“കാണിച്ചോ.”
“ദിവസവും വഴക്കുണ്ടാക്കും.”
“അത് തീർക്കാൻ ഞാൻ ഉണ്ടല്ലോ.”
“ഞാൻ കരയും.”
“കണ്ണുനീർ തുടയ്ക്കാൻ ഞാൻ ഉണ്ടാകും.”
“ഞാൻ വാശിപിടിക്കും.”
“വാശി തീരുന്നതുവരെ കാത്തിരിക്കും.”
“ഞാൻ ഒന്നും മിണ്ടാതെ ഇരുന്നാലോ?”
“അപ്പോഴും നിന്റെ അടുത്ത് ഇരിക്കും.”
അവൾ പതിയെ തിരിഞ്ഞ് എന്റെ കണ്ണുകളിലേക്ക് നോക്കി.
“എന്നെ ഇത്രയും സ്നേഹിക്കണ്ട നിഖിലേട്ടാ…”
“എന്തേ?”
“പിന്നെ എനിക്ക് നിഖിലേട്ടനെ വിട്ടുപോകാൻ പറ്റില്ല.”
ഞാൻ അവളുടെ നെറ്റിയിൽ പതിയെ ഒരു ഉമ്മ കൊടുത്തു.
“അതുകൊണ്ടല്ലേ ഞാൻ ഇത്രയും സ്നേഹിക്കുന്നത്.”
അവൾ കണ്ണുകൾ അടച്ച് വീണ്ടും എന്റെ നെഞ്ചിൽ തലവെച്ചു.
അരുവിയുടെ ശബ്ദത്തിനിടയിൽ അവളുടെ ശ്വാസത്തിന്റെ നേർത്ത താളം മാത്രം എനിക്ക് കേൾക്കാമായിരുന്നു.
“അപ്പൂസേ…”
“മ്മ്?”
“നമുക്ക് ഒരു വീട് ഉണ്ടാക്കിയാലോ?”
അവൾ പെട്ടെന്ന് തല ഉയർത്തി.
“എവിടെ?”
“ഇതുപോലെ ഒരു അരുവിക്കരയിൽ.”
“അയ്യോ… മഴ പെയ്താൽ?”
“നീ എന്റെ അടുത്ത് ഇരുന്നാൽ മഴ പേടിക്കുമോ?”
“പിന്നെ ഭക്ഷണം?”
“നീ ഉണ്ടാക്കണം.”
“എനിക്ക് പാചകം അറിയില്ല.”
“എന്നാൽ ഞാൻ ഉണ്ടാക്കാം.”
“വീട് വൃത്തിയാക്കുന്നത്?”
“രണ്ടുപേരും.”
“കുട്ടികൾ?”
അവൾ ചോദിച്ചിട്ട് പെട്ടെന്ന് നാണിച്ച് മുഖം താഴ്ത്തി.
ഞാൻ ചിരിച്ചു.
“അതൊക്കെ പിന്നെ തീരുമാനിക്കാം.”
“പോടാ…”
അവൾ എന്റെ കൈയിൽ വീണ്ടും ഒരടി തന്നു.
ഞങ്ങൾ രണ്ടുപേരും ചിരിച്ചു.
ആ ചിരി ആ അരുവിക്കര മുഴുവൻ നിറഞ്ഞു.
ആ ദിവസം ഞങ്ങൾ വലിയ സ്വപ്നങ്ങളൊന്നും തീരുമാനിച്ചില്ല.
പക്ഷെ അവളുടെ കൈ എന്റെ കൈയിൽ ആയിരുന്നു.
അവൾ എന്റെ മടിയിൽ ആയിരുന്നു.
അവളുടെ ചിരി എന്റെ അരികിലുണ്ടായിരുന്നു.
ചിലപ്പോൾ ഒരു ജീവിതം മുഴുവൻ സന്തോഷിക്കാൻ അത്രയും തന്നെ മതിയാകുമെന്ന് എനിക്ക് തോന്നി.
ഞാൻ അവിടെ ഇരുന്ന് അവളുടെ പുറം കഴുത്തിൽ ആയി ഉമ്മ വെച്ചു……ചെവിയിൽ പതിയെ കടിച്ചു…
അരുവിയിലെ വെള്ളത്തിലേക്ക് നോക്കിക്കൊണ്ട് കുറച്ചു നേരം മിണ്ടാതിരുന്ന ശേഷം ഞാൻ പതിയെ ചോദിച്ചു.
“അപ്പൂസേ… ഒരു കാര്യം ചോദിക്കട്ടെ?”
