പാപശലഭം – 7 1അടിപൊളി  

അല്ലെങ്കിൽ ഒരു ആവശ്യമുള്ള കാര്യത്തിന് ആണെങ്കിൽ ചെവിയും കേൾക്കില്ല മണവും കിട്ടില്ല എന്ന പോലെ ഇരിക്കാറുള്ള വല്ലിമ്മാക്കു ഇക്കാര്യത്തിൽ അപ്പോളേക്കും മണം പിടിച്ചേക്കുന്നു എന്നും പ്രാകി അവള് വേഗം അവളുടെ റൂമിലോട്ട് വെച്ചു പിടിച്ചു..

അടുക്കളയിൽ നിന്ന് ഉമ്മയുടെയും മൂത്ത ഇത്താത്തയുടെയും സംസാരം കേൾക്കുന്നുണ്ടായിരുന്നു. അവരുടെ കണ്ണിൽ പെടാതിരിക്കാൻ അവൾ ശബ്ദമുണ്ടാക്കാതെ ഇടനാഴിയിലൂടെ തന്റെ റൂമിലേക്ക് ഒറ്റ ഓട്ടമായിരുന്നു.

റൂമിൽ കയറിയ പാടെ അവൾ വാതിലടച്ച് ഭദ്രമായി കുറ്റിയിട്ടു. പുറകിലെ തണുത്ത ചുമരിലേക്ക് ചാരിനിന്ന് അവൾ കണ്ണുകളടച്ച് ദീർഘമായി ഒന്നു ശ്വാസമയച്ചു.

കയ്യിലിരുന്ന കോളേജ് ബാഗ് നിലത്തേക്ക് ഊർന്നുവീണു. അവൾക്ക് സ്വയം വിശ്വാസം വരുന്നുണ്ടായിരുന്നില്ല; താൻ ഇങ്ങനെയൊക്കെ ചെയ്തോ എന്നോർത്ത് വല്ലാത്തൊരു അമ്പരപ്പായിരുന്നു അപ്പോഴും അവൾക്ക്.

ബാപ്പയുടെ അടുത്ത ശിക്ഷണത്തിൽ വളരെ യഥാസ്ഥിതികമായി നല്ല രീതിയിൽ ദീൻ ഒക്കെ അനുസരിച്ചു, അന്യപുരുഷന്മാരുടെ മുഖത്തുപോലും നോക്കാൻ മടിച്ചിരുന്ന ജസ്ന തന്നെയാണോ ആ കാറിന്റെ പിൻസീറ്റിൽ വെച്ച് ഷാഹിദിന്റെ കൈകളിൽ കിടന്ന് പിടഞ്ഞത്?

എങ്ങനെയാണ് ഇത്ര പെട്ടെന്ന് തനിക്ക് ഇങ്ങനെ തൻ്റെ സർവ നിയന്ത്രണങ്ങളും നഷ്ടമായത്? ഷാഹിദുമായി ഒറ്റക്കുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ തനിക്ക് എങ്ങനെ ഇങ്ങനെ എല്ലാം സംഭവിച്ചു?

എങ്ങനെ തൻറെ സ്വന്തം നാട്ടിൽ വച്ച്, പകൽ സമയത്ത് കാറിനകത്ത് വെച്ച് അങ്ങനെ ഒക്കെ ചെയ്യാൻ തനിക്ക് എങ്ങനെ ഇത്ര ധൈര്യം വന്നു?

എന്താണ് തൻ്റെ ചിന്തകൾക്കും മനസ്സിനും ശരീരത്തിനും ആ സമയം സംഭവിച്ചത്? ഉത്തരമില്ലാത്ത ഒരുപ്പാട് ചിന്തകൾ എല്ലാം

കൂടെ അവളുടെ മനസ്സിൽ ഒരേ സമയം കയറി ഇറങ്ങി നിന്നു…

അവൾ വേഗം തലയിലെ ഷാളും അബായയും ഊരിയെറിഞ്ഞു. വസ്ത്രങ്ങളെല്ലാം അഴിച്ച് ബാത്റൂമിലേക്ക് കയറി ഷവർ ഓൺ ചെയ്തു.

