“Hey…” അവന്റെ ശബ്ദം വളരെ മൃദുവായി. “എന്താ പറ്റിയത്…?”
അഞ്ജലി മുഖം തിരിച്ചു
“ഒന്നുമില്ല.”
“അത് കള്ളം….”
ജോൺ ശാന്തമായി പറഞ്ഞു. അഞ്ജലി ഒന്നും പറഞ്ഞില്ല. അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ജോൺ കുറച്ചുനേരം അവളെ നോക്കി നിന്നു. പിന്നെ കയ്യിലുണ്ടായിരുന്ന ഒരു ബിയർ ബോട്ടിൽ അവളുടെ അടുത്തുള്ള ബെഞ്ചിൽ വെച്ചു.
“ഞാൻ ഒന്നും ചോദിക്കുന്നില്ല,”
അവൻ പതിയെ പറഞ്ഞു.
“പക്ഷേ നീ ഒക്കെയല്ല.”
ആ വാക്കുകൾ കേട്ട നിമിഷം അഞ്ജലിയുടെ നിയന്ത്രണം പൂർണ്ണമായി നഷ്ടപ്പെട്ടു. ഇത്രയും നേരം ഉള്ളിൽ പിടിച്ചുവെച്ചിരുന്ന കണ്ണുനീർ ഒരുമിച്ച് പുറത്തുവന്നു. അവൾ മുഖം കൈകളിൽ പൊത്തി കരയാൻ തുടങ്ങി. ജോൺ അമ്പരന്നെങ്കിലും കൂടുതൽ ഒന്നും ചോദിച്ചില്ല, ആശ്വസിപ്പിക്കാനും ശ്രമിച്ചില്ല. അവൻ വെറുതെ അവളുടെ അരികിലേക്ക് വന്നിരുന്നു. കടലിൽ നിന്നുള്ള തണുത്ത കാറ്റ് ഇരുവരുടെയും ഇടയിലൂടെ കടന്നുപോയി.
കുറച്ചു നിമിഷങ്ങൾ കഴിഞ്ഞ് ജോൺ ശാന്തമായി ചോദിച്ചു:
“Raj…?”
ആ പേര് കേട്ടതും അഞ്ജലിയുടെ കരച്ചിൽ വീണ്ടും ശക്തമായി. ജോൺ പിന്നീട് ഒന്നും ചോദിച്ചില്ല, അവൻ വെറുതെ കടലിലേക്ക് നോക്കിയിരുന്നു. അഞ്ജലി കണ്ണുകൾ തുടച്ചു. അപ്പോഴാണ് ബെഞ്ചിൽ ഇരുന്ന ബിയർ ബോട്ടിൽ അവൾ കണ്ടത്. അവൾ കുറച്ചുനേരം അതിലേക്ക് നോക്കി, പിന്നെ ജോണിനെ നോക്കി ചോദിച്ചു:
“ഞാൻ… ഇത് കുടിച്ചോട്ടെ…?”
ജോൺ ഒരു നിമിഷം അവളെ നോക്കി, പിന്നെ ബോട്ടിൽ അവളുടെ നേരെ നീട്ടി:
“Be my guest.”
അഞ്ജലി ബോട്ടിൽ വാങ്ങി ഒരു വലിയ സിപ്പ് എടുത്തു. അതിന്റെ കയ്പ്പ് തൊണ്ടയിലൂടെ ഇറങ്ങിയപ്പോൾ അവൾ കണ്ണുകൾ അടച്ചു. ജോൺ ഒന്നും പറഞ്ഞില്ല, അവളും. കുറച്ചു നിമിഷങ്ങൾ അവർ രണ്ടുപേരും കടലിലേക്ക് നോക്കി ഇരുന്നു. ഒരാൾക്ക് സംസാരിക്കാൻ തോന്നുന്നില്ല, മറ്റൊരാൾക്ക് ചോദിക്കാനും തോന്നുന്നില്ല.
“Ann…?”
അഞ്ജലി പെട്ടെന്ന് കണ്ണുകൾ തുടച്ചു.
“ഞാൻ പോകട്ടെ…”
അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു.
John അവളെ നോക്കി.
“പോകാം…”
അവൻ ശാന്തമായി പറഞ്ഞു.
“പക്ഷേ ഇപ്പോൾ വേണ്ട.”
അഞ്ജലി ഒന്നും പറഞ്ഞില്ല.
“നീ ഓകെ അല്ല.”
അവൾ നോട്ടം മാറ്റി.
John ഒരു നിമിഷം അവളെ നോക്കി നിന്നു.
പിന്നെ വളരെ പതിയെ പറഞ്ഞു:
“നീ ഒറ്റയ്ക്ക് ഇരിക്കേണ്ട അവസ്ഥയിൽ അല്ല ഇപ്പോൾ.”
ആ വാക്കുകൾ കേട്ട നിമിഷം അഞ്ജലിയുടെ ഉള്ളിൽ എന്തോ ഒടിഞ്ഞു.
ഇത്രയും നേരം ശക്തമായി നിൽക്കാൻ ശ്രമിച്ചിരുന്ന അവൾക്ക് പെട്ടെന്ന് അതിന് കഴിഞ്ഞില്ല.
അടുത്ത നിമിഷം അവൾ മുന്നോട്ട് വന്ന് ജോണിന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി പൊട്ടിക്കരഞ്ഞു.
ജോൺ ഒരു നിമിഷം അനങ്ങാതെ നിന്നു. പിന്നെ വളരെ പതിയെ അവളുടെ തോളിലൂടെ കൈയിട്ട് അവളെ തന്നിലേക്ക് ചേർത്തുപിടിച്ചു. അവൻ ഒന്നും
ചോദിച്ചില്ല, ഒന്നും ഉപദേശിച്ചില്ല. അവളെ വെറുതെ തന്റെ നെഞ്ചിൽ കിടന്ന് കരയാൻ അനുവദിച്ചു. കടലിൽ നിന്നുള്ള കാറ്റ് അവരുടെ ചുറ്റും വീശിക്കൊണ്ടിരുന്നു. അഞ്ജലി അവന്റെ ഷർട്ട് തന്റെ കൈകളിൽ മുറുകെപ്പിടിച്ചുകൊണ്ട് കരഞ്ഞു. ആ നിമിഷം അവൾക്ക് വേണ്ടിയിരുന്നത് ഉത്തരങ്ങളായിരുന്നില്ല, പകരം ആ കനത്ത ഇരുട്ടിൽ ഒരാൾ കൂടെയുണ്ടെന്ന തോന്നൽ മാത്രമായിരുന്നു.
“Ann…”
അഞ്ജലി അപ്പോഴും കരയുകയായിരുന്നു. ജോൺ അവളുടെ തലയിൽ പതുക്കെ കൈവെച്ചു. കുറച്ചു നിമിഷം അവൻ ഒന്നും പറഞ്ഞില്ല, പിന്നെ വളരെ താഴ്ന്ന കനത്ത ശബ്ദത്തിൽ ചോദിച്ചു:
“നീ ഇപ്പോൾ ആരെ ഓർത്താണോ കരയുന്നത്…”
അഞ്ജലിയുടെ കരച്ചിൽ അല്പം കൂടി ശക്തമായി. ജോൺ ഒരു ദീർഘശ്വാസം വിട്ടു.
“ആ മനുഷ്യൻ…”
“ഒരു നിമിഷമെങ്കിലും നിന്നെ ഓർത്തിരുന്നെങ്കിൽ, നിനക്ക് ഇവിടെ ഒറ്റയ്ക്ക് ഇരുന്ന് ഇങ്ങനെ കരയേണ്ടി വരില്ലായിരുന്നു!”
ആ വാക്കുകൾ അവളുടെ നെഞ്ചിൽ ചെന്നു തറച്ചു. അവളുടെ കരച്ചിലിന്റെ ശക്തി പതുക്കെ കുറഞ്ഞു വരുന്നത് ജോണിന് മനസ്സിലായി…
അഞ്ജലി ജോണിന്റെ ആ കനത്ത നെഞ്ചിൽ മുഖം പൂഴ്ത്തി പതുക്കെ വിതുമ്പുകയായിരുന്നു. അവളുടെ കരച്ചിലിന്റെ ശക്തി പതിയെ കുറഞ്ഞു. ജോൺ ഒന്നും പറഞ്ഞില്ല. അവൻ വെറുതെ അവളുടെ തോളിലൂടെ കൈയിട്ട് നിന്നു. കടലിൽ നിന്നുള്ള തണുത്ത കാറ്റ് അവരുടെ ചുറ്റും വീശിക്കൊണ്ടിരുന്നു.
