രണം – 6 9

രണം 6

Ranam Part 6 | Author : Vishnu

[ Previous Part ] [ www.kambi.pw ]


 

സ്നേഹ കുറച്ചു നേരം ദേവികയെതന്നെ നോക്കി…ഒപ്പം ബെഡിൽ നിരത്തിവച്ച കത്തുകളിലേക്കും…

“ഒരു മാസം ഇങ്ങനെയൊക്കെ ഉണ്ടായിട്ടും നീ ഒരക്ഷരം പറഞ്ഞില്ലല്ലോ….എന്താ ഇതിന്റെയൊക്കെ അർഥം എന്റെ കൃഷ്ണ…”

സ്നേഹ അതുപറഞ്ഞു ചിരിച്ചപ്പോൾ ദേവിക അവളുടെ കയ്യിൽ അടിച്ചു…

“ചിരിക്കല്ലേ ചിരിക്കല്ലേ.. അനുഭവിച്ചത് ഞാനല്ലെ “

“ആഹ് അതെ…നിന്നോടാരാ ഒറ്റയ്ക്ക് അവിടേക്ക് കേറിപോകാൻ പറഞ്ഞത്…അവിടെ സിദ്ധുവേട്ടൻ ഉണ്ടായിരുന്നത്കൊണ്ട് നിനക്ക് ഒന്നും പറ്റിയില്ല…”

ഒരു നിമിഷം ദേവികയുടെ കണ്ണുകൾ കുറുകി….

“ചേട്ടനോ…. അപ്പോഴേക്കും നീ പിടിച്ചു ചേട്ടനാക്കിയോ…”

അത് കേട്ട് സ്നേഹ ചിരിച്ചു

“എന്റെ മോളെ…നിനക്ക് മാത്രേ ഇവിടെ സിദ്ധുവേട്ടനെ അറിയാത്തത് ഉണ്ടാകു…ശരിക്കും നിനക്ക് ഇതിനുമുന്നേ ആളെപ്പറ്റി അറിയില്ലേ…”

ദേവിക അറിയില്ല എന്ന പോലെ തലയാട്ടി ..

“മെക്കാനിക്കൽ ഡിപ്പാർട്മെന്റിലെ ഫോർത് ഇയർ സീനിയറാണ് കക്ഷി…. ഇവിടെ കോളേജിൽ ആൾ ചെയ്യാത്ത ഒരു പരുപാടിയുന്നില്ല….

പാട്ട്, നാടകം…സ്പോർട്സ്…അങ്ങനെ ആൾ ഇവിടെ ഒരു ഓൾ ഇൻ ഓൾ ആണെന്ന് പറയണം….. എന്തിനു…ആൾക്ക് ഇവിടെ ഫാൻസ്‌ വരെയുണ്ട്…ഞാൻ വരെ ആളുടെ ഫാനാണ്…അറിയോ…”

ഒരു നിമിഷം ദേവുവിന് അസൂയ തോന്നി…കോളേജിൽ ഇത്രയും പേരുള്ള ഒരാളെ എങ്ങനെ ഇത്ര കാലം താൻ കാണാതെ പോയേനെ ചിന്ത…. അത് പോലെ ആളെ പറ്റി പറയുമ്പോഴുള്ള സ്നേഹയുടെ ഭാവങ്ങൾ…ഒരു നിമിഷം ദേവുവിന് ഒരു വല്ലായ്മ തോന്നി.. എന്നാൽ എന്തുകൊണ്ടെന്ന് അവൾക്കും മനസ്സിലായിരുന്നില്ല…

“പിന്നെ…മറ്റേ അനുരാധയില്ലേ…അവൾ വരെ ആൾടെ പുറകെ നടന്നിട്ടുണ്ട്…അറിയോ…”

ദേവികയുടെ കണ്ണ് ഒരു നിമിഷം അവളിൽ തറച്ചു നിന്നു…

“പുറകെ നടക്കാനോ “

“ആഹ്…അവൾക് ആളോട് വല്ല്യ ഇഷ്ടമായിരിന്നു എന്നൊക്കെയൊരു സംസാരമുണ്ട്…പക്ഷെ ആൾ മൈൻഡ് ആക്കിയില്ല പോലും…ആൾ അങ്ങനെയാ.. ആർക്കും ഇത് വരെ പിടി കൊടുത്തിട്ടില്ല…”

ദേവികയെല്ലാം കേട്ടിരുന്നു….കുറച്ചു നേരം ഒന്നും മിണ്ടിയില്ല

“ആഹ് അപ്പോ മോൾ അവർ ഇട്ട ഈ കത്ത് ട്രാപ്പിൽ നേരെ ചെന്നു കൊടുത്തല്ലേ…ഇപ്പൊ എന്തായി…സാരില്ല…ഇനി അവരുടെ അടുത്തൊന്നും പോയി വീഴണ്ട…നീ ഒന്നാമത്തെ അവരെ നന്നായി വെറുപ്പിച്ചു വച്ചിട്ടുണ്ട്…”

ദേവികയെന്നാൽ ആ കത്തിലേക് തന്നെ നോക്കി ഇരുന്നു അപ്പോൾ

“അവർ അല്ല ഇതൊക്കെ എഴുതിയത്..”

അത് കേട്ട സ്നേഹ മനസ്സിലാകാതെ അവളെ നോക്കി

“പിന്നെയാര്…. എന്നിട്ട് വരാൻ പറഞ്ഞിട്ട് ആൾ വന്നോ…”

“മ്മ്മ്മ്…. വന്നു…. അവരുടെ അടുത്ത് നിന്ന് രക്ഷിക്കേം ചെയ്തു…. ഇതൊക്കെ തന്നത് ആളാണെന്നു പറയുവേം ചെയ്തു…”

ഒരു നിമിഷം സ്നേഹ അവളെത്തന്നെ നോക്കിയിരുന്നു

“നിനക്ക് ഇത് തന്നത് സിദ്ധുവേട്ടനാണോ…”

ദേവിക അതിനു തലയാട്ടുക മാത്രമാണ് ചെയ്തത്…. സ്നേഹ ബെഡിലേക് ഇരുന്നു പോയിരുന്നു

“ദേവു…. ഞാൻ എന്താ ഈ കേൾക്കണേ…നീ എങ്ങനെയാ ആളെ വളച്ചെടുത്തെ…പറ പറ…. “

“ഞാൻ ആരേം വളച്ചിട്ടില്ല…എനിക്ക് ആരോടും പ്രേമവും ഇല്ല…”

അത് പറഞ്ഞു ദേവിക ആ കത്തുകളൊക്കെ ഒരു പെട്ടിയിലെക് ഇടാൻ തുടങ്ങിയിരുന്നു

“എന്റെ ദേവു…മണ്ടത്തരം കാണിക്കല്ലേ…. ഇവിടെ എത്ര പേർ ആൾടെ പുറകെ നടന്നിട്ടുണ്ടെന്നു ഇപ്പൊ ഞാൻ പറഞ്ഞതല്ലേയുള്ളൂ…എന്നിട്ട് ആദ്യം ആയി ആൾ ഒരാളോട് ഇഷ്ടം പറയുന്നത് നിന്നോടാ…ആ നീ എന്താ ഈ കാണിക്കണേ “

ദേവികയെന്നാൽ ഒന്നും മിണ്ടാതെ എല്ലാം എടുത്തു വച്ചു ബെഡിലേക് കിടന്നു…. ബെഡിൽ മുഖം അമർത്തി കണ്ണടച്ചു കിടന്നപ്പോഴും അവളുടെ ഉള്ളിൽ ഒരാളുടെ മുഖമായിരുന്നു…സിദ്ധാർഥ്…എന്നാൽ എന്തുകൊണ്ടെന്ന കാര്യം…അവൾക്ക് അത് അറിയില്ലായിരുന്നു..

——

ഒരു വലിയ നാലുകെട്ട് തറവാട്…. മുറ്റത് വിലപിടിപ്പുള്ള കാറുകൾ നിർത്തിയിട്ടിരുന്നു….പഴയ തറവാട് ആണെങ്കിലും കുറെ ഭാഗങ്ങൾ പുതുക്കി പണിതിരുന്നു….

രാജശേഖരൻ വീടിന്റെ പുറത്തൂടെ നടന്നു…. കൈകൾ രണ്ടും കൂട്ടി തിരുമി പല കാര്യങ്ങൾ ആലോചിച്ചുകൊണ്ടായിരുന്നു ആളുടെ നടത്തം….

Updated: September 25, 2025 — 8:47 pm

Leave a Reply

Your email address will not be published. Required fields are marked *