എന്നിട്ട് ആമിയെ വിളിക്കാൻ വേണ്ടി പോയി ആമിയ ബാങ്കിൽ നിന്നും പിക്ക് ചെയ്തു വീട്ടിലേക്ക് പോകുന്ന വഴിക്ക് അനസിന്റെ call ആമിക്ക് വന്നു. അവൾ ഫോൺ എടുത്തു ലൗഡ് സ്പീക്കറിൽ ഇട്ടു. അനസിക്കാ പറ എന്തായി കാര്യങ്ങൾ ഹാപ്പി ആണല്ലേ.. ആനന്ദേട്ടൻ പറഞ്ഞു ഞങ്ങൾ വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.
അനസ് പറഞ്ഞു Yes am so happy now.. എന്തൊക്കെ പറഞ്ഞാലും കാര്യങ്ങൾ നല്ല രീതിയിൽ നടന്നു ഇന്ന് വളരെ സമാധാനമായി കിടന്നുറങ്ങണം…
ഒരു കാര്യം പറയാനുണ്ട് മറന്നോ നാളെ കഴിഞ്ഞ ഒരു പ്രത്യേകതയുണ്ട്…
എന്താ…
ങേ ഇക്കായുടെ ബർത്ത് ഡേ ആണ് എന്താ മറന്നോ നമ്മുടെ വീട്ടിൽ വെച്ചാണ് പ്രോഗ്രാം നടത്തുന്നത്.
എന്ത് ബർത്ത് ഡേ…
ബർത്ത് മറന്നിട്ട് കാലം ആയി എന്നെ സംബന്ധിച്ചിടത്തോളം അത് വെറും ഒരു ഡേറ്റ് മാത്രമാണ്……
ഓഹോ കൂടുതൽ സാഹിത്യം വേണ്ട ആമി ഫോൺ ബ്ലൂട്ടൂത്തിൽ call കണക്ട് ചെയ്തുട്ടുണ്ടായിരുന്നു ആനന്ദ് പറഞ്ഞു
എടാ നീ കൂടുതൽ വർത്തമാനം ഒന്നും പറയണ്ട നിന്റെ ബർത്ത് ഡേ അത് നിനക്ക് ഒരു ദിവസം ആയിരിക്കും പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം നിന്റെ ബർത്ത് ഡേ തന്നെയാണ്. അത് ആഘോഷികേണ്ട രീതിയിൽ തന്നെ അങ്ങ് ആഘോഷിക്കും. വീട്ടിലോട്ട് വന്നാൽ മതി.
അവൻ എന്താ പറഞ്ഞത്… ബർത്ത് ഡേ അത് എനിക്ക് വെറും ദിവസം മാത്രം എന്ന് പോടാ മുറി സാഹിത്യം ആയി….
ആമി ചിരിച്ചു…
അത് കേട്ട് അനസും ചിരിച്ചു.
എന്നാൽ ശരി ഞാൻ ഡ്രൈവിലാണ് ഞാൻ ചെന്നിട്ട് മെസ്സേജ് അയക്കാം. ഞങ്ങളൊന്നും പുറത്തു പോകുന്നുണ്ട് വീട്ടിലെ രണ്ടുമൂന്നു ദിവസമായിട്ട് വീടൊന്ന് വീടിന്റെ കാര്യങ്ങളെല്ലാം ഒന്ന് സെറ്റ് ആക്കണം.
വീട്ടിലെത്തിയ ആനന്തും ആമിയും വീടൊക്കെ ചെയ്തു, കുറച്ചു ഡീപ്പി ക്ലിനിങ്ന്നെ ഉണ്ടായിരുന്നു അതെല്ലാം രണ്ടുപേരും ചേർന്ന് ചെയ്തു.
