അച്ചൂട്ടീ – 7 1

കമ്പികഥ – അച്ചൂട്ടീ – 7

നാണമൊക്കെ മറച്ച് അവൾ നിന്ന സമയത്ത് ഞാൻ ചോദിച്ചു….

” ഇന്നെന്താ വിശേഷം ? “

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വന്ന നാണമൊക്കെ മാഞ്ഞ് അവളുടെ മുഖമിരുണ്ട് വന്നൂ..
എന്നോട് എന്തോ ചോദിക്കാൻ അശ്വതി ഒരുങ്ങുമ്പോഴേക്കും ഞാൻ മനുവിന്റെ അടുത്തേക്ക് തിരിഞ്ഞിരുന്നു …. കിട്ടിയൊരു ബസ്സിൽ കയറി ക്ഷേത്രത്തിന് മുന്നിൽ എത്തുന്നത് വരെ ഞാനും അവളും ഒന്നും സംസാരിച്ചില്ല…. ഇത്രയും നേരമായിട്ടും ഇവൾ പിറന്നാളിനേ കുറിച്ച് എന്നോട് പറയ്യാത്തതിൽ എനിക്ക് വിഷമം തോന്നി ..അവൾ തന്നെ അത് പറയ്യണം എന്നെനിക്ക് നിർബന്ധമായിരുന്നു… ബസ്സിൽ നിന്നിറങ്ങി നടക്കുമ്പോൾ ഞാൻ അശ്വതിയുടേ അടുത്തേക്ക് ചേർന്ന് നടക്കാൻ കൂടുതൽ ശ്രദ്ധിച്ചു.. അപ്പോൾ എങ്കിലും അവളെന്നോട് അത് സൂചിപ്പിക്കും എന്ന് ഞാൻ കരുതി . പക്ഷേ അവളൊന്നും എന്നോട് മിണ്ടില്ല…
ക്ഷേത്രത്തിന് മുന്നിലെത്തിയതും ഞാൻ നിന്ന് പരുങ്ങി ….

” നീ എന്താ ഈ കാണിക്കണേ ?
തൊഴാൻ വരുന്നില്ലേ ? “

മനുവിന്റെ ചോദ്യത്തിന് ഇല്ല എന്ന് ഞാൻ മറുപടി കൊടുത്തു …. ഒന്നും പറയ്യൻ നിൽക്കാതെ ശ്രുതിയുടെ കൈയ്യും പിടിച്ച് അച്ചൂ ക്ഷേത്രത്തിനുള്ളിലേക്ക് കടന്നു…. എൻ്റെ കൂട്ടിന് നിൽക്കാൻ തുനിഞ്ഞ മനുവിനെ വിളിച്ച് കൊണ്ട് കാവ്യയും പോയീ… അച്ചൂൻ്റെ പെരുമാറ്റത്തിലെന്തോ പന്തികേട് ഉള്ളത് പോലെയൊരു തോന്നൽ … ബസ്സിൽ കയറുന്നത് വരെ പെണ്ണിന് കുഴപ്പമൊന്നുമില്ലതിരുന്നതാണല്ലോ…. പിന്നെ എന്ത് പറ്റി ?

” നീ എന്താ അവളെ ബർത്ത് ഡേയ്ക് വിഷ് ചെയ്യാത്തത്….. “

തൊഴുത് കഴിഞ്ഞ് നേരത്തെ ഇറങ്ങി വന്ന മനു ആദ്യം ചോദിച്ചത് അതായിരുന്നൂ..

