തുടർന്ന് അവൻ പിൻസീറ്റിലേക്ക് കൈ നീട്ടി, വളരെ ഭംഗിയായി ഗോൾഡൻ പേപ്പറിൽ പാക്ക് ചെയ്ത, റിബൺ കെട്ടിയ
ഒരു സാമാന്യം വലിയ ബോക്സ് എടുത്ത് അവളുടെ മടിയിലേക്ക് വെച്ചുകൊടുത്തു.
“ഇതെന്താ ഷാഹി ഇതിൽ?…” അവൾ ആകാംക്ഷയോടെ ആ പെട്ടിയിലൊന്ന് തൊട്ടുനോക്കി ചോദിച്ചു.
“ഇത് ഞാൻ കാനഡയിൽ നിന്ന് വരുമ്പോൾ എന്റെ പൊന്നിന് വേണ്ടി മാത്രം സ്പെഷ്യലായി വാങ്ങിച്ചതാ. പക്ഷെ നിശ്ചയത്തിന് എല്ലാവരുടെയും മുന്നിൽ വെച്ച് തരാൻ പറ്റില്ലായിരുന്നു, ഇന്നലെ വന്നപ്പോൾ എടുക്കാനും മറന്നു” അവൻ കള്ളച്ചിരിയോടെ പറഞ്ഞു.
“ഇത് നീ ഇന്ന് രാത്രി വീട്ടിലെല്ലാവരും ഉറങ്ങിക്കഴിഞ്ഞ്, റൂമിൽ ഒറ്റയ്ക്കാകുമ്പോൾ മാത്രം തുറന്നു നോക്കിയാൽ മതി. ആളുണ്ടാവുമ്പോൾ തുറക്കരുത്, കോളേജ് ബാഗിനുള്ളിലേക്ക് ഭദ്രമായി വെച്ചോ….”
അവൻ കുസൃതിയോടെ കണ്ണിറുക്കി.
അവന്റെ സംസാരത്തിലെ കുസൃതി കണ്ടപ്പോൾ അതിനുള്ളിൽ എന്തോ പന്തികേടുണ്ടെന്ന് അവൾക്ക് മനസ്സിലായി.
അവളുടെ കവിളുകൾ ചുവന്നു.
“പിന്നെ… ഇതിനുള്ളിൽ ഞാൻ ഉപയോഗിച്ച എന്റെ ഒരു ടീ-ഷർട്ടും (T-shirt) വെച്ചിട്ടുണ്ട്. എനിക്ക് നിന്റെ മണം വേണമെന്ന് പറഞ്ഞതുപോലെ, നിനക്ക് എന്നെ ഇടക്ക് ഫീൽ ചെയ്യാൻ എന്റെ ഒരു ടീ-ഷർട്ട് അതിലുണ്ട്.എന്നിട്ട് ഞാൻ ചോദിച്ചത് എവിടെ?,” അവൻ കള്ളച്ചിരിയോടെ പറഞ്ഞു.
ജസ്ന നാണത്തോടെ തന്റെ ബാഗ് തുറന്ന്, ഒരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ചെറിയൊരു പൊതി അവന് നേരെ നീട്ടി. അവൻ അത് വാങ്ങി തുറന്നു നോക്കിയപ്പോൾ അവളുടെ ഇളം റോസ് നിറത്തിലുള്ള ഒരു കോട്ടൺ പെറ്റിക്കോട്ട് ആയിരുന്നു അത്.
അവൾ അന്ന് രാവിലെ വരെ ഇട്ടിരുന്ന ആ വസ്ത്രത്തിൽ നിന്നും അവളുടെ വിയർപ്പിന്റെയും പൗഡറിന്റെയും ആ പ്രത്യേക ഗന്ധം വരുന്നുണ്ടായിരുന്നു. ഷാഹിദ് അവളുടെ കൺമുന്നിൽ വെച്ചുതന്നെ അത് മുഖത്തോട് ചേർത്ത് ആഴത്തിൽ മണത്തു. അത് കണ്ടപ്പോൾ ജസ്നയ്ക്ക് വല്ലാത്തൊരു
രോമാഞ്ചമുണ്ടായി.
അവൾ വേഗം തന്റെ വലിയ കോളേജ് ബാഗ് തുറന്ന് ആ ഗിഫ്റ്റ് ബോക്സ് പുസ്തകങ്ങൾക്കിടയിലേക്ക് ഒളിപ്പിച്ചു വെച്ചു.
പിന്നെയും കുറച്ചു സമയം കൂടെ അവര് കാറിനകത്ത് ഇരുന്നു ഓരോന്നു സംസാരിച്ചു.. പതുക്കെ കാറിനുള്ളിലെ ആ കളിതമാശകളുടെ അന്തരീക്ഷം മാറി തുടങ്ങി.
നാളെ രാവിലെ അവൻ കാനഡയിലേക്ക് തിരിച്ചു പോവുകയാണെന്ന ചിന്ത ഇരുവരെയും വല്ലാതെ സങ്കടപ്പെടുത്തുന്നുണ്ടായിരുന്നു. ഇനി എപ്പോഴാണ് ഇങ്ങനെ അടുത്തുകാണാൻ കഴിയുക? അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി…
“ഏയ്… കരയല്ലേ ഡാ.. എൻ്റെ പൊന്നുവല്ലേ. ഞാൻ അവിടെ എത്തിക്കഴിഞ്ഞാൽ ഉടനെ നമ്മുടെ കല്യാണത്തിന്റെ പ്ലാനുകൾ റെഡി ആകി തുടങ്ങും.. അപ്പോളേക്കും നിൻ്റെ പഠിത്തവും കഴിയുമല്ലോ…
. ഒരു കൊല്ലത്തിനകം നമ്മുടെ കല്യാണം കഴിഞ്ഞു നീ എന്റെ കൂടെ കാനഡയിൽ ഉണ്ടാകും. അത് പോരെ? . അതുവരെ എന്റെ പൊന്ന് നന്നായി പഠിക്കണം, കേട്ടോ?”
അവൻ അവളുടെ കവിളിലെ കണ്ണുനീർ തുള്ളികൾ തുടച്ചുമാറ്റി, അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു.
വല്ലാത്തൊരു വിങ്ങലോടെയാണ് അവൾ അന്ന് ആ കാറിൽ നിന്നിറങ്ങിയത്. റോഡിലൂടെ തിരികെ നടക്കുമ്പോൾ കണ്ണീർ പുറത്തേക്ക് വരാതിരിക്കാൻ അവൾ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു.
പിറ്റേന്ന് രാവിലെ ഷാഹിദിന്റെ വീട്ടിൽ വല്ലാത്തൊരു മൂകതയായിരുന്നു. രണ്ടാഴ്ചത്തെ ലീവ് കഴിഞ്ഞ് മടങ്ങുന്ന ഏതൊരു പ്രവാസിയുടെയും വീട്ടിലെ ആ പതിവ് സങ്കടം ആ വീടിനെയും പൊതിഞ്ഞുനിന്നു.
രാവിലെ മുതൽ ഉമ്മ അടുക്കളയിൽ അവന് കൊണ്ടുപോകാനുള്ള ഉണ്ണിയപ്പവും, ബീഫ് വരട്ടിയതും, അച്ചാറുകളുമൊക്കെ പാക്ക് ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു. ഇടയ്ക്കിടെ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവരത് സാരിത്തലപ്പുകൊണ്ട് തുടച്ചുമാറ്റി.
സ്വീകരണമുറിയിൽ രണ്ട് വലിയ സ്യൂട്ട്കേസുകൾ തുറന്നുകിടക്കുന്നു.
പെങ്ങൾ
സഫയും ഉപ്പയും ചേർന്ന് സാധനങ്ങൾ കുത്തിനിറച്ച് വെയിറ്റ് നോക്കുകയാണ്. ഷാഹിദ് തന്റെ മുറിയിൽ നിശബ്ദനായി ഇരുന്നു.