ഷവർ തുറന്ന് ആ തണുത്ത വെള്ളത്തിന് താഴെ നിൽക്കുമ്പോഴും അവളുടെ ശരീരം പനിക്കുന്ന പോലെ ചൂടുണ്ടായിരുന്നു.

സോപ്പിട്ട് ശരീരം മുഴുവൻ ഉരച്ചു കഴുകുമ്പോഴും കാറിൽ വെച്ച് ഉണ്ടായ അനുഭവം തന്നിൽ നിന്ന് വിട്ടുപോകാത്തതുപോലെ അവൾക്ക് തോന്നി. “പടച്ചോനെ, താൻ ചെയ്തത് ഒരു വലിയ തെറ്റായോ, സംഭവിച്ചു പോയത് ഒരു പാപമായോ റബ്ബേ…..”

ആ ഷവറിന് താഴെ വെച്ച് അവളുടെ മനസ്സിനെ ആ ചിന്ത വല്ലാതെ മഥിച്ചു. കല്യാണനിശ്ചയം കഴിഞ്ഞതേയുള്ളൂ, നിക്കാഹ് കഴിഞ്ഞിട്ടില്ല. മതപരമായി സാമൂഹികമായും അവൻ ഇപ്പോഴും തനിക്ക് അന്യനാണ്.

കുറ്റബോധത്തോടെ ഉള്ള ചിന്തകളോടെ ആണ് അവളുടെ മനസ്സ് കടന്നു പോകുന്നത് എങ്കിലും, അതിനൊക്കെ എത്രയോ മുകളിലായിരുന്നു അവൻ നൽകിയ ആ സ്പർശനത്തിന്റെ സുഖം എന്നതും അവൾക്ക് തീർത്തും ഒരു പുതിയ തിരിച്ചറിവായിരുന്നു.

ആലോചനകൾ കൂടി കണ്ണുകൾ അടച്ചു ഷാവറിൻ്റെ അടിയിൽ നിന്നപ്പോൾ വീണ്ടും അവളുടെ മനസ്സ് അവളെ ആ കാറിലോട്ടു കൊണ്ട് പോയി. സുഖത്തിൻ്റെ ലഹരി വീണ്ടും ഓർമയിൽ തിരിച്ചു വന്നതോടെ, അവളുടെ മനസ്സിൽ ഇതൊന്നും ഒരു തെറ്റല്ല എന്ന് സമർത്ഥിക്കാൻ ഓരോ കാരണങ്ങൾ തേടി കൊണ്ടിരുന്നു…

“അതെന്റെ ഷാഹി അല്ലെ… എന്തായാലും കല്യാണം ഉറപ്പിച്ചതാണല്ലോ… എന്റെ സ്വന്തം ആകാൻ പോകുന്ന ആളല്ലേ… ഞാൻ ആയിട്ട് പ്രേമിച്ചത് ഒന്നും അല്ലല്ലോ.

വീട്ടുകാര് എല്ലാവരും കൂടെ ചേർന്ന് എനിക്ക് ഉറപ്പിച്ചു തന്ന എന്റെ പുതിയാപ്ലയല്ലേ.. എന്തായാലും അടുത്ത

വർഷം തന്നെ കല്യാണം കഴിക്കുകയും ചെയ്യും..

അപ്പൊ അതിൽ വലിയ കുഴപ്പം ഒന്നും ഇല്ല” എന്ന് അവൾ സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചു.

കാറിന്റെ പിൻസീറ്റിൽ വെച്ച് ഷാഹിദിന്റെ കൈകൾ തന്റെ ശരീരത്തിൽ തൊട്ടതും, ആ ആദ്യ ചുംബനത്തിന്റെ ലഹരിയും അവളുടെ ഉള്ളിലേക്ക് വീണ്ടും ഇരച്ചുകയറി.

ദേഹത്തൂടെ വെള്ളം ഒലിച്ചു പോവുമ്പോൾ അവൾക്ക് ഷാഹിദിൻ്റെ വിരലുകൾ തൻറെ ശരീരത്തിലൂടെ നടന്നത് വീണ്ടും ഓർമ വന്നു…

Leave a Reply

Your email address will not be published. Required fields are marked *