ഇനി വരുമ്പളക്കും എനിക്ക് ഒടുക്കത്തെ ഓജസ്റും തേജസ്സുമായിരിക്കും.. നോക്കിക്കോ…”
ചിരിച്ചു കൊണ്ട് വീണ്ടും കയ്യോങ്ങുമ്പോഴേക്ക് ഞാൻ കിച്ചണിലേക്ക് ചാടിക്കയറി…
വൈകീട്ട് പപ്പാ വന്നപ്പോള്‍ ഒഴിച്ചുതന്ന, ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ഇളം കള്ള് രണ്ടു ഗ്ലാസ്
അകത്താക്കി, മൂക്കുമുട്ടെ ഭക്ഷണം കഴിച്ചെണീക്കുമ്പോഴേക്ക് കണ്ണുകളില്‍ മയക്കം
വന്നുകൊണ്ടിരുന്നു..
കം നീ പോയി കിടന്നോ… പാത്രമൊക്കെ നാളെ രമണി വന്ന് കഴുകിക്കോളും…”
തറവാട്ടില്‍, എന്റെ ചെറുപ്പം മുതൽക്കേ പണിക്കു വരുന്നവരാണ് കുമാരേട്ടനും ഭാര്യ
ഭമണിച്ചേച്ചിയും… സ്നേഹമുള്ളവരാണ്… പ്രായം കുറച്ചായെങ്കിലും, ഇപ്പോഴും എന്നും
രാവിലെ വന്നാല്‍ രാത്രി ആകും വരെ അവര്‍ വീട്ടിൽ തന്നെ കാണും…
അവരുടെ രണ്ടു പെണ്‍മക്കളെയും അത്യാവശ്യം നല്ല ബന്ധങ്ങൾ ഒത്തു വന്നപ്പോള്‍ പപ്പാ
തന്നെയാണ് വേണ്ടതൊക്കെ കൊടുത്ത് കെട്ടിച്ചയച്ചത്.. ഞങ്ങളുടെ പറമ്പിന്റെ വടക്കു
കിഴക്കേ മൂലയ്ക്ക് ഇരുപത് സെന്റ് സ്ഥലം അവരുടെ പേര്‍ക്ക് തിരിച്ചിട്ട് അതിൽ
ചെറുതല്ലാത്ത ഒരു ഓടുവീടും പണിതു കൊടുത്തിട്ടുണ്ട്…
പപ്പയെയും മമ്മയെയും കഴിഞ്ഞേ ഈ ലോകത്ത് ഈശ്വരന്മാര്‍ പോലും ഉള്ളുവെന്ന്,
അതുകൊണ്ടു തന്നെ എന്റെ കുഞ്ഞിലേ മുതല്‍ക്കേ രമണിച്ചേച്ചിയുടെ വായില്‍
നിന്നുവരുന്ന സ്ഥിരം പല്ലവിയായിരുന്നു…
1 ടം മമ്മാ.. അഞ്ചരക്ക് വിളിക്കണേ… ആറേകാലിനെങ്കിലും ഇറങ്ങിയില്ലെങ്കില്‍ ചിലപ്പോ
ട്രാഫിക്ക് കൂടുതലാണേൽ നേരം വൈകും… ”
കിച്ചണില്‍ നിന്നിറങ്ങി പപ്പയുടെ തലയ്ക്കിട്ടൊന്ന് കിഴുക്കി, നടുത്തളത്തിലേക്ക് കടക്കാന്‍
നേരം പപ്പാ പാത്രത്തിലിരുന്ന പപ്പടമെടുത്ത് എന്റെ നേര്‍ക്കെറിഞ്ഞു.. “……. ഈ
തലതിരിഞ്ഞോളെ ഞാനിന്ന് പപ്പടമെറിഞ്ഞു കൊല്ലും… *
കസേര നിരങ്ങുന്ന ഒച്ച കേട്ടതും, നടുത്തളത്തിലെ കട്ടിള ചാടിക്കടന്ന്, ഞാനവരുടെ
ബെഡ്റൂമില്‍ ആൾറെഡി സ്ഥാനം പിടിച്ചിരുന്ന പിള്ളേഴ്‌സിന്റെ അടുത്തേക്കോടി…
കിടക്കയില്‍ മലര്‍ന്നു കിടന്ന്, ബെഡ്റൂമിന്റെ വാളിൽ തൂങ്ങുന്ന വലിയ ടെലിവിഷൻ
സ്ക്രീനില്‍, ചാടി ചവിട്ടിക്കൊണ്ടിരുന്ന കുങ്ഫു പാണ്ഡയെ നോക്കി, ചിങ്കന്റെ മടിയില്‍
കാല്‍ കയറ്റി വെച്ച് കിടപ്പായിരുന്നു ഇളയവന്‍…
കം ഡാ… മമ്മി കിടക്കാന്‍ പോവാ… നാളെ രാവിലെ ഞാൻ നേരത്തെ പോവും ട്ടാ… ”
ബെഡിലേക്കിരുന്ന് പുങ്കന്റെ നെറ്റിയില്‍ ചുണ്ടമർത്തിയപ്പോള്‍ അവൻ കൈ ഉയര്‍ത്തിറ്റാ
റ്റാ കാണിച്ചു…
കം അമ്പട സാമീ… നീറ്റാറ്റാ കാണിക്കുന്നോ.. അങ്ങനിപ്പോ നീടി വി കാണണ്ട..”
അവന്റെ മുന്നിലേക്ക് കയറിയിരുന്നപ്പോള്‍, ചാടി എഴുനേറ്റ് എന്റെ തോളിൽ പിടിച്ച്
ബെഡിലേക്കമര്ത്തി അവന്‍ കൊഞ്ചി…
നം മാറ് മമ്മീ… പ്ലീശ്… പ്ലീശ്… ഞാന്‍ റ്റാറ്റാ കാണിച്ചതല്ല OCM… പോവല്ലേ പോവല്ലേ ന്നു
പറഞ്ഞതാ…” കൈകൊണ്ട് എന്നെ പിടിച്ച് ബെഡിലേക്കമര്ത്തി അവനെന്റെ വയറ്റിൽ
കയറിയിരുന്നു…
കം എണീക്കടാ പടക്കം ബഷീറേ.. അല്ലെങ്കി ഇപ്പൊ നിന്റെ മുഖത്തോട്ട് ശര്‍ദ്ദിക്കും
ഞാന്‍… ഗ്വാ!!!….” ശബ്ദമുണ്ടാക്കിയതും അവന്‍ ചാടിയിറങ്ങി… ചിങ്കന്‍ അപ്പോഴും
ടാബ്ലെറ്റില്‍ തല കമിഴ്ത്തിയിരിക്കുകയായിരുന്നു…
കം ഡാ.. നിന്നോടും കൂടാ പറഞ്ഞെ… രാവിലെ നേരത്തെ പോവും ഞാന്‍…
അലമ്പുണ്ടാക്കാതെ നല്ലമ്പോണം നടന്നോളൂ..” അവന്റെ തലമുടിയിലൊന്ന് വിരൽ കടത്തി
ചിതറിച്ചപ്പോള്‍ എന്നെ നോക്കി ചിരിച്ചുകൊണ്ട് അവനും ചെറുതിനോടൊപ്പം
കിടക്കയിലേക്ക് മലര്‍ന്നു…
അവിടെനിന്നിറങ്ങി, മേലെ നിലയിലുള്ള എന്റെ സ്വകാര്യ മുറിയിലേക്ക് കയറി വാതിലടച്ച്
ബെഡിലേക്ക് മലരുമ്പോള്‍, കണ്ണുകൾ മയക്കം വന്ന് അടഞ്ഞുപോയിക്കൊണ്ടിരുന്നു…
കം ഒന്ന് വിളിച്ചു നോക്കാം…”
വാതില്‍ കുറ്റിയിട്ട്, ഫോണെടുത്ത് അയാളുടെ നമ്പര്‍ ഡയൽ ചെയ്തു…
