അന്വേഷിച്ചു നടപ്പ് തുടങ്ങി. കസവു ചാരിയ സാഹിബിന്റെ മുറിയിലേക്ക് പാളി നോക്കിയ അവൾക്കു ചിരിയടക്കാനായില്ല. പാമ്പുകൾ മാറാടുമ്പോൾ ചുറ്റിപിണഞ്ഞു കിടക്കും പോലെ സാഹിബും മൂസയും ഇഴക്കയറു പിരിച്ചത് കണക്കെ കിടക്കുന്നു. രണ്ടാളുടെയും ഉടുമുണ്ട് ചുരുണ്ടു കൂടി പഞ്ഞിക്കായുടെ ഉള്ളിലെ പൂട പോലെ പൃഷ്ടം വരെ കയറിയിരിക്കുന്നു. ആ കാഴ്ച മുനീറിനെ കൂടെ വിളിച്ചു കാണിക്കണം എന്നോർത്തു അവൾ ഉമ്മറത്തേക്ക് പാഞ്ഞു.
ഉമ്മറത്തു എത്തിയപ്പോൾ അവൾ കണ്ടത് ചിന്താമഗ്നനായി താടിക്ക് കയ്യും കൊടുത്ത് ഇരിക്കുന്ന മുനീറിനെയാണ്. അവൾ വന്നു അടുത്തു നിന്നത് പോലും അവൻ അറിഞ്ഞില്ല. എന്തിനേറെ, ചന്തയിൽ പോവാണ്, കഴിക്കാൻ ഉള്ളത് മേശമേൽ അടച്ചു വെച്ചിട്ടുണ്ട് എന്നും പറഞ്ഞു തൊട്ട് മുൻപിൽ കൂടെ ഇറങ്ങി പോയ റംലത്തിനെ പോലും ശ്രെദ്ധിക്കാതെ പോയ ആളാണ്. അവന്റെ മനസ്സിൽ ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു. എങ്ങനെയും കുറച്ചു ദിവസം കൂടെ അവിടെ തങ്ങണം, അതിനിടയിൽ ആയിഷയുമായുള്ള കല്യാണക്കാര്യം നയത്തിൽ ഉപ്പുപ്പയെ അറിയിച്ചു സമ്മതിപ്പിച്ചെടുക്കണം. അവിടെ കുറച്ചു ദിവസം കൂടെ തുടരാൻ തക്കവണ്ണം എന്തെങ്കിലും ഹിക്കുമത് ആലോചിച്ചിട്ട് അവനു ഒന്നും തെളിഞ്ഞില്ല.
“എന്തോ കൂടിയ ആലോചനയിൽ ആണെന്ന് തോന്നുന്നു”: ആയിഷയുടെ കിളിനാദം മുഴങ്ങി.
അവൻ മുഖമെടുക്കാതെ തന്നെ ദൂരത്തേയ്ക്ക് നോക്കി ഒരു നെടുവീർപ്പിട്ടു കൊണ്ടു പറഞ്ഞു : “വളരെ കൂടിയ ആലോചന തന്ന്യാ. നിന്നെ കട്ടോണ്ടു പോയാലോ എന്ന് വരെ ആലോചിച്ചു”
ആയിഷയുടെ മനസ്സിൽ ഒരു കുളിർമ്മ പടർന്നു. മുനീർ അത്രയേറെ അവളെ ഇഷ്ടപ്പെടുന്നു എന്ന് അറിഞ്ഞപ്പോൾ അവൾക്കു സ്വന്തം സൗന്ദര്യത്തിൽ അഭിമാനം തോന്നിപ്പോയി. അവനെ ഒന്ന് ചൊടിപ്പിക്കാൻ വേണ്ടി അവളൊരു ശരം
കോർത്തു വിട്ടു : “സ്വന്തം മുതൽ ആരെങ്കിലും കട്ടോണ്ടു പോകുമോ?!”
അവനു പെട്ടെന്ന് എവിടെ നിന്നോ ഒരുത്സാഹം കടന്നു വന്നു. അവൻ എഴുനേറ്റ് അവളുടെ മുഖത്തിന് ചേർന്ന് നിന്നു. നാണത്താൽ മുഖം താഴ്ത്തിയ അവളുടെ പൂ പോലെയുള്ള മൃദുലമായ താടിയിൽ പിടിച്ചു ഉയർത്തിക്കൊണ്ട് അവൻ ചോദിച്ചു : “എന്റെ സ്വന്തമാണോ? പറയു. എനിക്ക് നിന്റെ വായിൽ നിന്നു തന്നെ അതു കേൾക്കണം”
മുഖം അങ്ങനെ തന്നെ നിറുത്തി മിഴികൾ താഴ്ത്തി നാണത്തോടെ അവൾ പറഞ്ഞു : “ സ്വന്തമാണ്… ഈ ജന്മത്തിൽ മാത്രമല്ല ഇനിയുള്ള എല്ലാ ജന്മങ്ങളിലും സ്വന്തമാണ്”
ആയിഷയുടെ വാക്കുകൾ കേട്ടു കോരിതരിച്ചു പോയ മുനീർ അവളെ ഉറുപ്പടക്കം കെട്ടിപ്പിടിച്ചു അവനിലേക്ക് ചേർത്തു. അവന്റെ നെഞ്ചിലെ ചൂടും വിയർപ്പിന്റെ ഗന്ധവും അവൾ അറിഞ്ഞു. ആ നിൽപ്പിൽ അങ്ങനെ തന്നെ അലിഞ്ഞു ചേരാൻ അവർ രണ്ടാളും മനസ്സുകൊണ്ട് മോഹിച്ചു. അവളുടെ ചൂടുള്ള കഴുത്തിൽ അവന്റെ മുഖം അമർന്നു. മുഖത്തെ കുട്ടിരോമങ്ങൾ അവളെ ഇക്കിളി കൊള്ളിച്ചു. പെട്ടെന്നാണ് അവർ ധൃതരാഷ്ട്രാലിംഗനം ചെയ്ത് നിന്നത് ഉമ്മറത്തു ആണെന്നുള്ള തിരിച്ചറിവ് അവളിലേക്ക് കടന്നു വന്നത്. അവൾ അവനിലേക്ക് ബലം കൊടുത്തു കൊണ്ടു പറഞ്ഞു :
“വിടൂ, ഇവിടെ നിന്നാൽ ആരെങ്കിലും കാണും”
അവനൊരു കുലുക്കവും ഉണ്ടായില്ല.
കാണട്ടെ, ഈ ലോകം മുഴുവനും കാണട്ടെ.. എന്റെ സ്വന്തം എന്നല്ലേ പറഞ്ഞത്. ആര് കണ്ടാലും കുഴപ്പമില്ല. ഞാനെന്റെ പെണ്ണിന്റെ ചൂടൊന്നു ശെരിക്കും അറിഞ്ഞോട്ടെ എന്നും പറഞ്ഞു കൊണ്ടവൻ വീണ്ടും അവളുടെ കഴുത്തിലെ വിയർപ്പുകണങ്ങളിലേക്ക് മുഖം പൂഴ്ത്തി.
അവൾക്കു ആനന്ദവും എന്നാൽ ഒരിത്തിരി പരിഭ്രമവും തോന്നി.
വഴിയിൽ കൂടെ പോകുന്നവർ ആരെങ്കിലും കണ്ടാൽ സാഹിബിനു ആണ് മാനക്കേട്. അവൾ കുതറി മാറാൻ ശ്രെമിച്ചു കൊണ്ടു പറഞ്ഞു
“ഇത്രയ്ക്കും പൂതി ആണെങ്കിൽ വാ വീടിന്റെ ഉള്ളിലേക്ക് പോകാം, ഇവിടെ വച്ചു വേണ്ട”
മുനീറിന്റെ മനസ്സിൽ പിശാച് കയറി. വീടിനുള്ളിൽ വെച്ച് ആകുമ്പോൾ കെട്ടിപ്പിടുത്തം മാത്രമല്ല മറ്റു പലതും നടക്കും എന്നവൻ മനക്കോട്ട കെട്ടി. എങ്കിലും തെല്ലൊരതിശയോക്തിയോടെ അവൻ ആത്മഗതം നടത്തി.
