അവൾ പതിയെ ഒരു ശ്വാസം വിട്ടു.
“അതിനുശേഷം അത് നിന്നു. അവൻ പിന്നെ എന്നെ ശല്യം ചെയ്തിട്ടില്ല.”
നിഖിൽ കുറച്ചു നേരം ഒന്നും പറഞ്ഞില്ല.
അവന്റെ മുഖത്ത് ദേഷ്യം ഉണ്ടായിരുന്നു. പക്ഷെ അവനെ തന്നെ അമ്പരപ്പിച്ചുകൊണ്ട് അവനതു കേൾക്കുമ്പോൾ ഒരുതരം സുഖം തോനി. അവൻ മുഖഭാവം മാറാതെ ഇരിക്കാൻ സ്റെടിച്ചു. ദേഷ്യം കാണിച്ചു അവളെ ഭയപ്പെടുത്താതിരിക്കാൻ ആ ദേഷ്യം അടക്കിവെച്ചു.
അവൻ അവളുടെ കൈ മാത്രം മുറുക്കിപ്പിടിച്ചു.
“അപ്പൂസേ…”
“മ്മ്?”
“അന്ന് നീ പേടിച്ചോ?”
അവൾ പതിയെ തലയാട്ടി.
“ഒരുപാട്.”
“പക്ഷെ നീ അന്ന് ചെയ്തത് ശരിയായിരുന്നു. വീട്ടിൽ പറഞ്ഞത് വളരെ നല്ല കാര്യം ആണ്.”
അവൾ ഒന്നും പറഞ്ഞില്ല.
നിഖിൽ അവളുടെ തലയിൽ പതിയെ കൈവെച്ചു.
“പക്ഷെ ഒരു
കാര്യം നീ ഓർക്കണം. കഴിഞ്ഞത് കഴിഞ്ഞു…”
അവൾ അവന്റെ മുഖത്തേക്ക് നോക്കി.
“ഞാൻ ഒന്നും ചെയ്തില്ലല്ലോ…”
“അതാണ്. നീ ഒന്നും ചെയ്തില്ല. നിനക്ക് ഇഷ്ടമില്ലാത്ത കാര്യം ആർക്കും ചെയ്യാൻ അവകാശമില്ല.”
അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.
“നിഖിലേട്ടാ…”
“മ്മ്?”
“ഞാൻ ഇതുവരെ ആരോടും ഇത്ര വിശദമായി ഒന്നും പറഞ്ഞിട്ടില്ല.”
“ഇനി പറയേണ്ടതുമില്ല. നിനക്ക് പറയാൻ തോന്നുമ്പോൾ മാത്രം പറയാം.”
അവൾ പതിയെ എന്റെ നെഞ്ചിലേക്ക് ചാരിയിരുന്നു.
“നിഖിലേട്ടാ എന്നെ തെറ്റിദ്ധരിക്കില്ലല്ലോ?”
അത് കേട്ടപ്പോൾ എന്റെ ഹൃദയം ഒന്ന് പിടഞ്ഞു.
“നിന്നെക്കുറിച്ച് ഞാൻ തെറ്റായി ചിന്തിക്കുമോ അപ്പൂസേ?”
അവൾ ഒന്നും പറഞ്ഞില്ല.
ഞാൻ അവളെ കൂടുതൽ ചേർത്തുപിടിച്ചു.
“നിനക്ക് എന്നോട് എന്തും പറയാം. നിന്റെ പഴയ കാര്യങ്ങൾ കൊണ്ടൊന്നും എന്റെ കണ്ണിൽ നീ മാറില്ല.”
അവൾ കണ്ണുകൾ അടച്ചു.
കുറച്ചു നേരം കഴിഞ്ഞ് അവൾ വളരെ പതുക്കെ പറഞ്ഞു.
“ഇപ്പോഴാണ് എനിക്ക് കുറച്ചു ഭാരം കുറഞ്ഞ പോലെ തോന്നുന്നത്.”
ഞാൻ അവളുടെ നെറ്റിയിൽ പതിയെ ഒരു ഉമ്മ കൊടുത്തു.
“അത് മതി.”
അരുവിയുടെ ശബ്ദത്തിനിടയിൽ ഞങ്ങൾ വീണ്ടും നിശ്ശബ്ദരായി.
