പറയാൻ മറന്ന പ്രണയം – 3 2അടിപൊളി  

പറയാൻ മറന്ന പ്രണയം 3

Parayan Maranna Pranayam Part 3 | Author : Vesper

[ Previous Part ] [www.kambi.pw ]


ആ ശനിയാഴ്ച രാവിലെ ജിത്തു പതിവിലും നേരത്തേ എഴുന്നേറ്റു.

അലാറം അടിക്കുന്നതിന് മുമ്പ് തന്നെ ഉറക്കം പോയിരുന്നു. കട്ടിലിൽ കിടന്ന് ഫോണിലേക്ക് നോക്കിയപ്പോൾ ആത്മേയയുടെ മെസേജ് കിടക്കുന്നു.

“എണീറ്റോ?”

അറിയാതെ അവൻ ചിരിച്ചു.

“yeah Just now 🤗”

അവൾ ഉടനെ മറുപടി അയച്ചു.

“കള്ളം. നീ ഇന്ന് ആറു മണിക്ക് തന്നെ എണീറ്റിട്ടുണ്ടാകും.”

“എങ്ങനെ മനസ്സിലായി?”

“നാല് വർഷം മുൻപ് നീ എങ്ങനെയായിരുന്നോ, ഇപ്പോഴും അങ്ങനെ തന്നെയാണെന്ന് എനിക്ക് അറിയാം.”

അവൻ കുറച്ച് നേരം ഫോൺ നോക്കിയിരുന്നു.

“കൊച്ചു…”

“മ്?”

“ഇന്ന് വരുമല്ലോ?”

“ഞാൻ ഇന്നലെ തന്നെ പറഞ്ഞില്ലേ. വരുമെന്ന്.”

“വീണ്ടും ചോദിച്ചതാ.”

“പേടിയാണോ?”

“കുറച്ചുണ്ട്.”

അവൾ ഒരു ചിരിക്കുന്ന ഇമോജി അയച്ചു.

“അത് മാറില്ല ജിത്തു. നീ എപ്പോഴും ഇങ്ങനെയായിരിക്കും.”

ഉച്ചയോടെ ജിത്തു വീട്ടിൽ നിന്ന് ഇറങ്ങി.

കാറോ വലിയ പ്ലാനുകളോ ഒന്നും ഇല്ല.

അവന്റെ പഴയ ബൈക്ക് തന്നെ.

പക്ഷേ അന്ന് അത് പോലും പുതിയതായി തോന്നി.

ആത്മേയയുടെ വീട്ടിനടുത്തെത്തിയപ്പോൾ അവൻ ഒരു മെസേജ് അയച്ചു.

“ഞാൻ എത്തി.”

അഞ്ച് മിനിറ്റ് കഴിഞ്ഞിട്ടും ആളെ കാണുന്നില്ല.

വീണ്ടും മെസേജ് അയക്കാൻ ഫോൺ എടുത്തപ്പോഴാണ് വാതിൽ തുറന്ന് അവൾ പുറത്തേക്ക് വന്നത്.

ഇളം നീല ചുരിദാർ.

കൈയിൽ ഒരു ചെറിയ ബാഗ്.

മുടി പകുതി കെട്ടിയിട്ടുണ്ട്.

ജിത്തു കുറച്ച് നിമിഷം നോക്കിനിന്നു.

അവൾ അവന്റെ മുന്നിൽ വന്ന് നിന്നു.

“എന്താ?”

“ഒന്നുമില്ല.”

“വീണ്ടും തുടങ്ങിയോ?”

“എന്ത്?”

“ഇങ്ങനെ നോക്കിനിൽക്കൽ.”

ജിത്തു ചിരിച്ചു.

“കോളേജിൽ മൂന്ന് വർഷം ദൂരെ നിന്ന് നോക്കിയതിന്റെ ബാക്കി തീർക്കുന്നതാ.”

ആത്മേയയുടെ കവിളിൽ ചെറിയൊരു നാണം വന്നു.

“അപ്പോൾ ഇനിയും ഒരുപാട് സമയം വേണ്ടിവരും.”

“അതെ.”

“എന്നാൽ സിനിമ കഴിഞ്ഞിട്ട് നോക്കിയാൽ മതി. ഇപ്പോൾ പോവാം.”

