കൊടുക്കുക പോലും ചെയ്യത്തില്ല ഒരിക്കൽ ഒരു നാൾ ഒരു കത്തും എഴുതി വെച്ച് അവനും പോയി. അച്ചാച്ചനും മരിച്ചോ?? ഞാൻ ചോദിച്ചു. ഹഹഹ അവൻ നാടുവിട്ടുപോയി . കത്തിൽ ഉണ്ടായിരുന്നു ഇനി പുണ്യസ്ഥലങ്ങൾ കാണണമെന്നോ അവിടെ കിടന്നു മരിക്കുമെന്നോ അങ്ങനെയൊക്കെ പറഞ്ഞ് ഒരു കത്ത് അങ്ങനെ അവളെ ഞങ്ങളെ ദത്ത് എടുത്തു വേണമെങ്കിൽ പറയാം. പിന്നെ അവൾ പഠിച്ചത് വളർന്നതും എല്ലാം ഇവിടെയായിരുന്നു നിന്റെ അച്ഛനെന്ന് പറഞ്ഞാൽ അവൾക്ക് ജീവനായിരുന്നു. അവളെ അവനെക്കൊണ്ട് കെട്ടിക്കണമെന്ന് നിന്റെ അച്ചാച്ചന് ആഗ്രഹമുണ്ടായിരുന്നു പോരാത്തതിന് അവളുടെ അമ്മയ്ക്ക് ഞാൻ കൊടുത്ത വാക്കു ആയപ്പോൾ എന്തുകൊണ്ടും അതിനു നല്ല കാര്യമാണെന്ന് ഞങ്ങൾക്കും തോന്നി. പക്ഷേ ഒരിക്കൽ പോലും ഞങ്ങൾ കുട്ടികളോട് പറഞ്ഞിരുന്നില്ല എന്തിനാ അവരുടെ ഉള്ളിൽ ഒരു മോഹം. പക്ഷേ എന്റെ ചെറിയമ്മയുടെ പ്രവർത്തികളിൽ നിന്ന് എനിക്കറിയാമായിരുന്നു അവൾക്ക് ഇഷ്ടം നിന്റെ അച്ഛനോടാണ് ആ ഇനി അതൊക്കെ പറഞ്ഞിട്ട് എന്താ കോളേജിൽ പഠിക്കുമ്പോൾ നിന്റെ അമ്മയെ കണ്ടു ഇഷ്ടപ്പെട്ടു അത് ഇവിടെ വന്ന് പറയാൻ വേണ്ടി അവൻ കുറെ കഷ്ടപ്പെട്ടു . അച്ഛന്റെ മുമ്പിൽ അത് പറയാൻ കുറെ കഷ്ടപ്പെടുന്നതും അച്ഛനെ സമ്മതിപ്പിക്കാൻ വേണ്ടി അവൻ കുറെ ശ്രമിച്ചു എന്നാലും സമ്മതിച്ചില്ല. ഒടുവിൽ ഈ കുടുംബം വേണോ നിന്റെ അമ്മ വേണം എന്ന് ചോദിച്ചപ്പോൾ നിന്റെ അമ്മയെ തിരഞ്ഞെടുത്തു. എനിക്കിപ്പോഴും ഓർമ്മയുണ്ട് നിന്റെ അമ്മയെ ചതിക്കാൻ ആവില്ല എന്നാണ് നിന്റെ അച്ഛൻ ഞങ്ങളുടെ അവസാനമായി സംസാരിച്ചത്. അന്ന് ഇറങ്ങി പോയവന് ചെറിയച്ഛന്റെ കല്യാണത്തിന് പോലും വന്നില്ല. നിന്റെ അച്ഛനോടുള്ള വാശി നിന്റെ അച്ചാച്ചൻ
ചെറിയമ്മയെ ചെറിയച്ഛൻ കൊണ്ട് കെട്ടിച്ചു നാട്ടിൽ അദ്ദേഹത്തിന്റെ വില നിലനിർത്തി. നിന്റെ അച്ഛനെ തികച്ചും അകറ്റി നിർത്തണമെന്നും നാട്ടിൽ തന്നെ അന്തസ്സ് നഷ്ടമാകരുതെന്നും നിന്റെ അച്ചാച്ചൻ ഉണ്ടായിരുന്നു അതുകൊണ്ടൊക്കെ ആയിരിക്കാം മരണംവരെയും അദ്ദേഹം തോറ്റു കൊടുത്തില്ല.മ്മ്മ് മതി പോയി കിടന്നു ഉറങ്ങാൻ നോക്ക് . എനിക്ക് ഉറക്കം വരുന്നു എന്ന് പറഞ്ഞുകൊണ്ട് അച്ഛമ്മ ആൽബം അടച്ചു. എല്ലാം കേട്ട് കഴിഞ്ഞു ഞാൻ ആലോചിച്ചു അതാണ് കാര്യം പലരും എന്നോട് പറഞ്ഞിട്ടുണ്ട് എന്നെ കാണാൻ അച്ഛനെ പോലെയാണെന്ന് അതൊരു തമാശയായിട്ടാണ് ഞാൻ ഇത്രയും നാൾ കരുതിയിരുന്നത് ഒരുപക്ഷേ ചെറിയമ്മയ്ക്ക് എന്നെ കാണുമ്പോൾ അച്ഛനെയാകാൻ ഓർമ്മ വരുന്നത് ഹോസ്പിറ്റലിൽ വച്ച് എന്റെ കാതിൽ പറഞ്ഞതും എന്റെ ഏട്ടന്റെ മണം എന്നാണ് ഒരുപക്ഷേ ചെറിയമ്മ എന്നെ എന്റെ അച്ഛന്റെ സ്ഥാനത്താണ് കാണുന്നത്. അച്ഛമ്മയുടെ പറച്ചിൽ കേട്ട് ഒരു കാര്യം ഉറപ്പാണ് ചെറിയമ്മയ്ക്ക് അച്ഛനെ ഇഷ്ടമായിരുന്നു ഇതിന്റെ ഇടയിൽ എന്റെ അമ്മ കേറി വന്നതാണ് പലതിനും കാരണം സ്വാഭാവികമായും ചെറിയമ്മയ്ക്ക് എന്റെ അമ്മയോട് തോന്നുന്നത് ദേഷ്യം തന്നെയാണ് അതുകൊണ്ടുതന്നെ ആവാം പല സമയങ്ങളിലും അവരുടെ മുഖത്ത് കാണുന്നത് എന്നാൽ മറ്റുള്ളവർക്ക് കാണാതിരിക്കാൻ അവരത് ശ്രദ്ധിക്കുന്നുമുണ്ട് വന്നതിൽ പിന്നെ എന്റെ ശ്രദ്ധ ചെറിയമ്മയിലായതിനാൽ എനിക്ക് പെട്ടെന്ന് തന്നെ കാര്യങ്ങൾ മനസ്സിലായി ചെറിയമ്മയ്ക്ക് അമ്മയോടുള്ള ദേഷ്യം. അപ്പൊ എല്ലാം ക്ലിയർ ആയല്ലോ എന്ന് ഞാൻ ആലോചിച്ചു. എന്നാ അച്ഛമ്മ കിടക്ക എന്ന് പറഞ്ഞു കൊണ്ട് ഞാൻ റൂമിന്റെ പുറത്തേക്ക് പോയി വീടിന്റെ എങ്ങനെയെന്നാൽ അടിയിൽ 5 മുറികളാണ് ഉള്ളത് ഹാളിൽ നിന്ന് ഇടത് ഭാഗത്തേക്ക് പോകുമ്പോൾ
ഒരു ഡോർ ഒരു കോറിഡോർ അതിന്റെ രണ്ടു ഓപ്പോസിറ്റ് ആയി രണ്ടു മുറികൾ എന്നല്ലാതെ ആരും ഉപയോഗിക്കുന്നില്ല ഹോളിൽ നിന്ന് വലതുവശത്തേക്ക് പോയാൽ വിശാലമായ നടുമുറ്റം നടുവിലായി ഒരു തുളസി നിൽക്കുന്നുണ്ട് നടുമുറ്റത്ത് ഇറങ്ങി ഇടതുവശത്തേക്ക് പോയാൽ അടുക്കള അടുക്കളയോട് ചേർന്നായി ഡൈനിങ് റൂം നടുമുറ്റത്ത് നിന്ന് വലത്തോട്ട് പോയാൽ വീണ്ടും ഒരു കോറിഡോർ അതിന്റെ രണ്ടു വശങ്ങളിലുമായി 3 മുറികൾ ഒരു മുറി സ്റ്റോറും പോലെയാണ് ഉപയോഗിക്കുന്നത് മറ്റ് രണ്ടു മുറികളിലായി ചെറിയച്ഛനും ചെറിയമ്മയും അച്ഛമ്മയും ഹാളിന്റെ ഇടത്തെ വശത്തുള്ള മുറികളിൽ ആരുമില്ല മുകളിലത്തെ നിലയിൽ നാലു മുറികൾ ആണ് ഉള്ളത് അതിലൊന്ന് അച്ഛന്റെയാണ് അതിലാണ് ഞാൻ കിടക്കുന്നത് എന്റെ റൂമിനോട് ചേർന്ന് അമ്മയുടെ മുറിയും എന്റെ മുറിയിൽ നിന്നാൽ വീടിന്റെ മുൻഭാഗവും വീടിന്റെ ഇടത്തെ ഭാഗവും കാണാം. വീടിനെ കുറിച്ച് പറയുകയാണെങ്കിൽ വീടിന്റെ ഉമ്മറത്ത് തന്നെ വലിയൊരു മാവുണ്ട് മാവിന് ചുറ്റുമായി ഒരു തറ കിട്ടിയിട്ടുണ്ട് വൈകുന്നേരങ്ങളിൽ ഞാനും അച്ഛമ്മയും അതിലിരുന്നാണ് കഥകളൊക്കെ പറയാറ്. വീടിന്റെ ഡോറിന്റെ നേരെയായാണ് ഡേറ്റ് വരുന്നത് വീടിന്റെ ഇടതുവശത്തായി ഒരു തൊഴുത്തുണ്ട് ഒരു പശുവും വീട്ടിലേക്ക് ആവശ്യമായ പാലിനും മറ്റു വസ്തുക്കൾക്കും വേണ്ടിയാണ് പശുവിനെ വളർത്തുന്നത് . തൊഴുത്തിനോട് ചേർന്നതായി ഒരു ചെറിയ ഷെഡ് ഉണ്ട് അതിലാണ് വൈക്കോലും തൊഴുത്തിലേക്ക് ആവശ്യമായ സാധനങ്ങളും സൂക്ഷിക്കുന്നത് വീടിന്റെ പിന്നിലായി ഒരു വിശാലമായ കുളമുണ്ട് ഒറ്റപ്പെട്ട നിൽക്കുന്ന ഒരു വീട് ആയതുകൊണ്ട് തന്നെ ചുറ്റും അയൽക്കാർ കുറവാണ്.രാത്രി ആയാൽ ഇരുട്ട് കൂരാകൂരിരുട്ടു.