അവൾ കുറച്ചു നേരം എന്റെ നെഞ്ചിൽ തലവെച്ച് മിണ്ടാതിരുന്നു.
പിന്നെ പതിയെ പറഞ്ഞു…
“നിഖിലേട്ടാ… എനിക്ക് ഇനിയും മൂന്ന് കാര്യങ്ങൾ കൂടിയുണ്ട് പറയാൻ.”
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.
“വഴക്ക് ഇടുമോ?”
“നിന്നോടോ അപ്പൂസേ…. നീ എന്റെ കുഞ്ഞല്ലേ ?”
ഞാൻ ചെറുതായി ചിരിച്ചു.
“നീ എന്ത് പറഞ്ഞാലും ഞാൻ നിന്നോട് വഴക്ക് ഇടില്ല. അതുകൊണ്ടല്ലേ ഞാൻ ഇവിടെ നിന്റെ കൂടെ ഇരിക്കുന്നത്. പറയാനുള്ളതൊക്കെ പറഞ്ഞോളൂ.”
അവൾ കുറച്ചു നേരം എന്റെ കണ്ണുകളിലേക്ക് നോക്കി.
“നിഖിലേട്ടൻ എന്നെ തെറ്റിദ്ധരിക്കരുത്.”
“അപ്പൂസേ…”
ഞാൻ അവളുടെ കൈ പിടിച്ചു.
“നീ പറയുന്ന കാര്യങ്ങളിൽ നിനക്ക് തെറ്റൊന്നുമില്ല. അതുകൊണ്ട് ആദ്യം തന്നെ ആ പേടി മാറ്റിവെക്ക്.”
അവൾ പതിയെ തലയാട്ടി.
“ഒരിക്കൽ ഞാൻ അമ്മമ്മയുടെ വീട്ടിൽ നിക്കാൻ പോയിരുന്നു. അമ്മമ്മയുടെ വീടിന്റെ തൊട്ടടുത്ത് തന്നെ ആണ് അമ്മാവന്റെയും അമ്മായിയുടെയും വീട് . അന്ന് അവർ രണ്ടുപേരും ദൂരെയുള്ള ഒരു അമ്പലത്തിൽ പോയിരുന്നു. വീട്ടിൽ കസിനേട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.”
അവൾ വീണ്ടും ഒരു നിമിഷം നിർത്തി.
“അമ്മമ്മ ഭക്ഷണം ഉണ്ടാക്കിയപ്പോൾ അവന് കൊടുക്കാൻ എന്നോട് പറഞ്ഞു. ഞാൻ ചോറ് എടുത്ത് അവരുടെ വീട്ടിലേക്ക് പോയി.”
“അവിടെ ചെന്നപ്പോൾ?”
“വാതിൽ അടച്ചിരുന്നു. ഞാൻ ആദ്യം വിളിച്ചു. പിന്നെ കുറച്ച് ഉച്ചത്തിൽ വിളിച്ചു. വാതിലിൽ മുട്ടി. ബെല്ലും അടിച്ചു. പക്ഷെ ആരും തുറന്നില്ല.”
അവളുടെ ശബ്ദം പതിയെ താഴ്ന്നു.
“അപ്പോൾ കസിനേട്ടൻ പുറത്തുപോയതായിരിക്കുമെന്ന് വിചാരിച്ചു. അതുകൊണ്ട് ഞാൻ തിരിച്ച് അമ്മമ്മയുടെ വീട്ടിലേക്ക് നടക്കാൻ തുടങ്ങി.”
അവൾ ഒരു ദീർഘനിശ്വാസം വിട്ടു.
“അപ്പോഴാണ് വഴിയിൽ ഞങ്ങളുടെ
ദൂരെയുള്ള ബന്ധത്തിലുള്ള ഒരു പ്രായമായ അപൂപ്പൻ ആ വഴി വന്നത്. എന്നെ കണ്ടപ്പോൾ വഴിയിൽ നിന്നും അകത്തേക്ക് കയറി വീണ്ടിന്റെ മുന്നിൽ വന്നു. കുറച്ചു വിശേഷങ്ങളും കാര്യങ്ങളുമൊക്കെ ചോദിച്ചു. എന്താ മോൾ ഇവിടെ, ഇവിടുള്ളവർ ഒക്കെ എവിടെ പോയി, ആരെയും കാണുന്നില്ലല്ലോ എന്നൊക്കെ.”
