ധ്രുവചൈതന്യം – 1 14അടിപൊളി 

ധ്രുവചൈതന്യം – 1

Druvachaithannyam | Author : Nishinoya

[ Previous Part ] [ www.kambi.pw ]


മുന്നിൽ പത്തു രണ്ടായിരം ആൾക്കാർ ഇരിക്കുന്നു എന്റെ പിറകിലായി അച്ഛൻ,അമ്മ, ബന്ധുക്കൾ കൂട്ടുകാർ അടുത്തായി പൂജാരി. കാതിൽ നാദസ്വര മേളം കേൾക്കാം ഇപ്പൊ നിങ്ങൾക്ക് കാര്യങ്ങൾ ഏകദേശം മനസിലായി കാണുമല്ലോ….

” *അതെ ഇന്ന് എന്റെ കല്യാണം ആണ്”*

കല്യാണ പെണ്ണ് ആരെന്നു ആവും ചിന്തിക്കുന്നത് അത് മറ്റാരും അല്ല എന്റെ ഒരേഒരു ശത്രു. അവൾ ഈ കല്യാണത്തിന് സമ്മതിക്കും എന്ന് ഞൻ ഒട്ടും പ്രതീക്ഷിചില്ല.

എന്റെ പേര് “*ധ്രുവ് നാരായൺ*”.
അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയും അടങ്ങുന്നത് ആണ് എന്റെ കുടുംബം. എല്ലാ കുടുംബങ്ങൾ പോലെയും അച്ഛനും ഞാനും ഒരു ബഹുമാനത്തിന്റെ ഡിസ്റ്റൻസ് പാലിച്ചു പോകുന്നു അമ്മയും ഞാനും വല്യ കൂട്ട് ആണ്. ചേട്ടൻ തെണ്ടിയും ഞാനും കൂട്ടുകാരെ പോലെയാ പിന്നെ ഉള്ളത് കുടുംബത്തിലെ പ്രധാന പുള്ളി ആണ് എന്റെ ബെസ്റ്റ് ഫ്രണ്ട് ഏട്ടത്തി. ചേട്ടനും ചേച്ചിയും പ്രണയ വിവാഹം ആയിരുന്നു ഏകദേശം 5 വർഷത്തെ പ്രണയം. പക്ഷെ ആ തെണ്ടി ആരോടും പറഞ്ഞില്ല എന്നോട് പോലും അതിന്റെ ഒരു ദേഷ്യം എനിക്ക് അവനോട് ഉണ്ട്. പഠിക്കുന്ന സമയത്ത് എങ്ങാണ്ട് അവർ സെറ്റ് ആയതാ.

അതുകഴിഞ്ഞു ചേച്ചി പിന്നെ ഏതോ കോഴ്സ് എടുത്ത് പഠിച്ചു അവൻ ജോലിക്കും കേറി. ചേച്ചിയുടെ വീട്ടിൽ കല്യാണ ആലോചന തുടങ്ങിയ സമയത്ത് ആണ് അവൻ എന്റെ വീട്ടിൽ കാര്യം പറയുന്നത്. അവനു ജോലി ഉള്ളത് കൊണ്ടും ജാതി,മത,ജാതക പ്രശ്നങ്ങൾ ഇല്ലാത്തത് കൊണ്ടും കുടുംബക്കാർ തമ്മിൽ സംസാരിച്ചു അത് അങ്ങ് ഉറപ്പിച്ചു.

കല്യാണം കഴിഞ്ഞ് ആദ്യ 2,3 മാസം ഞാനും ചേച്ചിയും അങ്ങോട്ട് കണക്ട് ആയില്ല. പിന്നെ പിന്നെ സംസാരിച്ചു സംസാരിച്ചു ബെസ്റ്റ് ഫ്രണ്ട്‌സ് ആയി. ഇപ്പൊ എന്റെ എല്ലാ കുരുത്തകേടിനും കൂട്ട് നിൽക്കുന്നത് ചേച്ചി ആണ്. പാവത്തിന് എന്നെ വല്യ കാര്യം ആണ് എനിക്ക് തിരിച്ചും. പുള്ളിക്കാരി എന്തെങ്കിലും ആവശ്യപ്പെട്ടാൽ ഞാൻ NO പറയാറില്ല🥰.

