മിഴി – 2 3അടിപൊളി  

മിഴി – 2

രചയിതാവ് : രാമൻ

[ Previous Part ] [ www.kambi.pw ]


ഉമ്മ ഇറങ്ങി… അമ്മയും,ഞാനും ആ കാറിൻ്റെ എടുത്ത് വരെ ചെന്നു.. കേറുന്നതിനു മുന്നേ ഉമ്മ വിങ്ങി പൊട്ടാനായിരുന്നു.. അവസാനം ആ കൈകൾ വിടർത്തി അവർ എന്നെ അവരിലേക്ക് ചേർത്ത് പിടിച്ചു.. അമ്മ ചിരിച്ചു.. ഉമ്മയുടെ സ്നേഹ ചുംബനം നെറ്റിയിൽ..

പിന്നെ വേഗം കാറിൽ കേറി.. പാവം തോന്നി.. വിഷമവും.. ഷെറിൻ ഇനിയില്ല എന്ന ബോധവും.

“എല്ലാവരെയും കൂട്ടി വീട്ടിലേക്ക് വരണം കേട്ടോ, ” ഉമ്മ കാർ തിരിച്ചു.

“അനു.മോളെ,ലക്ഷ്മി മറഞ്ഞു. അമ്മയെയും ചെറിയമ്മയെയും നോക്കി ചിരിച്ചു കൊണ്ട് ഉമ്മ കണ്ണിൽ നിന്ന്

പുറകിൽ നിന്ന് എന്നെ അമ്മ ചുറ്റി പിടിച്ചു.

“വല്ല്യ സ്നേഹം ഒന്നും വേണ്ട.. ലക്ഷ്മി.. അവർ വന്നപ്പോ ഇവൻ പറയാ എന്റെ അമ്മയെക്കാളും സ്നേഹം ഉമ്മയോടുണ്ടെന്ന് ” ഞാൻ അന്തം വിട്ടു.. ചെറിയമ്മയുടെ ആ വാക്കുകൾ കേട്ട്.. ഇത്ര നേരം എന്ത് നല്ല പെണ്ണായിരുന്നു. അമ്മയുടെ കൈകൾ എൻ്റെ മേത്തൂന്ന് വിട്ടു. ഞാൻ തിരിഞ്ഞു രണ്ടിനെയും നോക്കി.. ചെറിയമ്മ ഒളുപ്പിച്ച ചിരിയോടെ എന്നെ കളിയാക്കി. പണിതരുന്നോ ജന്തു..അമ്മ ഞാൻ ചെറിയമ്മയെ നോക്കുന്നത് കണ്ടു എന്നോട് ചിരിച്ചു…

“നീയെന്തു പറഞ്ഞാലും എനിക്കിവനെയറിയാം, എൻ്റെ മോനെ ഞാൻ മനസ്സിലാക്കിയപോലെ വേറെയാറും മനസ്സിലാക്കിയിട്ടില്ല.. കേട്ടോടീ കുശുമ്പീ ” എന്നോട് ചേർന്നു നിന്ന് അമ്മ അവൾക്കിട്ട് കൊട്ടി. ഞാൻ ചിരിച്ചു.. അവൾ കാൺകേ തന്നെ .അമ്മയും..

“അതേ… മോൻ്റെ മനസ്സിലാക്കാത്ത ചില കാര്യങ്ങളും ഉണ്ട് ലക്ഷ്മി മാഡം ചെറിയമ്മയുടെ അർത്ഥം വെച്ചുള്ള ഒരു പറച്ചിൽ.. ദൈവമേ… ഞാൻ ചിരി നിർത്തി..

“ആണോടാ?” അമ്മയുടെ ചോദ്യം..

” “പറഞ്ഞു കൊടുക്ക് അഭി മോനെ ചെറിയമ്മയുടെ പുച്ഛത്തിലുള്ള പ്രോത്സാഹനം..ഞാൻ ദയനീയതയോടെ അവളെ നോക്കി.

“ഒന്നുമില്ലമ്മേ.. ഇവളെ അറീല്ലേ എന്നെ കുറ്റം അല്ലാതെ ഇതുവരെയെന്തേലും അവൾ പറഞ്ഞിട്ടുണ്ടോ രക്ഷപ്പെടാൻ കാച്ചിയതാണേലും.. ചെറിയമ്മയുടെ മുഖം എനിക്കൊന്നു കാണണമായിരുന്നതു പറയുമ്പോൾ..ഇന്നത്തെ അനുഭവം വെച്ചു.. ചെറിയമ്മ എന്നോട് കാണിച്ചിട്ടുള്ള അടുപ്പം എന്താണെന്ന് അറിയാൻ ഒരു ശ്രമം.. പക്ഷെ ആ മുഖത്തു ഒരു ഭാവ മാറ്റവുമില്ല. എനിക്ക് നിരാശയായി..

“നീപോടാ കാട്ടുമാക്കാ ” ചെറിയമ്മയുടെ പ്രതികരണം അങ്ങനെ ആയിരുന്നു…

“നീ പോടീ… അണ്ണാച്ചി ” ഞാനും വിട്ടുകൊടുത്തില്ല.. ദേഷ്യം കൊണ്ടല്ല..ഇത് സ്ഥിരം ആയിപ്പോയി..

” മതി രണ്ടുപേരും നിർത്തിക്കോ.. കെട്ടിക്കാറായി, പോത്ത് പോലെ വളർന്നു ന്നട്ടും കടിച്ചു കീറാൻ നടക്ക അമ്മയിടപെട്ടു…എന്നെയും ചെറിയമ്മയെയും വലിച്ചു വീട്ടിൽ കേറ്റി…

“അനൂ ” അച്ഛന്റെ വിളി.. “എന്താ കുട്ടേട്ടാ” ചെറിയമ്മ റൂമിലേക്ക് നടന്നു… ഞാൻ ഹാളിൽ കേറി ടി വി ഓൺ ചെയ്തു… കുറച്ചു നേരം കണ്ടപ്പോ അച്ഛന് വന്നു. കല്യാണത്തിനെ കുറിച്ച് തള്ളിമറിച്ചു… അങ്ങനെ ഇരിക്കുമ്പോൾ… അടുക്കളയിൽ നിന്ന് ചീത്ത .അമ്മയാണ്.ചെറിയമ്മക്കായ്ക്കും എന്ന് കരുതി ഞാൻ സമാധാനിച്ചു

“എവിടെ അവന്….ഡാ…. അഭീ…” അവസാനം എന്റെ നേർക്കെത്തി വിളി… ഞാൻ അച്ഛന്റെ മുഖത്തു നോക്കി… പോയി വാങ്ങി പോര് എന്ന് പുള്ളി തലയാട്ടി..

ഞാൻ അടുക്കളയിലേക്ക് നടന്നു… അമ്മ കലിതുള്ളി നോക്കുന്നു.. ചെറിയമ്മ സൈഡിൽ തലതാഴ്ത്തി.. ഞാൻ വന്നതറിഞ്ഞു ഒന്ന് എന്നെ നോക്കി…

“എന്താ അഭീ… ഇത്… ഉച്ചക്ക് നീയെന്താ കഴിച്ചത്? ചോറ് ഉണ്ടാക്കി വെച്ചല്ലേ ഞാൻ പോയത്.. ഒരു കറിയുണ്ടാക്കാൻ ആണോ പാട്. ഒന്നും തിന്നാതെ കുത്തിയിരുന്നോളും രണ്ടും..പിന്നെ ഞാൻ എന്തിനാ കഷ്ടപ്പെട്ട് ചോറുണ്ടാക്കി പോയത്.. ” അമ്മയൊച്ചയിട്ടപ്പോ ഞാൻ ചെറിയമ്മയെ നോക്കി. ദുഷ്ട ആ നിൽപ്പ് കണ്ടില്ലേ…

“അവളെ നോക്കി പേടിപ്പിക്കേണ്ട? ഒരു കറിയുണ്ടാക്കാൻ നിനക്കും പറ്റും ” ഇപ്പൊ അങ്ങനെയായി.. രാവിലെ ഞാനുണ്ടാക്കിയതിന് കണക്കില്ല..

Updated: July 1, 2026 — 10:43 pm

Leave a Reply

Your email address will not be published. Required fields are marked *