പ്ലാനുകൾ ഉണ്ട്…..
വ്യക്തമായ പ്ലാനുകൾ….
ഓരോന്നും നടത്തിക്കൊണ്ടിരുന്നു ഓരോന്നും വിജയിച്ചിരുന്നു. ഓരോ കാര്യങ്ങൾ വിജയിച്ചപ്പോൾ ആനന്ദിന് വളരെ സന്തോഷമായി. ഇനിയുള്ള ഓരോ സ്റ്റെപ്പും വളരെ ഭംഗിയായി എടുക്കാൻ ആനന്ദ് മനസ്സിൽ നല്ലൊരു പ്ലാൻ കണ്ടു.
ആനന്ദിന് ഒരു മെസ്സേജ് വന്നു . മെസ്സേജ് ഓപ്പൺ ചെയ്തത് അത് അനസിന്റെ മെസ്സേജ് ആയിരുന്നു അത് വർക്ക് റിലേറ്റഡ് ആയ ഒരു കാര്യം ചോദിക്കാൻ വേണ്ടിയാണ് മെസ്സേജ് അയച്ചത്. അത് നല്ല വ്യക്തമായ രീതിയിൽ ആനന്ദ് പറഞ്ഞു കൊടുത്തു. അതിൽ നിന്ന് മനസ്സിലായി അനസിന്റെ ഓഫീസിൽ ഹെഡ് ഓഫീസ് റിവ്യൂ ഓഡിറ്റ് ഉണ്ട് അതുകൊണ്ട് അനസ് മൂന്നാലു ദിവസത്തേക്ക് ബിസി ആയിരിക്കും. അപ്പോൾ ആനന്ദിന് ചെറിയൊരു വിഷമം തോന്നി ഈ വരുന്ന ദിവസങ്ങളിൽ രണ്ടുപേരും നല്ല തിരക്കായിരിക്കും. കാരണം ആമിടെ ബാങ്കിൽ ഓഡിറ്റിംഗ് നടക്കുകയാണ്,അതുപോലെ അനസിന്റെ ഓഫീസിൽ റിവ്യൂ ഓഡിറ്റ് മൂന്നാലു ദിവസം വിസിറ്റ് ഉണ്ടെന്ന് പറഞ്ഞു അപ്പോൾ ഇവർ രണ്ടുപേരും മൂന്നാല് ദിവസത്തേക്ക് ബിസി ആയിരിക്കും.
കാര്യങ്ങളുടെ ചൂട് ഒന്ന് കുറയാൻ ചാൻസ് ഉണ്ട് എന്ന് ആനന്ദിന് മനസ്സിലായി.എന്നതിലും അതിന് പറ്റിയ ഒരു പ്ലാൻ ആനന്ദ്
കണ്ടെത്താൻ ശ്രമിച്ചു. ആനന്ദിന്റെ ബിസിനസ് ബുദ്ധ ആനന്ദ് ഉപയോഗിക്കാൻ തുടങ്ങി.
അപ്പോൾ അനന്തിന് ആമിടെ മെസ്സേജ് വന്നു ഡ്യൂട്ടി തുടങ്ങി എന്നുള്ള മെസ്സേജ് with സെൽഫി….
ആമി അനസ്സിനും മെസ്സേജ് അയച്ചു with സെൽഫി.
If I could, I’d be the sunlight sneaking through your window right now, just to be the first thing you see.
Ikkaka You are my favorite person to think about in the morning and my favorite person to think about at night. Everything in between is just me waiting to love you more.
Good luck with your audit today — I know you’re going to crush it. You’ve worked so hard for this.
Have a beautiful day, ikakka . Text me when you’re free so I can hear your voice and steal a piece of your day.
Love you.
എന്നൊരു മെസ്സേജ് മാത്രം അയച്ചു
അനസും തിരിച്ചൊരു സെൽഫി യും മെസ്സേജ് അയച്ചു
Muthe..Woke up with you on my mind, just like every morning. Today’s a big day for you with that audit, and I just want you to know you’ve got me in your corner 100%.
Take a deep breath, trust yourself, and remember how hard you’ve worked to get here. You’re going to do great.
The moment it’s over, come tell me everything. I want to be the first person you call and the first person to tell you how proud I am.
Have the most beautiful day, my person. I love you.
രണ്ടുപേരും ജോലിയിൽ തികഞ്ഞ പ്രൊഫഷണൽ ആണ് അതുകൊണ്ട് തന്നെ അവർ അവരുടെ ജോലിയിൽ ഫോക്കസ് ആയിരുന്നു….
അങ്ങനെ ഇരുന്നപ്പോൾ ആനന്ദിന് നാട്ടിലെ ഒരു നമ്പറിൽ നിന്നും ഒരു കോൾ വന്നു.കോൾ എടുത്തപ്പോൾ സംസാരിച്ച വ്യക്തി ഒരു പ്രായം ചെന്ന ഒരു ആളാണെന്ന് മനസ്സിലായി. ആരാണ് എന്ന് ചോദിച്ചപ്പോൾ പറഞ്ഞു ഞാൻ അനസിന്റെ ഉപ്പയാണ് എന്ന് പറഞ്ഞു. അനസ് ആണ് ഈ നമ്പർ
തന്നത് എന്ന് പറഞ്ഞു അപ്പോൾ തന്നെ ഞാൻ അങ്ങോട്ട് തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു ആനന്ദ് ഫോൺ കട്ട് ചെയ്തു.
എന്നിട്ട് തിരിച്ചു വിളിച്ചു വളരെ സന്തോഷപൂർവ്വമാണ് ആനന്തും അനസ്സിന്റെ ഉപ്പയും സംസാരിച്ചത്. നമ്പർ കൊടുത്തതിനുശേഷം ഉപ്പയോട് പറഞ്ഞു ഇതാണ് ആനന്ദേട്ടൻ എനിക്ക് എന്റെ ചേട്ടനെ പോലെയാണ്. ഇവിടെ ഇപ്പോൾ എനിക്കൊരു ആശ്വാസം ആനന്ദേട്ടൻ ആണ്. അങ്ങനെ പലതും അനസിന്റെ ഉപ്പ അനന്തിനോട് പറഞ്ഞു.
ഒരുപാട് നാളുകൾക്കു ശേഷം ആണ് അനസിനെ ഇത്രക്കും സന്തോഷമയി കാണാൻ കഴിഞ്ഞത് അനസിന്റെ മനസ്സിനെ ഇത്രക്ക് സന്തോഷം നൽകിയ ഒരാളെ നന്ദി പറയാൻ വിളിച്ചതാണ് എന്ന് അനസിന്റെ ഉപ്പ പറഞ്ഞു…..
