അനീഷേട്ടൻ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു.
“എന്ന പിന്നെ ശെരി, വൈകുന്നേരം നമ്മുക്ക് കാണാം.”
ഞാൻ അതും പറഞ്ഞു വണ്ടി നേരെ ഹോസ്പിറ്റൽ റോഡിലേക്ക് കയറ്റി.
വണ്ടി ഹോസ്പിറ്റലിലെ ഗ്രൗണ്ട് പാർക്കിങ്ങിൽ നിർത്തി ഞാൻ ലിഫ്റ്റിന്റെ ഭാഗത്തേക്ക് നടന്നു.
ലിഫ്റ്റിൽ കയറി 7th ഫ്ലോർ ബട്ടൻ പ്രെസ്സ് ചെയ്തു ഡോർ അടയാൻ പോകുമ്പോഴാണ്.
“ഡോക്ടറെ…. നിക്ക്..നിക്ക് പോകല്ലേ ഞാനും വരണൂ.”
അതും പറഞ്ഞുകൊണ്ട് നീതു ലിഫ്റ്റിലേക്ക് കയറി.
( ഹോസ്പിറ്റലിലെ നേഴ്സ് ആണ് നീതു. എനിക്ക് ഡ്യൂട്ടി ഉള്ളപ്പോൾ എന്നെ അസിസ്റ്റന്റ് ആണ്.)
അവൾ എനിക്കൊരു പുഞ്ചിരി തന്നു , തിരിച്ചു ഞാനും ഒരു പുഞ്ചിരി നൽകി.
ഒന്നുടെ അവള് 7ത് ഫ്ലോർ ബട്ടൻ പ്രെസ്സ് ചെയ്തു.
“ഡോക്ടർ ഇന്ന് ജോയിൻ ചെയ്യുന്നുണ്ടോ” അവൾ നിറഞ്ഞ പുഞ്ചിരിയോടെ എന്നോട് ചോദിച്ചു.
ഞാൻ മറുപടിയായി ഒന്ന് പുഞ്ചിരിച്ചതെ ഉള്ളൂ.
“ഡോക്ടർ ലീവ് എടുത്തത് മുതൽ എനിക്ക് പണിയോട് പണിയാണ്. ആ ഹെഡ് നേഴ്സ് എന്നെയും ലക്ഷ്മിയേയും പിടിച്ചു ആ സന്ദീപ് ഡോക്ടറിന്റെ അസിസ്റ്റന്റ് ആക്കി. നമ്മെളെന്തോ അയാളുടെ പി.എ ആണെന്ന വിചാരം.”
നീതു ഒരുതരം അസംതൃപ്തിയോടെ അത് പറഞ്ഞു.
അപ്പോഴേക്കും 7th ഫ്ലോറിൽ എത്തി ലിഫ്റ്റിന്റെ വാതിൽ തുറന്നു.
“ആദി ഡോക്ടറെ, എന്നെയും ലക്ഷ്മിയേയും തിരച്ചു അസിസ്റ്റന്റ് ആക്കണേ.”
ഞാൻ അതിനും ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. നീതു ഒരു ചിരിയോടെ നഴ്സിംഗ് ഡ്യൂട്ടി ഡ്യൂട്ടി റൂമിലേക്ക് നടന്നു.
……………………………………………………………….
“എടി, നീ അറിഞ്ഞ നിന്റെ ആദി ഡോക്ടർ ഇന്ന് വന്നു.”
നീതു നഴ്സിംഗ് റൂമിലേക്കു കയറികൊണ്ട് ലക്ഷ്മിയോടായി അവളെ കളിയാക്കി കൊണ്ട് പറഞ്ഞു.
“സത്യം ”
“ആടി, സത്യം ഞാൻ പിന്നെ നമ്മളെ രണ്ടാളെയും തിരിച്ചു അസിസ്റ്റന്റ് ആക്കാണെമെന്ന് പറഞ്ഞിട്ടുണ്ട് ”
“നീ വാ ആ M.D യുടെ റൂമിലേക്കാ പോയത് ”
നീതു അതും പറഞ്ഞു ലെച്ചുവിനെയും കൂട്ടി അങ്ങോട്ടേക്ക് നടന്നു.
