പാപശലഭം – 7 1അടിപൊളി  

നിക്കാഹ് കഴിയാത്തതുകൊണ്ട് നാട്ടുനടപ്പനുസരിച്ച് ജസ്നയോ അവളുടെ വീട്ടുകാരോ ആരും തന്നെ അവനെ യാത്രയാക്കാൻ എയർപോർട്ടിലേക്ക് വരുന്നില്ല. രാവിലെ അവളുടെ ഉപ്പയും കാക്കയും വീട്ടിൽ വന്ന് യാത്ര പറഞ്ഞു പോയി…

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ കരിപ്പൂർ എയർപോർട്ടിലേക്ക് പോകാനുള്ള ഇന്നോവ കാർ മുറ്റത്തെത്തി. ലഗേജുകൾ ഡിക്കിയിൽ കയറ്റി. വീട്ടുമുറ്റത്ത് കൂടിയ അയൽക്കാരോടും ബന്ധുക്കളോടും യാത്ര പറഞ്ഞ് ഷാഹിദ് ഉമ്മയുടെ അടുത്തേക്ക് ചെന്നു.

ഉമ്മ അവനെ കെട്ടിപ്പിടിച്ച് വിതുമ്പിക്കരഞ്ഞു. “… ഇൻ്റെ കുട്ടി സൂക്ഷിക്കണം ട്ടോ.. ഭക്ഷണം ഒക്കെ നേരത്തിന് തിന്നണം കേട്ടോ”

“ഇല്ല ഉമ്മാ… എനിക്ക് ഇപ്പോ നല്ല ജോലി ഒക്കെ ആയില്ലേ. ഞാൻ ശ്രദ്ധിച്ചോളാം,” അവൻ ഉമ്മയുടെ നെറുകയിൽ ഉമ്മവെച്ചു. ഉപ്പയുടെ കൈകളിൽ മുറുകെ പിടിച്ച് യാത്ര പറയുമ്പോൾ ഉപ്പയുടെയും കണ്ണുകൾ കലങ്ങിയിരുന്നു.

എയർപോർട്ടിലേക്കുള്ള യാത്രയിലുടനീളം ഷാഹിദ് ഫോണിൽ ജസ്നയുമായി ചാറ്റ് ചെയ്യുകയായിരുന്നു.

“ഇറങ്ങിയോ ഷാഹി?”

“ഉം, കാറിലാ. വണ്ടി കൊണ്ടോട്ടി എത്താറായി.”

“എനിക്ക് വല്ലാതെ സങ്കടം വരുന്നുണ്ട് ഷാഹി… ഞാൻ റൂമിൽ കതകടച്ചിരിക്കുവാ.”

കരിപ്പൂർ എയർപോർട്ടിന്റെ ഡിപ്പാർച്ചർ ഗേറ്റിന് മുന്നിൽ കാർ നിന്നു. ഉപ്പയോടും സഫയോടും അവസാനമായി കൈവീശി കാണിച്ച്, പാസ്പോർട്ടും ടിക്കറ്റുമായി അവൻ ടെർമിനലിനുള്ളിലേക്ക് നടന്നു.

എമിഗ്രേഷൻ കഴിഞ്ഞ് ബോർഡിങ് ഗേറ്റിന് മുന്നിലെ കസേരയിൽ ഇരിക്കുമ്പോൾ അവൻ ജസ്നയെ വിളിച്ചു. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുൻപ് വരെ അവർ സംസാരിച്ചു.

“ഫ്ലൈറ്റ് എടുക്കാറായി പൊന്നൂ… ഞാൻ ഫോൺ ഫ്ലൈറ്റ് മോഡിൽ ഇടാൻ പോവാ. അബുദാബിയിൽ എത്തിയിട്ട് മെസ്സേജ് അയക്കാം.

കരയരുത് കേട്ടോ…”

ഫോൺ കട്ട് ചെയ്ത് വിമാനത്തിലേക്ക് നടക്കുമ്പോൾ, നാട്ടിലെ ആ ചൂടും സ്നേഹവും താൻ വീണ്ടും ഉപേക്ഷിച്ചു പോവുകയാണല്ലോ എന്നൊരു ശൂന്യത അവനെ വല്ലാതെ വേട്ടയാടി.

