അപർണ എന്ന അപ്സരസ്സ് – 4 Likeഅടിപൊളി  

എല്ലാം ഉണ്ടായിരുന്നെങ്കിലും, എന്റെ മനസ്സിൽ ഇടയ്ക്കിടെ വന്നിരുന്ന ഒരു ചിന്ത മാത്രം—

“ഇന്ന് അവളെ കാണാൻ പറ്റുമോ?”

സിനിമ കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും വൈകുന്നേരമായിരുന്നു.

കൂട്ടുകാരോടൊപ്പം കുറച്ചു നേരം കൂടി നിന്ന ശേഷം ഞാൻ വീട്ടിലേക്ക് പോകാനായി ഇറങ്ങി.

പക്ഷെ മനസ്സിൽ ഒരു ചെറിയ ആഗ്രഹം.

അവളെ ഒന്ന് കാണണം.

ഒരുപാട് നാളുകൾക്ക് ശേഷം നേരിൽ ഒന്ന് കാണണം.

അവൾ അമ്മമ്മയുടെ വീട്ടിലാണല്ലോ.

അവിടെ അമ്മമ്മയും അച്ഛാച്ചനും മാത്രം.

ഇന്ന് രാത്രി പോയാൽ…

അവളെ ഒന്ന് കാണാൻ പറ്റുമോ?

ആ ചിന്ത വന്നതുമുതൽ മനസ്സ് വേറെ എവിടെയും നിന്നില്ല.

വൈകുന്നേരം വീട്ടിലെത്തിയ ഉടനെ ഞാൻ അധികം ആലോചിച്ചില്ല.

അവളുടെ അമ്മമ്മയുടെ നമ്പറിലേക്ക് വിളിച്ചു.

ആദ്യ റിങ് അടിക്കുന്നതിനു മുന്നേ അവൾ ഫോൺ എടുത്തു… എന്റെ കാൾ കാത്തുനിന്ന പോലെ…ഫോൺ എടുത്തത് അവളായിരുന്നു.

“ഹലോ…”

അവളുടെ ശബ്ദം കേട്ടതുമാത്രം എന്റെ മുഖത്ത് അറിയാതെ ഒരു പുഞ്ചിരി വന്നു.

“അപ്പൂസേ…”

“മ്മ്?”

“എവിടെയാ?”

“അമ്മമ്മയുടെ വീട്ടിൽ തന്നെ.”

“എന്താ ചെയ്യുന്നത്?”

“ഒന്നുമില്ല. വെറുതെ ഇരിക്കുവാ.”

കുറച്ചു നിമിഷം ഞാൻ ഒന്നും പറഞ്ഞില്ല.

“എന്താ നിഖിലേട്ടാ?”

“ഒരു കാര്യം ചോദിക്കട്ടെ?”

“ചോദിക്ക്.”

“ഇന്ന് രാത്രി…”

ഞാൻ മനപ്പൂർവ്വം കുറച്ചു നിർത്തി.

“ഞാൻ അവിടെ വന്നോട്ടെ?”

അവൾ ഒന്നും പറഞ്ഞില്ല.

ഫോണിന്റെ മറുവശത്ത് കുറച്ചു നിശ്ശബ്ദത.

എന്റെ ഹൃദയം വേഗത്തിൽ ഇടിക്കാൻ തുടങ്ങി.

“അപ്പൂസേ?”

“മ്മ്…”

“വന്നോട്ടെ?”

അവളുടെ ശബ്ദത്തിൽ ചെറിയൊരു ചിരി കലർന്നു.

“വന്നോ…”

അത്ര മാത്രം.

പക്ഷെ ആ രണ്ട് വാക്കുകൾ കേട്ടപ്പോൾ ആ ദിവസം മുഴുവൻ ഉണ്ടായിരുന്ന ക്ഷീണം ഒക്കെ എവിടെയോ പോയി.

“ശരിക്കും?”

“മ്മ്.”

“ഞാൻ വരും പറഞ്ഞ വരും….”

“എപ്പോ?”

“രാത്രി.”

“ആരെലും അറിഞ്ഞ?”

“അറിയിക്കേണ്ടവർക്ക് അറിയാം, അല്ലാത്തവർക്ക് അറിയില്ല.”

അവൾ ചിരിച്ചു.

“നിഖിലേട്ടന് പേടിയൊന്നുമില്ലേ?”

“നിന്നെ കാണാനുള്ള അവസരം കിട്ടുമ്പോൾ എനിക്ക് എന്തിനാ പേടി?”

അവൾ

കുറച്ചു നേരം മിണ്ടാതിരുന്നു.

പിന്നെ വളരെ പതുക്കെ പറഞ്ഞു.

“ഞാൻ കാത്തിരിക്കാം…”

ആ വാക്കുകൾ കേട്ടപ്പോൾ എന്റെ ഉള്ളിൽ എന്തോ ഒന്ന് നിറഞ്ഞു.

ആ രാത്രി ഞങ്ങൾക്കിടയിൽ എന്ത് സംഭവിക്കുമെന്ന് അറിയില്ലായിരുന്നു.

എത്ര നേരം സംസാരിക്കാനാകും എന്നും അറിയില്ല.

പക്ഷെ ഒരു കാര്യം മാത്രം ഉറപ്പായിരുന്നു—

കുറെ നാളുകൾക്ക് ശേഷം അവളുടെ മുഖം നേരിൽ കാണാൻ പോകുന്നു.

അവളുടെ മുന്നിൽ ഇരുന്ന് അവളുടെ കണ്ണുകളിലേക്ക് നോക്കാൻ പോകുന്നു.

അവളുടെ ആ ചെറിയ ചിരി നേരിൽ കാണാൻ പോകുന്നു.

അത്രയും ചിന്തിച്ചപ്പോൾ തന്നെ രാത്രി ആവനായി കാത്തിരിക്കാൻ ക്ഷമയില്ലായിരുന്നു.

ഞാൻ രാത്രി പോകാനുള്ള തയ്യാറെടുപ്പിലായിരുന്നപ്പോഴാണ് വീണ്ടും അവളുടെ കാൾ വന്നത്.

ഫോൺ എടുത്തതും അവളുടെ ശബ്ദം കേട്ടു.

“നിഖിലേട്ടാ…”

“എന്താ അപ്പൂസേ? വീണ്ടും വിളിച്ചത്?”

“അത് കുറച്ച് കാര്യങ്ങൾ പറയാനാ.”

അവളുടെ ശബ്ദത്തിൽ ഒരു പ്രത്യേക ഗൗരവം.

“എന്താ ഇത്ര സീരിയസ് ആയിട്ട്?”

“നിഖിലേട്ടൻ ഇന്ന് ഇവിടെ വരുന്നത് മറന്നോ? ഇത് സാധാരണ വീട്ടിൽ വരുന്നതുപോലെയല്ല.”

“അതെന്താ?”

“ഈ മണ്ടന് ഒന്നും അറിയില്ലേ….എന്റെ ദൈവമെ എങ്ങനെ ഈ തിരുമണ്ടന്റെ കൂടെ ജീവിക്കും…..അവൾ ചിരിച്ചു….എന്നാൽ ഞാൻ പറയുന്നത് കേൾക്കണം.”

“ശരി മാഡം. പറഞ്ഞോളൂ.”

അവൾ ആദ്യം തന്നെ തുടങ്ങി.

“ബൈക്ക് വീടിന്റെ അടുത്തൊന്നും കൊണ്ടുവരരുത്.”

“എന്തുകൊണ്ട്?”

“അവിടെ നിർത്തിയാൽ ശബ്ദം കേൾക്കും.”

“ശരി. കുറച്ചു ദൂരെ വെക്കാം.”

“കുറച്ചു ദൂരെ അല്ല… നല്ല ദൂരെ.”

“അയ്യോ. നീ എന്നെ കാണാൻ വിളിച്ചതാണോ അതോ കള്ളനെ പിടിക്കാൻ ട്രാപ് ഒരുക്കുന്നതാണോ?”

അവൾ ചിരിച്ചു.

“നിഖിലേട്ടാ, ഞാൻ സീരിയസ് ആണ്.”

“ശരി ശരി. അടുത്ത ഇൻസ്‌ട്രുക്ഷൻ ?”

“ഷൂ…”

“എന്താ ഷൂ?”

“ഷൂ ഇട്ട് നടക്കുമ്പോൾ സൗണ്ട് ഉണ്ടാക്കരുത്.”

“ഞാൻ ഷൂ ഊരി നടക്കണോ?”

“അതെ.”

“ഇത് എന്താ അപ്പൂസേ… ഞാൻ നിന്നെ കാണാൻ വരുന്നതാണോ, അതോ മോഷ്ടിക്കാൻ വരുന്നതാണോ?”

Leave a Reply

Your email address will not be published. Required fields are marked *