ആൻ മുതൽ അഞ്ജലി വരെ – 6 1അടിപൊളി  

കുറച്ചു നിമിഷങ്ങൾക്കുശേഷമാണ് അഞ്ജലിക്ക് പെട്ടെന്ന് ബോധം വന്നത്.

താൻ ഇപ്പോൾ എവിടെയാണെന്ന്. ആരുടെ നെഞ്ചിലാണ് ഇങ്ങനെ ഒട്ടിനിൽക്കുന്നതെന്ന്. അവളുടെ ശരീരം അറിയാതെ ഒന്ന് വിറച്ചു.

അവൾ പതിയെ തലയുയർത്തി. ജോൺ അവളെ തന്നെയായിരുന്നു നോക്കിക്കൊണ്ടിരുന്നത്.

അഞ്ജലി പെട്ടെന്ന് നോട്ടം മാറ്റി.

“സോറി…”

വളരെ പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു. ജോൺ ഒന്നും പറഞ്ഞില്ല.

അവന്റെ കൈകൾ പതുക്കെ പിൻവാങ്ങി. പക്ഷേ അഞ്ജലിക്ക് അവിടെ നിന്ന് മാറിപ്പോകാൻ കഴിഞ്ഞില്ല. അതാണ് അവളെ കൂടുതൽ അസ്വസ്ഥയാക്കിയത്. ഇപ്പോൾ തന്നെ തിരിഞ്ഞ് നടക്കണം. മുറിയിലേക്ക് പോകണം. അവൾക്ക് അത് അറിയാമായിരുന്നു. പക്ഷേ അവളുടെ കാലുകൾ അനങ്ങിയില്ല. ജോണും ഒന്നും പറഞ്ഞില്ല. അവർക്കിടയിൽ ഒരു വിചിത്രമായ നിശബ്ദത പടർന്നു. അഞ്ജലി ഒടുവിൽ ധൈര്യം സംഭരിച്ച് അവന്റെ മുഖത്തേക്ക് നോക്കി. അപ്പോഴാണ് അവളൊരു കാര്യം ശ്രദ്ധിച്ചത്.

ആദ്യമായി. ആ മനുഷ്യന്റെ കണ്ണുകളിലും ഒരു സങ്കടം ഉണ്ടായിരുന്നു. തന്നെപ്പോലെ.

അവൾ പെട്ടെന്ന് വീണ്ടും നോട്ടം മാറ്റി.കാരണം ആ നിമിഷം അവൾക്ക് ഏറ്റവും കൂടുതൽ പേടിയായത് ജോണെയല്ലായിരുന്നു.

സ്വന്തം മനസ്സിനെയായിരുന്നു…..

കുറച്ചു നേരം ആരും ഒന്നും പറഞ്ഞില്ല.

കടലിൽ നിന്നുള്ള കാറ്റ് മാത്രം അവരുടെ ഇടയിലൂടെ വീശിക്കൊണ്ടിരുന്നു.

ഒടുവിൽ അഞ്ജലി പതിയെ ചോദിച്ചു.

“രാജ് എവിടെയാ…?”

ആ ചോദ്യം കേട്ടതും ജോണിന്റെ മുഖം മാറി.

അവൻ ഉടനെ മറുപടി പറഞ്ഞില്ല.

അഞ്ജലിയുടെ നെഞ്ചിടിപ്പ് വീണ്ടും കൂടി.

“John…”

അവൾ വീണ്ടും വിളിച്ചു.

“രാജ്

എവിടെയാ…?”

ജോൺ ഒരു ദീർഘശ്വാസം വിട്ടു.

പിന്നെ പതുക്കെ പോക്കറ്റിൽ നിന്നും ഫോൺ പുറത്തെടുത്തു. അഞ്ജലി ആശയക്കുഴപ്പത്തോടെ അവനെ നോക്കി.

ജോൺ ഫോണിന്റെ സ്ക്രീൻ തുറന്ന് അവളുടെ നേരെ നീട്ടി. സ്ക്രീനിൽ ഒരു മെസ്സേജ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

“Raj is coming…”

അഞ്ജലി ആദ്യം അത് മനസ്സിലാക്കിയില്ല.

