ഞാന്‍ രതി
Njan Rathi | Author : Simona | www.kambi.pw
ഗോവിന്ദ നായിഡു!!… പേരൊക്കെ കൊള്ളാം… കേക്കുമ്പോ തന്നെ ഒരിതൊക്കെ
ഉണ്ട്… പക്ഷെ ആളെങ്ങനെ??? രാത്രി വല്ല ഒച്ചകേള്‍ക്കുമ്പോഴേക്ക് മുള്ളുന്ന നിക്കറിൽ
ടൈപ്പാണോ മാധവാ???”
അസോസിയേഷന്‍ മീറ്റിംഗിനിടയില്‍, അപ്പാര്‍ട്ട്‌മെന്റിന് തൊട്ടുതാഴെ പലചരക്കു
കടനടത്തുന്ന മാധവേട്ടന്‍ പുതിയതായി പ്രൊപ്പോസ് ചെയ്ത വാച്ച്മാനെക്കുറിച്ചുള്ള
ചര്‍ച്ചക്കിടയില്‍, കൂട്ടത്തിലെ കാരണവരും, അസോസിയേഷന്‍ പ്രസിഡന്റുമായ
ഭാസ്കരേട്ടന്റെ കമന്റ് കേട്ടപ്പോൾ എല്ലാരുമൊന്ന് ഇളകിച്ചിരിച്ചു…
കം അതേ അതെ… നമ്മടെ പഴയ തമിഴൻ വെട്രിവേലിനെ പോലെ ആവുമോ???
അവസാനം അയാളെ നോക്കാന്‍ വേറെ ആളെ ഏല്‍പ്പിക്കേണ്ടി വരോ??” വെക്കേഷനാ
വരുന്നത്…
ഒറ്റ ഫ്ലാറ്റില്‍ ആളുണ്ടാവില്ല… വല്ല ഉഡായിപ്പുകളൊക്കെ ആണെങ്കില്‍…
അസോസിയേഷന്‍ ട്രഷറര്‍ കൂടിയായ പ്രൊഫ:രമേശ് മേനോൻ സാറിന്റെ
പിന്താങ്ങല്‍ക്കൂടി ആയപ്പോള്‍ മെമ്പേഴ്ഴ്‌സെല്ലാം പരസ്പരം നോക്കി കുശുകുശുക്കാൻ
തുടങ്ങി…
കം എന്റെ പൊന്നു സാറന്മാരെ… അങ്ങനെ വല്ലോരേം ഇവിടെ കൊണ്ടുവന്നു നിര്‍ത്തീട്ട്
പിന്നെ ഞാന്‍ എങ്ങനാ ഈ മുൻപിൽ കട തുറന്നു കച്ചോടം ചെയ്യാന്‍ പോണോ??
എന്റെ കഞ്ഞീല്‍ ഞാന്‍ തന്നെ കൊണ്ടുവന്നു പാഷാണം ഇടുവോ??” മെംബെർഴ്‌സിന്റെ
ശ്രദ്ധ മാധവേട്ടനിലേക്ക് തിരിഞ്ഞു…
കം ഇയാളൊരു എക്സ് മിലിട്ടറിക്കാരനാ… രണ്ടു പിള്ളേരുള്ളത് രണ്ടും ഇപ്പൊ
അതിരത്തിയില് ജവാന്മാരായി ജോലി നോക്കുന്നു… ഭാര്യ പണ്ടേ മരിച്ചുപോയി…
ഒറ്റത്തടി… നല്ല ആരോഗ്യം…
ഇപ്പോഴും പച്ച പുലര്‍ച്ചക്ക് എണീറ്റ് നാലഞ്ച് കിലോമീറ്റര് നല്ല പയറുപോലെ ഓടും…
കരിങ്കലലുപോലത്തെ ഒരു മനുഷ്യന്‍… വെറുതെ വീട്ടിലിരുന്ന് മടുത്തെന്ന് പറഞ്ഞപ്പോഴാ
ഞാന്‍ ഇവിടെ ഇങ്ങനൊരു ആളെ ആവശ്യമുണ്ടല്ലോ ന്നു ഓർത്തത്…
പറഞ്ഞപ്പോ ആള് സമ്മതിക്കുകേം ചെയ്തു… അല്ലാതെ നിങ്ങള് വിചാരിക്കുന്നപോലെ
അത് കള്ളനും കൊള്ളക്കാരനുമൊന്നും അല്ല…” എല്ലാരുടേം അഭിപ്രായം കേട്ട മാധവേട്ടന്‍
എണീറ്റുനിന്ന് കൈ മലര്‍ത്തി…
മാധവേട്ടന്‍ ഞങ്ങളുടെ അപ്പാര്‍ട്ട്‌മെന്റ്സിന്റെ മുന്‍പില്‍ കച്ചവടം തുടങ്ങിയിട്ട് ഇപ്പൊ
ഏഴെട്ടു വര്ഷങ്ങളായി… ഇന്നേവരെ ആരെക്കൊണ്ടും ഒരു ചീത്തവാക്ക് കേൾപ്പിച്ചിട്ടില്ല…
ന്യായമായ വില..
വേണ്ട സാധനങ്ങള്‍ വിളിച്ചുപറഞ്ഞാല്‍ പുളളി തന്നെ റൂമിൽ കൊണ്ടുവന്നു തരും..
സഹായത്തിനൊരു പയ്യനുള്ളതിനെപോലും അപ്പാര്‍ട്ട്‌മെന്റിന്റെ ഉള്ളിലേക്കടുപ്പിക്കാറില്ല…
അത്യാവശ്യം പ്ലംബിങ്, ഇലെക്ട്രിഷ്യന്‍ പണികൾ വശമുള്ളതിനാല്‍, പുള്ളിക്കാരൻ കയറി
ഇറങ്ങാത്ത ഫ്ലാറ്റുകള്‍ ഈ അപ്പാര്‍ട്ട്‌മെന്റ് കോസ്ലെക്‌സുകളിലില്ല…
ഒരേ കോങമ്പാണ്ടിനുള്ളില്‍, മൂന്നു നിലകൾ വീതമുള്ള മൂന്നു ബിൽഡിങ്ങുകളാണ്
ഞങ്ങളുടെ അപ്പാര്‍ട്ട്‌മെന്റ് ഗ്രൂപ്പ്… ഓരോ നിലയിലും രണ്ടു ഫ്ലാറ്റുകള്‍ വീതം പതിനെട്ടു
ഫ്ലാറ്റുകള്‍…
അതില്‍ നാലെണ്ണമൊഴിച്ച് ബാക്കി പതിനാലെണ്ണത്തിലും ഫാമിലികൾ താമസമുണ്ട്…
ഞങ്ങള്‍ ഇങ്ങോട്ടു മാറിയിട്ട് ഇപ്പോൾ അധികം നാളായിട്ടില്ലെങ്കിലും മറ്റെല്ലാ ഫാമിലികളും
വര്‍ഷങ്ങളായി ഇവിടെ താമസമുള്ളവര്‍ തന്നെ…
ടം നിനക്ക് അത്രയ്ക്ക് വിശ്വാസമാണെങ്കില്‍ പിന്നെ എന്താ പ്രശനം മാധവാ…
എല്ലാര്ക്കും സമ്മതമാണെങ്കില്‍ നമുക്കയാളെ അങ്ങുറപ്പിച്ചാലോ…” ഭാസ്കരേട്ടന്‍ ഓക്കേ
പറഞ്ഞാല്‍ പിന്നെ, സാധാരണ, അസോസിയേഷനില്‍ വേറെ എതിര്‍വാക്കുകൾ
ഉയരാറില്ല…
അത്രയ്ക്ക് ബഹുമാനമാണ് അയാളെ എല്ലാര്‍ക്കും… ഇത്തവണയും അതുതന്നെ
സംഭവിച്ചു…
കം ആട്ടെ… ആരെങ്കിലും ഈ വെക്കേഷന് ഇവിടെ കാണുമോ??” ഭാസ്കരേട്ടന്റെ ചോദ്യം
കേട്ടപ്പോള്‍ എല്ലാരും തമ്മിൽ തമ്മിൽ നോക്കി…
കം ഞാ….ഞാനുണ്ടാകും… കുട്ടികൾ അമ്മവീട്ടില്‍ പോവും.. പക്ഷെ ജോയിന്‍ ചെയ്യിട്ട്
കുറച്ചു നാളല്ലേ ആയുള്ളൂ… അതുകാരണം അവരെ കൊണ്ടുവിട്ടിട്ട് ഞാൻ തിരികെ
പോരും…