വീട്ടിലോട്ടുള്ള വിളിയും കഴിഞ്ഞു അവർ ഉറങ്ങാൻ കിടന്നു. ഇന്ന് നേരത്തെ ഉറങ്ങാൻ കിടന്നു. കാരണം അത്രയ്ക്കും ട്ടയേഡ് ആയിരുന്നു രണ്ടുപേരും ഉറങ്ങി പിറ്റേ ദിവസം രാവിലെ എഴുന്നേറ്റു രാവിലത്തെ കാര്യങ്ങളൊക്കെ ചെയ്തു അവർ ഡ്യൂട്ടിക്ക് പോയി.ഇന്ന് അവർ ഫ്രീ ആകുന്ന ദിവസമാണ്.
രാവിലെ ആനന്ദിനും,അനസ്സിനും മെസ്സേജ് അയച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ആമി ആനന്ദിനെ വിളിച്ചു ആനന്ദേട്ടാ നാളെ രാത്രിയിലാണ്
നമ്മുടെ വീട്ടിലെ പരിപാടി പ്ലാൻ ചെയ്തിരിക്കുന്നത്. എന്താണ് നല്ലൊരു രീതിയിൽ നമുക്ക് പ്ലാൻ ചെയ്യണം ആമി പറഞ്ഞു. അപ്പോൾ നിന്റെ ഐഡിയ പറഞ്ഞോളൂ നമുക്ക് രാത്രി പ്രോഗ്രാം വെക്കാം. കാരണം നമുക്ക് വീട്ടിലേക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് വീട് മൊത്തം ഡിസ്ഓർഡർ ആയി കിടക്കുകയാണ് എല്ലാം ഒന്ന് സെറ്റ് ചെയ്യണം. അപ്പോൾ ആ കാര്യങ്ങളൊക്കെ നമുക്ക് ഇന്ന് ഡ്യൂട്ടി കഴിഞ്ഞ് പോയി സാധനങ്ങൾ ഒക്കെ വാങ്ങാം രാവിലെ എല്ലാം സെറ്റ് ചെയ്യാം. നല്ല രീതിയിൽ ഭക്ഷണം ഉണ്ടാക്കണം നാടൻ ഭക്ഷണങ്ങളാണ് അനസിന്നാ ഇഷ്ടം so നാടൻ ഭക്ഷണം തന്നെ ഉണ്ടാക്കാം. പിന്നെ കേക്ക് വാങ്ങാം ഗിഫ്റ്റുകളും വാങ്ങണം. ഞാൻ രണ്ടുമൂന്നു ഗിഫ്റ്റ് വാങ്ങാൻ ഇരിക്കുന്നുണ്ട് ഇന്ന് നമുക്ക് ഡ്യൂട്ടി കഴിഞ്ഞിട്ട് പോയിവാങ്ങാം. ഓക്കേ അങ്ങനെ ചെയ്യാം എന്ന് പറഞ്ഞ് ഫോൺ വെച്ചു. വൈകുന്നേരം ആയപ്പോൾ ആമിയുടെ കോൾ വന്നു ആമിയും ആയി സാധനങ്ങൾ വാങ്ങാനും മറ്റും ആനന്ദ് പോയി. അനസിന്റെ ബർത്ത് ഡേ എന്ന് കേട്ടപ്പോൾ ആമിയുടെ സന്തോഷം ഒന്ന് കാണണ്ട തന്നെയായിരുന്നു. എന്തെന്നില്ലാത്ത ഒരു സന്തോഷമായിരുന്നു വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങിയിട്ട് ആമി പറഞ്ഞു എനിക്ക് മൂന്നുനാല് ഗിഫ്റ്റ് വാങ്ങണം. ഒരു വാച്ച്, ഷർട്ട്, ടി ഷർട്ട്,പിന്നെ ഒരു പെൻ…
അനസിന് വേണ്ടിയുള്ള ഗിഫ്റ്റുകൾ വാങ്ങാൻ മാളിലൂടെ പല ബ്രാൻഡുകൾ ഷോപ്പിലേക്ക് പോയി.
ആമി ചോദിച്ചു ഏട്ടൻ എന്താ കൊടുക്കുന്നത് ഞാൻ വാങ്ങിയ സാധനങ്ങൾ വാങ്ങരുത് കേട്ടോ വേറെ എന്തെങ്കിലും കൊടുത്താൽ മതി.