പിന്നെ മെസ്സേജ് അയച്ച ആളിന്റെ പേര് അവളുടെ ശ്രദ്ധയിൽപ്പെട്ടു.

“Catherine.”

അവളുടെ ഹൃദയം ഒരു നിമിഷം മിടിക്കാൻ മറന്നു.

“ഇത്…”

അവളുടെ ശബ്ദം ഇടറി.

ജോൺ കടലിലേക്ക് നോക്കിക്കൊണ്ട് നിന്നു.

“ഒരുമണിക്കൂർ മുൻപ് വന്ന മെസ്സേജാണ്.”

അത്ര മാത്രം പറഞ്ഞു. അതിന് ശേഷം അവൻ ഒന്നും കൂട്ടിച്ചേർത്തില്ല.

അഞ്ജലിക്ക് ഇപ്പൊ ഒരു മരവിപ്പ് മാത്രമാണ് തോന്നിയത്…

അഞ്ജലി പതിയെ ചോദിച്ചു.

“നിങ്ങൾക്ക് എങ്ങനെ പറ്റുന്നു John…?”

ജോൺ അവളെ നോക്കി.

“എന്ത്…?”

അഞ്ജലി ചെറുതായി ചിരിച്ചു.

പക്ഷേ ആ ചിരിയിൽ വേദന മാത്രമേ ഉണ്ടായിരുന്നുള്ളൂ.

“ഇതൊക്കെ…”

“അറിഞ്ഞിട്ടും…”

“സഹിക്കാൻ.”

ജോൺ കുറച്ചു നേരം മിണ്ടാതെ നിന്നു.

പിന്നെ കടലിലേക്ക് നോക്കി.

“പറ്റുന്നില്ല, Ann…”

അവൻ പതിയെ പറഞ്ഞു.

“അതുകൊണ്ടല്ലേ ഇവിടെ വന്നു ഈ കുപ്പിയും പിടിച്ച് ഇരിക്കുന്നത്.”

ഒരു നിമിഷം നിശബ്ദത.

പിന്നെ അവൻ കടലിലേക്ക് നോക്കി.

“ചില രാത്രികളിൽ…”

അവൻ ഒന്ന് നിർത്തി.

“നമ്മൾ ശക്തരാണെന്ന് അഭിനയിക്കുന്നതിനെക്കാൾ എളുപ്പം മദ്യപിക്കുന്നതാണ്.”

അഞ്ജലി ഒന്നും പറഞ്ഞില്ല.ജോൺ ചെറുതായി ചിരിച്ചു.

“ഇതിൽ താമശ എന്താണെന്ന് വച്ചാൽ….”

അവൻ ഒന്ന് നിർത്തി.

“ഇന്ന് രാത്രി നിന്നോട് സംസാരിക്കുമെന്ന് പോലും ഞാൻ കരുതിയിരുന്നില്ല.”

അവൻ തന്ത്രപൂർവ്വം വിഷയം മാറ്റി

അഞ്ജലി അവനെ നോക്കി.

“എന്താ…?”

ജോൺ ചുമലുയർത്തി.

“പാർട്ടിയിൽ ഞാൻ അടുത്ത് വന്നപ്പോഴെല്ലാം നീ എന്നെ ഒഴിവാക്കുകയായിരുന്നു.”

അവൻ അത് ചിരിച്ചുകൊണ്ടാണ് പറഞ്ഞത്.

പക്ഷേ ആ ചിരിയിൽ ഒരു ചെറിയ നിരാശ ഉണ്ടായിരുന്നു.

“ഞാൻ അത്ര മോശക്കാരനാണോ എന്ന് പോലും ഒരു നിമിഷം വിചാരിച്ചു.”

ജോൺ അത് ചിരിച്ചുകൊണ്ടാണ് പറഞ്ഞത്.

പക്ഷേ ആ ചിരിയിൽ ഒരു ചെറിയ വേദന ഉണ്ടായിരുന്നു.

അഞ്ജലിയുടെ ഹൃദയം ഒന്ന് പിടഞ്ഞു.

“John…”

അവളുടെ ശബ്ദം പതിയെ ഇടറി.

ജോൺ അവളെ നോക്കി.

“ഞാൻ…”

അവൾ വാക്കുകൾ തേടി.

“I’m sorry, John…”

അവൾ പതിയെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *