അപർണ എന്ന അപ്സരസ്സ് – 4 Likeഅടിപൊളി  

“എനിക്ക് പോകണ്ട.”

ഞാൻ ചിരിച്ചു.

“എനിക്കും പോകാൻ തോന്നുന്നില്ല. പക്ഷെ പോകണ്ടേ.”

“ഇല്ല.”

“എന്തില്ല?”

“പോകില്ല.”

“അപ്പോൾ?”

“ഇവിടെ തന്നെ ഇരിക്കും.”

“രാത്രിയായാലും?”

“ആയിക്കോട്ടെ.”

“കൊതുക് കടിക്കും.”

“കടിക്കട്ടെ.”

“പാമ്പ് വന്നാലോ?”

അവൾ പെട്ടെന്ന് എന്നെ നോക്കി.

“അയ്യോ!”

ഞാൻ ചിരിച്ചു.

“എന്നാൽ പോകാം.”

“നിഖിലേട്ടാ!” എന്നുവിളിച്ചവൾ കൂകി. …

അവൾ എന്റെ കൈയിൽ അടിച്ചു.

“എന്തിനാ പേടിപ്പിക്കുന്നത്?”

“പോകാൻ പറഞ്ഞിട്ട് കേൾക്കുന്നില്ലല്ലോ.”

അവൾ മോന്ത വീർപ്പിച്ചു.

“എനിക്ക് ഈ സ്ഥലം വിട്ടുപോകാൻ തോന്നുന്നില്ല.”

ഞാൻ അവളുടെ അടുത്തേക്ക് ചെന്നിരുന്നു.

“എന്തുകൊണ്ട്?”

“അറിയില്ല.”

അവൾ പതുക്കെ പറഞ്ഞു.

“ഇവിടെ വന്നിട്ട്… എത്ര നാളുകൾക്ക് ശേഷമാണ് ഞാൻ ഇത്രയും സന്തോഷിച്ചത്.”

അവളുടെ ശബ്ദം വീണ്ടും മൃദുവായി.

“ഇന്ന് ഞാൻ ഒരുപാട് ചിരിച്ചു.”

“അതെ.”

“ഒരുപാട് സംസാരിച്ചു.”

“അതും ശരി.”

“കരഞ്ഞു.”

“അതും കണ്ടു.”

“പിന്നെ…”

അവൾ കുറച്ചു നാണത്തോടെ ചിരിച്ചു.

“നിഖിലേട്ടന്റെ മടിയിൽ ഇരുന്നു.”

ഞാൻ ചിരിച്ചു.

“അത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണോ?” അതുമാത്രമേ ഉള്ളോ? വേറെ ഒന്നും നടന്നില്ലേ?

“മ്മ്.” നടന്നു…. പക്ഷെ

മടിയിൽ ഇരുന്നതാണ് എനിക്ക് ഇമ്പോര്ടന്റ്….

“എന്തുകൊണ്ട്?”

“അറിയില്ല… എനിക്ക് സേഫ് ആയിട്ട് തോന്നി.”

ആ വാക്കുകൾ കേട്ടപ്പോൾ ഞാൻ ഒന്നും പറഞ്ഞില്ല.

പകരം അവളുടെ കൈ പിടിച്ചു.

“ഇവിടെ മാത്രമല്ല അപ്പൂസേ…”

“മ്മ്?”

“എന്റെ അടുത്ത് നിനക്ക് എപ്പോഴും അങ്ങനെ തന്നെ തോന്നണം.”

അവൾ എന്റെ കൈ മുറുകെ പിടിച്ചു.

പിന്നെ കുറച്ചു നേരം കഴിഞ്ഞ് വീണ്ടും പറഞ്ഞു.

“എന്നാലും ഇന്ന് പോകണ്ട.”

“നമുക്ക് വീണ്ടും വരാം.”

“എപ്പോ?”

“നീ പറയുമ്പോൾ.”

“നാളെ?”

“നാളെ തന്നെ.”

“പ്രോമിസ് ?”

“പ്രോമിസ് .”

അവൾ കുറച്ചു നേരം ആലോചിച്ചു.

“പക്ഷെ നാളെ ഇവിടെ വരുമ്പോൾ ചോറും കൊണ്ടുവരണം.”

“അത് ഞാൻ കൊണ്ടുവരാം.”

“പിന്നെ?”

“പിന്നെ?”

“എനിക്ക് വാരിത്തരണം.”

ഞാൻ ചിരിച്ചു.

“അതും ചെയ്യും.”

“പിന്നെ?”

“ഇനിയും എന്താ?”

“എന്റെ കുറുമ്പൊക്കെ സഹിക്കണം.”

“അത് ദിവസവും ചെയ്യുന്നതല്ലേ.”

അവൾ ചിരിച്ചുകൊണ്ട് എന്റെ കൈയിൽ തലവെച്ചു.

അവസാനം ഞങ്ങൾ എഴുന്നേറ്റു.

അവൾ പോകാൻ മനസ്സില്ലാതെ ഓരോ സാധനവും പതുക്കെ എടുത്ത് ബാഗിൽ വെക്കാൻ തുടങ്ങി.

ഒരു സാധനം വെക്കും.

പിന്നെ വീണ്ടും ഇരിക്കും.

ഞാൻ നോക്കി നിന്നു.

“എന്താ?”

“ഒന്നുമില്ല.”

“പിന്നെ എന്തിനാ വീണ്ടും ഇരിക്കുന്നത്?”

“അറിയില്ല.”

“നിനക്ക് പോകണ്ടല്ലേ?”

അവൾ തലകുനിച്ചു.

“പോവണ്ട”

“അപ്പോൾ പോകരുത്.”

അവൾ ഉടനെ എന്നെ നോക്കി.

“സത്യമാണോ?”

“അല്ല.”

“പോടാ നിഖിലേട്ടാ!”

അവൾ ചിരിച്ചുകൊണ്ട് എന്റെ കൈയിൽ അടിച്ചു.

“നിഖിലേട്ടൻ എന്നെ കളിയാക്കുവാ.”

“നീ തന്നെയല്ലേ ആദ്യം പറഞ്ഞത് പോകില്ലെന്ന്.”

“ഞാൻ പറഞ്ഞാൽ മാത്രം മതി. നിഖിലേട്ടൻ പറയരുത്.”

“അത് എന്ത് നിയമം?”

“എന്റെ നിയമം.”

“ഓഹോ… മൗഗ്ലിയുടെ നിയമം.”

അവൾ അരക്കു കൈവെച്ച് രാജകീയമായി നിന്നു.

“അതെ. ഈ കാടിന്റെ നിയമം.”

ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ബാഗ് എടുത്തു.

“വാ മൗഗ്ലി.”

അവൾ രണ്ടടി നടന്നു.

പിന്നെ പെട്ടെന്ന് തിരിഞ്ഞുനിന്നു.

“നിഖിലേട്ടാ…”

“എന്താ?”

“നാളെ ശരിക്കും വരാൻ പറ്റുമോ നമുക്ക് ?”

ഞാൻ അവളുടെ അടുത്തേക്ക് നടന്നു.

“അറിയില്ല.”

“അതെന്താ ?”

“നിന്റെ വീട്ടിൽ???.”

വിഷമിച്ചമുകവും ആയി അവൾ ചോദിച്ചു…..

“വരാൻ പറ്റിയാൽ എന്നെ കാത്തിരിപ്പിക്കില്ലേ?”

“ഇല്ല.”

“എന്നോട് വഴക്ക് ഇടില്ലേ?”

“നീ വഴക്ക് തുടങ്ങാതിരുന്നാൽ.”

“ഞാൻ തുടങ്ങും.”

“എന്നാൽ ഞാൻ തീർക്കാം.”

അവൾ ചിരിച്ചു.

“ശരി.”

ഞങ്ങൾ പതുക്കെ വീട്ടിലേക്കുള്ള വഴിയിലേക്ക് നടന്നു.

കുറച്ചു ദൂരം പോയ ശേഷം അവൾ വീണ്ടും എന്റെ കൈ പിടിച്ചു.

ഈ പ്രാവശ്യം ഒന്നും പറഞ്ഞില്ല.

ഞാനും ഒന്നും ചോദിച്ചില്ല.

അവളുടെ കൈ എന്റെ കൈയിൽ ആയിരുന്നു.

അവളുടെ മുഖത്ത് ഇന്നത്തെ ദിവസത്തിന്റെ സന്തോഷം ഉണ്ടായിരുന്നു.

എന്റെ മനസ്സിൽ ആ സന്തോഷം നഷ്ടപ്പെടുമോ എന്ന ചെറിയൊരു വിഷമവും.

Leave a Reply

Your email address will not be published. Required fields are marked *