ആട്ടും തോലിട്ട ചെന്നായ – 2 37അടിപൊളി 

 

മുറിയിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഞാൻ പതിയെ കോണിപടികൾ വഴി താഴെയിറങ്ങി വീടിന്റെ മുൻവാതിൽ തുറന്നിട്ട്‌, മുന്നിലെ ഒരു മോഡേൺ ചാരുകസേര പോലെത്തെ കസേരയിൽ പുറത്തെ പാകത്തിന് വെട്ടി നിർത്തിയിരിക്കുന്ന പുല്ലും, പൂക്കളും, ചെറിയ കളർഫുൾ ചെടുകളുമൊക്കെ അടങ്ങിയ അതിമനോഹരമായ കാഴ്ച്ച കണ്ടുകൊണ്ട് ചാരി കിടന്നു.

 

ഈ വീട്ടിലെ സൗകര്യങ്ങളും, ഒരു അമ്മ എന്ന നിലയിൽ സീമ ആന്റിയുടെ പെരുമാറ്റവുമൊക്കെ കണ്ടപ്പോൾ സത്യം പറഞ്ഞു കഴിഞ്ഞാൽ ഒരു നിമിഷത്തേക്ക് കിച്ചുവിന് പകരം ഞാനായിരുന്നു ഈ വീട്ടിൽ ജനിച്ചത് എന്നൊന്ന് ആഗ്രഹിച്ചുപോയി.

 

അങ്ങനെയൊരു അഞ്ചു മിനിറ്റ് പുറത്തേക്കും നോക്കിക്കൊണ്ട് ചാരി കിടക്കുമ്പോളായിരുന്നു പിന്നിൽ നിന്നുമൊരു വിളി എന്റെ കാതിൽ വന്നു പതിഞ്ഞത്:

 

“വിശാൽ?” വളരെ അപ്രതീക്ഷിതമായി ഞാൻ പകുതി തുറന്നിട്ടിരുന്ന മുൻ വാതിൽ തുറന്ന് വീടിന്റെ ഉള്ളിൽ നിന്നും സീമയാന്റി നടന്ന് വന്നിട്ട്, എന്റെ മുന്നിലുള്ള ക്യൂഷൻ വെച്ച വെള്ളയും, മരത്തിന്റെ ഡിസൈനും നിറഞ്ഞ ഒരു തിണ്ണയിൽ അവർ വന്ന് ഇരുന്നു.

 

“അഹ്, ആന്റി ഉറങ്ങുകയായിരുന്നില്ലേ?”

എന്റെ മുന്നിൽ വന്നിരുന്ന അവരോട് ഞാൻ ചോദിച്ചു.

 

“ഏയ്‌…ഞാൻ ടെറസിൽ അലക്കിയ തുണികൾ വിരിക്കുകയായിരുന്നു, അപ്പോഴാണ് ആരോ താഴെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്. അതൊന്ന് വന്നു നോക്കാൻ വന്നതാ, അപ്പോഴാ മോൻ ഇവിടെ ഇരിക്കുന്നത് കണ്ടത്.”

 

“ഓഹ്…..”

 

“മ്മ്…..എന്താണ് ഇവിടെ ഒറ്റക്ക് ഇരുന്നൊരു ആലോചന?”

 

“ഹേയ്, ഒന്നുമില്ല ആന്റി, ഞാൻ ഇവിടെ നിന്നും എന്നന്നേക്കുമായി ആന്റിയെയും, കിച്ചുവിനെയും ഒക്കെ വിട്ട് പോകേണ്ടി വന്നാലുള്ള അവസ്ഥ ഓർത്ത് ഒന്ന് ഇരുന്നതാ….”

 

“ആഹാ, അതെന്തിനാ അങ്ങനത്തെ ഓരോ ഇല്ലാത്ത കാര്യങ്ങൾ ആലോചിച്ചുകൊണ്ട് ഇരിക്കുന്നത്?”

 

“ഇല്ലാത്തത് ഒന്നുമല്ല……”

 

ഞാനത് പറഞ്ഞതും ആന്റിയുടെ മുഖത്ത് കുറച്ച് സീരിയസ് ആയ മുഖംഭാവം വന്ന് ചേർന്നു.

 

“നീ എന്തുവാ ഈ പറയുന്നേ? എനിക്ക് ഒന്നും മനസ്സിലാവുന്നില്ല.”

 

അങ്ങനെ അവർ എന്റെ അടുത്ത് ഓരോ കാര്യങ്ങളും ചോദിച്ചുകൊണ്ട് ഇരുന്നപ്പോൾ ഞാൻ വാടകയുടെ കാര്യവും, ഇന്ന് കാലത്ത് വേണു ചേട്ടൻ വന്ന് പ്രശ്നമുണ്ടാക്കിയതും, വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുമൊക്ക ആന്റിയോട് മനസ്സ് തുറന്ന് പറഞ്ഞു.

 

“സോറി, ഞാനിതൊന്നും ആരോടും പറയണം എന്ന് ഉദ്ദേശിച്ചതല്ല. പക്ഷെ ഇപ്പോഴത്തെ എന്റെ മാനസികാവസ്ഥ അങ്ങനെയായി പോയി.”

 

“അതിന് മോൻ എന്തിനാ സോറി പറയുന്നേ? ഇതൊക്കെ അടുപ്പകാരോട് തുറന്ന് പറയേണ്ട കാര്യമല്ലേ?” എന്റെ മുഖഭാവത്തിലെയും, സംസാരത്തിലെയും നിരാശ മനസ്സിലാക്കിയ അവർ എന്നെ സമാധാനിപ്പിച്ചു.

 

“മ്മ്…..”

 

“ഇപ്പോൾ എന്താ ശരിക്കും പ്രശ്നം? പണമല്ലേ? മോൻ ഈ പ്രായത്തിൽ അതിനെ പറ്റിയോർത്തു വെറുതെ ചിന്തിച്ചു മനസ്സ് വേദനിപ്പിക്കണ്ട. അതിനൊക്കെ ഒരു വഴി ദൈവം തെളിയിച്ചു തരും.”

 

“ഞാൻ, അടുത്ത മാസം എങ്ങനെയെങ്കിലും ഒപ്പിച്ചു തരാമെന്ന് വേണുച്ചേട്ടനോട് പറഞ്ഞിട്ടുണ്ടെങ്കിലും എനിക്കൊരു ഉറപ്പുമില്ല ആന്റി. അച്ഛന്റെ കാര്യം പിന്നെ ഞാൻ പറഞ്ഞല്ലോ. ഇവിടെ കോളേജ് ഫീസും വാടകയും എല്ലാം കൂടി ഒന്നിച്ച് വന്നപ്പോഴാ ആകെ തല പുകഞ്ഞുപോയത്.” വളരെ നിസ്സഹായനായ ഒരു പാവം കുട്ടിയെപ്പോലെ മുഖം താഴ്ത്തിയിരുന്ന് ഞാൻ പറഞ്ഞു.

 

സത്യം പറഞ്ഞു കഴിഞ്ഞാൽ ഇതൊന്നും എനിക്ക് സീമ ആന്റിയോട് പറയണം എന്നൊരു ആഗ്രഹവും ഉണ്ടായിരുന്നില്ല. പക്ഷെ എന്റെ ഉള്ളിലെ ആ ഇരുണ്ട തീ…. അതെന്നെ കൂടുതൽ പ്രലോകിപ്പിക്കുന്ന പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്. എന്നിരുന്നാലും ഒരു കണക്കിന് നോക്കിയാൽ അതാണ് എനിക്കും നല്ലതെന്ന് ഞാനും വിശ്വസിച്ചു.

 

മാത്രമല്ല വിവാഹവാർഷികമായിട്ടും ഭർത്താവ് ഒന്ന് വിളിക്കുക കൂടിയും ചെയ്യാത്ത, സങ്കടത്തിൽ നിൽക്കുന്ന ഒരു സ്ത്രീയുടെ മനസ്സിലേക്ക് കയറാൻ ഇതിലും നല്ലൊരു വഴി വേറെയുള്ളതായി എനിക്ക് തോന്നുന്നില്ല. കാരണം, സ്വന്തം ജീവിതത്തിൽ അവഗണന നേരിടുന്ന സ്ത്രീകൾക്ക് മുന്നിൽ നമ്മൾ നമ്മുടെ സങ്കടങ്ങളും ബലഹീനതകളും തുറന്നിട്ടാൽ, അവർക്ക് നമ്മളോട് ഒരു പ്രത്യേകതരം മാതൃസഹജമായ വാത്സല്യവും അനുകമ്പയും തോന്നുമെന്നാണ് എന്റെ ഒരു വിശ്വാസം. ഞാനത് കൊണ്ട് എന്റെ ഉൾ മനസ്സ് പറയുന്ന പോലെ തന്നെ പ്രവർത്തിക്കാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *