“…തൻവിക താൻ ഒന്നും പറഞ്ഞില്ല…” ബൈക്കിൽ ഇരുന്ന് തന്നെ അവളെ ഞാൻ നീട്ടി വിളിച്ചു. വിളി കേട്ടതും കക്ഷി തിരിച്ച് എന്റെ അടുത്തേക്ക് വന്നു.
“… ഫോൺ ഒന്ന് തരാവോ…” എന്റെ പക്കൽ എത്തിയതും എനിക്ക് നേരെ കൈ നീട്ടി. ഫോണിലെ ലോക്ക് മാറ്റി അവൾക്ക് കൊടുത്തു. അതിൽ എന്തൊക്കെയോ കുത്തിയിട്ട് തിരിച്ച് എനിക്ക് തന്നു.
“… അതെ എന്നോട് അടുപ്പം ഉള്ളവർ എന്നെ തനു എന്ന് വിളിക്കുന്നതാ എനിക്ക് ഇഷ്ട്ടം…”
ഫോൺ എന്നെ ഏൽപ്പിച്ച് അവൾ ക്ലാസ്സിലേക്ക് നടന്നു. ഫോൺ നോക്കിയപ്പോ പുതിയൊരു കോണ്ടാക്ട് ആഡ് ആക്കിയിട്ടുണ്ട്
Thanu💞
പെട്ടെന്ന് ഞാൻ തല ഉയർത്തി അവളെ നോക്കി പോകുന്ന പോക്കിൽ തിരിഞ്ഞു നോക്കി വശ്യമായി അവൾ ചിരിച്ചു. ഇത് സ്വപ്നമല്ല എന്ന് തിരിച്ചറിയാൻ ഇച്ചിരി സമയം എടുത്തു. ലഞ്ച് ബ്രേക്കിനു ശേഷമുള്ള ലോങ്ങ് ബെൽ പോലും മധുരമുള്ളതായി തോന്നി. അതിരില്ലാത്ത സന്തോഷം ഒരുമാതിരി സൈമൺസിന്റെ വിക്കെറ്റ് കിട്ടിയ ശ്രീശാന്തിനെ പോലെ എന്തൊക്കെയോ കാണിച്ചു കൂട്ടി.
“… Helo ആരാ വിളിക്കുന്നെ…” രാത്രി കാൾ എടുത്തപാടെ തൻവിക ആരാ വിളിക്കുന്നത് എന്ന് തിരക്കി.
“… ഉച്ചക്ക് നമ്പർ തന്നത് വിളിക്കാൻ അല്ലെ…”
“… ഓ തേജസ് ഏട്ടൻ. നമ്പർ തന്നെന്നു പറഞ്ഞ് രാത്രി ആണോ വിളിക്കുന്നെ…”
“… അയ്യോ സോറി ഞാൻ ഓർത്തില്ല…”
“… ഏയ്യ് വൈകണ്ട വൈകണ്ട. ഞാൻ ചുമ്മാ പറഞ്ഞതാ. എന്താ ഇപ്പൊ വിളിച്ചേ…”
“… ചുമ്മാ കിടന്നപ്പോ തന്നെ ഓർമ വന്നു അപ്പൊ വിളിക്കാം എന്ന് കരുതി…”
“…ഇന്ന് വിളിച്ചില്ലായിരുന്നെകിൽ നാളെ നേരിൽ കാണുമ്പോൾ ചേട്ടനെ ഞാൻ കൊന്നേനെ…”
“… അതെന്ന…”
“… ഞാൻ ചേട്ടന് എന്റെ നമ്പർ തന്നു. ചേട്ടൻ ഇപ്പൊ വിളിക്കും ഇപ്പൊ വിളിക്കും എന്ന് വിചാരിച്ചു കാത്തിരിക്കായിരുന്നു അങ്ങോട്ട് വിളിക്കാനാണെങ്കിൽ എന്റെ കൈയിൽ നമ്പറും ഇല്ല ദുഷ്ടൻ…”
“… ഓ സോറി സോറി. പിണങ്ങല്ലേ പൊന്നെ ഞാൻ ഇച്ചിരി തിരക്കിൽ ആയി പോയി. അല്ല അഞ്ജലി ചോദിച്ചില്ലേ നമ്മൾ എവിടെ പോയതാണെന്ന്…”
“…ആ ചോദിച്ചു ഞാൻ പറഞ്ഞു ഞങ്ങൾ ലൗവേഴ്സ് പല സ്ഥലത്തും പോകും എല്ലാം പറയാൻ പറ്റില്ലെന്ന്…”
“… എടി ഭയങ്കരി എന്നാലും ആ പാവത്തിനോട് അങ്ങനെ പറയണ്ടായിരുന്നു…”
“… ചുമ്മാ ഇതൊക്കെ ഓരോ നമ്പർ അല്ലെ. ചേട്ടൻ കഴിച്ചായിരുന്നോ…”
“… ആ കഴിച്ചു. നീ കഴിച്ചോ…”
“… ആഹ് കഴിച്ചു 🥰. ചേട്ട എനിക്കൊരു അർജെന്റ് കാൾ വരുന്നു. നാളെ കോളേജിൽ കാണാമെ…” അത് പറഞ്ഞ് തൻവിക കാൾ കട്ട് ആക്കി. തേജസ് തന്റെ കട്ടിലിൽ കിടന്ന് തനുവുമായുള്ള ജീവിതം സ്വപ്നം കണ്ട് ഉറങ്ങി.
“…ഞാൻ എവിടെ എല്ലാം നോക്കിയെന്നോ…” ക്യാന്റീനിൽ ചായ കുടിച്ചോണ്ട് ഇരുന്ന എന്റെയും അജുവിന്റെയും അടുത്തേക്ക് തനുവും അഞ്ജലിയും വന്നു.
“… ഈ ചേട്ടന്റെ മുഖം എന്താ എപ്പോഴും ഊതി വീർപ്പിച്ച ബലൂൺ പോലെ ഇരിക്കണേ…” അജുവിനെ നോക്കി കളിയാക്കികൊണ്ട് തനു പറഞ്ഞു.
“… ദേ തേജസെ നീ ഇവളോട് സംസാരിച്ചിട്ട് വാ ഞാൻ ക്ലാസ്സിൽ പോണു 😡…” തനു പറഞ്ഞത് ഇഷ്ടമാവാതെ അവൻ ക്ലാസ്സിലേക്ക് പോവാൻ ഒരുങ്ങി.
“… നിക്ക്… നിക്ക്… പോവല്ലേ… അന്ന് ആൾ അറിയാതെയാ അങ്ങനെ ഒക്കെ സംസാരിച്ചത് സോറി…” ലൈബ്രറിയിൽ ഉണ്ടായ സംഭവത്തിൽ തനു അജുവിനോട് മാപ്പ് പറഞ്ഞു.
“… ആൾ അറിഞ്ഞില്ല എങ്കിലും ആദ്യം കാണുന്ന ഒരാളോട് ഇങ്ങനെ ആണോ സംസാരിക്കുന്നെ…”
“… ഞാൻ സോറി പറഞ്ഞില്ലേ ചേട്ട എന്നോട് ക്ഷമിക്ക്. Friends…” തനു അജുവിന് നേരെ കൈനീട്ടി. ഞാനും ആകാംഷയോടെ നോക്കി ഇച്ചിരി ബലം പിടിച്ചെങ്കിലും ചെറിയ ചിരിയോടെ അവൾക്ക് കൈകൊടുത്തു.
“… സോറി പറഞ്ഞാൽ മാത്രം പോരാ. ചായക്ക് രണ്ട് കടി കൂടി ഓഫർ ചെയ്താലേ ഫ്രണ്ട് ആയിട്ട് കൂടെ കൂട്ടാൻ പറ്റു…” ഇച്ചിരി വെയിറ്റ് ഇട്ടാണ് അജുവിന്റെ ഡിമാൻഡ്. കണ്ട് നിന്ന ഞാൻ പോലും അറിയാതെ ചിരിച്ചുപോയി. ഞാൻ ചിരിക്കുന്നത് എങ്ങാനും അവൻ കണ്ടാൽ ഇപ്പൊ എന്റെ മയ്യത്ത് എടുക്കാം.
