കേൾക്കാൻ പാടില്ലാത്ത എന്തോ കേട്ടതുപോലെ ആ ഉണ്ടകണ്ണുകൾ രണ്ടും ചുവപ്പിച്ച് നിന്ന് വിറയ്ക്കുകയായിരുന്നു മിത്രയപ്പോൾ.
ആ നിമിഷം.. അവളുടെ ആ നിൽപ്പും ഭാവവുമൊക്കെ കണ്ട് സത്യത്തിൽ എനിക്ക് ചെറിയൊരു ഭയം തോന്നാത്തിരുന്നില്ലെ..?? സ്വല്പംമുൻപ് അവളുടെ മുഖത്തെ ആ ചിരിയും, നാണവും, സന്തോഷവും, കുസൃതിയുമൊക്കെ കണ്ടപ്പോൾ അവളുടെ മനസ്സിപ്പോൾ സ്വൽപ്പം തണുത്തിട്ടുണ്ടാവും എന്ന് കരുതിയാണ് ഞാൻ ഇതൊക്കെ ഇപ്പോൾ ഇവളോട് പറഞ്ഞത്.. എന്നാൽ എനിക്ക് തെറ്റി..
അതേസമയം ഡോറിന്റെ ഗ്ലാസ്സ് വിൻഡോയിലൂടെ ഉള്ളിലേക്ക് നുഴഞ്ഞുകയറിയ മിത്ര എന്റെ ടീഷർട്ടിൽ പിടിമുറുക്കി..
“”എന്റെകൂടെയല്ലാതെ അപ്പൂസെ നീ വേറെ ആരുടെകൂടേം ജീവിക്കില്ല.. ജീവിക്കാൻ ഞാൻ സമ്മതിക്കില്ല..”” ദേഷ്യവും, വാശിയും, സങ്കടവും അങ്ങനങ്ങനെ പല ഭാവങ്ങളും അവളുടെ മുഖത്തപ്പോൾ മിന്നിമറഞ്ഞു..
അതൊക്കെ കണ്ട് വീണ്ടും ഞെട്ടിയ ഞാൻ “”ഏത് നേരത്താണോ എനിക്ക് ഇവളോടിതൊക്കെ പറയാൻ തോന്നിയത്..! മൈര്… വണ്ടി ഇവിടെ നിർത്താൻ നിൽക്കാതെ വിട്ടങ്ങ് പോയാമതിയാരുന്നു””” ഞാൻ മനസ്സിൽ സ്വയം എന്നേത്തന്നെ പഴിച്ചു..
അതേസമയം മിത്രയുടെ ഉച്ചത്തിലുള്ള സംസാരം കേട്ട് അഞ്ജു തൂണിന്റെ മറവിൽനിന്നും അവിടേക്ക് എത്തിനോക്കി, സംഭവം അത്ര പന്തിയല്ല എന്ന് മനസ്സിലാക്കിയതുകൊണ്ടാവാം അഞ്ജു ചാടിപ്പിടഞ്ഞ് ഞങ്ങളുടെ അടുത്തേക്കുവന്നു.. അടുത്തേക്ക് വന്നതും എന്റെ ടീഷർട്ടിൽ കുത്തിപ്പിടിച്ച് നിന്ന് ചീറുന്ന മിത്രേയാണ് അഞ്ജു കണ്ടത്..
“”മിതു എന്തായിത്.. എന്താ നീയീകാണിക്കുന്നെ..? ഏ… ഇങ്ങോട്ട് മാറിക്കെനീ..”” അഞ്ജു മിത്രയുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് അവളെ പിന്നിലേക്ക് വലിച്ചു..
“”ഇല്ല എന്നേ വിട്.. എന്നേ വിട് അഞ്ജു.!”” കലിപ്പ് കേറിയ മിത്ര അഞ്ജുവിന്റെ കൈ തട്ടിമാറ്റികൊണ്ട് വീണ്ടും എന്റെ ടീഷർട്ടിൽ അള്ളിപ്പിടിച്ചു.. —–
“”പറ.. ഞാൻ നിന്റെയാന്ന് പറ…. പറ അപ്പൂസെ.. ഞാൻ നിന്റെയാന്ന് പറ”” അവൾ നിന്ന് അലറി..
