തേജാത്മികം – 2 33അടിപൊളി 

 

“… അതിനെന്താ ചേട്ട ചേട്ടന് ഇഷ്ട്ടം ഉള്ളത് എടുത്തോ ഇന്നത്തെ ചിലവ് എന്റെ വക…” സന്തോഷത്തോടെ തനു പറഞ്ഞു.

 

“… അപ്പൊ നമ്മൾ കട്ട ഫ്രണ്ട്‌സ്. നിങ്ങൾ സംസാരിക്ക് ഞാൻ എന്റെ പരിപാടിയിലേക്ക് കടക്കട്ടെ…” കൈ രണ്ടും കൂട്ടി തിരുമി അജു കടികൾ വച്ചിരിക്കുന്ന ചില്ലിൻ കൂട്ടിലേക്ക് നടന്നു.

 

“… നീ ഇവിടെ എന്ത് കാണാൻ ഇരിക്ക വല്ലതും വേണം എങ്കിൽ എന്റെ ഒപ്പം വന്നോ…” പാതി വരെ എത്തിയ അജു അഞ്ജലിയെയും നിർബന്ധിച്ചു വിളിച്ചോണ്ട് പോയി.

 

“… രണ്ടും കൂടി എന്റെ പേഴ്‌സ് കാലി ആക്കോ…”അജുവിന്റെ ആവേശത്തോടെയുള്ള പോക്ക് കണ്ട് തനു എന്നോട് ചോദിച്ചു.

“…നിന്റെ ഐഡിയ അല്ലെ അനുഭവിച്ചോ…” ഞാനും ചെറു പുഞ്ചിരിയോടെ മറുപടി പറഞ്ഞു.

 

“… ഇന്നലെ ഏട്ടനോട്‌ ഫോണിൽ അധികം സംസാരിക്കാൻ പറ്റിയില്ല. അതാ രാവിലെ തന്നെ ചേട്ടനെ തേടി ഇറങ്ങിയേ.എവിടെയെല്ലാം നോക്കിയെന്നോ അവസാനം തേടിപിടിച്ചു ഇവിടെവരെ എത്തി…”

 

“… എന്നാ നിനക്ക് ഫോൺ വിളിച്ച പോരായിരുന്നോ…”

 

“… മോൻ ആ ഫോൺ ഒന്ന് നോക്കിയേ…” ഫോൺ എടുത്ത് നോക്കിയപ്പോ തനുവിന്റെ അഞ്ചാറു മിസ്സ്ഡ് കാൾ.

 

“…സോറി സൈലന്റ് ആയതോണ്ട് കണ്ടില്ല. അല്ല നീ എന്താ ഇന്നലെ ഫോൺ വച്ചിട്ട് പോയെ…” സൈലന്റ് മോടു മാറ്റികൊണ്ട് ഞാൻ ചോദിച്ചു.

 

“… ഓ അത് കസിൻ വിളിച്ചത്…”

 

“… കസിൻ എന്ന് പറയുമ്പോൾ…” ഞാൻ ഇച്ചിരി തറപ്പിച്ചു ചോദിച്ചു.

 

“… എന്താ മോനെ ഇപ്പോഴേ ടോക്സിക് ആവാണോ…” എന്നെ കളിയാക്കികൊണ്ട് ചോദിച്ചു.

 

“… ഓ ടോക്സിക് ഒന്നും അല്ല ചുമ്മാ ചോദിച്ചെന്നെ ഉള്ളു…”

 

“… ഞാനും അവനും പത്ത് വരെ ഒരുമിച്ചു പഠിച്ചതാ. എന്റെ ബെസ്റ്റ് ഫ്രണ്ട്. കൊച്ചിലെ മുതൽ ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആയിരുന്നു +1,+2 ഞാൻ പുറത്ത് പോയി പഠിച്ചു അവൻ നാട്ടിലും. ഞാൻ തിരിച്ചു നാട്ടിൽ വന്നപ്പോ അവൻ പഠിക്കാൻ വേണ്ടി പുറത്ത് പോയി. ആഴ്ചയിൽ ഒന്ന് രണ്ട് തവണ വിളിക്കും. ഇന്നലെ ചേട്ടനോട്‌ സംസാരിച്ചോണ്ട് ഇരുന്നപ്പോഴാ അവൻ വിളിച്ചേ. പുറത്ത് നിന്ന് ഒരാൾ കഷ്ട്ടപെട്ട് വിളിക്കുമ്പോൾ എങ്ങനാ എടുക്കാതിരിക്കുന്നെ അതാ…”

