പാർവണം – 7 7അടിപൊളി  

പാർവണം – 7

[ 𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍 ]

[ Previous Part ] [ www.kambi.pw ]


Kambi Stories
**********

ബുള്ളറ്റിന്റെ ശബ്ദം കേട്ടതും അമ്മ വേഗം

കസേരയിൽ നിന്നെഴുന്നേറ്റു. ഞാൻ വണ്ടി പാർക്ക് ചെയ്ത് പാർവണയോടൊപ്പം തിണ്ണയിലേക്ക് കയറുമ്പോൾ, അമ്മയുടെ മുഖത്ത് വലിയൊരു ഗൗരവം ഉണ്ടായിരുന്നു.

​” എത്ര മണിക്കൂറായി ഞാൻ ഈ കോലായിൽ വന്നിരിപ്പ് തുടങ്ങീട്ട്? നിങ്ങൾ ഇത്രേം നേരം എവിടെയായിരുന്നു.”

അമ്മയുടെ വാക്കുകളിൽ ദേഷ്യത്തേക്കാൾ കൂടുതൽ, ഞങ്ങളെ കാണാതിരുന്നപ്പോഴുള്ള  ആധിയായിരുന്നു.

​ചെരുപ്പൂരി തിണ്ണയുടെ അരികിലേക്ക് വെക്കുന്നതിനിടയിൽ ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

​”ഞാൻ പോകുമ്പോഴേ പറഞ്ഞതല്ലേ അമ്മേ, തിരിച്ചു വരുമ്പോ ലുലു മാളിൽ കൂടി കയറുമെന്ന്. അവിടെ ഭയങ്കര തിരക്കായിരുന്നു. അതാ ഇത്രയും വൈകിയത്.”

അപ്പോഴേക്കും എന്റെ പിന്നിലായി നിന്നിരുന്ന അവൾ പതിയെ മുന്നോട്ടുവന്നു. അവളുടെ കയ്യിലുണ്ടായിരുന്ന ആ കവർ  സന്തോഷത്തോടെ അവൾ അമ്മയുടെ നേരെ നീട്ടി.

​”ഇതെന്താ മോളെ?”

മുഖത്തെ ഗൗരവം മാറ്റാതെ തന്നെ അമ്മ ചോദിച്ചു.

​”അവിടെ പോയപ്പോ ആദി അമ്മക്ക് വേണ്ടി എടുത്തതാ…”

ഒരു കുസൃതി നിറഞ്ഞൊരു ചിരിയോടെ അവൾ പറഞ്ഞു.

​അതുകേട്ടതും അമ്മയുടെ മുഖത്തെ ഗൗരവമൊക്കെ ഒറ്റയടിക്ക് മാഞ്ഞു. കവർ കയ്യിൽ വാങ്ങിത്തുറന്ന് നോക്കുമ്പോൾ ആ തിണ്ണയിലെ വെളിച്ചത്തിൽ, സ്വർണ്ണക്കസവുള്ള ആ മനോഹരമായ സാരികൾ തിളങ്ങുന്നുണ്ടായിരുന്നു. ആ സാരിയിലൊന്ന് തലോടിയിട്ട്, ഒരു വലിയ നെടുവീർപ്പോടെ അമ്മ എന്നെ നോക്കി.

​”എന്തിനാ ആദീ വെറുതെ ഇതിനൊക്കെ പൈസ കളയുന്നേ? എനിക്കിവിടെ അലമാരയിൽ തന്നെ ഉടുക്കാത്തത് കുറെ ഇരിപ്പില്ലേ… ഞാൻ അതൊന്നും എടുത്തിടാറുപോലുമില്ല. പിന്നെയാ ഇപ്പൊ പുതിയത്…”

ആ ശാസനയിൽ ഒളിപ്പിച്ചുവെച്ച വലിയൊരു സ്നേഹമുണ്ടായിരുന്നു. സ്വന്തം മകൻ വാങ്ങിത്തന്ന സമ്മാനം കയ്യിൽ പിടിക്കുമ്പോൾ ഏതൊരു അമ്മയ്ക്കും ഉണ്ടാകുന്ന പറഞ്ഞറിയിക്കാൻ കഴിയാത്തൊരു സന്തോഷം.

​ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്ന് ആ താടിയിൽ പതുക്കെ പിടിച്ചൊന്ന് കുലുക്കിക്കൊണ്ട് പറഞ്ഞു.

​”അതൊക്കെ അവിടെത്തന്നെ ഇരിക്കട്ടെ അമ്മേ… എന്റെ പെണ്ണിന് ഞാൻ പുതിയ ഡ്രസ്സ് വാങ്ങുമ്പോൾ, അമ്മക്ക് ഞാൻ വാങ്ങാതിരിക്കുമോ?…”

​എന്റെ ആ വാക്കുകൾ കേട്ടതും അമ്മയുടെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു. ആ വലിയ സന്തോഷം മറച്ചുവെക്കാൻ വേണ്ടി അമ്മ വേഗം മുഖം കുനിച്ചു. ഞങ്ങളുടെ ഈ കൊച്ചു പിണക്കങ്ങളും സ്നേഹപ്രകടനങ്ങളും കണ്ട്, എല്ലാം തികഞ്ഞൊരു സമാധാനത്തോടെ വാതിൽക്കൽ വാത്സല്യത്തോടെ നോക്കിനിൽക്കുന്നുണ്ടായിരുന്നു എന്റെ ദേവത.

​”ആഹ്… ശരി ശരി. നിങ്ങള് രണ്ടാളും വേഗം പോയി ഡ്രസ്സൊക്കെ മാറ്റി വാ… ഞാൻ അപ്പൊഴേക്കും ഊണ് എടുത്തുവെക്കാം…”

കയ്യിലെ കവറും നെഞ്ചോട് ചേർത്ത് പിടിച്ച് നിറഞ്ഞ ചിരിയോടെ അമ്മ വേഗം അടുക്കളയിലേക്ക് നടന്നു.

​ഞാൻ പാർവണയുടെ അടുത്തേക്ക് വന്ന് അവളുടെ തോളിലൂടെ കയ്യിട്ട് പതുക്കെ മുകളിലേക്ക് നടന്നു. വല്ലാത്തൊരു ശാന്തതയായിരുന്നു ആ വീടിനപ്പോൾ. റൂമിലെത്തി വാതിലടച്ചതും, അവൾ കയ്യിലുണ്ടായിരുന്ന ഡ്രസ്സിന്റെ കവറുകൾ കട്ടിലിലേക്ക് വെച്ചിട്ട് അലമാര തുറക്കാൻ പോയി. ആ ഇളം നീല ചുരിദാറിൽ, പുറംതിരിഞ്ഞു നിൽക്കുന്ന

അവളെ കണ്ടപ്പോൾ എന്റെയുള്ളിൽ വീണ്ടും പ്രണയം അലയടിക്കാൻ തുടങ്ങി. ഞാൻ പതുക്കെ പിന്നിലൂടെ ചെന്ന് അവളുടെ ആ ഇടുങ്ങിയ അരക്കെട്ടിലൂടെ എന്റെ ഇരുകൈകളും ചുറ്റി അവളെ എന്റെ നെഞ്ചിലേക്ക് ഇറുകെ ചേർത്തുപിടിച്ചു.

​”അമ്മേ..!”

​ഒരു ഞെട്ടലോടെ അവൾ പിന്നിലേക്ക് വന്ന് എന്റെ നെഞ്ചിൽ തട്ടിനിന്നുപോയി.

​”എന്താ മനുഷ്യാ ഈ കാണിക്ക്ണേ… താഴെ അമ്മ നമ്മളെയും നോക്കി നിക്കണത് ഓർമ്മില്യേ… വിട്ടേ ആദീ…”

അവൾ വല്ലാത്തൊരു നാണത്തോടെ കുതറാൻ ശ്രമിച്ചെങ്കിലും എന്റെ പിടി ഒന്നുകൂടി മുറുകുകയാണ് ചെയ്തത്. എന്റെ മുഖം പതുക്കെ അവളുടെ കഴുത്തിടുക്കിലേക്ക് അമർന്നു. അവളുടെ കാർമുടിക്കുള്ളിൽ കടൽക്കാറ്റിന്റെയും കുളപ്പുരക്കലെ തുളസിക്കതിരിന്റെയും ഗന്ധം ഇഴചേർന്ന് കിടപ്പുണ്ടായിരുന്നു.

Updated: August 14, 2026 — 11:08 pm

Leave a Reply

Your email address will not be published. Required fields are marked *