അക്ഷയ്മിത്ര – 4 8

അവളുടെ പ്രവർത്തിയൊക്കെ കണ്ട് കണ്ണ് മിഴിച്ചുപോയ ഞാൻ “”ഇവളിത് എന്തുവാ ഈ കാണിക്കുന്നെ.?”” എന്ന് സ്വയം ഞാൻ എന്നോടുതന്നെ മനസ്സിൽ ചോദിച്ചുപോയി..

കാറിന്റെ സ്റ്റിയറിങ്ങ് സ്വൽപ്പം താണ് ഫ്രണ്ടിലേക്ക് തള്ളി ഇരിക്കുന്നതുകൊണ്ട് അവളെന്റെ മടിയിലേക്ക് ഇരുന്നപ്പോൾ ഒരുപാട് ഞെങ്ങി ഞെരുങ്ങിയാണ് ഞാനും അവളും ഇപ്പോൾ ഇരിക്കുന്നത്, ഒപ്പം വെള്ളം നിറച്ച ബലൂൺ പോലത്തെ അവളുടെ കൊഴകൊഴാന്നുള്ള ആ രണ്ട് മുലക്കുടങ്ങളും എന്റെ ഉറച്ച മാറിൽ ഞെരിഞ്ഞമർന്നാണ് ഇരിക്കുന്നത്..

“”മിത്ര എന്തായിത്.. നീയൊന്ന് പുറത്തോട്ട് ഇറങ്ങിക്കെ.. എനിക്ക് നടുവ് വേദനിക്കുന്നു”” ഈർച്ചകേട് തോന്നിയപോലെ ഞാൻ പറഞ്ഞു.

“”ഇറങ്ങാം.. പക്ഷെ അപ്പൂസ് ഇപ്പൊ എന്നോട് പറയണം.. എന്നെ ഇഷ്ടമാണെന്ന്.. അങ്ങനെയാണെങ്കിൽ ഞാനിറങ്ങാം”” അവളുടെ സംസാരത്തിൽനിന്നും അവളിപ്പോൾ സ്വൽപ്പം തണുത്തിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി..

“”പറ എന്നെ ഇഷ്ടമാണെന്ന് പറ””

“”ഇതെന്തോന്ന് റേഡിയോയൊ..? കുറേ നേരമായിട്ട് ഇതുതന്നെയാണല്ലോ ഇവൾടെ വായീന്ന് വരുന്നത്”” എന്ന് മനസ്സിൽ പറഞ്ഞ ഞാൻ..

“”മിത്ര അതൊക്കെ ഞാ..ഞാൻ ആലോചിച്ച് പിന്നെ പറയാം.. താനൊന്ന് വണ്ടീന്നിറങ്ങിക്കെ””” അവളെ വെളിയിലേക്ക് പിടിച്ചിറക്കാൻ ശ്രെമിച്ചുകൊണ്ട് ഞാൻ പറഞ്ഞു..

“”ഇല്ലപ്പൂസെ…. ഇപ്പൊതന്നെ പറയണം.. എങ്കിലേ ഞാൻ ഇറങ്ങു..””” ഒരുതരം വാശിയോടെ അവളും പറഞ്ഞു.

അപ്പഴേക്കും അഞ്ജുവും ഞങ്ങളുടെ അടുത്തേക്ക് വന്നു..

“”മിതു എന്തായിത്.. അപ്പൂസിനിനി കുറേ ദൂരം വണ്ടിയോടിച്ച് പോകണ്ടതല്ലേ.. നീയിങ്ങോട്ട് ഇറങ്ങിക്കെ”” എന്റെ അവസ്ഥ മനസ്സിലാക്കിയെന്നോണം ഞങ്ങളുടെ അടുത്തേക്കുവന്ന അഞ്ജു മിത്രയോട് പറഞ്ഞു ശേഷം അവളുടെ കയ്യിൽപിടിച്ച് അവളെ കാറിൽനിന്നും പുറത്തേക്കിറക്കാനും ശ്രെമിച്ചു..

“”അഞ്ജു വിട്ടെ.. അഞ്ജു വിട്ടെ.. ഞാനൊന്ന് പറയട്ടെ.”” എന്ന് പറഞ്ഞ് അഞ്ജുവിന്റെ കൈ തട്ടിമാറ്റിയശേഷം മിത്ര എന്റെ മുഖത്തേക്ക് നോക്കി..

“”അപ്പൂസിന് എന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം.. സ്വൽപ്പംമുൻപ് വീടിന്റെ ബാൽക്കണിയിൽവച്ച് അപ്പൂസെന്നെ ‘മീനുന്ന്’ വിളിച്ചപ്പോൾതന്നെ അതെനിക്ക് മനസ്സിലായ കാര്യവുമ… എനിക്കപ്പോൾ ഒരുപാട് സന്തോഷം തോന്നി, എന്റെ അപ്പൂസിനെ എനിക്ക് തിരിച്ച് കിട്ടിയല്ലൊ എന്നോർത്ത്, അതുകൊണ്ട ഒരുമറുപടിയും തരാതെ അപ്പൂസ് തിരികെ പോകാനിറങ്ങിയപ്പഴും ഞാൻ പിന്നൊന്നും മിണ്ടാതിരുന്നത്.. പക്ഷെ., പക്ഷെ.., അപ്പൂസ് ഇ…ഇപ്പൊ എന്നോട് പറഞ്ഞ കാര്യങ്ങൾ കേട്ടപ്പൊ എനിക്കത് സൈക്കാൻ പറ്റിയില്ല..”” അവളുടെ കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി ഒരിറ്റ് കണ്ണുനീർ കണ്ണിൽനിന്നും അടർന്ന് അവളുടെ കവിളിലേക്ക് വീണു.. അവൾ വീണ്ടും തുടർന്നു..

“”അപ്പൂസ് സ്വൽപ്പംമുൻപ് എന്നോട് പറഞ്ഞില്ലെ എന്റെ അപ്പോഴത്തെ സാഹചര്യംകൊണ്ടാണ് അപ്പൂസോന്നും പറയാതിരുന്നതെന്ന്..! അ..അപ്പൊ.. എന്റെ അപ്പോഴത്തെ സാഹചര്യം കണ്ട് എന്നെ സമാധാനപ്പെടുത്താൻ വേണ്ടിയാണൊ അപ്പൂസെന്നെ മീനുന്ന് വിളിച്ചത്..? ആണോ അപ്പൂസെ””

പൊട്ടിഒഴുകാൻ നിൽക്കുന്ന നിറമിഴികളോടെ എന്റെ കണ്ണുകളിലേക്ക് നോക്കി മിത്ര എന്നോടത് ചോദിച്ചപ്പോൾ എന്റെ ഉള്ളൊന്ന് പിടഞ്ഞു.. അതേസമയം അവൾ എന്നോട് ചോദിച്ച അതേ ചോദ്യം ഞാൻ സ്വയം എന്നോടുതന്നെ മനസ്സിൽ ചോദിച്ചു.. ആ സമയം അവളേയൊന്ന് സമാധാനപ്പെടുത്താൻ വേണ്ടിയാണൊ ഞാനവളെ ‘മീനു’ എന്ന് വിളിച്ചത്..?

“അല്ല”! വളരെപെട്ടന്നുതന്നെ അതിനുള്ള ഉത്തരവും ഞാൻതന്നെ കണ്ടെത്തി..

“”പറ അപ്പൂസെ.. എ..എന്നെ ഇഷ്ടവല്ലെ നിനക്ക്..ഏ.?””

കണ്ണിൽ വേദനനിറച്ച് ഇടറുന്ന ശബ്ദത്തിൽ വീണ്ടുമവൾ എന്നോടത് ചോദിച്ചപ്പോൾ ….. ആ നിമിഷം…. ഞാൻ ചുറ്റുമുള്ളതെല്ലാം മറന്നു..

പിന്നെ ഒന്നും നോക്കിയില്ല…….. ………..

“”എനിക്ക് നിന്നെ ഇഷ്ട്ടമാണ് മീനുസെ..””

ഞാനത് പറഞ്ഞ് തീർന്നതും ഒരു എങ്ങലോടെ അവളെന്റെ കഴുത്തിലൂടെ ചുറ്റിപിടിച്ചു.. ശേഷം അതൊരു പൊട്ടിക്കരച്ചിലായി മാറി.. എന്റെ കഴുത്തിൽ മുഖം ചേർത്തവൾ വിങ്ങിപൊട്ടി കരയുമ്പോൾ എന്റെ കണ്ണും ഒന്ന് നിറഞ്ഞുവൊ.?

Leave a Reply

Your email address will not be published. Required fields are marked *