകൊണ്ട് എന്റെ മുഖത്തേക്കുതന്നെ നോക്കി നിന്നിരുന്ന മിത്ര, എന്റെ നോട്ടം അവളുടെ മുഖത്തേക്ക് ചെന്നതും പെട്ടന്നുതന്നെ അവൾ മുഖം താഴേക്ക് കുനിച്ചു.. — അതുകണ്ട് എന്റെ ചുണ്ടിൽ ഒരു ചെറുചിരി വിടർന്നെങ്കിലും ഞാനത് ചുണ്ടിലൊളിപ്പിച്ചു..

Leave a Reply

Your email address will not be published. Required fields are marked *