നീണ്ട ഇരുപത് മണിക്കൂർ വിമാനയാത്രയ്ക്ക് ശേഷം ഇത്തിഹാദ് എയർവേയ്സിന്റെ വിമാനം ടൊറന്റോയിലെ പിയേഴ്സൺ ഇന്റർനാഷണൽ എയർപോർട്ടിൽ (Pearson Airport) ലാൻഡ് ചെയ്തു.

എമിഗ്രേഷൻ ഫോർമാലിറ്റികൾ കഴിഞ്ഞ് അവൻ്റെ പെട്ടികൾ വെച്ച ട്രോളിയുമായി അവൻ ടെർമിനലിന് പുറത്തേക്ക് ഇറങ്ങി.

ഒറ്റനിമിഷം കൊണ്ട് കാനഡയിലെ മൈനസ് പത്ത് ഡിഗ്രി തണുപ്പുള്ള കാറ്റ് അവന്റെ മുഖത്തേക്ക് സൂചിമുനകൾ പോലെ ആഞ്ഞടിച്ചു. ഫ്രെണ്ട്സ് pick ചെയ്യാൻ വരും എന്ന് അറിയിച്ചത് കൊണ്ട് തന്നെ അവര് വരുന്ന വരെ ഷാഹിദ് വീണ്ടും ടെർമിനലിന് അകത്ത് തന്നെ നിന്നു.

നാട്ടിലെ ആ പച്ചപ്പിൽ നിന്നും നാട്ടുചൂടിൽ നിന്നും ഈ തണുത്തുറഞ്ഞ ടൊറൻ്റോയിലേക്കുള്ള മാറ്റം അവനെ ശരിക്കും യാഥാർഥ്യത്തിലേക്ക് വലിച്ചിട്ടു.

അവനെ പിക്ക് ചെയ്യാൻ മൻസൂറും രാഹുലും മൻസൂറിന്റെ പഴയ ഹോണ്ട സിവിക് കാറുമായി വന്നിട്ടുണ്ടായിരുന്നു.

“അളിയാ… പുതിയാപ്ല എത്തിയല്ലോ! എങ്ങനെയുണ്ടായിരുന്നു നാട്ടിലെ പരിപാടിയൊക്കെ?” രാഹുൽ അവനെ കെട്ടിപ്പിടിച്ചുകൊണ്ട് ചോദിച്ചു.

സ്കാർബറോയിലേക്കുള്ള (Scarborough) ഹൈവേ 401-ലൂടെ കാർ പായുമ്പോൾ ഷാഹിദ് നാട്ടിലെ വിശേഷങ്ങൾ ചുരുക്കിപ്പറഞ്ഞു. പക്ഷെ അവന്റെ മനസ്സ് അപ്പോഴും കരിപ്പൂരിൽ തന്നെയായിരുന്നു.

അവരുടെ പഴയ ബേസ്മെന്റ് (basement) റൂമിലെത്തിയപ്പോൾ വല്ലാത്തൊരു ശൂന്യതയും ഏകാന്തതയും അവനെ അലട്ടി. ഉമ്മ തന്നുവിട്ട പലഹാരപ്പൊതികൾ മേശപ്പുറത്തുവെച്ച് കൂട്ടുകാർ അതെടുത്ത് കഴിക്കാൻ തുടങ്ങി.

അജിംസ് ഡ്യൂട്ടിയിലായിരുന്നു. അവന് എന്തെങ്കിലും ബാക്കി വെക്കണം എന്ന് ഷാഹിദ് ഓർമിപ്പിക്കാൻ മറന്നില്ല.

ഷാഹിദ് തളർച്ചയോടെ തന്റെ ചെറിയ

മുറിയിലേക്ക് കയറി വാതിലടച്ചു. ജെറ്റ് ലാഗും യാത്രാക്ഷീണവും അവനെ നന്നായി തളർത്തിയിരുന്നു. അവൻ തന്റെ ലഗേജ് തുറന്നു.

അതിനുള്ളിൽ അവൻ നിധിപോലെ ഒളിപ്പിച്ചുവെച്ചിരുന്ന അവളുടെ ആ റോസ് പെറ്റിക്കോട്ടും അവൻ കയ്യിലെടുത്തു. അത് അവൻ അലക്കാതെ അങ്ങനെത്തന്നെ മടക്കി വെച്ചിരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *