പാപശലഭം – 7 1അടിപൊളി  

പാപശൽഭം – 7

[ Shanushinu ]

[ Previous Part ] [ www.kambi.pw ]

തിരിച്ചറിവുകൾ


പ്രിയ വായനക്കാരോട്.. ചെറിയ ഒരു ഇടവേള വന്നു. ക്ഷമിക്കുമല്ലോ. അടുത്ത കുറച്ചു ചാപ്റ്ററുകൾ വേഗത്തിൽ തന്നെ പോസ്റ്റ് ചെയ്യുന്നതാണ്. അഭിപ്രായങ്ങൾ കമൻ്റ് ആയി അറിയിക്കാൻ മടിക്കരുത്. അപ്പൊൾ നേരെ ബാക്കി കഥയിലോട്ടു കടക്കാം.

ഓട്ടോറിക്ഷയുടെ തകരപ്പാളിയിട്ട തറയിലൂടെ മഞ്ചേരിയിലെ അവളുടെ വീട്ടിലേക്കുള്ള പാതയിലെ ചെറിയ കുഴികൾ ഓരോന്നും ജസ്നയുടെ ശരീരത്തിലേക്ക് വിറയലുകളായി പടർന്നു കയറുകയായിരുന്നു. കാറ്റിലാടുന്ന കറുത്ത അബായയുടെ അറ്റം അവൾ വിറയ്ക്കുന്ന കൈകൾ കൊണ്ട് ഒന്നുകൂടി മുറുക്കിപ്പിടിച്ചു.

ഇരമ്പിപ്പായുന്ന ഓട്ടോയുടെ ശബ്ദത്തേക്കാൾ ഉച്ചത്തിലായിരുന്നു അവളുടെ നെഞ്ചിടിപ്പ്.

പത്തുമിനിറ്റ് മുൻപ് വരെ താൻ ഇരുന്ന ആ തണുത്ത കാറിന്റെ ഉൾവശവും, ഷാഹിദിന്റെ ചുട്ടുപൊള്ളുന്ന ശ്വാസവും, അവന്റെ വിരലുകൾ തന്റെ ശരീരത്തിൽ തീർത്ത തീപ്പൊരികളും അവളെ വല്ലാത്തൊരു മരവിപ്പിലാക്കിയിരുന്നു.

വീടിന്റെ പച്ച ചായം തേച്ച ഇരുമ്പ് ഗേറ്റിന് മുന്നിൽ ഓട്ടോ സഡൻ ബ്രേക്കിട്ട് നിന്നപ്പോൾ ജസ്ന പെട്ടന്ന് ചിന്തയിൽ നിന്ന് ഉണർന്നു.

ഓട്ടോറിക്ഷ അവളുടെ വീടിന്റെ മുറ്റത്ത് വന്നു നിൽക്കുമ്പോൾ സമയം വൈകുന്നേരം അഞ്ചര കഴിഞ്ഞിരുന്നു.

ബാഗിൽ നിന്ന് ചില്ലറ പൈസയെടുത്ത് ഡ്രൈവർക്ക് കൊടുക്കുമ്പോൾ അവളുടെ കൈകൾ അപ്പോളും ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.

ഗേറ്റ് തള്ളിത്തുറന്ന് മുറ്റത്തേക്ക് കടക്കുമ്പോൾ അവൾക്ക് സ്വന്തം കാലുകൾ നിലത്തൊന്നും അല്ലെന്ന് തോന്നി. അവൾക്ക് സ്വയം ഒരു കനം കുറഞ്ഞ ഫീൽ ആണ് അപ്പൊൾ ഉണ്ടായിരുന്നത്.

ഉച്ചവെയിൽ ചാഞ്ഞു തുടങ്ങിയിരിക്കുന്നു. മുറ്റത്തെ പേരയ്ക്ക മരത്തിന്റെ തണലിലൂടെ അവൾ വേഗം നടന്നു. താൻ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളിലെ ചെറിയ നനവും, ആ കാറിലെ ഗന്ധവും ഇപ്പോളും അവളുടെ മുക്കിൽ ഉള്ളത് ഉള്ളത് പോലെ തോന്നുന്നത് കൊണ്ട് തന്നെ, ആരെങ്കിലും

ശ്രദ്ധിക്കുമോ എന്ന പേടി അവളെ വല്ലാതെ അലട്ടികൊണ്ടിരുന്നു.

എന്തായാലും ബാഗും നെഞ്ചോട് ചേർത്തുപിടിച്ച് അവൾ തിരക്കിട്ട് ഉമ്മറത്തേക്ക് കയറി. ആരും കാണാതെ വേഗം തന്റെ മുറിയിലേക്ക് ഓടിക്കയറാനായിരുന്നു അവളുടെ പ്ലാൻ.

എന്നാൽ ഉമ്മറത്തെ ചാരുകസേരയിൽ തസ്ബീഹ് മാലയും കയ്യിൽ പിടിച്ച് വല്ലിമ്മ ഇരിപ്പുണ്ടായിരുന്നു. അവളെ കണ്ടതും വലിമ്മ കണ്ണടയിലൂടെ ഒന്ന് സൂക്ഷിച്ചു നോക്കി.

“അല്ല പൊന്നൂ… ഇന്ന് എന്താ ഇത്ര താമസിച്ചത്? ക്ലാസ്സ് വൈകിയോ?” വലിമ്മയുടെ ചോദ്യം കേട്ട് ജസ്നയുടെ ഉള്ളൊന്ന് കാളി.

“അത് വലിമ്മാ… ഇന്ന് കോളേജിൽ സ്പെഷ്യൽ ക്ലാസ്സ് ഉണ്ടായിരുന്നു. പിന്നെ ടൗണിൽ എത്തിയപ്പോൾ നല്ല ബ്ലോക്കും, ബസ്സ് കിട്ടാൻ കുറച്ചു താമസിച്ചു,” അവൾ മുഖത്ത് പരമാവധി സ്വാഭാവികത വരുത്തിക്കൊണ്ട് പറഞ്ഞു.

അവൾ വലിമ്മയുടെ അരികിലൂടെ അകത്തേക്ക് നടക്കാൻ തുടങ്ങിയതും എന്തോ പന്തികേട് തോന്നിയ പോലെ വലിമ്മ മൂക്കൊന്ന് വിടർത്തി മണത്തു നോക്കി. “അല്ല മോളെ…

എന്താ ആൻ്റെ മേത്ത് നിന്നു ഒരു വല്ലാത്ത മുഷ്കു മണം വരുന്നേ? ആകെ വിയർത്തിട്ടുമുണ്ടല്ലോ?”

ജസ്നയുടെ ഹൃദയം ഒരു നിമിഷം നിശ്ചലമായി. ഉള്ളിലെ രക്തമൊക്കെയും തണുത്തുറയുന്നതുപോലെ. കാറിൽ വെച്ച് തൻ്റെ squirt മൊത്തം ഡ്രസ്സിൽ ആയതിൻ്റെ മണത്തെ കുറിച്ചാണ് വലിമ്മ ചോദിക്കുന്നത്!

“അത്… അത് പിന്നെ വലിമ്മാ…” അവൾ വാക്കുകൾക്കായി തപ്പിത്തടഞ്ഞു. “ഞാൻ ഓട്ടോയിൽ നിന്നിറങ്ങിയപ്പോൾ വഴിയിൽ ഒരു വെള്ളക്കെട്ടിൽ അറിയാതെ ചവിട്ടി. അവിടെ ഓട പൊട്ടി ആകെ ചീഞ്ഞ വെള്ളമായിരുന്നു…അതാവും….

എനിക്ക് തലവേദനിക്കുന്നും ഉണ്ട്, ഞാൻ വേഗം പോയി കുളിക്കട്ടെ.”

ഒറ്റശ്വാസത്തിൽ അത്രയും കള്ളം പറഞ്ഞൊപ്പിച്ചിട്ട് വലിമ്മയുടെ അടുത്ത ചോദ്യത്തിന് കാത്തുനിൽക്കാതെ അവൾ വേഗം തന്റെ

മുറിയിലേക്ക് ഓടി. ഇനിയും അവിടെ നിന്നാൽ വല്ലിമ്മ കാര്യം മനസ്സിലാകുമോ എന്ന പേടിയിൽ വേഗം ഉള്ളിലോട്ട് വലിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *