സ്നേഹനൊമ്പരം – 1 Like

മലയാളം കമ്പികഥ – സ്നേഹനൊമ്പരം – 1

“എല്ലാവരും എന്നെ മറന്നു കാണില്ല എന്നു കരുതുന്നു. ഒരു പുതിയ കഥയും ആയിട്ടാണ് ഞാൻ നിങ്ങളുടെ മുൻപിൽ വന്നിരിക്കുന്നത്, ഒരു രണ്ടു മൂന്ന് പാർട്ട്‌ ഉള്ള ചെറു നോവൽ ആണു ഉദ്ദേശിക്കുന്നത് ,പ്രണയം ആണു മെയിൻ തീം അതുകൊണ്ട് ആദ്യഭാഗങ്ങളിൽ കമ്പി കാണാൻ സാധ്യത ഇല്ല., വായനക്കാർ ക്ഷമിക്കണം ,പിന്നെ എഴുത്ത് ഇപ്പോൾ എനിക്ക് ഒരു കീറാമുട്ടി ആണു മൂഡ് കിട്ടുന്നത് അനുസരിച്ചു ഓരോ പാരഗ്രാഫ് എഴുതി എഴുതി മൂന്നാലു ആഴ്ച എടുത്തു ആണു ഒരു പാർട്ട്‌ എഴുതി
തീർത്തത് അതുകൊണ്ട് ഈ പാർട്ടിൽ ലാഗ് ഉണ്ടാകാം, കഴിഞ്ഞ എല്ലാ കഥക്കും നിങ്ങൾ തന്ന സപ്പോർട്ട് ഈ കഥക്കും ഉണ്ടാകും എന്നു പ്രതിഷിക്കുന്നു “

“ഒരു ചെമ്പനീര്‍ പൂവിതള്‍
എനിക്കായി കരുതിവച്ച
വസന്തകാലത്തിന്..
പെയ്തൊഴിയാത്ത
മഴമേഘങ്ങള്‍ക്ക്…….
പറയാന്‍ ബാക്കിവചേച്ചും പോയ
ഇന്നലെകള്‍ക്ക്…….
ഹൃദയത്തില്‍….
സ്നേഹത്തിന്‍റെ കയ്യൊപ്പ് കോറിയിട്ട
പ്രിയ പ്രണയിനിക്ക് ……….”

” ണർർർർണർർർർണർർർർ ”
നിർത്താതെ ഉള്ള അലാം സൗണ്ട് കേട്ടു കൊണ്ട് ആണു ഞാൻ കണ്ണു തുറക്കുന്നത് ,ടൈം പീസിൽ നോക്കിയപ്പോ സമയം അഞ്ചിനോട് അടുക്കുന്നു.

സമയം അഞ്ച് ആകുന്നത് ഒള്ളു എന്നു കണ്ട ഞാൻ എഴുനേല്ക്കാതെ കിടക്കയിൽ തന്നെ കിടന്നു.

രണ്ടു ദിവസത്തെ മീറ്റിംഗ് കഴിഞ്ഞു ഇന്നലെ രാത്രിയാണ് ഞാൻ വിശാഖപട്ടണത്ത് നിന്നും എറണാകുളത്തു ഉള്ള എന്റെ ഫ്ലാറ്റിൽ തിരിച്ചു എത്തിയത്.
കണ്ണടച്ചു കുറച്ചു നേരം കൂടി ഉറങ്ങാൻ ശ്രമിച്ചു പക്ഷെ സന്തോഷം ആണൊ ആകാംഷ ആണൊ എന്നു അറിയില്ല പിന്നിട് ഉറക്കം വന്നില്ല .കുറച്ചു വർഷങ്ങൾക്കു ശേഷം മിനിഞ്ഞാന്ന് വന്ന ഫോൺ കാൾ അതായിരുന്നു എന്റെ മനസ് മുഴുവൻ.

“അതെ ഇന്ന് കഴിഞ്ഞു നാളെ അവളുടെ കല്യാണം ആണ്… “

!കഴിഞ്ഞു പോയ നാളുകളിലേക്ക് എന്റെ മനസ്സ് എന്നെ കൂട്ടി കൊണ്ട് പോയി !

ഞാൻ അഖിൽ. എല്ലാവരും എന്നെ അഖി എന്നു വിളിക്കും. പത്ത്മുപ്പതു വയസ്സ് ഉള്ള ഞാൻ ഇതിനോടകം തന്നെ ദൈവത്തിന്റെ പല പരിക്ഷകളും ദുരന്തങ്ങളും അഭിമുഖീകരിച്ചു കഴിഞ്ഞിരുന്നു.

പ്രണയ വിവാഹം ആയിരുന്നു എന്റെ അച്ഛന്റേം അമ്മയുടെയും. അതിന്റെ പേരിൽ അവർക്ക് നാട് ഉപേക്ഷിച്ചു അകലെ ഉള്ള ചെറുപട്ടണത്തിൽ താമസം ആകേണ്ടി വന്നു. അവിടെന്നു അവരുടെ പ്രണയജീവിതം ആരംഭിക്കുക ആയിരുന്നു. അവരുടെ ആ പ്രണയത്തിൽ ആദ്യം പൂത്തുലഞ്ഞ പുഷ്പം ആയിരുന്നു ഞാൻ. പിന്നിട് അഞ്ച് വർഷം എടുത്തു എനിക്ക് ഒരു സുന്ദരി പെങ്ങളെ കിട്ടാൻ അവളും കൂടി വന്നതോടെ ഞങ്ങളുടെ ചെറു കുടുംബം ഒരു സ്വർഗരാജ്യം ആയിരുന്നു.
ഒരു ചെറിയ വീടും , പിന്നെ ഒരു ഓട്ടോയും ആയിരുന്നു അച്ഛന്റെ ഏക സമ്പാദ്യം. പൈസ യുടെ കുറവ് ഉണ്ടായിരുന്നു എങ്കിലും ഞങ്ങൾ വളരെ സന്തോഷത്തോടെ ആണ് കഴിഞ്ഞിരുന്നത്. എന്നാൽ ആ ഞങ്ങൾ അങ്ങനെ ജീവിക്കുന്നത് കണ്ടിട്ട് ഒരാൾക്ക് സഹിക്കുനുണ്ടായില്ല അയാൾ ഒരു ചെറിയ പണി എന്റെ കുടുംബത്തിലേക്ക് കൊടുത്തു അയച്ചു. അതു എന്റെ കുടുംബം തന്നെ ഇല്ലാതെ ആക്കി.

നല്ല മാർക്കോടെ പ്ലസ്ടു പാസ് ആയാ ഞാൻ ഡിഗ്രി ക്കു ചേർന്നു രണ്ടു വർഷം തികക്കുന്ന മുന്നേ ദൈവം കൊടുത്തു അയച്ച ആ പണി എന്റെ വീട്ടിൽ എത്തിച്ചേർന്നു.
ഒരു ദിവസം വൈകുന്നേരം കോളേജ് വിട്ടു ഞാൻ എന്റെ അനിയത്തി സനയെയും കൂട്ടി വീട്ടിലേക്ക് നടക്കുക ആയിരുന്നു. അവൾ അന്ന് പത്താം ക്ലാസ്സിൽ പഠിക്കുക ആയിരുന്നു. അന്ന് ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്തത് ആണ് . ഞങ്ങളുടെ അമ്മ ഞങ്ങളെ വിട്ടു എന്നെന്നേക്കുമായി നഷ്ടപെട്ടിരിക്കുന്ന കാഴ്ച. അമ്മയെ സ്നേഹിക്കുന്ന ഒരു മക്കൾക്കും താങ്ങാൻ പറ്റാവുന്നതിലും അപ്പുറം ആയിരുന്നു അതു . വീടിനു മുൻപിൽ
മൂടി പുതച്ച നിലയിൽ കിടത്തിയിരിക്കുന്ന അമ്മയുടെ മൃതദേഹത്തേ കെട്ടിപ്പിച്ചു ഞങ്ങൾ എത്ര നേരം കരഞ്ഞു എന്നു എനിക്ക് തന്നെ അറിയില്ല.

Leave a Reply

Your email address will not be published. Required fields are marked *