അപർണ എന്ന അപ്സരസ്സ് – 4 Likeഅടിപൊളി  

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

“നിഖിലേട്ടൻ വന്നിട്ട് എല്ലാവരെയും എഴുന്നേൽപ്പിച്ചാൽ പിന്നെ എന്നെ കാണാൻ പറ്റില്ലല്ലോ.”

“ശരി. ഷൂയും സൈലന്റ് .”

“പിന്നെ…”

അവൾ വീണ്ടും നിർത്തി.

“വീട്ടിൽ വന്നു വാതിലിൽ ഒന്നിലും മുട്ടരുത്.”

“വാതിലിൽ??”

“അതെ.”

“അതിലും മുട്ടരുത്.”

“അപ്പോൾ ഞാൻ എങ്ങനെ അകത്ത് വരും?”

അവൾ ചിരി അടക്കിക്കൊണ്ട് പറഞ്ഞു.

“ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി…”

“ശരി. അടുത്തത്?”

“ഫോൺ സൈലന്റ് ആക്കണം.”

“അത് ഇപ്പോഴേ ആക്കി.”

“വൈബ്രേഷൻ പോലും വേണ്ട.”

“അയ്യോ…ഇവളെക്കൊണ്ട് തോറ്റല്ലോ ഞാൻ”

“എന്താ?”

“നീ എന്നെ കാണാൻ വിളിച്ചതാണോ, അല്ലെങ്കിൽ സീക്രെട് മിഷൻ ആണോ?”

അവൾ പൊട്ടിച്ചിരിച്ചു.

“മിഷൻ തന്നെ. മതിൽ ചട്ടം ഫസ്റ്റ് ശ്രമം”

“ഏജന്റ് നിഖിൽ റിപ്പോർട്ടിങ് ടു അപ്പൂസ് മാം.”

“ശരി ഏജന്റ് നിഖിൽ … ഇനി

ഏറ്റവും ഇമ്പോര്ടന്റ്റ്‌ കാര്യം.”

അവളുടെ ശബ്ദം കുറച്ചു പതിഞ്ഞു.

“ഞാൻ കാർ പോർച് -ന്റെ അടുത്തുള്ള മുറിയിലായിരിക്കും.”

“മ്മ്.”

“നിഖിലേട്ടൻ വന്നിട്ട് നേരെ അകത്തേക്ക് കയറാമെന്ന് വിചാരിക്കണ്ട.”

“അപ്പോൾ?”

“ജനലിന്റെ അടുത്തേക്ക് വന്നാൽ മതി.”

“ജനലോ?”

“അതെ.”

“വാതിൽ തുറന്നിട്ട് എന്നെ അകത്തേക്ക് വിളിക്കില്ലേ?”

“ഇല്ല.”

“ഇതാണോ നിന്റെ സ്നേഹം…. കുരിപ്പേ…. സ്നേഹമാണ് പോലും സ്നേഹം..!”

“എനിക്ക് പേടിയാ.”

അവളുടെ ശബ്ദത്തിലെ ആ ചെറിയ പേടി കേട്ടപ്പോൾ ഞാൻ കുറച്ചു സീരിയസായി.

“ശരി അപ്പൂസേ. നീ പറയുന്നതുപോലെ തന്നെ ചെയ്യും.”

“വന്നിട്ട് ജനലിലൂടെ പതുക്കെ വിളിച്ചാൽ മതി.”

“എങ്ങനെ വിളിക്കും?”

“എന്റെ പേര് വിളിച്ചാൽ മതി.”

“അപ്പൂസേ എന്ന് വിളിച്ചാൽ?”

“ശബ്ദം കുറച്ച്…”

“നിഖിലേട്ടാ…”

“എന്താ?”

“വന്നിട്ട് എന്നെ പേടിപ്പിക്കരുത്.”

“ഞാനോ?”

“അതെ.”

“ഞാൻ നിന്നെ പേടിപ്പിക്കാനല്ല വരുന്നത്. നിന്നെ കാണാനാണ്.”

അവൾ കുറച്ചു നേരം മിണ്ടാതിരുന്നു.

പിന്നെ വളരെ പതുക്കെ പറഞ്ഞു.

“എനിക്കും കാണണം…”

ആ രണ്ട് വാക്കുകൾ കേട്ടപ്പോൾ എന്റെ ചിരിയും കുറച്ചു നേരത്തേക്ക് നിശ്ശബ്ദമായി.

“അപ്പോൾ ഞാൻ വരാം.”

“മ്മ്.”

“പക്ഷെ ഒരു കാര്യം.”

“എന്താ?”

“ഇത്രയും റൂൾസ്‌ വെച്ചിട്ട് അവസാനം നീ എന്നെ കാണാൻ തന്നെ വരാതെ കിടന്നാൽ…”

“എന്നാൽ?”

“ഞാൻ തിരിച്ച് പോകും.”

അവൾ ഉടനെ പറഞ്ഞു.

“അത് പറ്റില്ല.”

“എന്തുകൊണ്ട്?”

“നിഖിലേട്ടൻ വന്നിട്ട് എന്നെ കാണാതെ പോകാൻ പാടില്ല.”

“അപ്പോൾ വാതിൽ തുറക്കുമോ?”

“ഇല്ല.”

“ജനൽ?”

“അതെ.”

“എന്നാൽ ശരി. ജനലെങ്കിൽ ജനൽ.”

അവൾ ചിരിച്ചു.

“പോടാ നിഖിലേട്ടാ….…”

“ശരി. ഇനി ഫോൺ വെക്കട്ടെ?”

“മ്മ്.”

“ഞാൻ വരുമ്പോൾ വിളിക്കണോ?”

“വിളിക്കണ്ട. ഫോൺ എന്റെ കയ്യിൽ ഉണ്ടാവില്ല”

“അപ്പോൾ?”

“വന്നിട്ട് ജനലിന്റെ അവിടേക്കു വാ… ഞാൻ നോക്കി ഇരിക്കാം….”

“ശരി.”

“പിന്നെ…”

“ഇനിയും ഇൻസ്‌ട്രുക്ഷൻ ഉണ്ടോ?”

“ഉണ്ട്.”

“പറ മാഡം.”

“11 മണി കഴിഞ്ഞിട്ട് അവിടുന്ന് ഇറങ്ങിയാൽ

മതി…..”

ഞാൻ ചിരിച്ചു.

“അത് എന്താ നേരത്തെ വരണ്ടേ??”

അവൾ ഒന്നും പറഞ്ഞില്ല.

പകരം ചെറിയൊരു ചിരി മാത്രം.

“ഈ മണ്ടൻ….എല്ലാവരും ഉറങ്ങണ്ടേ…ഞാൻ കാത്തിരിക്കാം…”

കാൾ കട്ട്‌ ചെയ്ത ശേഷവും കുറച്ചു നേരം ഞാൻ ഫോൺ നോക്കി നിന്നു.

ഇത്രയും റൂൾസ്‌ , ഇത്രയും പേടി, ഇത്രയും രഹസ്യം…

പക്ഷെ അതിന്റെയൊക്കെ പിന്നിൽ ഒരു ചെറിയ കാര്യമേ ഉണ്ടായിരുന്നുള്ളൂ.

അവൾക്ക് എന്നെ കാണണം.

എനിക്കും അവളെ കാണണം.

അത്രയും മാത്രം.

ഞാൻ ഫോൺ വെച്ച് റെഡിയാകാൻ തുടങ്ങിയതേയുള്ളൂ.

അപ്പോഴേക്കും ഫോൺ വീണ്ടും ബെല്ലടിച്ചു.

നോക്കിയപ്പോൾ അവൾ തന്നെ.

“എന്താ അപ്പൂസേ? വീണ്ടും എന്താ?”

അവൾ യാതൊരു ആമുഖവുമില്ലാതെ പറഞ്ഞു—

“വരുമ്പോൾ എനിക്ക് ഐസ് ക്രീം കൊണ്ടുവരണം.”

ഞാൻ ഒന്ന് ചിരിച്ചു.

“ഇപ്പോഴാണോ അത് ഓർമ്മ വന്നത്?”

“മ്മ്.”

“വേറെ വല്ലതും?”

“ചോക്ലേറ്റ് കൂടി.”

“അയ്യടാ… എന്നെ കാണാനാണോ വിളിച്ചത്, അതോ ഷോപ്പിംഗ് ഡെലിവറി ആണോ?”

“രണ്ടും.”

അവൾ വളരെ അധികാരത്തോടെ പറഞ്ഞു.

“എന്ത് ഐസ് ക്രീം വേണം?”

“നിഖിലേട്ടന് ഇഷ്ടമുള്ളത് കൊണ്ടുവന്നാൽ മതി.” അതില്ലാതെ വന്നാൽ ഞാൻ എന്നെ തൊടാൻ ഒന്നും സമ്മതിക്കില്ല…

Leave a Reply

Your email address will not be published. Required fields are marked *