പാപശലഭം – 7 1അടിപൊളി  

ഷാഹിദ് ആ പെറ്റിക്കോട്ട് മുഖത്തോട് ചേർത്തുപിടിച്ച് ആഴത്തിൽ ശ്വാസമെടുത്തു. അത് ഫീൽ ചെയ്തപ്പോൾ അവളുടെ വളരെ മാർദ്ദവമായ അവളുടെ ശരീരം അവന് വീണ്ടും ഓർമയിൽ വന്നു.

അതിൽ നിന്നും ഇപ്പോഴും ജസ്നയുടെ ആ മാദക ഗന്ധം—അവളുടെ വിയർപ്പിന്റെയും, അവളുടെ ബോഡി സ്പ്രയുടെയും ശരീരത്തിന്റെയും ആ സമ്മിശ്ര ഗന്ധം—വരുന്നുണ്ടായിരുന്നു. അവനത് നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് ബെഡിലേക്ക് വീണു.

ആ തണുത്ത ബേസ്മെന്റ് മുറിയിൽ അവൻ വീണ്ടും അവളെ കാറിൽ വെച്ച് കണ്ടത് ഓർത്തെടുത്തു കിടന്നു.

അടുത്ത കുറച്ചു ദിവസങ്ങളിൽ ഷാഹിദ് തന്റെ ജീവിതം പുതിയൊരു ട്രാക്കിലേക്ക് മാറ്റുന്നതിന്റെ തിരക്കിലായിരുന്നു. ആദ്യം തന്നെ അവൻ പോയത് താൻ ഇത്രയും കാലം പാർട്ട് ടൈം ആയി ജോലി ചെയ്തിരുന്ന ഗ്യാസ് സ്റ്റേഷനിലേക്കാണ്.

നാട്ടിൽ നിന്ന് കൊണ്ട് വന്ന ഹൽവയും ചിപ്സുമായിട്ടാണ് അവൻ അവിടെ ചെന്നത്.

മാനേജർ നതാഷ അവനെ കണ്ടതും സന്തോഷത്തോടെ സ്വീകരിച്ചു. മധുരം കൈമാറിയ ശേഷം, തനിക്ക് ആർ.കെ ഗ്രൂപ്പിൽ ഫുൾ ടൈം കോർപ്പറേറ്റ് ജോലി കിട്ടിയ വിവരവും, ഇനി ഇവിടെ തുടരാൻ കഴിയില്ലെന്നുള്ള അവൻ്റെ റെസിഗ്നേഷനും അവൻ email ചെയ്തു.

“I am so happy for you, Shahid! You were my most reliable night-shift guy. Now that you plan to leave,

I will need to find a back up.

Can you help me for a few days more?,” നതാഷ ചെറിയൊരു ആശങ്കയോടെ പറഞ്ഞു.

“Don’t worry, Natasha. എന്റെ പുതിയ ജോലി തിങ്കളാഴ്ച തുടങ്ങും. പക്ഷെ അടുത്ത ഒരാഴ്ച കൂടി രാത്രി ഏതാനും മണിക്കൂറുകൾ വന്ന് നിന്നെ സഹായിക്കാം, പുതിയ ആളെ കിട്ടുന്നതുവരെ ഞാൻ സപ്പോർട്ട് ചെയ്യാം,” ഷാഹിദ് പറഞ്ഞു.

നതാഷയ്ക്ക് അത് വലിയൊരു ആശ്വാസമായി. അവർ അവനെ കെട്ടിപ്പിടിച്ച് ആശംസകൾ നേർന്നു.

അങ്ങനെ പുതിയ ജോലിയിൽ കയറിയ ആദ്യത്തെ ആഴ്ച, പകൽ ഓഫീസിലും രാത്രി കുറച്ചു സമയം ഗ്യാസ് സ്റ്റേഷനിലുമായി അവൻ നതാഷയെ സഹായിച്ചു.

ആ ആഴ്ചയുടെ അവസാനം, ഇത്രയും കാലം തന്റെ വാടകയും ലോണും അടയ്ക്കാൻ അന്നം തന്ന ആ ചെറിയ പെട്രോൾ പമ്പിന്റെ കൗണ്ടറിലേക്ക് അവസാനമായി ഒന്ന് നോക്കി അവൻ പൂർണ്ണമായും അവിടെ നിന്നു പടിയിറങ്ങി.

ആ തിങ്കളാഴ്ച മുതൽ മിസ്സിസാഗയിലെ ‘ആർ.കെ ഗ്രൂപ്പ് ഓഫ് എന്റർപ്രൈസസിൽ’ അഡ്മിനിസ്ട്രേറ്റീവ് കോർഡിനേറ്ററായി ഷാഹിദിന്റെ പുതിയ ജീവിതം ആരംഭിച്ചു. തണുപ്പത്ത് രാത്രി ഷിഫ്റ്റിന് പോയിരുന്ന ഷാഹിദ്, ഇപ്പോൾ രാവിലെ ഇസ്തിരിയിട്ട ഫോർമൽ ഷർട്ടും പാന്റും ടൈയും ധരിച്ച്, ലാപ്ടോപ്പ് ബാഗുമായി കോർപ്പറേറ്റ് ഓഫീസിലേക്ക് പോകാൻ തുടങ്ങി.

ആദ്യത്തെ ആഴ്ചകളിലെ ഓൺബോർഡിങ് എല്ലാം ആയി കാര്യങ്ങള് വളരെ സാധാരണ നിലയിൽ നീങ്ങി കൊണ്ടിരുന്നു. സീനിയർ മാനേജരായ ഡേവിഡ് ആയിരുന്നു അവന് കാര്യങ്ങൾ പറഞ്ഞുകൊടുത്തത്.

ഇന്റർവ്യൂവിൽ കണ്ടതുപോലെ തന്നെ വളരെ സ്ട്രിക്റ്റ് ആയ ഒരു കനേഡിയൻ ആയിരുന്നു ഡേവിഡ്. കനേഡിയൻ വെയർഹൗസുകളുടെ പ്രവർത്തനരീതികളും,

ലോജിസ്റ്റിക്സ് സോഫ്റ്റ്വെയറുകളും, ഇൻവെന്ററി മാനേജ്മെന്റുമൊക്കെ ഒക്കെ ഷാഹിദ് വളരെ വേഗം മനസ്സിലാക്കി എടുത്തു.

കമ്പനിയുടെ എം.ഡിയായ രോഹിതിനെ വല്ലപ്പോഴും ഇടനാഴിയിൽ വെച്ചോ മീറ്റിംഗുകളിൽ വെച്ചോ ഇടക്കൊക്കെ കാണുമെന്നല്ലാതെ, ആദ്യത്തെ കുറച്ചു കാലം അയാളുമായി നേരിട്ട് സംവദിക്കേണ്ട സാഹചര്യങ്ങളൊന്നും ഷാഹിദിന് ഉണ്ടായിരുന്നില്ല.

രോഹിത്തിന്റെ ക്യാബിൻ ഓഫീസിന്റെ ഏറ്റവും അറ്റത്തുള്ള ഗ്ലാസ്സ് റൂമിലായിരുന്നു. എപ്പോഴും വിലകൂടിയ സ്യൂട്ടുകൾ ധരിച്ച്, ഇടയ്ക്കെല്ലാം ഫോണിൽ സംസാരിച്ച് നടന്നുപോകുന്ന രോഹിത് കൂടുതലും ഉണ്ടായിരുന്നത്, ഷാഹിദിന്റെ ഡെസ്കിന് മുന്നിലൂടെ അയാൾ പോകുമ്പോഴെല്ലാം അവൻ്റെ ഊഷ്മളമായ ഒരു പുഞ്ചിരി സമ്മാനിക്കാൻ അവൻ മറന്നില്ല.

“ഹൗ ഈസ് ഇറ്റ് ഗോയിങ്, ഷാഹിദ്? സെറ്റിൽഡ് ഇൻ?” എന്ന് ഒരിക്കൽ രോഹിത് ചോദിച്ചത് പോലും ആ പുതിയ അന്തരീക്ഷത്തിൽ ഷാഹിദിന് വലിയൊരു അംഗീകാരം പോലെ തോന്നി.

Leave a Reply

Your email address will not be published. Required fields are marked *