ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ – 5 9അടിപൊളി  

ശെരിയാണ്, മൂസ ചിന്തിച്ചു; ഒരിക്കൽ കുട്ടികൾ ഉണ്ടാകാത്തതിന് ഉള്ള പ്രതിവിധി ഉപദേശിച്ചതും അതു ഫലവത്താവാതെ വന്നപ്പോൾ ഈശ്വരനിശ്ചയം എന്നോർത്തു സമാധാനിക്കുവാൻ ശ്രെമിയ്ക്കു എന്ന് ഉപദേശിച്ചതും താൻ തന്നെയാണ്.

ഇനി ഒരുപക്ഷെ എടുത്തു വളർത്തിയതോ മറ്റൊ ആണോ എന്ന് ആലോചിച്ചു കുഴങ്ങിയ മൂസയോട് ആയിഷ എന്ന താരയുടെ മുഴുവൻ കഥ സാഹിബും പറഞ്ഞു കൊടുത്തു. ആയിഷയുടെയും മുനീറിന്റെയും വിചിത്രമായ സാമ്യം ഓർത്തപ്പോൾ മുനീറിനെ അവിടേക്ക് വിളിച്ചു ആയിഷയുടെ ചരിത്രം പറഞ്ഞു കേൾപ്പിക്കേണ്ടത് ആവശ്യമാണെന്ന് മൂസയ്ക്ക് തോന്നി. നാളെ ഏതെങ്കിലും ഒരു കാലത്ത് അവന്റെ മനസ്സിനെ ഒരു ഒറ്റപ്പെടൽ പിടിച്ചു ഉലയ്ക്കാൻ ഇടയായാൽ അവനെ പോലെ തന്നെ വിചിത്രമായ ജീവചരിത്രമുള്ള വേറെയും ആൾക്കാർ ഈ ലോകത്തുണ്ട് എന്ന് അറിയുന്നത് അവന്റെ മനസ്സിന് ഒരു

ആശ്വാസം ആയേക്കും എന്ന് അദ്ദേഹം കണക്കു കൂട്ടി. ആയിഷയുടെ മുഴുവൻ കഥയും കേട്ടപ്പോൾ അവന്റെ മനസ്സിനെ മൂടിയിരുന്ന ആ കാർമേഘം പറന്നകന്നു. അവന്റെ മനസ്സിൽ പൂത്തിരികൾ കത്തി. ഇനിയൊരു തടസ്സം ഉണ്ടെങ്കിൽ അവളുടെ യഥാർത്ഥ മാതാപിതാക്കളുടെ സമ്മതം മാത്രമേ ഉള്ളു. ഉപ്പുപ്പയോട് പറഞ്ഞാൽ ഒരിക്കലും തന്റെ ആഗ്രഹത്തിന് എതിര് നിൽക്കില്ല. അവനു തുള്ളിച്ചാടാൻ തോന്നിയെങ്കിലും ആവേശം പുറത്തു കാട്ടാതെ അവൻ ഒന്നുമറിയാത്ത ഒരു കുട്ടിയെ പോലെ നിലകൊണ്ടു. ആയിഷയെ വീട് വരെ കൊണ്ടാക്കാൻ മുനീറിന് നിർദ്ദേശം നൽകിയിട്ടു മൂസ സാഹിബിനോടൊപ്പം ‘മധുസേവ’ തുടർന്നു.

രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് എന്നുള്ള കണക്കെ മുനീറും ആയിഷയും ഇറങ്ങി. അവൻ ചൂട്ടും തെളിച്ചു അവൾക്കു വഴികാട്ടി ആയി നടക്കുന്ന ആ കാഴ്ച റംലത്തു അൽപനേരം നോക്കി നിന്നു കൊണ്ട് നല്ല ജോഡി എന്ന് മനസ്സിൽ പറഞ്ഞു. പക്ഷേ നടന്നു നീങ്ങിയ ആയിഷയ്ക്കും മുനീറിനും പിരിമുറുക്കത്തിന്റ നിമിഷങ്ങളായിരുന്നു. അല്പം മുമ്പ് വരെ സ്വകാര്യമായി ഒന്ന് കാണാൻ കാത്തിരുന്നിട്ട് ഇപ്പോൾ അടുത്ത് കിട്ടിയപ്പോൾ രണ്ടാൾക്കും ശ്വാസം മുട്ടൽ പോലെ. വായിൽ വാക്കുകൾ വരുന്നില്ല. ആരാദ്യം എന്ത് പറഞ്ഞു തുടങ്ങും, പറഞ്ഞാൽ കുഴപ്പമാകുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ രണ്ടുപേരുടെയും മനസ്സിൽ ഉയർന്നു വന്നുകൊണ്ടിരുന്നു. ഒടുക്കം വഴി പറഞ്ഞു കൊടുക്കാൻ പോലും സ്വന്തം മനസ്സ് മടിക്കുന്നു എന്ന ഘട്ടം എത്തിയപ്പോൾ ആയിഷ തന്നെ മൗനം ഭംജിച്ചു ആരോടെന്നില്ലാതെ പറഞ്ഞു: “കുറച്ചുകൂടെ നേരത്തെ ഇറങ്ങേണ്ടതായിരുന്നു”

“നേരത്തെ ആയിരുന്നെങ്കിൽ ഇപ്പോൾ നമുക്ക് ഇങ്ങനെ ഒന്നിച്ചു നടക്കാൻ ഒരു അവസരം ഉണ്ടാവില്ലായിരുന്നല്ലോ” എന്ന് മുനീർ ചിരിച്ചുകൊണ്ട് പറഞ്ഞു. പിന്നീടുള്ള ഒരു

പതിനഞ്ച് മിനിറ്റോളം അവരുടെ സംസാരവും ചിരികളും ആ നാട്ടുവഴിയിൽ നിറഞ്ഞു നിന്നു. കൊച്ചുവർത്തമാനങ്ങളും ഇടയ്ക്ക് പൊടിയ്ക് കിന്നാരവും പറഞ്ഞു കൊണ്ടവർ നടന്നു നീങ്ങി. ഒടുവിൽ അവളുടെ വീട്ടിലേക്ക് കയറുന്ന വളപ്പിന്റെ മുൻപിലെത്തിയപ്പോൾ രണ്ടാൾക്കും പിരിയാൻ വയ്യ എന്ന അവസ്ഥ ആയിരുന്നു. ആ ഒരു ചെറിയ ഇടവേള കൊണ്ട് തന്നെ അവർ വല്ലാതെ അടുത്തിരുന്നു. അടുത്ത ദിവസം എപ്പോളാണ് തിരികെ പോവുക എന്ന് അവനോട് അവൾ ആരാഞ്ഞു. എല്ലാം ഉപ്പുപ്പാ തീരുമാനിക്കും പോലെയാണെന്നു അവൻ മറുപടി കൊടുത്തു. വ്യസനത്തോടെ തിരിഞ്ഞു വീട്ടിലേക്ക് നടക്കാൻ തുടങ്ങിയ നിമിഷം അവൻ അവളുടെ കയ്യിൽ കയറി പിടിച്ചുകൊണ്ടു അല്പം കിതപ്പോടെ പറഞ്ഞു: “നിനക്ക്.. നിനക്ക്.. ഞാനിവിടെ ഇനിയും നിൽക്കണം എന്നാണെങ്കിൽ.. ഞാൻ നിൽകാം. എനിക്കെന്തോ അത്രയ്ക്കു ഇഷ്ടം തോന്നുന്നു നിന്നോട്!”

അവളുടെ മുഖം പൂത്തുലഞ്ഞു. അവന്റെ വായിൽ നിന്നും കേൾക്കാൻ അവൾ മോഹിച്ച വാക്കുകൾ. ആ വാക്കുകൾ കേട്ടപ്പോൾ അവളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം തോന്നിയ നിമിഷങ്ങളാണ് അവയെന്നു അവൾക്കു തോന്നിപ്പോയി. കൗമാരത്തിന്റെയും യൗവനത്തിന്റെയും ഇടനാഴി ആയ പത്തൊൻപതാം വയസ്സിൽ അവൾ അങ്ങനെ ഒരു സ്വപ്നലോകത്തേക്ക് വഴുതി വീണതിൽ തെല്ലു അത്ഭുതം ഇല്ലതാനും. അവൾ കൈ വിടുവിക്കാതെ തന്നെ അവനിലേക്ക് ചേർന്നു നിന്നു. അവരുടെ ഉച്വാസവായുക്കൾ പരസ്പരം ഇഴചേർന്നു. ആ ഇരുട്ടിൽ അവരുടെ ചുണ്ടുകൾ നൈമിഷിക നേരത്തേക്ക് ഒന്ന് പരസ്പരം കൂട്ടിമുട്ടി. പെട്ടെന്ന് തന്നെ ഷോക്കടിച്ചത് പോലെ രണ്ടാളും അകന്നു മാറി. മുനീറിന്റെ ഉള്ളിൽ ഉണ്ടായിരുന്ന കാമം പ്രണയത്തിനും ആയിഷയുടെ ഉള്ളിൽ ഉണ്ടായിരുന്ന പ്രണയം കാമത്തിനും വഴിമാറി.

Leave a Reply

Your email address will not be published. Required fields are marked *