ഇപ്പൊ ഞാൻ കൊച്ചിയിൽ ആണ് വർക്ക്‌ ചെയ്യുന്നത്. കുടുംബക്കാർ അത്യാവശ്യം റിച്ച് ആണെങ്കിലും പഠിച്ച പണി ചെയ്യണം എന്ന വാശി പുറത്ത് ഇവിടെ ഒരു architect company വർക്ക്‌ ചെയ്യുന്നു. വീട്ടുകാരുടെ വക ഒരു ഫ്ലാറ്റ് എടുത്ത് തന്നു. Flat-company ഒരു 20 min ദൂരം ഉണ്ട്. ആദ്യകാലങ്ങളിൽ ബസ് ആണ് പൊയ്‌കൊണ്ട് ഇരുന്നത് കൊച്ചിയിലെ ട്രാഫിക് ബ്ലോക്ക്‌ നിങ്ങൾക് അറിയാലോ🥵.time manage ചെയ്യാൻ പറ്റാത്തത്കൊണ്ട് നാട്ടിൽ നിന്നും എന്റെ പടക്കുതിര ഇറക്കേണ്ടി വന്നു ഡ്യൂക്ക്. ഇപ്പൊ അതിൽ ആണ് കറക്കവും ഓഫീസ് പോക്കും.

ഫ്ലാറ്റ് പൂട്ടി പുറത്തേക്ക് ഇറങ്ങുമ്പോഴാണ് പിന്നിൽ നിന്നും ആ ചോദ്യം എത്തിയത്.

“… എന്ത് പറ്റിയട ഇന്ന് ലേറ്റ് ആയോ…”

“…സംസാരിക്കാൻ സമയം ഇല്ല ചേച്ചി… ഇന്നലെ രാത്രി ഫുട്ബോൾ മാച്ച് കണ്ടതാ ഉറക്കം എഴീക്കൻ ലേറ്റ് ആയി വന്നിട്ടു പറയാം…”
തിരിഞ്ഞ് നോക്കാതെ ഇതും പറഞ്ഞു ഒരു ഓട്ടം ആയിരുന്നു.

പിന്നിൽ നിന്നും ഒരു ചിരി കേക്കാം. ഇതാണ് എന്റെ അയൽവാസി അഭിരാമി ചേച്ചി. ചേച്ചിയുടെ ഭർത്താവ് വിദേശത്തു ആണ് പിന്നെ ഒരു മോൾ ഉണ്ട്. അവളെ സ്കൂളിൽ ആക്കാൻ പോവുന്ന പോക്കാണ്.

ഓടിവന്നു പടക്കുതിരയിൽ കയറി ഒരു പോക്ക് ആയിരുന്നു.
ഇന്ന് ഒരുപാടു ലേറ്റ് ആയി ആ മാനേജർ തെണ്ടിയുടെ വായിൽ ഇരിക്കുന്നത് മുഴുവൻ കേൾക്കേണ്ടി വരും.
പുല്ല് അതിന്റെ ഇടക് ആണ് ഒടുക്കത്തെ ട്രാഫിക് ബ്ലോക്.
മുന്നിൽ കണ്ട വണ്ടികൾ ഒക്കെ മനസ്സിൽ തെറിയും പറഞ്ഞു പറഞ്ഞു പോവായിരുന്നു. പെട്ടന്നാണ് അത് സംഭവിച്ചത്. വണ്ടിക്ക് മുന്നിൽ ഒരു പെണ്ണ് എടുത്ത് ചാടി എന്തോ ഭാഗ്യം കൊണ്ട് വണ്ടി പിടിച്ച ഇടത്ത് നിന്ന്

“… എവിട നോക്കിയടി റോഡ് ക്രോസ്സ് ചെയ്യുന്നത്…”_ഇതും പറഞ്ഞു വണ്ടിയും വെട്ടിച്ചു ഒരു പോക്കായിരുന്നു

ഓടിപിടച്ചു ഓഫീസിൽ എത്തിയപ്പോ മാനേജർ തെണ്ടി എത്തിയിട്ടില്ല. ഭാഗ്യം ഇല്ലങ്കിൽ ഇപ്പൊ എയറിൽ കേറിയേനെ.

Leave a Reply

Your email address will not be published. Required fields are marked *