” അതിന് അവളെന്നോടൊന്നും പറഞ്ഞില്ല..ഡാ…”

” അതിനി ആരെങ്കിലും പറഞ്ഞിട്ട് വേണോ ? അവള് മുഖോം വീർപ്പിച്ച് നടക്കണ കണ്ടാലറിഞ്ഞ് കൂടേ ,,,,, ചെറിയൊരു വഴക്കിന് കോളൊത്തിട്ടുണ്ടെൻ്റെ മുത്തേ…. “

അത് പറയ്യുമ്പോഴുള്ള അവൻ്റെ സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു … തെണ്ടീ …. അപ്പോൾ തെറ്റ് എൻ്റെയാണ്.. ഈ പ്രണയത്തില് കാമുകൻ കാമുകീടെ പിറന്നാളിൻ്റെ തീയതി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായിത്… തൊഴുത് ഇറങ്ങി വന്ന അശ്വതിയെ കണ്ടതേ ഞാൻ ഓടി ചെന്ന് ഒരു വിഷ് അങ്ങ് കൊടുത്തു….

” ഹൊ …. ഇപ്പോഴെങ്കിലും പറഞ്ഞല്ലോ “

കാവ്യയത് ചോദിച്ച് അച്ചൂൻ്റെ നേരെ തിരിഞ്ഞു…

” ഇപ്പോ നിനക്ക് സമാധാനം ആയില്ലേ അച്ചൂ ? “

എങ്ങോട്ടെന്നില്ലാതെ നോക്കി നിൽക്കുക ആയിരുന്ന അശ്വതിയോടായീ പറഞ്ഞ് കാവ്യയും ശ്രുതിയും പതിയെ നടന്നു ..അവളും അവരുടെ കൂടെ നടക്കാൻ തുനിഞ്ഞതും ഞാൻ അവളുടേ കൈയ്യിൽ കയറി പിടിച്ചു…. പരിസരത്ത് നല്ല തിരക്കുണ്ടായിരുന്നത് കൊണ്ട് പെട്ടെന്ന് അച്ചൂ എൻ്റെ കൈ തട്ടിമാറ്റി ചുറ്റും ഒന്ന് കണ്ണോടിച്ചൂ .. ആരും ഞങ്ങളെ ശ്രദ്ധിക്കുന്നില്ല എന്നത് അവൾക്കാശ്വാസമായീ…. അവൾ പതിയെ എൻ്റെ
അരികിലേക്ക് നീങ്ങി നിന്ന് കൈയ്യിൽ പൊതിഞ്ഞെടുത്ത ചന്തനത്തിൽ നിന്നിത്തിരി നുള്ളിയെടുത്ത് എൻ്റെ നെറുകയിൽ തൊട്ട് തന്ന് വേഗത്തിൽ തിരിഞ്ഞ് നടന്നു …
കൂടേ ഞാനും നടന്നൂ….

” നീ പിണങ്ങല്ലേ അച്ചൂ… എനിക്കറിയ്യില്ലായിരുന്നു ഇന്ന് നിൻ്റെ പിറന്നാളാണെന്ന് …സോറീ….
നല്ലൊരു ദിവസമായിട്ട് നീ പിണങ്ങല്ലേ പെണ്ണെ…. “

പക്ഷേ ഞാൻ എന്ത് പറഞ്ഞിട്ടും അശ്വതി ക്ഷമിക്കാൻ കൂട്ടാക്കിയില്ല …

തിരിച്ച് എത്തി അവള് യാത്ര പോലും പറയ്യാതേ വീട്ടിലേക്ക് നടന്നു .. അച്ചൂൻ്റെ കൂടെ കാവ്യയും കാവ്യയുടെ കൂടെ മനുവും നടന്നകന്നൂ… എന്ത് ചെയ്യണമെന്ന് അറിയ്യാതെ നിന്നപ്പോഴാണ് ശ്രുതിയുടെ വക ഉപദേശം ….

” കഷ്ടമുണ്ട് മുത്തേ… ആ പെണ്ണ് എത്ര സന്തോഷത്തിലാ വന്നേന്നറിയ്യോ ? “

” എടീ എനിക്ക് അതിന് അവളുടെ പിറന്നാളായിരുന്നെന്ന് അറിയില്ലായിരുന്നു…. അവള് പറഞ്ഞില്ല…”

രക്ഷപെടാൻ എനിക്ക് ഒരു കള്ളം പറയ്യേണ്ടി വന്നൂ….

Leave a Reply

Your email address will not be published. Required fields are marked *