അക്ഷയ്മിത്ര – 4 8

ദേഷ്യംകൊണ്ട് ഈയലുപോലെ വിറയ്ക്കുകയായിരുന്നു ഞാനപ്പോൾ…

ഞാൻ പതിയെ കാറിന്റെ സ്പീഡ്കുറച്ച് റോഡിന്റെ ഒരു സൈഡിലായിട്ട് കാർ ഒതുക്കിനിർത്തി, ഒരു കുപ്പി വെള്ളവുമെടുത്ത് ഡോർ തുറന്ന് പുറത്തേക്കിറങ്ങി… മുഖം നന്നായി ഒന്ന് കഴുകിയശേഷം ഒന്ന് നിവർന്ന് നിന്നു..

കൊഴഞ്ചേരി കഴിഞ്ഞ് പത്തനംതിട്ട അടുക്കറായിരുന്നു, വീട്ടിലേക്കെത്താൻ ഇനി ഒരു മൂന്നര കിലോമീറ്റർ ബാക്കി.

ഞാൻ വീണ്ടും കാറിലേക്ക് കയറി, കാർ സ്റ്റാർട്ട്‌ ചെയ്ത് പതിയെ മുന്നോട്ടെടുത്തു..
*******************
അതേസമയം “കാവാലത്ത്: മിത്രയുടെ വീട്ടിൽ”

(കഥ കുറച്ചുനേരം എഴുത്തുക്കാരന്റെ Point Of View-ലൂടെ)

ആപ്പൂസ് അവിടുന്ന് പോയശേഷം തന്റെ മുറിയിലേക്ക് കയറിയ മിത്ര മുറിയിലെ ആ വലിയ ഡബിൾകോട്ട് കട്ടിലിൽ എന്തോ ആലോചിച്ച് ഇരിക്കുകയായിരുന്നു… തല താഴേക്ക് കുനിച്ചാണ് മിത്ര ഇരിക്കുന്നത്..

അപ്പഴാണ്.. പാതി ചാരിയിട്ടിരുന്ന ആ മുറിയുടെ ഡോറും തുറന്ന് ഒരാൾ ആ മുറിയിലേക്ക് കയറി വന്നത്..

തന്റെ മുറിയിലേക്ക് കയറി വന്ന ആൾ ആരാണെന്ന് നോക്കാൻപോലും മിത്ര തല ഉയർത്തിയില്ല, അതേ ഇരുപ്പുതന്നെ തുടർന്നു.. ആ കയറിവന്ന ആളും ഒരക്ഷരംപോലും മിണ്ടാതെ അവിടെത്തന്നെ നിന്നു..

ഒരു രണ്ട് മിനുറ്റ് കഴിഞ്ഞതും വീണ്ടും ചിലർ ആ മുറിയിലേക്ക് കയറി വന്നു… അപ്പഴും മിത്ര തലയുയർത്തി നോക്കിയില്ല..

“”മോളെ… മിതു””” ………………………… അവളുടെ മുറിയിലേക്ക് ആദ്യം കയറി വന്ന അവളുടെ മമ്മി ‘പൂർണിമ’ ഭയവും സ്നേഹവും നിറഞ്ഞ സ്വരത്തിൽ അവളെ വിളിച്ചു..

അപ്പഴും മിത്ര തലയുയർത്തിയില്ല……..

പൂർണിമയുടെ തൊട്ടടുത്തുതന്നെ ആദിയും, അഞ്ജുവും, ആ മറ്റ് രണ്ട് പെൺകുട്ടികളും നിൽപ്പുണ്ടായിരുന്നു.. അപ്പഴാണ് ആ മുറിയിലേക്ക് ക്ഷണിക്കപ്പെട്ടതുപോലെ രണ്ടുപേർകൂടി കയറി വന്നത്..

‘നീരജും’ അവന്റെ ഫ്രണ്ട് ‘വൈശാകും’

അവര് ആ മുറിയിലേക്ക് കയറി വന്നതും ആദി നീരാജിന്റെ അടുത്തേക്ക് ചെന്നു, അവന്റെ ചെവിയിൽ എന്തോ പറഞ്ഞു.. അതിന് നീരജും അവനോട് തിരിച്ച് എന്തോ മറുപടി പറഞ്ഞു..

നീരജ് പറഞ്ഞതുകേട്ട് ഭയവും അത്ഭുതവും നിറഞ്ഞ ഭാവത്തോടെ ആദി നീരജിന്റെ മുഖത്തേക്ക് നോക്കി.

അതേസമയം..

പൂർണിമ പതിയെ കട്ടിലിന്റെ അടുത്തേക്ക് ചെന്നു..

“മോളെ..”” എന്ന് വീണ്ടും പതിയെ വിളിച്ചു..

എന്നാൽ പൂർണിമയെ ഒന്ന് നോക്കുകപോലും ചെയ്യാതെ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റ മിത്ര നേരെ ടീപ്പോടെ അടുത്തേക്ക് നടന്നു, ടീപ്പൊയിൽ ഇരുന്ന തന്റെ ഫോൺ കയ്യിലെടുത്ത് ഒരു നമ്പറിലേക്ക് അവൾ ഡയൽ ചെയ്തു..

“”എന്തായി മോളെ.??””” കോൾ കണക്റ്റായതും മറുസൈഡിൽ നിന്നും ഒരു പുരുഷ ശബ്ദമുയർന്നു..

മിത്ര: അവനിവിടുന്ന് തിരികെ പോയ്‌ ചെറിയച്ച”” അവൾ മറുപടി പറഞ്ഞു..

ചെറിയച്ഛൻ: കുറേ നേരമായൊ പോയിട്ട്.?”””

മിത്ര: ഒരു പത്ത് മുപ്പത് മിനിറ്റായിക്കാണും””

ചെറിയച്ഛൻ: അവന് സംശയമൊന്നും തോന്നിയില്ലല്ലൊ.. അല്ലെ.?””

മിത്ര: ഇല്ല ചെറിയച്ഛ.. അവന് ഒരു സംശയവും തോന്നിയിട്ടില്ല”” അത് പറയുമ്പോൾ അവളുടെ ചുണ്ടിൽ ഒരു ചിരിയുണ്ടായിരുന്നു.. ഒരു ഗൂഢമായ ചിരി..

ചെറിയച്ഛൻ: ശെരി മോളെ.. ബാക്കി നമുക്ക് നാളെ സംസാരിക്കാം, എന്നാ വെക്കട്ടെ””

മിത്ര: ഓക്കെ ചെറിയച്ഛ””

അത്രേം പറഞ്ഞ് അവൾ ഫോൺ കട്ട്‌ ചെയ്തു.. ശേഷം അവൾ തിരിഞ്ഞ് പൂർണിമായെ നോക്കി.. അവളുടെ നോട്ടം കണ്ടതും പൂർണിമയുടെ മുഖത്ത് ഒരു ഭയം നിഴലിച്ചു.. അത് മനസ്സിലാക്കിയെന്നോണം മിത്ര പൂർണിമയുടെ അടുത്തേക്ക് നടന്നുചെന്നു, പൂർണിമയുടെ വലതുകൈ അവൾ ഇരു കൈകൊണ്ടും കൂട്ടിപ്പിടിച്ച് മാറോട് ചേർത്തുപിടിച്ചു, എന്നിട്ട് ചോദിച്ചു..

“”മമ്മിക്കെന്നെ പേടിയാണൊ.?”” അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

“”അതേ മോളെ.. എനിക്ക് ഭയമാണ്.. നിന്നെ ഓർത്തുള്ള ഭയം.! നിനക്ക് അരുതാത്തതെന്തെങ്കിലും സംഭവിക്കുമോ.? എന്ന ഭയം””” അത്രേം പറഞ്ഞ് നിർത്തി പൂർണിമ ഇടതു കൈകൊണ്ട് മിത്രയുടെ കവിളിൽ പതിയെ തലോടി.. പൂർണിമയുടെ കണ്ണുകളും അപ്പോൾ നിറഞ്ഞിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *