ആനന്ദം – 7 2അടിപൊളി  

കാരണം അനസ്സിന് സഹോദരങ്ങളോ സഹോദരികളോ ഇല്ല ആനന്ദ ഒറ്റ മകനാണ് അതുപോലെ തന്നെ ആനന്ദിന്റെ ഭാര്യക്ക് സഹോദരി സഹോദരന്മാരില്ല വിളിക്കാനോ ഈ കുട്ടി ഒന്നു കൊഞ്ചിക്കാനോ അവർക്ക് ആരുമില്ലായിരുന്നു. ഇവർ ഇത് ചെയ്യുന്നത് കണ്ടപ്പോൾ ഉപ്പയ്ക്ക് ഉമ്മയ്ക്കും വളരെ സന്തോഷം തോന്നി.

പതിവുപോലെ നാളത്തേക്കുള്ള

പ്രിപ്പറേഷൻ ഒക്കെ ചെയ്തതിനുശേഷം അവർ ഉറങ്ങാൻ പോയി….

രാവിലെ മോണിംഗ് ഡ്യൂട്ടി ഒക്കെ ചെയ്ത് അവർ ജോലിക്ക് പുറപ്പെട്ടു. ജോലിയിൽ എത്തിയ ആമി രാവിലെതന്നെ ഓഡിറ്റിന്റെ  തിരക്കിലായിരുന്നു. പക്ഷേ എന്നാലും മറക്കാതെ അനസ്സിനും ഗുഡ് മോർണിംഗ് മെസ്സേജുകൾ അയക്കുന്നുണ്ട് . പക്ഷേ അപ്പോൾ തന്നെ അവരുടെ ജോലിയുടെ തിരക്കായത് കൊണ്ട് അവർ കൂടുതൽ സംസാരിക്കാൻ നിന്നില്ല. അസ്യൂഷ് ടോക്കിൽ നിർത്തിയേയും ചെയ്തു. ആനന്ദ് പതിവ്  പോലെ കാര്യങ്ങളെല്ലാം നോക്കുന്നു  ബിസിനസ് അപ്ഡേറ്റുകൾ നൽകുന്നു. മീറ്റിങ്ങിൽ പോകുന്നു പക്ഷേ ആനന്ദിന്റെ ഉള്ളിലെ ചില കണക്കുകൂട്ടലുകൾ  വളരെ വ്യക്തത ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു. ആനന്ദ്  എങ്ങനെ മുന്നോട്ടു കാര്യങ്ങൾ കൊണ്ടുചെല്ലണമെന്ന് വളരെ വെൽ പ്ലാൻ ആയിരുന്നു. അങ്ങ് ഇരുന്നപ്പോൾ ഉച്ചയ്ക്ക് അനസിന്റെ ഒരു കോൾ ആനന്ദിന് വന്നു . അനസ് വളരെ ഹാപ്പിയാണ് കോൾ വിളിച്ചത് ചേട്ടാ ഭയങ്കര തിരക്കാണ് എന്നാലും ചേട്ടനെ വിളിക്കണമെന്ന് തോന്നി. അതുകൊണ്ടാണ് വിളിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിലേക്ക് വിളിക്കുന്ന കാര്യം പറഞ്ഞിരുന്നു ചേട്ടാ വളരെ നന്ദിയുണ്ട്. ഒരു ചേട്ടന്റെ സ്ഥാനത്  നിന്ന് എന്റെ മകളോട് സംസാരിക്കുകയും ഉമ്മയോടും, ഉപ്പയോടും സംസാരിക്കുകയും  ചെയ്തപ്പോൾ എനിക്ക് എന്തോന്നറിയാത്ത വലിയ  സന്തോഷം ഉണ്ടായി.സത്യത്തിൽ ചേട്ടൻ അറിയാമല്ലോ ഞാൻ എനിക്ക് സഹോദരങ്ങളോ സഹോദരികളോ ഇല്ല. ഇപ്പോൾ ചേട്ടനാണ് ആ സ്ഥാനത്തുള്ളത് എന്ന് പറഞ്ഞ് ഒരുപാട് നേരം സംസാരിച്ചു.

ഞാൻ നിന്റെ ചേട്ടൻ തന്നെയാണ്. നിന്നെ ഞാൻ അങ്ങനെ തന്നെ ആണ് കാണുന്നതും. അങ്ങനെ കുറെ നേരം  ആനന്ദ്  അനസ്സിനോട് സംസാരിച്ചു. ഇരുവരും നല്ല രീതിയിൽ സംസാരിച്ചു ഫോൺ നിർത്തി.

സത്യത്തിൽ അനസിന് നല്ല  വർക്ക് പ്രഷർ ഉണ്ടായിരുന്നു കാരണം അവിടെ ഓഡിറ്റ്  നടന്നുകൊണ്ടിരിക്കുകയയിരുന്നു അങ്ങനെ രണ്ടു  ദിവസം പിന്നിട്ടു ഇനി ഒരു ദിവസം ഉണ്ട്.

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ആനന്തും  ആമിയും വീട്ടിലെ കാര്യങ്ങളൊക്കെ പെട്ടെന്ന് തീർത്തു വീട്ടിലേക്ക് വിളിക്കുകയും അനസ്സിന്റെ വീട്ടിൽ വിളിക്കുകയും അനസിന്റെ ഉപ്പയുടെ ഉമ്മയോടും ആ കുട്ടിയോടും സംസാരിക്കുകയും ചെയ്തു.അപ്പോൾ അനസിന്റെ ഉമ്മ ആമിയോട് പറഞ്ഞു മോളെ വിളിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ് ആമിയോട്  ഒരുപാട് നേരം സംസാരിച്ചു . ആമിയും അവരോട് ഒരുപാട് നേരം സംസാരിച്ചു അത് അവർക്ക് ഒരു ആശ്വാസമായിരുന്നു. അങ്ങനെ വീട്ടിലുള്ള വിളിയും കഴിഞ്ഞ് നാളത്തേക്കുള്ള പ്രിപ്പറേഷൻ ചെയ്തതിനുശേഷം അവർ ഉറങ്ങാൻ കിടന്നു . ഉറങ്ങാൻ കിടന്നപ്പോൾ ആനന്ദ്  ചില കാര്യങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു നാളെ കൊണ്ട് നിന്റെ ഓഡിറ്റിംഗ് കഴിയത്തില്ലേ ആമി പറഞ്ഞു നാളെ കൊണ്ട് കഴിയും. കഴിഞ്ഞു കിട്ടിയാൽ മതിയായിരുന്നു എന്ന് തോന്നിപ്പോകും.അതുപോലെ പ്രഷർ ആയിരുന്നു ആമി തുടർന്നു…. അവളുടെ ഓഡിറ്റിങ്ങിന്റെ വിശേഷങ്ങൾ ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നു ഏതായാലും നാളെ കൊണ്ട് എല്ലാം കഴിയുമല്ലോ നാളെ ജൂൺ 14

ഓ…

ഞാൻ ഇപ്പോൾ ഒരു കാര്യം ഓർത്തെ , അനസിന്റെ ബർത്ത് ഡേ അല്ലേ ? ജൂൺ 15 ആം തീയതി ആ ശരിയാ ഞാനും മറന്നു. ഇവിടെ ആഘോഷിക്കണം. ശരിയാ നമുക്ക് ആഘോഷിക്കണം. ഏതായാലും നാളത്തെ കഴിയുമ്പോൾ നമ്മൾ ഫ്രീ ആകുമല്ലോ അപ്പോൾ നമുക്ക് അതിനെപ്പറ്റി നല്ല രീതിയിൽ പ്ലാൻ ചെയ്യാം ആമി പറഞ്ഞു ശരി . ആനന്ദ് പറഞ്ഞു സത്യത്തിൽ ഇത് ആനന്ദിന്റെ ഒരു പ്ലാൻ ആയിരുന്നു. അടുത്ത ദിവസം രാവിലെ മോർണിംഗ്  ഡ്യൂട്ടി ഒക്കെ ചെയ്ത് രണ്ടുപേരും ജോലിക്ക് പോയി. ഇന്ന് ആമിയുടെ ഓഡിറ്റിങ്ങിന്റെ അവസാന ദിവസമാണ് അതുപോലെ അനസിന്റെ ഓഡിറ്റിന്റെ അവസാന ദിവസമാണ്. പതിവുപോലെ ആമി ജോലി തുടങ്ങുന്ന ഒപ്പം അനസിനും ആനന്ദിനും  മെസ്സേജുകൾ അയച്ചു. അവരുടെ മനസ്സുകൾ കൺട്രോൾഡ് ആയിരുന്നു.

Updated: August 6, 2026 — 10:56 pm

Leave a Reply

Your email address will not be published. Required fields are marked *