തേജാത്മികം – 2 33അടിപൊളി 

 

“…നീ ഇന്ന് പറഞ്ഞത് പോലെ പുള്ളിക്ക് എന്നെ ഇഷ്ട്ടം ആയിരിക്കോ…”

 

“… ഏത് പുള്ളി…”

 

“… തേജസ്‌ ഏട്ടന്റെ കാര്യാ ഞാൻ ചോദിച്ചേ…”

 

“…. എന്റെ പൊന്ന് തനു നിനക്ക് രാത്രി ഉറക്കം ഒന്നും ഇല്ലേ. വെറുതെ മനുഷ്യനെ ബുദ്ധിമുട്ടിപ്പിക്കാതെ പോയെ…” തിരിച്ച് എന്തെങ്കിലും പറയുന്നതിന് മുമ്പ് അഞ്ജലി കാൾ കട്ട്‌ ആക്കി.

 

“… ഞാൻ ഇന്നലെ ഒരുപോള കണ്ണടച്ചിട്ടില്ല നിനക്ക് അറിയോ…” പിറ്റേന്ന് ബസ് ഇറങ്ങി കോളേജിലേക്ക് പോകവേ തൻവിക അഞ്ജലിയോട് പറഞ്ഞു.

 

“…നീ ഉറങ്ങാത്തത് ശെരി അതിനെന്തിനാ വെറുതെ എന്റെ ഉറക്കം കൂടി കളയുന്നെ…” ദൈനിയത്തോടെ അഞ്ജലി ചോദിച്ചു.

 

“… ദേ അഞ്ചു എന്റെ വായിൽ ഇരിക്കുന്നത് നീ കേൾക്കണ്ട കേട്ടല്ലോ. ഇന്നലെ ആവശ്യം ഇല്ലാത്ത ഓരോന്ന് പറഞ്ഞു എന്നെ കൺഫ്യൂസ് ആക്കിയത് നീയാ എന്നിട്ട് അവൾ പറയുന്നത് കേട്ടില്ലേ…” അതും പറഞ്ഞു ദേഷ്യത്തോടെ തൻവിക നടത്തത്തിന്റെ വേഗത കൂട്ടി.

 

“… ഹാ പിണങ്ങല്ലെടി. നിനക്ക് ഇപ്പൊ എന്താ വേണ്ടേ തേജസ്‌ ഏട്ടൻ എന്താ അങ്ങനെ പറഞ്ഞത് എന്ന് അറിയണം അത്രയല്ലേ ഉള്ളു…” തൻവികയോടൊപ്പം നടന്നേത്തി അഞ്ജലി ചോദിച്ചു. അതിന് തൻവിക മൂളി.

 

“…അടുത്ത തവണ തേജസ്‌ ഏട്ടനെ കാണുമ്പോൾ ഞാൻ തന്നെ ചോദിച്ചോളാം പോരെ…” അത് പറഞ്ഞു തീർന്നതും തേജസിന്റെ ബുള്ളറ്റ് അവർക്ക് വട്ടം വച്ചു.

 

“… ഗുഡ്…. ഗുഡ് മോർണിംഗ് ചേട്ട…” ചെറിയ ഭയത്തോടെ അഞ്ജലി വിഷ് ചെയ്തു.

 

“… ഗുഡ് മോർണിംഗ്. എന്താ രണ്ടുപേരും ക്ലാസ്സിൽ പോണില്ലേ…”

 

“… ആഹ് പോവായിരുന്നു ചേട്ട…” അഞ്ജലി പറഞ്ഞു.

 

“…തൻവിക എനിക്ക് തന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട് വാ വന്ന് വണ്ടിയിൽ കയറ്…” തേജസ്‌ പറയുന്നത് കേട്ട് രണ്ടുപേരും ഒരുപോലെ ഞെട്ടി.

 

“…അയ്യോ ഞാൻ എങ്ങോട്ടും ഇല്ല. എനിക്ക് ക്ലാസ്സിൽ പോണം…”

 

“… ഓഹോ സീനിയർ പറഞ്ഞാൽ അനുസരിക്കാൻ അറിയില്ലേ…” തേജസ്‌ ഇച്ചിരി കടുപ്പിച്ചു തന്നെ ചോദിച്ചു.

 

“…അത് അത് ഇന്ന് assignment വയ്ക്കാൻ ഉണ്ട് അത്കൊണ്ട് ക്ലാസ്സിൽ പോണം…” തൻവിക ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിയാൻ നോക്കി.

 

“… Assignment അഞ്ജലിയുടെ കൈയിൽ കൊടുത്താൽ മതി അവൾ വായിച്ചോളും. എന്താ അഞ്ജലി വൈക്കില്ലേ…” തേജസ്‌ അഞ്ജലിയെ ചോദ്യഭാവത്തിൽ നോക്കി.

 

“…ഞാൻ വച്ചോളാം നീ ചേട്ടന്റെ ഒപ്പം പോയിട്ട് വാ…” പേടിയിൽ ഉമിനീർ ഇറക്കികൊണ്ട് അഞ്ജലി പറഞ്ഞു.

 

തൻവികക്ക് താൻ പെട്ടെന്ന് മനസിലായി വേറെ വഴിയില്ലാതെ assignment അഞ്‌ജലിക്ക് നൽകിയ ശേഷം ചെറിയ ഭയത്തോടെ തേജസിന്റെ ബുള്ളറ്റിന് പിന്നിൽ കയറി. തൻവിക കയറിയെന്ന് മനസ്സിലായത് പതിയെ വണ്ടി മുന്നോട്ട് നീങ്ങി. വണ്ടി ഓടവേ തേജസ്‌ മിറർ വഴി പിന്നിലേക്ക് നോക്കി ആകെ പേടിച് വിറച്ചു ഇരിക്കുന്ന തൻവികയെയാണ് കണ്ടത്. വണ്ടി മുന്നോട്ട് കുതിക്കുമ്പോഴും അവളുടെ കണ്ണുകൾ പിന്നിട്ട വഴികളെ നോക്കുന്നുണ്ടായിരുന്നു. കക്ഷി ആകെ വിയർത്ത് കുളിച്ചു. വണ്ടി ചെന്ന് നിന്നത് വലിയ ആൾ തിരക്ക് ഇല്ലാത്ത ഒരു ബീച്ചിൽ ആയിരുന്നു. വണ്ടി ഓഫ്‌ ആയിട്ടും തൻവികയുടെ ഭാഗത്ത് നിന്നും അനക്കം ഒന്നും കണ്ടില്ല.

 

“… ഹാ ഇറങ്ങടോ…” ഞാൻ പറഞ്ഞതും അവൾ പെട്ടെന്ന് ചാടി ഇറങ്ങി ചുറ്റിനും നോക്കി.

 

“… നമ്മൾ എന്താ ഇവിടെ…”

 

“… താൻ പേടിക്കാതെ. ഞാൻ തന്നെ പിടിച്ച് തിന്നത്തൊന്നും ഇല്ല…” ചെറിയ പുഞ്ചിരിയോടെ അത് പറഞ്ഞതും കക്ഷിയുടെ മുഖം ഒന്ന് തെളിഞ്ഞു.

 

“… ഐസ്ക്രീം കഴിക്കുമല്ലോ അല്ലെ…” അതിന് ചെറിയൊരു മൂളൽ മാത്രം വന്നു. അവിടെ ഉണ്ടായിരുന്ന ഷോപ്പിൽ നിന്നും രണ്ട് കോൺ ഐസ് വാങ്ങി തെങ്ങിൻ തണൽ ഉള്ള ഭാഗത്തായി കടലിനെ നോക്കി ഇരുപ്പ് ഉറപ്പിച്ചു ഒപ്പം അവളും. എന്റെ കൈയിലെ ഐസ്ക്രീം അവൾക്ക് നൽകി പതിയെ ഞങ്ങൾ കഴിക്കാൻ ആരംഭിച്ചു.

 

“… എന്താ ചേട്ടന് സംസാരിക്കാൻ ഉള്ളത്…” ഐസ്ക്രീം കഴിക്കുന്നതിന്റെ ഇടക്ക് അവൾ തിരക്കി.

Leave a Reply

Your email address will not be published. Required fields are marked *