അക്ഷയ്മിത്ര – 4 8

ശേഷമാവൾ ഒന്നും മിണ്ടാതെ അതേ നിൽപ്പ് തുടർന്നതും.. ഞാൻ വീണ്ടും സംസാരത്തിന് തുടക്കമിട്ടു..

“”ഒരുപക്ഷെ.. നിങ്ങളെ ഇവിടേക്ക് തിരികെ കൊണ്ടുവിടാൻ ഞാൻ വന്നില്ലാരുന്നെകിൽ.? നീ എന്ത് ചെയ്തേനെ.?”””” അവളുടെ മുഖത്തുനിന്നും നോട്ടം മാറ്റാതെ ഡ്രൈവിംഗ് സീറ്റിലേക്ക് സ്വൽപ്പംകൂടെ അമർന്നിരുന്നുകൊണ്ട് ഞാനത് ചോദിച്ചതും..

“”ഞാൻ നേരെ നിന്റെ വീട്ടിലേക്ക് വന്നേനെ”” എന്റെ ആ ചോദ്യത്തിന് മറിച്ചൊന്നും ചിന്തിക്കാതെ ഒരു കുസൃതി ചിരിയോടെ ഉടൻതന്നെ അവൾ മറുപടിയും പറഞ്ഞു..

“”എന്തിന്”” അവളുടെ മറുപടികേട്ട് കണ്ണുമിഴിച്ച ഞാൻ ഒരു സംശയത്തോടെ ചോദിച്ചു..

“”എന്തിനാന്ന് ചോദിച്ചാ അപ്പൂസിനെ കാണാൻ.!ഇത്രേം നാളും എന്റെയുള്ളിൽ ഞാൻ അടക്കിനിർത്തിയിരുന്ന എന്റെ എല്ലാ വിഷമങ്ങളും അപ്പൂസിനോട് തുറന്ന് പറയാൻ, എന്നിട്ട് അപ്പൂസിന്റെ കാലിൽവീണ് മാപ്പുപറയാൻ, ഒപ്പം.. വെറും തെറ്റിദ്ധാരണയുടെ പുറത്ത് ഞാനായിട്ട് നഷ്ടപ്പെടുത്തിയ നമ്മുടെ… നമ്മുടെ.. പ്ര…പ്രണയം വീണ്ടെടുക്കാൻ””” അത്രേം പറഞ്ഞ് നിർത്തിയതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു, ഇരുകവിളുകളും നാണത്താൽ ചുവന്നു.. കണ്ണുകൾ താമരപോലെ വിടർന്നു…. അവൾക്കെന്റെ മുഖത്തേക്ക് അധികനേരം അങ്ങനെ നോക്കി നിൽക്കാൻ കഴിയുമായിരുന്നില്ല അവൾ പെട്ടന്നുതന്നെ മുഖം താഴേക്ക് കുനിച്ചു..

ഞാൻ പതിയെ അവളുടെ മുഖത്തുനിന്നും നോട്ടംമാറ്റി കാറിന്റെ ഫ്രണ്ട് ഗ്ലാസ്സിലൂടെ ഫ്രണ്ടിലേക്ക് നോക്കി ഇരുന്നു..

ശേഷമവൾ വീണ്ടും എന്തോ പറയാൻ തുടങ്ങിയതും സ്വൽപ്പം ഗൗരവത്തോടെ വീണ്ടും അവളുടെ മുഖത്തേക്ക് നോക്കിയ ഞാൻ..

“”മിത്ര നിർത്ത്… ഇനി എനിക്ക് പറയാനുള്ളത് നീയൊന്ന് കേൾക്ക്..”””

അതിനവൾ ‘എന്തെ..’ എന്ന ഭാവത്തോടെ എന്റെ മുഖത്തേക്ക് നോക്കി., അവളുടെ മുഖത്തപ്പോൾ പല ഭവങ്ങളും മിന്നിമറഞ്ഞു.

ഞാൻ പതിയെ അവളുടെ മുഖത്തുനിന്നും നോട്ടംമാറ്റി ശേഷം പറഞ്ഞുതുടങ്ങി..

“”മിത്ര…. എനിക്ക് പഴയതൊന്നും ഓർക്കാൻ അല്ലെങ്കിൽ പഴയതൊക്കെ വീണ്ടും ഒന്നേന്ന് തുടരാൻ ഒട്ടും താൽപ്പര്യമില്ല.. എന്റെ മനസ്സിലിപ്പോൾ അങ്ങനെയുള്ള ആ പഴയ ചിന്തകൾ ഒന്നുംതന്നെയില്ല, മാത്രമല്ല ഞാനിപ്പോൾ പ്രേമിച്ച് നടക്കാൻ പറ്റിയൊരു സാഹചര്യത്തിലുമല്ല”” അത്രേം പറഞ്ഞുനിർത്തി ഞാൻ അവളുടെ മുഖത്തേക്കൊന്ന് നോക്കി, അത്രേംനേരം ആ മുഖത്തുണ്ടായിരുന്ന ആ ചിരിയും സന്തോഷവും അപ്പഴേക്കും വിട്ടകന്നിരുന്നു ..

“”ഈ കാര്യം സ്വല്പം മുൻപ്, വീടിന്റെ ബാൽക്കണിയിൽവച്ച് മിത്രോട് പറയാൻ എന്റെ നാവ് പൊന്തിയതാണ്… പക്ഷെ., മിത്രയുടെ അപ്പോഴത്തെ സാഹചര്യം ശെരിയല്ലായെന്ന് എനിക്ക് തോന്നിയതുകൊണ്ടാണ് ഞാനപ്പോൾ ഒന്നും മിണ്ടാതെ ഇറങ്ങിയിങ്ങ് പോന്നത്..”””””” അവളുടെ മുഖത്തുനിന്നും നോട്ടം മാറ്റാതെ ഞാനത് പറയുമ്പോൾ ഒരു നിർവികാരത്തോടെ എന്റെ മുഖത്തേക്കുതന്നെ നോക്കി നിൽക്കുകയായിരുന്നു മിത്ര.. — ഞാൻ അവളുടെ മുഖത്തുനിന്നും പതിയെ നോട്ടംമാറ്റി ഫ്രണ്ടിലേക്ക് നോക്കികൊണ്ട്‌ വീണ്ടും തുടർന്നു..

“”എന്തായാലും കഴിഞ്ഞ കാര്യങ്ങൾ കഴിഞ്ഞു.. ഇനി അതിനേകുറിച്ചൊന്നും ഓർക്കാതിരിക്കുക, നമ്മുടെ ആ പഴയ നല്ല ഓർമ്മകളൊക്കെ ഒരു അടഞ്ഞ അദ്ധ്യായമായി കണ്ട് എല്ലാം മറക്കാൻ ശ്രെമിക്കുക.. അതാണ്‌ നമുക്ക് രണ്ട്‌ പേ”””

“”അപ്പൂസെ നിർത്ത്.. ……………………””

അത്രേം നേരം ഒന്നും മിണ്ടാതെ നിന്നിരുന്ന മിത്രയുടെ ഉച്ചത്തിലുള്ള ശബ്ദം പെട്ടന്നാണ് അവിടെ ഉയർന്നത്.. ഒരു ചെറിയ ഞെട്ടലോടെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി..

“”അപ്പൂസ് എന്തൊക്കെ പറഞ്ഞാലും എനിക്കിനി അപ്പൂസിനെ നഷ്ടപ്പെടുത്താൻ കഴിയില്ല.. ഈ കഴിഞ്ഞ ഇത്രേം വർഷങ്ങൾക്ക്‌ ശേഷം ദൈവമായിട്ട് എനിക്ക് തിരികെ തന്നത എനിക്കെന്റെ അപ്പൂസിനെ.. ഇനി ഞാൻ വിട്ടുകളയില്ല, വിട്ടുകൊടുക്കില്ല.. ആർക്കും.. അപ്പൂസ് എന്റെയ.. എന്റേത് മാത്രം..“”” ഒരുതരം വാശിയോടെ, തീരുമാനിച്ചുറപ്പിച്ചതുപോലെ, ശബ്ദമുയർത്തികൊണ്ട് മിത്ര എന്നോടത് പറഞ്ഞപ്പോൾ, രണ്ട്‌ മിനിറ്റ് മുൻപുവരെ ഒരു പുഞ്ചിരിയോടെ എന്റെ മുൻപിൽ നിന്നിരുന്ന ആ മിത്രതന്നെയാണൊ ഇപ്പോൾ എന്റെ മുന്നിൽ നിൽക്കുന്നത് എന്നെനിക്ക് തോന്നിപോയി..

Leave a Reply

Your email address will not be published. Required fields are marked *