“മ്മ്…”
“എന്നെ കൂടാതെ… നിന്റെ ജീവിതത്തിൽ വേറെ ആരെങ്കിലും… നിന്നോട് മോശമായി പെരുമാറിയിട്ടുണ്ടോ?
എന്തെങ്കിലും ആവശ്യം ഇല്ലാത്ത സ്പർശനം, അല്ലെങ്കിൽ നിനക്ക് ഇഷ്ടമില്ലാത്ത രീതിയിൽ ആരെങ്കിലും പെരുമാറിയിട്ടുണ്ടോ?”
അവൾ പെട്ടെന്ന് ഒന്നും പറഞ്ഞില്ല.
അവളുടെ വിരലുകൾ എന്റെ കൈക്കുള്ളിൽ പതിയെ മുറുകി.
കുറച്ചു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അവൾ വളരെ പതുക്കെ ചോദിച്ചു.
“സത്യം പറയണോ… നുണ പറയണോ?”
അവളുടെ ശബ്ദത്തിലെ മാറ്റം ഞാൻ വ്യക്തമായി മനസ്സിലാക്കി.
“എന്തായാലും സത്യം മാത്രം പറഞ്ഞാൽ മതി അപ്പൂസേ. എന്നോട് ഒന്നും മറയ്ക്കണ്ട.”
അവൾ ഒരു ദീർഘനിശ്വാസം വിട്ടു.
കുറച്ചു നേരം അരുവിയിലേക്ക് നോക്കിയിരുന്ന ശേഷം അവൾ പതിയെ പറഞ്ഞു.
“ഒരിക്കൽ… ഞാൻ ചെറുപ്പമായിരുന്നപ്പോൾ…”
അവൾ വീണ്ടും നിർത്തി.
ഞാൻ അവളുടെ കൈ മുറുക്കിപ്പിടിച്ചു.
“പറയാൻ ബുദ്ധിമുട്ടാണെങ്കിൽ പതുക്കെ പറഞ്ഞാൽ മതി.”
അവൾ തലയാട്ടി.
“ഞങ്ങളുടെ വീടിന്റെ അടുത്തുള്ള കോളനിയിൽ തന്നെയുള്ള ഒരു പയ്യനുണ്ടായിരുന്നു. കുറച്ചു നാളായി എന്നെ ഇഷ്ടമാണെന്ന് പറഞ്ഞ് പുറകെ നടക്കുമായിരുന്നു. ആദ്യം ഞാൻ അതൊന്നും കാര്യമാക്കിയില്ല. കുട്ടിയല്ലേ ഞാൻ….ആരെങ്കിലും ഇഷ്ടമാണെന്ന് പറഞ്ഞാൽ അത്ര വലിയ കാര്യമൊന്നും ആണെന്ന് അന്ന് എനിക്ക് തോന്നിയിരുന്നില്ല.”
അവൾ ഒരു നിമിഷം നിശ്ശബ്ദയായി.
“പക്ഷെ പിന്നെ അത് ശല്യമായി തുടങ്ങി. ഞാൻ സ്കൂളിൽ നിന്ന് വരുമ്പോഴും പോകുമ്പോഴും വഴിയിൽ കാത്തുനിൽക്കും. സംസാരിക്കാൻ നിർബന്ധിക്കും. ഞാൻ ഒഴിവാക്കാൻ നോക്കിയാലും വിടില്ല.”
നിഖിൽ ഒന്നും പറഞ്ഞില്ല.
അവൾ തുടർന്നു.
“ഒരു ദിവസം ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്നു. വഴിയിൽ വെച്ച് അവൻ എന്നെ തടഞ്ഞു. എന്നോട്… ഉമ്മ തരാമോ എന്നൊക്കെ ചോദിച്ചു.”
അവളുടെ ശബ്ദം വളരെ ചെറുതായി.
“എനിക്ക് പേടിയായി. അവൻ എന്റെ അടുത്തുവന്ന് എന്റെ കയ്യിൽ പിടിച്ചു…. ഞാൻ കുതറി മാറാൻ ശ്രമിച്ചു….അവൻ വിട്ടില്ല…. അന്ന് അവൻ എന്റെ കവിളിൽ ഉമ്മ വെച്ചു. ഞാൻ പേടിച്ചു കരഞ്ഞു. ഞാൻ കുതറി മാറി അവിടെ നിന്ന് ഓടി വീട്ടിൽ എത്തി. അന്ന് വീട്ടിൽ എത്തിയപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു. പിന്നെ അച്ഛനും മാമനും ഒക്കെ ഇടപെട്ടു.”
