ആദിനന്ദിതം 💖 – 2 53അടിപൊളി  

ഐശു എന്നോടായി ചോദിച്ചു.

 

“ഏതായാലും ഞാനും ചിഞ്ചുവും ഇപ്പൊ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. മാത്രമല്ല അന്ന് ചിഞ്ചു എന്നോട് കുറച്ച് നാള് വീട്ടിൽ നിന്ന് മാറി നിന്നാലോ എന്ന് ചോദിച്ചിരുന്നു.”

ഞാൻ അവിടെയുള്ള റൂബിസ്‌ക്യൂബ് കറക്കി കൊണ്ട് അവരോടായി പറഞ്ഞു.

 

“താമസത്തിന്റെ കാര്യം പറഞ്ഞപ്പോൾ അവൻ പറഞ്ഞു. അവരോട് എന്റെ വീട്ടിലേക്ക് വരാൻ പറഞ്ഞ മതി. ബാക്കി കാര്യങ്ങളൊക്കെ അവൻ ചെയ്തോളാം എന്ന്.”

 

” പിന്നെ ചെറുതായിട്ട് നിന്റെ സാഹചര്യം ഞാൻ അവനോട് സൂചിപ്പിച്ചിരുന്നു.”

ഋഷി എന്നോട് പറഞ്ഞു.

 

 

” എടാ പിന്നെ…. എന്തായിരുന്നു ആ സ്ഥലത്തിന്റെ പേര് ”

ഞാൻ അവനോട് ചോദിച്ചു.

 

” അ…, പറയുമ്പോലെ അത്… സ്ഥലത്തിന്റെ പേര് ‘വൈകണ്ഠപുരം, പിന്നെ ഹോസ്പിറ്റലിന്റെ പേര് ‘ചെമ്പകശ്ശേരി മെഡിക്കൽ സെന്റർ ‘.

അവൻ ഒന്ന് ഓർത്തുകൊണ്ട് പറഞ്ഞു.

 

“ചെമ്പകശ്ശേരി” ” വൈകണ്ഠപുരം”

ഞാൻ ആ പേരൊന്നു പതിയെ പറഞ്ഞു നോക്കി.

 

“പിന്നെ എന്ത് ആവിശ്യം ഉണ്ടെങ്കിലും വിളിക്കണം. നിനക്ക് എപ്പോൾ വേണമെങ്കിലും ഇവിടെ ജോയിൻ ചെയ്യാം, കേട്ടോഡാ.”

എന്നെക്കാളും 4 വയസ്സിന് മൂത്തതാണ് ഐശു, ഒരു ചേച്ചിയുടെ വാത്സല്യത്തോടെ അവൾ എന്നോടായി പറഞ്ഞു.

 

“മംമ്മ് ” ഞാൻ ഒരു ചിരിയോടെ അതി തലയാട്ടി.

 

“എന്ന പിന്നെ ഞാൻ ഇറങ്ങട്ടെ ”

ഞാൻ അവരോടായി പറഞ്ഞുകൊണ്ട് അവിടെ നിന്നും എഴുനേൽറ്റു.

 

“ഞങ്ങളും വരുന്നു.. നിക്ക്. ”

അതും പറഞ്ഞുകൊണ്ട് അവര് രണ്ടുപേരും സ്റ്റെതസ്കോപ്പ് കഴുത്തിൽ ഇട്ടുകൊണ്ട് പറഞ്ഞു.

 

ഞാൻ ഡോറ് തുറന്നു പുറത്തേക്ക് ഇറങ്ങി കൂടെ അവരും.

 

ഞങ്ങൾ പുറത്തേക്കിറങ്ങിയപ്പോൾ അവിടെയുള്ള ഒരു ബെഞ്ചിൽ നീതുവും ലക്ഷ്മിയും ഇരിക്കുന്നുണ്ട്

 

“അഹ്, നിങ്ങളെന്താ ഇവിടെ ഡ്യൂട്ടിയൊന്നും ചെയ്യുന്നില്ലേ.”

ഐശു ഒരു അധികാര ഭാവത്തോടെ അവരോട് ചോദിച്ചു.

 

“അല്ല അത് മാഡം…. അത് പിന്നെ ആദി ഡോക്ടർ ഇന്ന് ജോയിൻ ചെയ്യുന്നില്ലേ.. അപ്പൊ പിന്നെ ഞങ്ങളെ രണ്ടാളെയും പഴയപോലെ അസിസ്റ്റന്റ് ആകുമോ എന്ന് ചോദിക്കാൻ വന്നതാ..”

അവര് ഒന്ന് പരുങ്ങികൊണ്ട് നീതു പറഞ്ഞു.

 

ഋഷിയും, ഐശുവും അത് കേട്ടപ്പോൾ ഒന്ന് പൊട്ടി ചിരിച്ചു.

 

“ആര് പറഞ്ഞു , ഇവൻ ജോയിൻ ചെയ്യാൻ വന്നതാണെന്ന്. ഇവൻ റിസൈൻ ചെയ്യാൻ വന്നതാ.”

ഋഷി ഒരു ചിരിയോടെ അവരോട് പറഞ്ഞു.

 

“റിസൈൻ ചെയ്യാനോ.”

പെട്ടന്ന് അവര് ഞെട്ടിയെങ്കിലും ലക്ഷ്മി അത് എന്നോട് ചോദിച്ചു.

 

“അതേ” എന്ന രീതിയിൽ പുഞ്ചിരിച്ചു കൊണ്ട് ഞാൻ തലയാട്ടി.

 

അപ്പോഴേക്കും ലക്ഷ്മിയുടെ മുഖം വാടിയപോലെ എനിക്ക് തോന്നി.

 

“എന്ന നിങ്ങള് വേഗം ഡ്യൂട്ടിക്ക് കേറാൻ നോക്ക്.”

ഐശു ഒരു അധികാര ഭാവത്തോടെ പറഞ്ഞു

 

അവര് പോകുന്നതും നോക്കി ഞങ്ങൾ ലിഫ്റ്റിന്റെ ഭാഗത്തേക്ക് നടന്നു.

 

“ആ ലക്ഷ്മിക്ക് നിന്നോടെന്തോ ഒരു ഇത് ഇണ്ട് മോനേ.”

ഐശു ഒരു ചിരിയോടെ എന്നോട് പറഞ്ഞു.

 

“അതിന് ഇവന് പുട്ടിയിട്ട ഒരുത്തിയേയും പിടിക്കില്ല മോളെ.”

ഋഷി ഐഷുവിനോടായി പറഞ്ഞു.

 

“അതൊക്കെ ഞാൻ പണ്ടേ മുളയിലേ നുള്ളി കളഞ്ഞതാണ് മക്കളെ . അവൾക്ക് ഇപ്പൊ അങ്ങനെ ഒന്നും ഉണ്ടാകില്ല .”

ഞാൻ ഒരു ചിരിയോടെ തന്നെ അവരോട് പറഞ്ഞു.

 

“എന്ന പിന്നെ ശെരിയാടാ, കാണാം. Best of luck.”

ഋഷിയും, ഐശുവും എന്നെ ഓരോ ഹഗ്ഗ് തന്നുകൊണ്ട് പറഞ്ഞു.

 

“താങ്ക്സ് ഡാ ”

അതും പറഞ്ഞു ഞാൻ ലിഫ്റ്റിൽ കയറി. അവര് രണ്ട് പേരും തൊട്ട് താഴെയുള്ള കൺസൾട്ട് റൂമിലേക്കു സ്റ്റെപ്പുകൾ ഇറങ്ങി.

 

ഞാൻ 2nd ഫ്ലോറിൽ ഇറങ്ങി ഡോക്ടർസിന്റെ റൂമിലേക്കു നടന്നു.

 

അവിടെ ,

‘Dr. കിരൺ MBBS എന്ന ബോർഡ്‌ ഉള്ള ഡോറ് തുറന്നു അകത്തേക്കു കയറി.

 

 

“വണക്കം, മകനെ വണക്കം. റിസൈൻ ചെയ്ത് അല്ലേടാ, പന്നി.”

കിരൺ എന്നെ കണ്ടപ്പോഴേ ചോദിച്ചു. അവനോടും അഭിയോടും ഞാൻ റിസൈൻ ചെയ്യുന്ന കാര്യങ്ങളും മറ്റും മുമ്പേ സംസാരിച്ചായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *