അക്ഷയ്മിത്ര – 4 8

ഇതെല്ലാം കണ്ട് നിന്നിരുന്ന അഞ്ജുവിന്റെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..

“”ഏയ്‌ കരയാതെ മീനുസെ..”” അവളുടെ മുടിയിഴകളിൽ തലോടികൊണ്ട് ഞാനവളെ സമാധാനപ്പെടുത്തി..

പെട്ടന്നവൾ എന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ചിരുന്ന അവളുടെ കൈകൾ അടർത്തിമാറ്റി എന്റെ മുഖത്തേക്ക് നോക്കി

“”ഇനി എന്റെപ്പൂസ് സമയം കളയണ്ട പൊക്കൊ… വീട്ടി എല്ലാരും അപ്പൂസിനെ കാത്തിരിക്കുവല്ലെ… പൊക്കൊ””” കവിളിലേക്ക് ഒലിച്ചിറങ്ങിയ കണ്ണുനീർ പുറം കൈകൊണ്ട് തുടച്ച് നീക്കിക്കൊണ്ട് അവളെന്നോട് പറഞ്ഞു..

“”നീയെന്റെ മടീന്നൊന്ന് ഇറങ്ങിയാലല്ലെ എനിക്ക് വീട്ടി പോവാൻ പറ്റു..ഏ.?””
ഒരു ചിരിയോടെ അവളുടെ മുഖത്തുനോക്കി ഞാനത് പറഞ്ഞതും..

“”അയ്യൊ സോറി.. സോറി.. സോറി… സോറി..”” എന്നുപറഞ്ഞ് എന്റെ മടിയിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ മിത്ര എന്തോ ഓർത്തിട്ടെന്നപോലെ വീണ്ടും എന്റെ നേരെ തിരിഞ്ഞു.. അത് എന്തിനാണെന്ന് അവളുടെ കണ്ണുകളിലെ ആ തിളക്കം കണ്ടപ്പോൾതന്നെ എനിക്ക് മനസ്സിലായി..

പിന്നെല്ലാം പെട്ടന്നായിരുന്നു… ഇരു കയ്യും വിടർത്തി എന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ച മിത്ര എന്റെ മുഖം അവളിലെക്കടുപ്പിച്ച് എന്റെ ചുണ്ടുകളെ അവളുടെ വിറയ്ക്കുന്ന അധരങ്ങൾകൊണ്ട് അപ്പാടെ കടിച്ചെടുത്ത് നുണഞ്ഞുവലിക്കാൻ തുടങ്ങി.. ചില സെക്കന്റുകൾ നീണ്ടുനിന്ന ചുംബനം..

അതിനെല്ലാം സാക്ഷിയായി കണ്ണും മിഴിച്ച് ബ്ലിങ്ങസ്യയായി നിൽക്കുകയാണ് അവളുടെ വാല് ഏത്… നമ്മുടെ അഞ്ജുവെ..

അപ്പഴേക്കും ചുണ്ടുകൾകൊണ്ടുള്ള മിത്രയുടെ ആക്രമണവും നിന്നിരുന്നു, എന്റെ ചുണ്ടുകളെ എനിക്കുതന്നെ തിരികെ നൽകി ഒരു നിറഞ്ഞ പുഞ്ചിരിയും തന്ന്… നാണം നിറഞ്ഞ് തുളുമ്പിയ മുഖത്തോടെ അവൾ എന്റെ മടിയിൽനിന്നും എഴുന്നേറ്റ് കാറിന് പുറത്തേക്കിറങ്ങി..

“”എന്നാ ഞാൻ പോട്ടെ””

എന്റെ ആ ചോദ്യത്തിന് മിത്ര നിറഞ്ഞ ചിരിയോടെ തലയാട്ടി, ഒപ്പം ഞാൻ അഞ്ജുവിനെ നോക്കി പോവാണെന്ന് ചിരിച്ചുകൊണ്ട് തലയാട്ടി അവളും ചിരിച്ചുകൊണ്ട് തലയാട്ടി..

ശേഷം…

കാറിന്റെ ഡോർ അടച്ച് ഞാൻ സീറ്റ്ബെൽറ്റിട്ടു..

കാർ സ്റ്റാർട്ടാക്കി ഞാനാ വീടിന്റെ ഗേറ്റ് കടന്ന് പുറത്തേക്ക് ഇറങ്ങുന്നതിന് മുൻപ് വീടിന്റെ സിറ്റൗട്ടിൽ എന്നേതന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന പൂർണിമ ആന്റിയേയും ആദിയേയും ഒന്ന് തറപ്പിച്ച് നോക്കാനും ഞാൻ മറന്നില്ല..
**************

മിത്രയുടെ വീട്ടിൽ നിന്നും ഞാനിപ്പോൾ ഇറങ്ങിയിട്ട് ഏകദേശം 15 മിനിറ്റ് പിന്നിടുന്നു.. ഞാൻ ഫോണെടുത്ത് സമയം നോക്കി 12.05..

ഞാൻ ആക്സലേറ്റർ ചവിട്ടിവിട്ടു..

80-85 സ്പീഡിൽ കറങ്ങനെ ചീറി പാഞ്ഞ് പോകുമ്പഴും എന്റെ മനസ്സ് നൂല് പൊട്ടിയ പട്ടം പോലെ പാറിപ്പറന്നങ്ങനെ നടക്കുകയായിരുന്നു.. മിത്ര എന്നോട് ചോദിച്ച ആ ചോദ്യമായിരുന്നു എന്റെ മനസ്സ് മുഴുവൻ.. “നിനക്കെന്നെ ഇഷ്ടമല്ലെ.? അപ്പൂസെ..” എന്ന ആ ചോദ്യം..!! വീണ്ടും വീണ്ടും അവളുടെ ആ ചോദ്യം എന്റെ മനസ്സിലേക്ക് തെളിഞ്ഞ് വന്നുകൊണ്ടിരുന്നു..

“”ഞാനവളെ ശെരിക്കും സ്നേഹിക്കുന്നുണ്ടൊ..? അതോ.. അവളുടെ പിടിയിൽ നിന്നും തല്ക്കാലം രക്ഷപെടാൻ വേണ്ടി ഞാൻ വെറുതേ പറഞ്ഞതാണൊ.?”” ഞാൻ എന്നോടുതന്നെ സ്വയം മനസ്സിൽ ചോദിച്ചു.

“”അല്ല.. ഞാൻ അവളെ സ്നേഹിക്കുന്നു”” വളരെ പെട്ടന്നുതന്നെ എന്റെ മനസ്സ് അതിനുള്ള മറുപടിയും തന്നു..

പക്ഷെ അപ്പഴും., ““ഇഷ്ടമാണെന്ന് പറഞ്ഞത് ഒരു എടുത്തുചാട്ടം ആയിപ്പോയൊ..?, അവളോട്‌ ഇഷ്ടമാണെന്ന് പറയുന്നേന് മുന്നെ ഞാൻ ഒന്നൂടെ അതിനെക്കുറിച്ച് ആലോചിക്കേണ്ടിയിരുന്നൊ.??”” എന്ന് എന്റെ ഉള്ളിലിരുന്ന് ആരോ പറയുന്നപോലെ..

എന്റെ തലയ്ക്ക് ചൂട് പിടിക്കാൻ തുടങ്ങി..

“”ഈ കാര്യവിപ്പൊ ആരോട ഒന്ന് മനസ്സ് തുറന്ന് സംസാരിക്കുക””” എന്ന് ഞാൻ മനസ്സിലോർത്തു.

“”പ്രമോദും മനീഷും കിച്ചുവും ഇപ്പൊ എന്തായാലും അടിച്ച് ഓഫായിരിക്കും.. പിന്നൊള്ളത് റഫീക്… അവനേ വിളിച്ച് കാര്യം പറയാം… ഈ കാര്യത്തിൽ അവനെന്തേലും പോംവഴി എനിക്ക് തെളിച്ച് തരാതിരിക്കില്ല.””” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ റഫീക്കിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തശേഷം ഫോൺ സ്പീക്കറിലിട്ട് ഡാഷ് ബോഡിലേക്ക് വച്ചു..

Leave a Reply

Your email address will not be published. Required fields are marked *