……………………………………………………………….
നീതു നഴ്സിംഗ് റൂമിലേക്ക് നടന്നു പോയതും ഞാൻ M.D യുടെ റൂം ലക്ഷ്യമാക്കി നടന്നു. റൂമിന്റെ ഫ്രണ്ടിൽ എത്തിയപ്പോഴേക്കും കണ്ടു. ഡോറിന്റ മുമ്പിൽ ‘Dr. ഋഷി വർമ്മ ‘ (HOSPITAL MD) എന്ന ബോർഡ്.
രണ്ട് രണ്ട് പ്രാവിശ്യം ഞാൻ ഡോറിൽ തട്ടി. എന്നിട്ടും ഡോർ തുറക്കാത്തത് കൊണ്ട് ഞാൻ ഡോറ് തുറന്നു അകത്തേക്കു കയറി.
“ഛെ ചെ അയ്യേ, എന്തോന്നാടാ ഇത്. ഇതിനാണെങ്കിൽ നിനക്കൊക്കെ വീട്ടിൽ തന്നെ ഇരുന്നാൽ പോരെ മൈരേ.”
ഞാൻ ഋഷിയോടായി പറഞ്ഞു.
അവിടെ ഋഷിയും അവന്റെ വൈഫും റൊമാൻസ് കളിക്കുന്നു.
“അതിന് നിനക്കെന്താടാ…, ഇതേ എന്റെ ഹോസ്പിറ്റൽ ആണ്. അല്ലെ ഐശു “(പേ പ്പ പാ bgm) അവൻ ഒരു അഭിമാനത്തോടെ അത് പറഞ്ഞപ്പോഴേക്കും.
“ഏഹ്, എങ്ങനെ മോന്റെയോ, ഇതെന്റെ അച്ഛന്റെ ഹോസ്പിറ്റൽ ആണെടാ, കേട്ടോടാ പട്ടി.”
ഐശു അതുപറഞ്ഞപ്പോഴേക്കും
“അ, മതി മതി നിർത്ത് ഇനി അതും പറഞ്ഞു രണ്ടുകൂടെ അടിയാക്കണ്ട, അവസാനം ഞാൻ തന്നെ ശെരിയാക്കേണ്ടി വരും.”
ഞാൻ അവരോട് രണ്ടുപേരോടും പറഞ്ഞു അവിടെയുള്ള ഒരു കുഷ്യൻ സോഫയിൽ ഇരുന്നു.
( ഋഷിയെ ഞാൻ പരിചയപ്പെടുന്നത് MBBS പഠിക്കുമ്പോഴായിരുന്നു. എന്റെ സീനിയർ ആയിരുന്നു ഋഷി . അത് പിന്നെ ഒരു സൗഹൃദമായി വളർന്നു. ഋഷിയുടെയും ഐശ്വര്യയുടെയും കല്യാണം കഴിഞ്ഞിട്ട് ഏകദേശം 6 മാസമേ ആയിട്ടുള്ളു. ചെറുപ്പം മുതലേ ഉള്ള പ്രണയം ആയിരുന്നു.)
” എടാ ഞാൻ അന്ന് പറഞ്ഞില്ലേ , ഒരു വൈഷ്ണവ് മറ്റേ ഫാമിലി ബിസിനസ്സ് ഒക്കെയുള്ള , ആ അവർക്ക് ഒരു അത്യാവശ്യം ഫെസിലിറ്റിയുള്ള ഹോസ്പിറ്റൽ ഉണ്ട്. ഞാൻ അവനോട് നിനക്ക് ഒരു പോസ്റ്റ് അറേൻജ് ചെയ്തിട്ടുണ്ട്. ”
ഋഷി എന്നോടായി പറഞ്ഞു.
“മംമ്മ് ” ഞാൻ ഒന്ന് മൂളി
“നിനക്ക് ഇവിടുന്ന് റിസൈൻ ചെയ്യണമെന്ന് നിർബന്ധമാണോടാ.”
