തേജാത്മികം – 2 33അടിപൊളി 

തേജാത്മികം 2

Thejathmikam Part 2 | Author : Nishinoya

[ Previous Part ] [ www.kambi.pw ]


 

“… അയ്യേ.. മനുഷ്യൻ നാണം കെട്ടു. നിനക്ക് പറഞ്ഞൂടായിരുന്നോ അതാണ് തേജസ്‌ ഏട്ടൻ എന്ന്…” തൻവിക അഞ്ജലിയോട് പരിഭവം പറയാൻ തുടങ്ങി.

 

“… ഞാൻ പറയാൻ തുടങ്ങിയതാ അപ്പോഴേക്കും നീ വായിതോന്നിയത് ഒക്കെ വിളിച്ചു പറഞ്ഞില്ലേ…”

 

“… ഇനി എന്ത് ചെയ്യുമെടി. ആലോചിച്ചിട്ടു എനിക്ക് ഒരു എത്തും പിടിയും കിട്ടണില്ല…”

 

“…പുള്ളി വിചാരിച്ചു കാണോ നീ ആളുടെ പേരുകൊണ്ട് വിലസുകയാണെന്ന്…”

 

“… അങ്ങനെ തോന്നിക്കാണോ…”

 

“… പിന്നെ തോന്നില്ലേ. എന്തൊക്കെയാ നീ വിളിച്ചു വാരി പറഞ്ഞത്…” അഞ്ജലി തൻവികയെ കുറ്റപ്പെടുത്തി.

 

“…ഏത് നേരത്താണാവോ അങ്ങനെ ഒക്കെ പറയാൻ തോന്നിയത്. എടി നമുക്ക് പോയി സോറി പറഞ്ഞാലോ…”

 

“… ഒറ്റക്ക് അങ്ങ് പോയാൽ മതി ഞാൻ ഒന്നും ഇല്ല…” അഞ്ജലി കൈയൊഴിഞ്ഞു.

 

“… എടി ദുഷ്ട്ടെ. എല്ലാത്തിനും കൂടെ നിന്നിട്ട് അവസാനം കൈയൊഴിയുന്നോ…”

 

“… കൈയൊഴിഞ്ഞത് അല്ലടി പേടിയായിട്ട…” അഞ്ജലി അവളുടെ അവസ്ഥ പറഞ്ഞു മനസ്സിലാക്കാൻ ശ്രെമിച്ചു.

 

“… നീ വന്നാലും ഇല്ലെങ്കിലും ഞാൻ പുള്ളിയെ തേടി പോവാ…” അതും പറഞ്ഞ് തൻവിക തേജസിനെ തേടി ഇറങ്ങി.

 

“… നിൽക്ക്. ഞാനും വരുന്നു…” അവസാനം അഞ്‌ജലിയും കൂടെ കൂടി.

 

“… ശേ ഒരു പീറ പെണ്ണ് അത്രയും പറഞ്ഞിട്ട് വായും പൊളിച്ചു നിന്ന് കേട്ടിട്ട് വന്നേക്കാ…” അജുവിന് ദേഷ്യം അടങ്ങിയില്ല.

 

“… നല്ല ക്യൂട്ട് ആയിരുന്നല്ലേ…”

 

“… ക്യൂട്ടോ എന്ത് ക്യൂട്ട്…”

 

“…അല്ല അവളെ ദേഷ്യപെടുമ്പോൾ കാണാൻ ഒരു പ്രേത്യേക ചേൽ ആയിരുന്നു…”

 

“… എടാ മോനെ നിന്നെ അല്ലെ അവൾ അവിടെ നിർത്തി അപമാനിച്ചത്. എനിക്ക് അറിയാൻ വയ്യാത്തോണ്ട് ചോദിക്ക നിനക്ക് എന്താ കണ്ടാമൃഗത്തിന്റെ തോൽ വല്ലതും ആണോ…”

 

“… എനിക്ക് അവൾ എന്നെ അപമാനിച്ചത് ആയിട്ടൊന്നും തോന്നിയില്ല…”

 

“… നിനക്ക് തോന്നില്ല. നിനക്ക് വേണ്ടി വഴക്കുണ്ടാക്കിയ എന്നെ പറഞ്ഞാൽ മതിയല്ലോ. അല്ല നിന്റെ പെണ്ണാണ് എന്ന് പറഞ്ഞു അവൾ നടത്തിയ ഷോഓഫ്‌ കണ്ടായിരുന്നോ…”

 

“… ആഹ് എന്റെ പെണ്ണ് ആണെന്ന് പറഞ്ഞപ്പോ എനിക്ക് എന്തോ പ്രേത്യേക ഫീൽ ആയിരുന്നു. ഞാൻ ആണ് തേജസ്‌ എന്ന് അറിഞ്ഞപ്പോ അവളുടെ ഫേസ് കാണേണ്ടതായിരുന്നു …”

 

“… ആഹ് ഞാൻ നോക്കാൻ ഒന്നും പോയില്ല 😏…”

 

“… നിന്നോട് പറഞ്ഞാൽ അത് മനസ്സിലാവില്ല. എന്തായാലും എനിക്ക് ഇഷ്ട്ടായി ആ തന്റെടവും ദേഷ്യവും എല്ലാം🥰…”

 

“… നീ എന്ത് കോപ്പാണെന്ന് വെച്ച ചെയ് ഞാൻ പോണു…” കുടിച്ചോണ്ട് ഇരുന്ന ചായക്ക് പൈസയും കൊടുത്ത് അജു വീട്ടിലേക്ക് മടങ്ങി ശേഷം തേജസും.

 

“… ടാ എഴീക്കട. സമയം എത്ര ആയെന്നോ…” രാവിലെ നിർത്താതെ ഉള്ള കതകിൽ തട്ടി വിളി കേട്ടാണ് ഞാൻ ഉറക്കം ഉണർന്നത്.

 

“… ആരെടാ ഈ രാവിലെ തന്നെ…” ഉറക്കം കെട്ടതിന്റെ ദേഷ്യത്തിൽ കൈലിയും നേരെയാക്കി ഉടുത്ത് റൂമിന്റെ വാതിൽ തുറന്നു.

 

“…അളിയാ ദേവ നീ ഇത് എപ്പോ വന്നു…” ദേവനെ കണ്ടപാടെ സന്തോഷം കാരണം അവനെ കെട്ടിപിടിച്ചു.

 

“… എന്ത് ഉറക്കാടാ ഇത്. ഞാൻ എത്ര നേരമായി വിളിക്കുന്നെന്നോ…”

 

“… ആകെപാടെ കിട്ടുന്ന ഞായർ അല്ലേടാ കുറച്ചു നേരം ഉറങ്ങട്ടെടാ. അമ്മേ ഇവന് ചായ കൊടുക്ക്…” അടുക്കളയിലേക്ക് നോക്കി ഞാൻ നീട്ടി വിളിച്ചു.

 

“… അത് നീ പറഞ്ഞിട്ടു വേണോ എനിക്ക് അറിയാൻ. ദാ മോനെ കുടിക്ക്…” അപ്പോഴേക്കും അമ്മ ചായയുമായി എത്തി.

 

“… ടാ നീ ചായ കുടിക്ക് ഞാൻ ഇപ്പൊ റെഡി ആയി വരാം…” അവനെ അവിടെ ഇരുത്തി ഞാൻ കുളിക്കാനായി കേറി.

 

ഇപ്പൊ നിങ്ങൾ ചിന്തിക്കുണ്ടാവും ഇത് ആരാണെന്ന്. ഇവനാണ് എന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട്. +1 തൊട്ട് കൂടെ കൂടിയതാ ഒരു പാവം. പഠിക്കാൻ മാത്രമേ അറിയൂ. അൾ വലിയ ആക്റ്റീവ് അല്ലാത്തത്കൊണ്ട് ക്ലാസ്സിൽ പഠിച്ചിരുന്നവർ അവനെ ഒരു കോമാളി ആയിട്ട പരിഗണിച്ചിരുന്നത്. ആരോടും ദേഷ്യമോ പരിഭവമോ ഇല്ല അതുകൊണ്ടു എല്ലാരും അവനെ തട്ടികളിക്കാൻ തുടങ്ങി. അവൻ ഫസ്റ്റ് ബെഞ്ചും ഞാൻ ലാസ്റ്റ് ബെഞ്ചും ആയിരുന്നു. നിങ്ങൾക്ക് അറിയാലോ കോളേജിലെ പോലെ തന്നെ സ്കൂളിലും ചെറിയ രീതിയിലുള്ള രാഷ്ട്രീയ പ്രവർത്തനവും അടിപിടിയും ആയിട്ട് ഞാൻ പോവായിരുന്നു. അതുകൊണ്ട് തന്നെ ടീച്ചർമാരുടെ നോട്ടപുള്ളി. എന്റെ സ്വഭാവം നന്നാക്കാൻ വേണ്ടി ലാസ്റ്റ് ബെഞ്ചിൽ നിന്നും ഫസ്റ്റ് ബെഞ്ചിലേക്ക് പ്രൊമോട്ട് ചെയ്തു. ചെന്ന് പെട്ടത് ഇവന്റെ മുമ്പിൽ. ആദ്യം ഒന്നും എനിക്ക് അത് ഒട്ടും അക്‌സെപ്റ് ചെയ്യാൻ പറ്റിയില്ല. അവനും ആരോടും അങ്ങനെ മിണ്ടാറില്ല ചോദിക്കുന്നതിന് ഉത്തരം പറയും അല്ലാത്തപ്പോ പഠിപ്പിലോ മറ്റെന്തെങ്കിലും മുഴുകി ഇരിക്കും. നമ്മൾ എത്ര നാൾ എന്നു വച്ച അടുത്ത്‌ ഇരിക്കുന്നവരോട് മിണ്ടാതെ ഇരിക്കുന്നെ. പതിയെ പതിയെ അവനോട് മിണ്ടാൻ തുടങ്ങി. പിന്നെ അവന്റെ ഓരോ കാര്യങ്ങളും കഥകളും എല്ലാം എന്നോട് പറയാൻ തുടങ്ങി. അപ്പോഴാ എനിക്ക് ഒരു കാര്യം മനസ്സിലായെ ഇവൻ ആരോടും മിണ്ടാത്തത് അവർ എല്ലാം അവനെ കളിയാക്കുന്നത് കൊണ്ട് ആണെന്ന്. താൻ പറയുന്നത് കേൾക്കാൻ ഒരാളെ കിട്ടിയ സന്തോഷം അവന്റെ വാക്കുകളിലും കണ്ണുകളിലും കാണാൻ കഴിഞ്ഞു. അളിയന്റെ നിഷ്കളങ്കതയും സംസാരവും എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടു. അവനും എന്നെ പറ്റി കൂടുതൽ അറിയാൻ ശ്രെമിച്ചു. എനിക്ക് പഠിക്കാൻ പാട് ആയിരുന്ന വിഷയങ്ങൾ അവൻ പറഞ്ഞു തന്നു. മറ്റുള്ളവരോട് ബോൾഡ് ആയി എങ്ങനെ പെരുമാറണം എന്നുള്ളത് ഞാനും പറഞ്ഞു കൊടുത്തു. ഞങ്ങൾ പോലും അറിയാതെ ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്‌സ് ആയി. ആ ഇടക്ക് ആണ് എനിക്ക് ചിക്കൻപോക്സ് അടിക്കുന്നത്. 2 ആഴ്ച്ച സ്കൂളിൽ കാണാത്തത് കൊണ്ട് എന്നെ തേടി വീട്ടിൽ വന്നു. അവനും അസുഖം പകരും എന്ന് അറിഞ്ഞിട്ടും എന്റെ മുറിയിലെ അടച്ചിട്ട കതകിനു അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് സ്കൂളിലെ വിശേഷങ്ങൾ പങ്കുവച്ചു. അന്ന് എനിക്ക് മനസിലായി അവന് ഞാൻ എത്ര വിലപ്പെട്ടത് ആണെന്ന്. പക്ഷെ എന്ത് ചെയ്യാൻ ഞാൻ സുഖം പ്രാപിച്ചു വന്നപ്പോഴേക്കും മണ്ടൻ കിടപ്പിലായി. അതൊക്കെ ആലോചിക്കുമ്പോൾ ചിരി വരും. ഇപ്പൊ അളിയൻ ബാംഗ്ലൂരിൽ ബിടെക് ചെയ്യാ. നാട്ടിൽ വരുമ്പോൾ എന്നെ കാണാൻ ഓടി വരും ഇപ്പൊ അങ്ങനെ വന്നതാ. നിങ്ങളോട് സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല ഞാൻ അവന്റെ അടുത്തേക്ക് ചെല്ലട്ടെ.

Leave a Reply

Your email address will not be published. Required fields are marked *