സത്യത്തിൽ മിത്രയുടെ ഇപ്പോഴത്തെ ഈയൊരു ഭാവം കണ്ട് ഞാനും അഞ്ജുവും ശെരിക്കും ഞെട്ടി.. അല്ല.!! ഭയന്നു എന്നുതന്നെ പറയാം.. കാരണം ഒരുതരം ഭ്രാന്ത് പിടിച്ചവരേപോലെ ആരിലും ഭയമുണർത്തുന്ന തരത്തിലായിരുന്നു മിത്രയുടെ ഭാവവും പെരുമാറ്റവും..
“”പറ അപ്പൂസെ.. എന്നേ ഇഷ്ടമാണെന്ന് പറ.. …….. എന്നോട് പറ ഇഷ്ടമാണെന്ന്.. ……. പറയാൻ””” ഇത്തവണ എന്റെ കഴുത്തിനാണ് അവളുടെ പിടി വീണത്, പെട്ടന്ന് ഞാൻ അവളുടെ കയ്യിൽ കയറിപ്പിടിച്ചു, ശേഷം ആ പിടുത്തം വിടുവിക്കാൻ ഞാനൊരു ശ്രെമം നടത്തി.. ‘എവിടുന്ന്..” ഉടുമ്പ് അള്ളിപ്പിടിച്ചേക്കുന്നപോലെയല്ലെ അവളുടെ പിടുത്തം..
“”പറ… പറ അപ്പൂസെ.. എന്നേ ഇഷ്ടമാണെന്ന്.. പറ..“” മിത്ര വീണ്ടും അലറി..
അവളുടെ ഉച്ചത്തിലുള്ള സംസാരം കെട്ടിട്ടാവാണം അവളുടെ മമ്മി പൂർണ്ണിമ ആന്റിയും, ആദിയും, ആ മറ്റ് രണ്ട് പെൺകുട്ടികളും സിറ്റൗട്ടിലേക്ക് ഓടി വന്നു.. അവർ അവിടെ നിന്നുകൊണ്ടുതന്നെ ഞങ്ങളെ നോക്കിനിന്നു..
അവര് സിറ്റൗട്ടിൽ വന്നതൊന്നും മിത്ര കണ്ടിരുന്നില്ല.. അവളെന്റെ കഴുത്തിന്റെ അളവെടുക്കുന്ന തിരക്കിലായിരുന്നു..
ഞാൻ സ്വൽപ്പം ബലം പ്രയോഗിച്ചുതന്നെ എന്റെ കഴുത്തിലെ അവളുടെ പിടി വിടുവിച്ചു.. അപ്പഴേക്കും അഞ്ജു മിത്രയുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് അവളെ പിന്നിലേക്ക് വലിച്ചോണ്ടുപോയ്..
“”ഇനി ഇവിടെ നിന്നാൽ ശെരിയാവില്ല.. മൈരെ വണ്ടി എട്രാ..”” എന്ന് സ്വയം മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ പെട്ടന്നുതന്നെ കാറിന്റെ വിൻഡോ ഗ്ലാസ്സ് ഉയർത്തി, കാർ വീണ്ടും സ്റ്റാർട്ട് ചെയ്തു.. പക്ഷെ അപ്പഴേക്കും അഞ്ജുവിനെ തട്ടിമാറ്റികൊണ്ട് മിത്ര നേരെവന്ന് എന്റെ സൈഡിലെ ഡോർ തുറന്നു..
/‘ഊമ്പി’ ഇത്രേം നേരവായിട്ടും ഡോർ അകത്തൂന്ന് സെൽഫ് ലോക്ക് ചെയ്യാൻ ഞാൻ വിട്ടുപോയി.. ‘ഞാനെന്നാ മൈരനാണെ.. ശേ’/
ഡോർ തുറന്ന മിത്ര ഉള്ളിലേക്ക് നുഴഞ്ഞുകയറി എന്റെ രണ്ട് ചുമലിലും പിടിച്ചശേഷം ഒരു കാൽ മടക്കി എന്റെ മടിയിലേക്ക് കയറിയിരുന്നു..
