ആനന്ദ് പറഞ്ഞു ഉപ്പ അവൻ എന്റെ സഹോദരനാണ്. അവൻ എനിക്ക് അത്രയ്ക്കും പ്രിയപ്പെട്ടവനാണ്. അവന്റെ അവസ്ഥ എനിക്കറിയാം. അതുകൊണ്ടാണ് ഞാൻ അവനോട് സംസാരിക്കുന്നതും അവനെ ഞാൻ എപ്പോഴും കൂടെ കരുതുന്നത്. ആനന്ദ് ഉമ്മയോടും സംസാരിച്ചു ഉമ്മയ്ക്ക് ഭയങ്കര വിഷമമാണ് കാരണം ഒറ്റ മകനാണ് അതുപോലെതന്നെ അനസിന്റെ ഭാര്യയായ കുട്ടിയുടെ വീട്ടിലും ഒറ്റ മകളാണ് അതുകൊണ്ടാണ് ഇവർക്ക് ഇത്രയ്ക്കും വിഷമം. ഇപ്പോൾ അനസിന്റെ കുട്ടി പാത്തു അടുത്തുണ്ടായിരുന്നു ആനന്ദ് സംസാരിച്ചു ആനന്ദിന്റെ സംസാരരീതി ആരെയും ആകർഷിക്കുന്നതാണ് പാത്തുവിനോട് ഒരു കുട്ടിയോട് സംസാരിക്കുന്ന അതേ ലാളിത്യത്തിൽ സംസാരിച്ചു.അങ്ങനെ അവർക്ക് ആനന്ദ് അ ദിവസം നല്ല ദിവസം ആക്കി കൊടുത്തു. ഇനി വിളിക്കണം ഞാൻ അങ്ങോട്ട് വിളിക്കാം എന്ന് പറഞ്ഞാണ് അവർ തമ്മിൽ സംസാരിച്ചു നിർത്തിയത്.
അങ്ങനെ ജോലി സംബന്ധം ആയ ചെറിയൊരു മീറ്റിംഗും കാര്യങ്ങളും കഴിഞ്ഞ് ആനന്ദിന്റെ ദിവസം കഴിയാറായി . നാലുമണി ആയിട്ടും ആമിയുടെ കോൾ വരുന്നില്ല രാവിലത്തെ സെൽഫി അല്ലാതെ മറ്റൊരു കോൺടാക്ടും ഉണ്ടായില്ല കാരണം ഇന്ന് ഓഡിറ്റ് ആയതുകൊണ്ടാണ് ആള് തിരക്കായിരിക്കും എന്ന് കരുതിയാണ് മെസ്സേജ് അയക്കാതിരുന്നത് 4:30 ആയപ്പോൾ മെസ്സേജ് അയച്ചു. അപ്പോൾ ആമി വിളിച്ചുപറഞ്ഞു ആനന്ദേട്ടാ ഇവിടുന്ന് ഓഡിറ്റിങ്ങിന്റെ ഫസ്റ്റ് ഡേ ആയിരുന്നല്ലോ നല്ല തിരക്കായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം പോലും കഴിക്കാൻ പറ്റിയില്ല ഞാൻ ഓൾമോസ്റ്റ് കഴിഞ്ഞു. ആനന്ദേട്ടൻ ഒരു 5pm ന് എത്തിയാൽ മതി എന്നു പറഞ്ഞു. ആനന്ദ് ഫോൺ കട്ട് ചെയ്തു. ആമിയുടെ സംസാരത്തിൽ നിന്നും മനസ്സിലായി എന്ന് ടോട്ടലി ടയേർഡ് ആണെന്ന്. അതുകൊണ്ട് ഇന്ന് ആമിയെ കുറിച്ച് കെയർ ചെയ്യണം എന്ന് ആനന്ദ് വിചാരിച്ചു. അങ്ങനെ ആനന്ദ് ആമിയ പിക്ക് ചെയ്യാൻ പോയി ഇന്ന് നടന്ന A to Z കാര്യങ്ങൾ ആമി പറഞ്ഞുകൊണ്ടിരുന്നു വീട്ടിലെത്തിയിട്ടും അത് തുടർന്നുകൊണ്ടേയിരുന്നു.ലൈറ്റ് ആയിട്ട് വല്ലോം ഉണ്ടാക്കിയാൽ മതി എന്ന് പറഞ്ഞു വീട്ടിലെ ജോലികളിൽ നല്ല രീതിയിൽ ഹെൽപ് ചെയ്തു . സത്യത്തിൽ ആമി ശരിക്കും ടയേഡ് ആണ് ഇന്ന്. അതുപോലെ ജോലിയുണ്ടായിരുന്നു.നല്ലപോലെ
ആമിയെ ട്രീറ്റ് ചെയ്തു.
അവൾക്ക്അ ജ്യൂസ് മറ്റും ഉണ്ടാക്കി കൊടുത്തു തിനുശേഷം as usual വീട്ടിലേക്ക് വിളിച്ചു സംസാരിച്ചു. കുട്ടികളോട് കണ്ടു സംസാരിച്ചു. മാതാപിതാക്കളോട് സംസാരിച്ചു അവർ. ആനന്ദ് അനസിന്റെ ഉപ്പയും ഉമ്മയും വിളിച്ച കാര്യം ആമിയോട് പറഞ്ഞു… അതെയോ പാവമുണ്ട് അവർ അവരുടെ അവസ്ഥയോർത്ത് ആമിക്ക് സങ്കടം തോന്നി . ആമിയോട് അവരെക്കുറിച്ചും അനസിന്റെ വൈഫിനെ വീട്ടുകാരെ പറ്റിയും ആനന്ദ് പറഞ്ഞു. കാര്യങ്ങളൊക്കെ കേട്ടിരുന്ന ആമിക്ക് അവരെപ്പറ്റി ഓർത്ത് സങ്കടമായി. പിന്നെ അനസിന്റെ മോളിനെ പറ്റിയും മോളുടെ ആക്ടിവിറ്റീസിനെ കുറിച്ചും ആനന്ദ് ആമിയോട് പറഞ്ഞു. വളരെ ടയേർഡ് ആയിരുന്ന ആമി ബെഡിൽ കിടന്നപ്പോൾ തന്നെ ഉറങ്ങി…
ആമി ആമിയുടെ അടുത്ത് ആനന്ദ് കിടന്നു. ആനന്ദിന് ഉറക്കം വരുന്നില്ല. എങ്ങനെ കാര്യങ്ങൾ മുന്നോട്ടു പോകും എന്ന് ആനന്ദ് കണക്ക് കൂട്ടുകയായിരുന്നു . എന്തൊക്കെ പറഞ്ഞാലും ജോലിയിൽ നല്ല ഫോക്കസ് ചെയ്യുന്ന ആളുകളാണ് ഇവര് രണ്ടുപേരും ഇപ്പോൾ വേറൊരു കാര്യവും ചെയ്യാതിരിക്കുന്നതാണ് നല്ലത്. മാത്രമല്ല വേറെ ചില പ്ലാനുകൾ ആനന്ദ് മനസ്സിൽ കരിക്കൂട്ടിയെടുക്കുന്നുണ്ടായിരുന്നു. അടുത്തദിവസം പതിവുപോലെ മോണിംഗ് റൂട്ടിൻ കഴിഞ്ഞു ആനന്തും ആമിയും ജോലിക്ക് പോയി അവിടെ ചെന്ന് ആനന്ദിന് എന്ന പോലൊരു സെൽഫിയും അപ്പത്തന്നെ അനസിനും ഒരു സെൽഫി അയച്ചു കൊടുത്തു നോർമൽ റുട്ടീൻ അല്ലാതെ അതിനപ്പുറത്തേക്ക് ഒന്നും കടന്നില്ല.
അനന്ദ് അവരുടെ മൊബൈൽ ഫോൺ ആക്ടിവിറ്റി നോക്കുന്നുണ്ടായിരുന്നു. വലിയ മെസ്സേജ് ഒന്നുമില്ല നോർമൽ മെസ്സേജ് മാത്രം. ജോലി കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയ ആമി കഴിഞ്ഞ ദിവസത്തെ പോലെതന്നെ ടയേർഡ് ആയിരുന്നു. കാരണം ഓഡിറ്റിങ്ങിന്റെ പ്രശ്നങ്ങളും പ്രഷറും ഒക്കെ അവളുടെ മുഖത്തും ശരീരത്തും പ്രകടമായിരുന്നു. അവർ ഒരുമിച്ച് ഭക്ഷണം കഴിച്ചു വീട്ടിലേക്ക് വിളിച്ചു കുട്ടികളോട് സംസാരിച്ചു. മാതാപിതാക്കളോട് സംസാരിച്ചു അപ്പോൾ. ആനന്ദ് അനസിന്റെ ഉപ്പയെ വിളിച്ചു സംസാരിച്ചു ഉമ്മയോട് സംസാരിച്ചു മകളോട് സംസാരിച്ചു ആമിയെ അവർക്ക് പരിചയപ്പെടുത്തി കൊടുത്തു ആമിയോട് ഉപ്പായും ഉമ്മയും സംസാരിച്ചു അനസിന്റെ മകൾ പാത്തൂന്റെ സംസാരം കേൾക്കാൻ വളരെ ഭംഗിയാണ്. ആനന്ദിന്റെ മകൾ കുറിഞ്ഞി സംസാരിക്കുന്ന അതേ പോലെ തന്നെയാണ് അനസിന്റെയും പാത്തു സംസാരിക്കുന്നത് ആമി ഒരുപാട് നേരം സംസാരിച്ചു . നേഴ്സറിയിൽ പോകാൻ തുടങ്ങിയിരുന്നു പാത്തു നേഴ്സറിയിലെ വിശേഷങ്ങളും കാര്യങ്ങളും എല്ലാം ചോദിച്ചറിഞ്ഞു സത്യത്തിൽ ആമി ആനന്തും ആമിയും കൊച്ചിനോട് സംസാരിക്കുന്നതും കൊച്ചിനോട് ഇടപെടുന്ന അനസിന്റെ ഉപ്പയ്ക്ക് ഉമ്മയ്ക്കും വളരെ സന്തോഷം നൽകി.
