തേജാത്മികം – 2 33അടിപൊളി 

 

“… ആഹ് മാമ…” ദേവൻ മാമനെ നോക്കി ചിരിച്ചു.

 

“… എത്ര നാൾ ആയി മോനെ കണ്ടിട്ട്. ബാംഗ്ലൂരിൽ നിന്നും എപ്പോ വന്നു…”

 

“… ഇന്നലെ രാത്രി വന്നതേ ഉള്ളു മാമ. നാളെ വൈകിട്ട് തിരിച്ചു പോണം. മാമന് സുഖം അല്ലെ…”

 

“… ഓ അങ്ങനെ അങ്ങ് പോണു. അല്ലെ നീ ഇപ്പൊ എന്തിനാ വന്നേ…” മാമന്റെ ചോദ്യം എനിക്ക് നേരെയായി.

 

“… ഓ അത് ഞാൻ മറന്നു. ഇതിന്റെ ഡിക്കി ഒന്ന് തട്ടി ചെറിയ ബന്റ് ഉണ്ട്. മാമൻ ഒന്ന് നോക്കിയേ…” മാമനെ കൂട്ടി അത് കാണിച്ചു.

 

“… ഇത് വലിയ കുഴപ്പം ഇല്ലടാ നമുക്ക് ശെരിയാക്കാം. നീ പോയി മോന് നമ്മുടെ ബഷീറിക്കയുടെ കടയിൽ നിന്നും ബിരിയാണി വാങ്ങി കൊടുക്ക് എന്റെ പേര് പറഞ്ഞാൽ മതി…”

 

ഞാനും ദേവനും ബഷീറിക്കയുടെ കടയിൽ നിന്നും ബിരിയാണി കഴിച്ച് തിരികെ വർക്ക്‌ഷോപ്പിൽ എത്തി. ദേവൻ കൂടെ ഉള്ളത് കൊണ്ട് എന്നെ പണിചെയ്യാൻ മാമൻ സമ്മതിച്ചില്ല. ഞാനും അവനും ഓരോ വിശേഷങ്ങൾ പറഞ്ഞ് അവിടെ കൂടി. വൈകുന്നേരത്തോടെ സംഭവം സെറ്റ് ആയി.

 

“… ടാ പൈസ എത്രയായി…”

 

“… ടാ മൈരേ നിന്നോട് ആരെങ്കിലും പൈസ ചോദിച്ചോ. നിന്ന് മെഴുകാതെ വണ്ടി എടുക്കാൻ നോക്ക്…”

 

മാമനോട് ഇവൻ പൈസ എത്രയായി എന്ന് ചോദിച്ചിരുന്നെങ്കിൽ കാണായിരുന്നു. എന്റെ കൂട്ടുകാരിൽ മാമന് ഏറ്റവും മതിപ്പ് ഉള്ളത് ഇവനോടാ.മാമനോട് യാത്രപറഞ്ഞു നേരെ എന്നെ വീട്ടിലാക്കി അവൻ പോയി. എന്തോ എല്ലാ തവണയും അവൻ വന്നിട്ട് പോവുമ്പോൾ വല്ലാണ്ട് വിഷമം വരും. ഇനി അടുത്ത വരവിന് കാണാം.

 

“… കഴിഞ്ഞ ദിവസം കോളേജ് മുഴുവൻ നോക്കിയിട്ടും തേജസ്‌ ഏട്ടനെ കണ്ടില്ലല്ലോടി…” തൻവിക അഞ്ജലിയോട് പറഞ്ഞു.

 

“… ഇനി എന്ത് ചെയ്യും. പുള്ളി ഇനി നമുക്ക് വല്ല പണിയും തരാൻ പ്ലാൻ ചെയ്യാണെങ്കിലോ…”

 

“…നീ ചുമ്മാ മനുഷ്യനെ പേടിപ്പിക്കാതെ വെള്ളം കുടിക്കാൻ നോക്ക്…”

 

“… ഹെലോ…”

 

കാന്റീനിൽ ഇരുന്ന് കൂൾഡ്രിങ്ക്സ് കുടിച്ചോണ്ട് ഇരുന്ന തൻവികയുടെയും അഞ്ജലിയുടെയും അടുത്തായി പെട്ടെന്ന് തേജസ്‌ വന്നിരുന്നു.

 

“… തേജസ്‌ ഏട്ടൻ…” അറിയാതെ രണ്ടുപേരും എഴുനേറ്റുപോയി.

 

“… ഹാ നിങ്ങൾ ഇരിക്ക് എന്നോട് ഇത്രക്ക് ബഹുമാനം ഒന്നും വേണ്ട…” തേജസിന്റെ വാക്കുകൾ കേട്ട് അവർ ഇരുന്നു.

 

“… തന്റെ പേര് എന്തായിരുന്നു…” തൊട്ട് അടുത്തായി ഇരുന്ന അഞ്ജലിയോട് ചോദിച്ചു.

 

“… അ…അഞ്ജലി…” വിക്കി വിക്കി അവൾ പറഞ്ഞൊപ്പിച്ചു.

 

“…ആ അഞ്ജലി. എന്നാ മോൾ കുറച്ചു നേരം അപ്പുറത്ത് ഇരുന്ന് ഡ്രിങ്ക്സ് കുടിക്ക്. ഞങ്ങൾ ലൗവേഴ്സിന് കുറച്ചു സംസാരിക്കാൻ ഉണ്ട്…” തേജസ് പറഞ്ഞത് കേട്ട് അഞ്ജലി മാറി ഇരിക്കാനായി എഴുനേറ്റു. തൻവിക കണ്ണുകൊണ്ട് പോകരുതെന്ന് കാണിച്ചെങ്കിലും പോകാതെ വേറെ നിവർത്തി ഇല്ലായിരുന്നു.

 

“… ഇപ്പൊ എന്താ പഴയപോലെ അമ്പലത്തിൽ വരാത്തെ. ഞാൻ എന്നും താൻ വരുന്നതും കാത്ത് അവിടെ നിൽക്കും …” തൻവികക്ക് മനസിലായി അവൾ പറഞ്ഞ ലവ് സ്റ്റോറി വച്ച് അവളെ കളിയാക്കുന്നത് ആണെന്ന്.

 

“… Im really sorry. ചേട്ടന്റെ ലൗവർ ആണെന്ന് മനഃപൂർവം പറഞ്ഞ് നടന്നതല്ല. സാഹചര്യം കൊണ്ട് പറ്റിപോയത…”

 

“… എന്നാ പറയ് എന്തായിരുന്നു സാഹചര്യം…” തൻവിക കോളേജിൽ വന്നപ്പോ മുതൽ നടന്ന കാര്യങ്ങളും റാഗിംഗ് എല്ലാം പറഞ്ഞു.

 

“… ചേട്ടനെ നേരിട്ട് കണ്ട് ഇതേ പറ്റി സംസാരിക്കാൻ ഇരുന്നതാ അപ്പൊ ചേട്ടൻ ലീവ് ആയിരുന്നു…”

 

“… ഞാൻ തന്നെ തിരക്കി ക്ലാസ്സിൽ വന്നത് അറിഞ്ഞായിരുന്നോ…” അതിന് അവൾ ചെറുതായി ഒന്ന് മൂളി.

 

“… എന്നിട്ട് എന്താ എന്നെ വന്ന് കാണാതിരുന്നേ…”

 

“… പേടിച്ചിട്ടാ…” ചെറിയ ഭയത്തോടെ തൻവിക പറഞ്ഞു.

 

“…കഴിഞ്ഞ ദിവസം കോളേജ് മുഴുവൻ എന്നെ തിരക്കി നടന്നു എന്നാണല്ലോ ഞാൻ അറിഞ്ഞേ. അപ്പൊ പേടിയൊക്കെ മാറിയോ…” അതിനുള്ള ഉത്തരം അവളുടെ പക്കൽ ഇല്ലായിരുന്നു.ഇനിയും തൻവികയെ വെറുതെ ചോദ്യങ്ങൾ ചോദിച്ചു വിഷമിപ്പിക്കണ്ട എന്ന് കരുതി തേജസ്‌ കാര്യത്തിലേക്ക് കടന്നു.

Leave a Reply

Your email address will not be published. Required fields are marked *