 

“… അത് ശെരിയ. വിദേശത്ത് നിന്ന് ഒരാൾ വിളിക്കുമ്പോൾ കാൾ എടുത്തില്ലേൽ അത് മോശാ…”

 

“… നിങ്ങളുടെ സൊള്ളൽ ഇതുവരെ കഴിഞ്ഞില്ലേ ഇന്റർവെൽ കഴിയാറായി …” രണ്ട് കൈ നിറയെ കടിയും വായിൽ എന്തോ ചവച്ചോണ്ട് അജു ഞങ്ങൾക്ക് അരികിലേക്ക് എത്തി.

 

“… എന്താടാ ഇത് കട മുഴുവൻ നിന്റെ രണ്ട് കൈയിൽ ഉണ്ടല്ലോ…” അജുവിനെ കണ്ടതും എന്റെ കണ്ണ് തള്ളിപ്പോയി.

 

“…ഇനി എന്തെങ്കിലും ബാക്കി ഉണ്ടോ ചേട്ട…” എന്റെ അതെ അവസ്ഥയിൽ ആയിരുന്നു തനുവും.

 

“… നീ ഒന്നും എടുത്തില്ലേ…” വെറും കൈയോടെ നിക്കുന്ന അഞ്ജലിയോട് ഞാൻ ചോദിച്ചു.

 

“… ഇവൾക്ക് നാണം ആണെന്ന് തോന്നുന്നു. ഞാൻ ഒരുപാട് നിർബദ്ധിച്ചിട്ട ഒരു കടിയെങ്കിൽ എടുത്തത്. അടുത്ത തവണ എന്റെകൂടെ കട്ടക്ക് നിൽക്കുന്നവരെ കൊണ്ട് വരണം കേട്ടല്ലോ…” അജു തനുവിന് താക്കീത് നൽകി.

 

“… ഇന്നത്തോടെ ഈ ഓഫർ തീർന്നു. ഇനി ഇങ്ങനെയുള്ള ഓഫർ തരണം എങ്കിൽ ഞാൻ വല്ല ലോണും എടുക്കണം…” തനു അത് പറഞ്ഞതും എല്ലാരും ചിരിക്കാൻ തുടങ്ങി.

 

“… എന്നാ ഞങ്ങൾ പോട്ടെ…” ഞങ്ങളുടെ അനുവാദവും വാങ്ങി അഞ്‌ജലിയും തനുവും ക്ലാസ്സിലേക്ക് മടങ്ങി. ഞാൻ കൈകൊണ്ട് ഫോൺ വിളിക്കുന്ന കാര്യം സൂചിപ്പിക്കാൻ മറന്നില്ല.

 

“… തേജസ്‌ ഏട്ടൻ പാവം ആണല്ലേ…” ക്ലാസ്സിലേക്ക് നടക്കവേ അഞ്ജലി തനുവിനോട് ചോദിച്ചു.

 

“… ആഹ് പുള്ളി നൈസ് ആണ് എനിക്ക് ഇഷ്ട്ട. അല്ല നിന്റെ അജു ചേട്ടൻ എന്ത് പറയുന്നു…” കുണുങ്ങി ചിരിച്ചോണ്ട് തനു അഞ്ജലിയോട് ചോദിച്ചു.

 

“… എന്റെ അജു ചേട്ടനോ. ഒന്നു പോടീ…”

 

“…പുള്ളി വിളിച്ച ഉടനെ പിറകെ പോകുന്നത് കണ്ടല്ലോ. എന്ത് പറഞ്ഞു കക്ഷി…” തനു അഞ്ജലിയോട് ചോദിച്ചു.

 

“…നിങ്ങൾക്ക് ശല്യമാവണ്ട എന്ന് കരുതിയ ഞാൻ അജു ചേട്ടൻ വിളിച്ച ഉടനെ പോയത്. അവിടെ ചെന്നപ്പോ ഞാൻ ഒന്നും കഴിക്കാൻ എടുത്തില്ല എന്ന് പറഞ്ഞായിരുന്നു പുള്ളിയുടെ പ്രശ്നം…” അഞ്ജലി പറഞ്ഞ് കഴിഞ്ഞതും ചാരു ചിരി തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *