അത് ശ്രദ്ധയിൽപ്പെട്ടതോടെ ഞാൻ പെട്ടെന്ന് നേരെയായി, വസ്ത്രം ശരിയാക്കി.
ആ നിമിഷം എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് പൂർണ്ണമായി മനസ്സിലായിരുന്നില്ല.
പക്ഷെ…
എന്തോ ശരിയല്ലെന്നൊരു തോന്നൽ മാത്രം ഉണ്ടായി.
ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി.
അയാൾ എന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.
എന്റെ ഉള്ളിലൂടെ പെട്ടെന്ന് ഒരു പേടി കടന്നുപോയി.
അവിടെ കുറച്ചു നേരം മുമ്പുവരെ എനിക്ക് വളരെ ഇഷ്ടമായിരുന്ന ആ ഒളിസങ്കേതം തന്നെ പെട്ടെന്ന് അപരിചിതമായൊരു സ്ഥലമായി തോന്നി.
സാറ്റ് കളിക്കുന്ന കൂട്ടുകാരുടെ ശബ്ദം എവിടെയോ ദൂരെയായി കേൾക്കുന്നുണ്ടായിരുന്നു.
ഞാൻ അവരെ തേടി നോക്കി.
ആരെയും കാണാനില്ല.
അപ്പോൾ എനിക്ക് ഒരേയൊരു കാര്യമേ തോന്നിയുള്ളൂ—
എങ്ങനെയെങ്കിലും ഇവിടെ നിന്ന് പുറത്തേക്ക് പോകണം.
ഞാൻ പതുക്കെ എഴുന്നേൽക്കാൻ ശ്രമിച്ചു.
അയാൾ എന്തോ പറയാൻ തുടങ്ങി.
പക്ഷെ ഇത്തവണ ഞാൻ ഒന്നും കേൾക്കാൻ നിന്നില്ല.
എന്റെ കണ്ണുകൾ വഴിയിലേക്കായിരുന്നു.
കൂട്ടുകാരിൽ ആരെങ്കിലും വരുമോ എന്ന പ്രതീക്ഷയിൽ.
അന്നത്തെ ആ ചെറിയ മനസ്സിന് ആ നിമിഷം എന്താണ് സംഭവിക്കുന്നതെന്ന് പേരിടാൻ പോലും അറിയില്ലായിരുന്നു.
പക്ഷെ പേടിക്കാൻ അറിയാമായിരുന്നു.
അത് മാത്രം എനിക്ക് വളരെ വ്യക്തമായി ഓർമ്മയുണ്ട്.
ഞാൻ പതുക്കെ അവിടെ നിന്ന് മാറാൻ തുടങ്ങി…
അത്രയും പറഞ്ഞു അവൾ ഒരു നെടുവീർപ്പിട്ടു…..
ഞാൻ ചോദിച്ചു ഇതാണോ കാര്യം…..അതൊന്നും സാരല്ല…..പോട്ടെ……
അവൾ എന്നെ ആശ്ചര്യത്തോടെ നോക്കി…..
“എന്നോട് ഒട്ടും ദേഷ്യല്ല???? ചിണുങ്ങിക്കൊണ്ട് ചോദിച്ചു അവൾ….
ഞാൻ പറഞ്ഞു എന്റെ മണ്ടൂസേ ഇതൊന്നും കാര്യമാക്കണ്ട….ഒന്നും ഉണ്ടായില്ലല്ലോ…. എന്റെ കുഞ്ഞിന്റെ ഡ്രസ്സ് ഒന്ന് മാറിയല്ലേ ഒള്ളു…. അത് ആ ചേട്ടൻ നോക്കാൻ വേണ്ടി വന്നതും അല്ലല്ലോ….. അബദ്ധത്തിൽ പറ്റിയതല്ലേ…..
ഇതും പറഞ്ഞു ഞാൻ അവളുടെ മണ്ടക്കൊരു കിഴുക്ക് കൊടുത്തു…..
അവൾ ചിരിച്ചുകൊണ്ട് ഒരു നീണ്ട ശ്വാസം വിട്ടു…..
ഇപ്പോളാണെനിക്ക് സമാധാനം ആയത്….. എന്ന് പറഞ്ഞു എന്നെ കെട്ടിപിടിച്ചു…..
ഞാൻ അവളെ കെട്ടിപിടിച്ചുകൊഞ്ചിച്ചുകൊണ്ട് മുഖം കൈകളിൽ കോരി
എടുത്ത് നിറയെ ഉമ്മ കൊടുത്തു…..
കുറച്ചു നേരം ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടിയില്ല.
അവൾക്ക് പറയാനുള്ളതെല്ലാം ഒടുവിൽ ആരോടും മറച്ചുവെക്കാതെ പറഞ്ഞതിന്റെ ഒരു വലിയ ആശ്വാസം അവളുടെ മുഖത്ത് ഉണ്ടായിരുന്നു.
എനിക്ക് ആണെങ്കിൽ…
ഇത്രയും നാൾ അവൾ ഒറ്റയ്ക്ക് ചുമന്നുനടന്നിരുന്ന കാര്യങ്ങൾ ഇന്ന് എന്റെ മുന്നിൽ തുറന്ന് പറഞ്ഞതിന്റെ സന്തോഷം.
അവളെ കുറിച്ച് അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിഞ്ഞെങ്കിലും, അതിനേക്കാൾ കൂടുതൽ അവൾ എന്നെ വിശ്വസിച്ചു എന്ന തോന്നലായിരുന്നു എനിക്ക്.
ഞാൻ അവളുടെ തലയിൽ പതിയെ കൈവെച്ചു.
“ഇപ്പോൾ മനസ്സ് കുറച്ചെങ്കിലും ഒക്കെ ആയോ?”
അവൾ എന്റെ നെഞ്ചിലേക്ക് ചാരിക്കിടന്ന് തലയാട്ടി.
“മ്മ്…”
“കരയുന്നില്ലല്ലോ ഇനി?”
“ഇല്ല.”
“പേടിയുമില്ലേ?”
“ഇല്ല.”
“എന്നാൽ ചിരിക്ക്.”
അവൾ മുഖമുയർത്തി എന്നെ നോക്കി.
“എന്തിനാ?”
“എന്റെ അപ്പൂസിന്റെ ചിരി കാണാൻ.”
അവൾ ചുണ്ടുകൂർപ്പിച്ച് എന്നെ നോക്കി.
“നിഖിലേട്ടന് വേറെ പണിയൊന്നുമില്ലേ?”
“ഇല്ല. ഇന്നത്തെ ജോലി നിന്നെ ചിരിപ്പിക്കലാണ്.”
അവൾ ചിരിച്ചു.
“എന്നാൽ ഞാൻ ചിരിക്കില്ല.”
“എന്നാൽ ഞാൻ ചിരിപ്പിക്കും.”
“എങ്ങനെ?”
“അത് സീക്രെട് ആണ്.”
അതും പറഞ്ഞു ഞാൻ അവളുടെ ഇടുപ്പിൽ ഇക്കിളി കൂട്ടി…
“പോടാ…”
അവൾ എന്റെ തോളിൽ തലവെച്ച് വീണ്ടും ചിരിച്ചു.
അങ്ങനെ സംസാരിച്ചും കളിച്ചും ഇരിക്കുമ്പോഴാണ് സമയം എത്ര പോയെന്ന് ഞങ്ങൾക്ക് മനസ്സിലാകാതെ പോയത്.
ഞാൻ ഫോൺ നോക്കിയപ്പോൾ സമയം 5:30 കഴിഞ്ഞിരുന്നു.
“അപ്പൂസേ…”
“മ്മ്?”
“നമുക്ക് ഇറങ്ങണ്ടേ?”
അവൾ ഉടനെ എന്റെ മുഖത്തേക്ക് നോക്കി.
“ഇപ്പോഴോ?”
“ഇരുട്ടുന്നതിന് മുമ്പ് വീട്ടിലെത്താൻ നോക്ക്.” അല്ലെങ്കിൽ അച്ഛനും ചേട്ടനും ഈ മൗഗ്ലിയെ നാടുകടത്തും.
അവൾ ഒന്നും പറയാതെ വീണ്ടും അരുവിയിലേക്ക് നോക്കി.