ബൈക്കിൽ കയറിയപ്പോൾ അവൾ പതിവുപോലെ അവന്റെ തോളിൽ കൈവെച്ചു.

ആ സ്പർശം ഇപ്പോഴും ജിത്തുവിന് പുതിയതായിരുന്നു.

വണ്ടി മുന്നോട്ട് നീങ്ങി.

റോഡിൽ വലിയ തിരക്കില്ല.

കാറ്റ് നല്ലതായിരുന്നു.

കുറച്ച് ദൂരം പോയപ്പോൾ ആത്മേയ ചോദിച്ചു.

“ഒരു കാര്യം ചോദിക്കട്ടെ?”

“ചോദിക്ക്.”

“നമ്മൾ കോളേജിൽ പഠിക്കുമ്പോൾ എനിക്ക് ശരിക്കും മെസേജ് അയക്കാൻ തോന്നിയിട്ടില്ലേ?”

“തോന്നിയിട്ടുണ്ട്.”

“പിന്നെ?”

“നൂറ് തവണ നമ്പർ എടുത്തിട്ടുണ്ട്.”

“എന്നിട്ട്?”

“സേവ് ചെയ്ത് വയ്ക്കും. പിന്നെ ഡിലീറ്റ് ചെയ്യും.”

അവൾ പൊട്ടിച്ചിരിച്ചു.

“നീ വല്ലാത്ത ഒരു സാധനം തന്നെ.”

“അത് എനിക്കും അറിയാം.”

“ജിത്തു…”

“മ്?”

“അന്ന് നീ മെസേജ് അയച്ചിരുന്നെങ്കിൽ നന്നായേനെ.”

അവൻ ഒന്നും പറഞ്ഞില്ല.

അവളുടെ വാക്കുകളിൽ കുറ്റപ്പെടുത്തൽ ഉണ്ടായിരുന്നില്ല.

ഒരു ചെറിയ വിഷമം മാത്രം.

സിനിമ തിയേറ്ററിലെത്തി.

ടിക്കറ്റ് എടുത്ത് അകത്തേക്ക് കയറുമ്പോൾ ആത്മേയ പറഞ്ഞു.

“എനിക്ക് പോപ്കോൺ വേണം.”

“ശരി.”

“പിന്നെ ഒരു പെപ്സി.”

“അതും വാങ്ങാം.”

“ഇന്ന് ഞാൻ പറയുന്നതെല്ലാം കേൾക്കുമല്ലോ?”

ജിത്തു ചിരിച്ചു.

“ഇത്രയും കാലം കേൾക്കാതെ നടന്നതിന്റെ നഷ്ടപരിഹാരമാണ്.”

അവൾ വീണ്ടും ചിരിച്ചു.

അവർ തിയേറ്റർ ന് ഉള്ളിലേക്ക് കടന്നു.അധികം ആളോ ബഹളമോ ഇല്ല. അങ്ങിങ്ങായി ഇരുപതിൽ താഴെ ആളുകൾ മാത്രം

“ഇതെന്താ

ആരും ഇല്ലേ വല്ല പൊട്ട പടവും ആണോ ഡാ “

“ഏയ് അല്ല ഇറങ്ങിയിട്ട് ഇത് നാലാമത്തെ ആഴ്ച ആണ്. കഴിഞ്ഞ ആഴ്ച വരെ ഒരു സീറ്റ് പോലും ഇല്ലായിരുന്നു”

“മ്മ് ആയിക്കോട്ടെ”

“ഇതിപ്പോ രണ്ട് മൂന്ന് ദിവസമേ ആയിട്ടുള്ളൂ തിരക്ക് ഇല്ലാതെ”

“വാ നമുക്ക് സീറ്റ് നോക്കാം “

വലത്തെ സൈഡ് കോർണർ സീറ്റ് ആയിരുന്നു ബുക്ക് ചെയ്തിരുന്നത്.

അവൾ ആദ്യം കയറി ഇരുന്നു

സിനിമ തുടങ്ങി.

പക്ഷേ രണ്ടുപേർക്കും സിനിമയിൽ അത്ര ശ്രദ്ധയില്ലായിരുന്നു.

ഇടയ്ക്ക് ആത്മേയ അവനെ നോക്കും.

അവൻ അത് കണ്ടാൽ വേറെ എവിടെയെങ്കിലും നോക്കും.

അവസാനം അവൾ പതിയെ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *