ആൻ മുതൽ അഞ്ജലി വരെ – 6 1അടിപൊളി  

അല്പം മുൻപ് ഹോട്ടലിന്റെ മറ്റൊരു ഭാഗത്ത്…

റിസോർട്ടിലെ ബാർ കൗണ്ടറിൽ ജോൺ ഒറ്റയ്ക്കിരിക്കുകയായിരുന്നു. അവന്റെ മുന്നിലിരുന്ന ബിയർ ഗ്ലാസ് ഏതാണ്ട് കാലിയായിരുന്നു. ചുറ്റും ഇപ്പോഴും കുറച്ച് ആളുകൾ ഉണ്ടായിരുന്നു. പക്ഷേ അവന്റെ ശ്രദ്ധ എവിടെയും ഉണ്ടായിരുന്നില്ല. അപ്പോഴാണ് ഫോണിന്റെ സ്ക്രീൻ തെളിഞ്ഞത്.

‘Catherine’

ജോൺ ഫോൺ എടുത്തു. മെസ്സേജ് വളരെ ചെറുതായിരുന്നു:

Raj is coming. (രാജ് വരുന്നുണ്ട്.)

ജോൺ കുറച്ചുനേരം സ്ക്രീനിലേക്ക് തന്നെ നോക്കിയിരുന്നു. അതിന് താഴെ മറ്റൊരു മെസ്സേജും വന്നില്ല. വിശദീകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല; അതിന്റെ ആവശ്യവുമില്ലായിരുന്നു. അവന് കാര്യം മനസ്സിലായി. ഒരു ചെറു  ചിരി അവന്റെ ചുണ്ടിൽ തെളിഞ്ഞു. പക്ഷേ അത് സന്തോഷത്തിന്റെ

ചിരിയല്ലായിരുന്നു.

അവൻ ഫോൺ വീണ്ടും മേശപ്പുറത്ത് വെച്ചു. ശേഷിച്ച ബിയർ ഒറ്റവലിക്ക് കുടിച്ചു തീർത്തു. പിന്നെ കുറച്ചുനേരം നിശബ്ദമായി ഇരുന്നു, കടലിന് അപ്പുറത്തുള്ള ഇരുട്ടിലേക്ക് നോക്കിക്കൊണ്ട്. മനസ്സിൽ പല ചിന്തകളും വന്നുപോയി… രാജ്, കാതറിൻ, ഇന്നത്തെ രാത്രി…

അവൻ ഒരു ദീർഘശ്വാസം വിട്ടു. അല്പം കഴിഞ്ഞ് ബാർടെൻഡറെ വിളിച്ചു:

“Two beers.”

ബാർടെൻഡർ തലകുലുക്കി. അൽപ്പസമയം കഴിഞ്ഞ് രണ്ട് തണുത്ത ബിയർ ബോട്ടിലുകൾ അവന്റെ മുന്നിൽ വന്നു. ജോൺ പണം കൊടുത്ത്, രണ്ട് ബിയറുകളും കയ്യിലെടുത്ത് എഴുന്നേറ്റു.

“Good night, sir,”

ബാർടെൻഡർ ചിരിച്ചുകൊണ്ട് പറഞ്ഞു.

ജോൺ തിരിഞ്ഞുനോക്കി

“Good night.”

അതും പറഞ്ഞ് അവൻ ബാറിൽ നിന്ന് പുറത്തിറങ്ങി. റൂമിലേക്ക് തിരികെ പോകാൻ അവന് തോന്നിയില്ല. ഈ രാത്രി കാതറിനെ അവളുടെ വഴിക്ക് ഒറ്റയ്ക്ക് വിടുന്നതാണ് നല്ലതെന്ന് അവൻ കരുതി. അതുകൊണ്ട് ലിഫ്റ്റിന് പകരം അവൻ സ്റ്റെയർകേസിലേക്ക് തിരിഞ്ഞു—റൂഫ് ടോപ്പിലേക്ക്. അവിടെ കാറ്റും നിശബ്ദതയും മാത്രമേ ഉണ്ടാകൂ, അവന് ഇപ്പോൾ വേണ്ടിയിരുന്നതും അതുതന്നെയായിരുന്നു.

രണ്ട് ബിയർ ബോട്ടിലുകൾ കയ്യിൽ പിടിച്ചുകൊണ്ട് ജോൺ പതുക്കെ മുകളിലേക്ക് കയറാൻ തുടങ്ങി. അപ്പോഴും, ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്റെ മുന്നിൽ മറ്റൊരാൾ കൂടി അതേ നിശബ്ദത തേടി എത്താൻ പോകുകയാണെന്ന് അവൻ അറിഞ്ഞിരുന്നില്ല…!

അഞ്ജലി ബെഞ്ചിലിരുന്നുകൊണ്ട് കടലിലേക്ക് നോക്കി. കുറച്ചു സമയം കഴിഞ്ഞപ്പോഴാണ് ദൂരെയുള്ള റെയിലിംഗിന് സമീപം ഒരാൾ നിൽക്കുന്നത് അവളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉയരമുള്ള ഒരു വലിയ രൂപം. കൈയിൽ എന്തോ പിടിച്ചിരിക്കുന്നു, കടലിലേക്ക് നോക്കി നിൽക്കുകയാണ്.

അഞ്ജലിയുടെ ഹൃദയം അറിയാതെ ഒന്ന് പിടഞ്ഞു. ഒരു നിമിഷത്തേക്ക് അത് ജോൺ ആണെന്ന് അവൾക്ക് തോന്നി. പക്ഷേ ഉടനെതന്നെ അവൾ ആ ചിന്ത തള്ളിക്കളഞ്ഞു.

“ഇല്ല… എന്തൊക്കെയാണ് ഞാൻ ഈ ചിന്തിക്കുന്നത്…” അവൾ സ്വയം ശാസിച്ചു. ആ സ്വപ്നം ഇപ്പോഴും തന്റെ മനസ്സിനെ ഭ്രാന്ത് പിടിപ്പിക്കുകയാണെന്ന് അവൾക്ക് തോന്നി. അവൾ നോട്ടം മാറ്റി. പക്ഷേ എന്തുകൊണ്ടോ കുറച്ചു നിമിഷങ്ങൾക്കുശേഷം വീണ്ടും അങ്ങോട്ട് നോക്കാതിരിക്കാൻ അവൾക്ക് കഴിഞ്ഞില്ല.

അപ്പോഴേക്കും ആ രൂപം പതിയെ തിരിഞ്ഞിരുന്നു. റൂഫ് ടോപ്പിലെ മങ്ങിയ വെളിച്ചം ഒരു നിമിഷം അയാളുടെ മുഖത്ത് വീണു. അഞ്ജലിയുടെ ശ്വാസം ഒരു നിമിഷം നിലച്ചുപോയി!

ജോൺ!

അവൾ പെട്ടെന്ന് നോട്ടം മാറ്റി. ഹൃദയം വീണ്ടും അസ്വാഭാവികമായ വേഗതയിൽ മിടിക്കാൻ തുടങ്ങി. അവൾ പതിയെ ബെഞ്ചിൽ നിന്ന് എഴുന്നേറ്റു. തിരികെ മുറിയിലേക്ക് പോകാമെന്ന് അവൾ തീരുമാനിച്ചു. പക്ഷേ അപ്പോഴേക്കും വൈകിയിരുന്നു. ദൂരത്തുനിന്നുകൊണ്ട് ജോണും അവളെ തിരിച്ചറിഞ്ഞിരുന്നു.

ഈ സമയത്ത് റൂഫ് ടോപ്പിൽ അഞ്ജലിയെ (Ann) കാണുമെന്ന് ജോൺ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അവൻ പതുക്കെ ബിയർ ബോട്ടിലുകളുമായി അവളുടെ അടുത്തേക്ക് നടന്നു വന്നു.

“Ann…?”

അഞ്ജലി തലയുയർത്തിയില്ല.

“ഈ സമയത്ത് ഇവിടെ എന്താ…?”

മറുപടിയില്ല.

ജോൺ തൊട്ടടുത്തെത്തി. അപ്പോഴാണ്  മങ്ങിയ വെളിച്ചത്തിൽ അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് അവൻ ശ്രദ്ധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *