അക്ഷയ്മിത്ര – 4 8

റഫീക്: ഇതിലിപ്പൊ എന്നോട് എന്തൊ ചോദിക്കനാ… നിനക്ക് ശെരിയെന്ന് തോന്നുന്നത് നീ ചെയ്.. എന്തിനും ഏതിനും ഞാനും നമ്മുടെ ചങ്ക്‌സും കൂടെയുണ്ടാവും””” എനിക്ക് ധൈര്യം പകർന്ന് തരുന്നതോടൊപ്പം അവനെന്നെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും ചെയ്തു..

ഞാൻ: എടാ സംഭവം അതല്ല””””

റഫീക്: ഏതല്ലാന്ന്..? നീ കാര്യം എന്താന്നുവച്ച മനുഷ്യന് മനസ്സിലാവുന്ന രീതിൽ പറ മൈരെ.? ചുമ്മാ.””

ഞാൻ: എടാ… ഞാനവളോട്‌ ഇഷ്ടമാണെന്ന് പറഞ്ഞത് മുന്നുംപ്പിന്നും ഒന്നും ആലോചിക്കാതെ ആയിപ്പോയൊ എന്നൊരു തോന്നൽ… കാര..””

റഫീക്: നീനിന്റെ ആ ഊമ്പിയ തോന്നലും മൈരുവോക്കെ വിട്.. എന്നിട്ട് ഞാൻ ചോദിക്കുന്നേന് നീ മറുപടി പറ..””

ഞാൻ പറഞ്ഞുതുടങ്ങിയ കാര്യം ഞാൻ പൂർത്തിയാക്കുംമുന്നെ അവൻ ഇടയിൽ കേറി എന്നോട് പറഞ്ഞു..

ഞാൻ: എന്തോ പറയാൻ.??””” …………..

റഫീക്: നിനക്കിപ്പഴും അവളെ ഇഷ്ട്ടവാണോ.? നീയത് പറ””

ഞാൻ: എന്ന് ചോദിച്ചാ… ഇ..ഇഷ്ട്ടവൊക്കെയാണ്.. പക്ഷെ.. ഇപ്പൊ പ്രെ..”””

റഫീക്: ഇഷ്ട്ടവാണെങ്കി പോയി വിളിച്ചിറക്കികൊണ്ട് വാ ആരെന്തൊ ചോദിക്കാനാ..! വേറെവല്ല കാര്യത്തിനാണെങ്കി നീ മുന്നുംപ്പിന്നും നോക്കാതെ ചെറഞ്ഞ് ചെറഞ്ഞ് നിക്കുവല്ലൊ, ഇപ്പൊ സ്വന്തം കാര്യം വന്നപ്പൊ അവന് പേടി””

അവനത് പറഞ്ഞ് നിർത്തിയതും… …….

ഞാൻ: എടാ പറിയൻകുണ്ണെ നീയാദ്യം എനിക്ക് പറയാനുള്ളത് മുഴുവനൊന്ന് കേക്ക്.. എന്നിട്ട് കെടന്ന് ഒണ്ടാക്ക്.””” അവസാനം കലിപ്പ് കേറിയ ഞാൻ സ്വല്പം ഉച്ചത്തിൽ അവനോട് പറഞ്ഞു..

റഫീക്: എന്നാ പറ”” ………………………

ഞാൻ പറയാൻ തുടങ്ങി:…. ………………

“””പഠിക്കുന്ന സമയത്ത് നമ്മളെല്ലാം ചേർന്ന് അവളെ എല്ലാരുടേയും മുന്നിൽ നാണംക്കെടുത്തി, അതോടെ അവള് പറിപ്പും നിർത്തി, ഞാനും നിർത്തി,.. അന്ന് ആ വാശിപ്പുറത്തും പ്രായത്തിന്റെ ഒരു എടുത്തുചാട്ടത്തിലും നമ്മള് അവളോട്‌ കാണിച്ച ആ തരവഴിത്തരം എത്രവലിയൊരു തെറ്റായിപോയെന്ന് പിന്നീടാണ് എനിക്കും നിനക്കും പിന്നെ നമ്മുടെ ചങ്ക്‌സെന്ന് പറയുന്ന മറ്റെ ആ മൂന്ന് മൈരന്മാർക്കും മനസ്സിലായത്.. സത്യത്തിൽ എനിക്ക് എന്നോടുതന്നെ വെറുപ്പ് തോന്നിയ ദിവസങ്ങളായിരുന്നു പിന്നങ്ങോട്ട്, ആ ദിവസങ്ങളിലെ എന്റെ അവസ്ഥ നീയും കണ്ടതാണല്ലൊ”””

അതിനവൻ “”ഉം”” എന്ന് മൂളി… ഞാൻ വീണ്ടും തുടർന്നു. ………..

“എത്ര മറക്കാൻ ശ്രമിച്ചാലും ആ നശിച്ച ദിവസം എന്റെ മനസ്സിലേക്ക് വീണ്ടും വീണ്ടും തെളിഞ്ഞ് വരും.. ഈ കഴിഞ്ഞ 8 വർഷം ഞാൻ നിങ്ങടെയൊക്കെ മുന്നിൽ കളിച്ച് ചിരിച്ച് തമാശപറഞ്ഞ് നടന്നെങ്കിലും ഇടയ്ക്കിടയ്ക്ക് മിത്രയുടെ മുഖം എന്റെ മനസ്സിലേക്ക് തെളിഞ്ഞ് വരും..

വർഷങ്ങൾക്ക് ശേഷം ഞാനവളെ ഇന്ന് അനഘയുടെ വീട്ടിവച്ച് കണ്ടപ്പൊ സത്യത്തിൽ ഞാൻ ഞെട്ടിത്തരിച്ചുപോയി.. കുറ്റബോധം കാരണം എനിക്കവൾടെ മുഖത്തേക്ക് തലയുയർത്തി ഒന്ന് നോക്കാൻപോലും കഴിയുന്നുണ്ടായിരുന്നില്ല, കാരണം.. അത്രവലിയ തെറ്റാണ് അന്ന് നമ്മളവളോട് ചെയ്തത് എന്ന തിരിച്ചറിവ്..

ചെയ്തുപോയ തെറ്റൊർത്ത് കുറ്റബോധത്താൽ വെന്തുരുകിയ മനസ്സും ഹൃദയവുമായി ഞാൻ അവളുടെ മുൻപിൽ ഒരു ശിലകണക്കെ നിൽക്കുമ്പഴാണ് ……… അവളെന്നോടത് പറഞ്ഞത് ‘എന്നെ ഇഷ്ടമാണെന്ന്’ ആ നിമിഷം.. അവൾ പറഞ്ഞത് കേട്ട് ഞാൻ വീണ്ടും ഞെട്ടിത്തരിച്ചുപോയി, മറുപടി പറയാൻ കഴിയാതെ ഞാൻ തറഞ്ഞ് നിന്നുപോയി..

എന്റെ ഭാഗത്തുനിന്ന് മറുപടി ഒന്നും ഇല്ലാന്ന് കണ്ടപ്പോൾ അവള് കരയാൻ തുടങ്ങി.. അവളുടെ കണ്ണിൽനിന്നും വേദന ഒഴുകിയിറങ്ങുന്നത് കണ്ടുനിൽക്കാൻ കഴിയാതെവന്നപ്പോൾ അവളെ സമാധാനപ്പെടുത്തൻ വേണ്ടിയാണ് ഞാൻ ആദ്യം ശ്രമിച്ചുകൊണ്ടിരുന്നത് പക്ഷെ അതിനിടയിലെപ്പഴൊ.. ഞാനാസത്യം മനസ്സിലാക്കി.. ‘അവളെ ഞാൻ ഇപ്പഴും സ്നേഹിക്കുന്നുണ്ട് എന്ന സത്യം’..

അവളുടെ വീട്ടിൽ നിന്നും തിരികെ ഇറങ്ങുന്നതിന് മുൻപ് “എന്നെ ഇഷ്ടമാണൊ” എന്ന അവളുടെ ചോദ്യത്തിന് എന്തോ ഒരു ധൈര്യത്തിൽ ഞാൻ “അതേ” എന്ന് മറുപടിയും കൊടുത്തു.. പക്ഷെ അവളുടെ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ മുതൽ എന്റെ മനസ്സിൽ ഒരു പിടിവലിതന്നെ നടക്കുകയായിരുന്നു.. എന്റെ മനസ്സിനെ എനിക്ക് നിയന്ത്രിച്ച് നിർത്താൻ കഴിയാത്ത ഒരുതരം അവസ്ഥ.. ഞാനവളോട്‌ ഇഷ്ടമാണെന്ന് പറഞ്ഞത് ഒരു എടുത്തുച്ചാട്ടമായോ.? എന്നൊരു തോന്നൽ.. അതാ ഞാൻ നിന്നെ വിളിച്ചത്, നിന്നോട് അതിനേക്കുറിച്ച് സംസാരിച്ച് എന്തെങ്കിലും ഒരു മാർഗ്ഗം കണ്ടെത്താൻ.. അപ്പഴാ അവന്റെയൊരു ഊമ്പിയ ഡയലോഗടി..””

Leave a Reply

Your email address will not be published. Required fields are marked *