പാപശലഭം – 7 1അടിപൊളി  

“അറിയാം പൊന്നൂ, ഇനി നിക്കാഹ് കഴിയാതെ ഞാൻ നിന്നെ അങ്ങനെ ബുദ്ധിമുട്ടിക്കില്ല. പ്രോമിസ്. പക്ഷെ സത്യം പറയാലോ, ആ നിമിഷങ്ങൾ എനിക്ക് മറക്കാൻ പറ്റുന്നില്ല.

ഈ പെണ്ണ് എൻ്റെ ആണ് എന്ന് എനിക്കിപോളും ശരിക്കും വിശ്വാസം ആയിട്ടില്ല,” അവന്റെ വാക്കുകൾ അവളുടെ ഉള്ളിൽ വീണ്ടും തരിപ്പുണ്ടാക്കി.

അങ്ങനെ അവരുടെ ഫോൺ സംഭാഷണം ഒരുപാട് നേരം നീണ്ടു പോയി.

അതിൻ്റെ ഇടക്ക് ഷാഹിദ് മാറ്റങ്ങളെ പോവുന്നതിൽ സങ്കടം രണ്ട് പേരും കൂടെ പങ്കിട്ടു. അതിനിടയ്ക്ക് പോവുന്നതിനു മുന്നേ ഒരിക്കൽ കൂടെ അവളെ കാണാൻ ഉള്ള ആഗ്രഹം അവൻ പ്രകടിപ്പിച്ചു…

“മറ്റന്നാൾ ഞാൻ തിരിച്ചു പോവുകയല്ലേ. നാളെ എനിക്ക് നിന്നെ ഒന്നൂടെ കാണണം. വെറും പത്ത് മിനിറ്റ്.

ഞാൻ നിനക്കൊരു സ്പെഷ്യൽ ഗിഫ്റ്റ് വാങ്ങി വെച്ചിട്ടുണ്ട്, അത് തരാനാ.”

“നാളെയോ? വേണ്ട ഷാഹി, എനിക്ക് പേടിയാ. ഇന്നത്തെ കാര്യം തന്നെ ആരെങ്കിലും കണ്ടോ എന്ന പേടി മാറിയിട്ടില്ല. ഇനി കല്യാണത്തിന് വരുമ്പോൾ കാണാം ഷാഹി” അവൾ ഒഴിഞ്ഞുമാറാൻ നോക്കി.

“വെറും പത്ത് മിനിറ്റ് മതി പൊന്നൂ. ഞാൻ ഒന്നും ചെയ്യില്ല, സത്യം. എന്റെ ഉമ്മയാണെ സത്യം, ഞാൻ നിന്നെ തൊടുക പോലുമില്ല.

ആ ഗിഫ്റ്റ് നിന്റെ കയ്യിൽ തന്ന് നിന്റെ ആ മുഖം ഒന്ന് കണ്ടിട്ട് ഞാൻ പൊയ്ക്കോളാം. ഇനി പോയി തിരിച്ചു വന്നിട്ടില്ലേ എനിക്ക് നിന്നെ നേരിട്ട് കാണാൻ പറ്റൂ…”

അവന്റെ ശബ്ദം ഇടറിയപ്പോൾ ജസ്നയുടെ ഉള്ളം അലിഞ്ഞുപോയി. കൂടുതൽ എതിർപ്പൊന്നും പറയാൻ അവൾക്ക് തോന്നിയില്ല. കാരണം അവൻ പോയിക്കഴിഞ്ഞാൽ പിന്നെ മാസങ്ങളോളം ഈ മുഖം നേരിൽ കാണാൻ കഴിയില്ലല്ലോ എന്ന സങ്കടം അവളെയും അലട്ടിയിരുന്നു.

“ഒരു കാര്യം കൂടി പൊന്നൂ…” ഫോൺ വെക്കുന്നതിന് മുൻപ് ഷാഹിദ് വളരെ പതിയെ, അല്പം മടിയോടെ പറഞ്ഞു. “നാളെ വരുമ്പോൾ… നീ സ്ഥിരമായി ഇടുന്ന നിന്റെ ഒരു പെറ്റിക്കോട്ട് എനിക്ക് കൊണ്ടുവന്നു തരുമോ? വാഷ് ചെയ്യാത്തത് വേണം.”

അതുകേട്ടതും ജസ്ന ഞെട്ടിപ്പോയി. “അയ്യേ! എന്താ ഷാഹി ഈ പറയുന്നേ? അലക്കാത്ത പെറ്റിക്കോട്ടോ ? എന്തിനാ അത്?” അവൾക്ക് നാണവും അത്ഭുതവും തോന്നി.

“അത്… എനിക്ക് അവിടെ കാനഡയിലെ ഒറ്റക്കവുമ്പോൾ ആവുമ്പോൾ നിന്റെ ഒരു ഫീൽ കിട്ടാൻ പൊന്നൂ. നിന്റെ ശരീരത്തിന്റെ ആ ഗന്ധം എനിക്ക് എപ്പോഴും എന്റെ കൂടെ വേണം.

നീ എന്റെ അടുത്തുണ്ടെന്ന് തോന്നാനാ… പ്ലീസ്,

പറ്റില്ല എന്ന് പറയല്ലേ… Please… എനിക്ക് വേണ്ടി അത് തരുമോ?”

അവന്റെ ശബ്ദത്തിലെ ആ വല്ലാത്ത പ്രണയവും ദാഹവും കേട്ടപ്പോൾ, അതൊരു വിചിത്രമായ ആവശ്യമായി തോന്നിയെങ്കിലും അവൾക്ക് ‘ഇല്ല’ എന്ന് പറയാൻ കഴിഞ്ഞില്ല.

നാണം കൊണ്ട് മുഖം പൊത്തി അവൾ പതിയെ മൂളി, “ഉം… കൊണ്ടുവരാം.”

പിറ്റേന്ന് വൈകുന്നേരം, മഞ്ചേരി ഗേൾസ് കോളേജ് വിടുന്ന സമയത്ത് ഷാഹിദ് പറഞ്ഞ ആ പഴയ ഇടവഴിയിലെ മരത്തണലിൽ അവൻ കാർ ഒതുക്കി കാത്തുനിന്നു.

ഇന്നലത്തെ ആ പരിഭ്രമമോ പേടിയോ ഒന്നും ഇല്ലാതെ തന്നെ, കൂട്ടുകാരികളോട് യാത്ര പറഞ്ഞ് ജസ്ന വേഗം നടന്നെത്തി. ചുറ്റും ഒന്ന് നോക്കി ആരുമില്ലെന്ന് ഉറപ്പുവരുത്തി വളരെ പെട്ടെന്ന് അവൾ വന്ന് കാറിന്റെ മുൻസീറ്റിൽ കയറി വാതിലടച്ചു.

ഗ്ലാസുകൾ കറുത്ത ഫിലിം ഒട്ടിച്ച ആ കാറിനുള്ളിൽ വീണ്ടും അവന്റെ പരിചിതമായ പെർഫ്യൂമിന്റെ ഗന്ധം. ഷാഹിദ് ഒരു വെള്ള ലിനൻ ഷർട്ടായിരുന്നു ധരിച്ചിരുന്നത്.

അവൾ കയറിയതും അവൻ ചിരിച്ചുകൊണ്ട് അവളെ നോക്കി.

“എന്റെ പൊന്നിന് ഇന്നലെത്തേതിനേക്കാൾ മൊഞ്ച് കൂടിയല്ലോ ഇന്ന്,” അവൻ പ്രണയത്തോടെ പറഞ്ഞു.

അവൾ നാണത്തോടെ മുഖം തിരിച്ചു. ഷാഹിദ് പതിയെ അവളുടെ മടിയിൽ വെച്ചിരുന്ന വലതുകൈ തന്റെ കയ്യിലെടുത്തു. അവൻ അണിയിച്ച ആ ചെറിയ ഡയമണ്ട് മോതിരം അവളുടെ വിരലിൽ തിളങ്ങുന്നുണ്ടായിരുന്നു.

അവൻ ആ വിരൽത്തുമ്പുകളിൽ വളരെ മൃദുവായി, ബഹുമാനത്തോടെ ചുംബിച്ചു. ഇന്നലത്തെ ആ വന്യമായ ആവേശത്തിന് പകരം ഇന്ന് അവന്റെ സ്പർശനത്തിൽ വല്ലാത്തൊരു ശാന്തതയും പ്രണയവുമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *