ആന്റണിയുടെ വെളിപാടുകൾ 36അടിപൊളി 

‘…കർത്താവേ..’

‘…എന്തേ…?’

ആന്റണി പിന്നെ ബാക്കി പറയാൻ മടിച്ചു . പറയാതെത്തന്നെ കർത്താവിന് തന്റെ മനസ്സിലെ വ്യാപാരങ്ങൾ മനസ്സിലാവുന്നുണ്ടെന്ന് അറിഞ്ഞിട്ടും തന്റെ പെങ്ങളെ നിലയ്ക്ക് നിറുത്താൻ കർത്താവിനു പോലും ആവുന്നില്ലേ എന്ന് അയാൾ മനസ്സിൽ പറഞ്ഞു ..കർത്താവൊരു കർത്താവാണോ എന്ന് മനസ്സിൽ ചോദിച്ചു ..

‘ഡാ ഡാ കുഞ്ഞാടെ ..അത് വിട് അത് വിട് ..ആ ടോക്ക് ഇവിടെ എടുക്കത്തില്ല ..എല്ലാം ഞാൻ ചെയ്യാനാണെങ്കി പിന്നെ നിന്നെയൊക്കെ സൃഷ്ടിച്ച് ഭൂമിയിലേക്ക് വിടേണ്ട കാര്യം ഇല്ലാരുന്നല്ലോ .. ഞാൻ എല്ലാം കാണുന്നുണ്ടു കേട്ടോ ,ഞാനറിയാതെ ലോകത്ത് ഒന്നും സംഭവിക്കുന്നില്ല.

..അയ്യോ കർത്താവേ ഞാൻ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല .

‘..സാരമില്ല .. എന്തായാലും നിന്റെ ജീവിതത്തിന്റെ ഗതി മാറ്റാനുള്ള സാധനം ഇപ്പോൾ വണ്ടിയിൽ കേറിയിട്ടുണ്ട്…

…ഏഹ് ..

പെട്ടന്ന് ആന്റണിയുടെ കണ്ണിലൂടെ ഒരു വെള്ളി വെളിച്ചം പോലെ എന്തോ മിന്നിമറഞ്ഞു പോയി .ആന്റണി കണ്ണുകൾ തുറന്ന് ചുറ്റുപാടും നോക്കി .കട്ടിലും മേശയും മാത്രം…

… ആൾത്താരയെവിടെ ..? പുണ്യാളൻമാരെവിടെ …? ..ന്റെ കർത്താവെവിടെ …?

ആന്റണി ആകെ കൺഫ്യൂഷനിലായി എന്തൊക്കെയാണ് താനീ ആലോചിക്കുന്നത് ഈ വക വിചാരങ്ങൾ ഒക്കെ കട്ടപ്പറമ്പിലച്ചന്റെ കുർബ്ബാന കേട്ടിട്ടുണ്ടായ മനശ്ശുദ്ധീകരണം കൊണ്ടാണെന്നു അയാൾക്ക് തോന്നി . ആന്റണി അവയെ മനസ്സിൽ നിന്ന് പാടെ തുടച്ചുമാറ്റികൊണ്ടു ആത്മീയത മാറ്റി യാഥാർത്ഥ്യത്തിനു വഴിമാറിക്കൊടുത്തു.

ഉച്ചക്കത്തെയ്ക്ക് വയറിന്റെ കലാപം അടിച്ചമർത്തുന്നതിനായി എന്തെങ്കിലുമൊക്കെ ഉണ്ടാക്കാമെന്ന് കരുതി അടുക്കളയിലേയ്ക്കു കടന്നു.ചോറിനു വെള്ളം വെച്ചു തിളച്ചു വന്നപ്പോൾ അരി കഴുകിയിട്ടു .ഇനി എന്തെങ്കിലും കൂട്ടുകറിയും ഒപ്പം മുട്ട പൊരിച്ചതും കൂടി ഉണ്ടാക്കാമെന്ന് വിചാരിച്ചു .ഇന്നലെ തിന്നതിന്റെ ബാക്കി ഷെൽഫിലിരിക്കുന്ന നാലു കഷ്ണം ബ്രഡ് കണ്ടപ്പോൾ ആദ്യം രണ്ടു മുട്ടയും കൂട്ടി അടിച്ചാലോ എന്ന് തോന്നി .ഉടനെ അയാൾ ഉള്ളിയരിഞ്ഞു നല്ലൊരു ഓംലെറ്റുണ്ടാക്കി.

വെളിച്ചെണ്ണയിൽ ഉണ്ടാക്കിയ ഓംലെറ്റിന്റെ വാസന ആവോളം ശ്വസിച്ച് അതിനു മുകളിൽ കുരുമുളക് പൊടി വിതറിക്കൊണ്ട് ഒപ്പം നല്ല കടുപ്പത്തിൽ ഒരു കട്ടൻ ചായയുമുണ്ടാക്കി. എല്ലാം മേശപ്പുറത്തു കൊണ്ടു വച്ചു. ലാമിനേറ്റു ചെയ്ത ടോപ്പുള്ള നല്ലൊരു ഡൈനിങ് ടേബ്ൾ വാങ്ങിയത് പെങ്ങൾ അവളുടെ വീട്ടിൽ കൊണ്ടുപോയി വച്ചിരിക്കയാണ്. അവൾ പറയുന്നത് ശരിയാണ്. താനുണ്ടോ അതെന്നും തുടച്ച് വൃത്തിയാക്കാൻ പോകുന്നു? അവൾ പറഞ്ഞു. ഇച്ചായൻ കല്യാണം കഴിക്കുമ്പൊ ഞാനിത് തിരിച്ചു കൊണ്ടരാം. പോരെ…ആ നടന്നത് തന്നെ ..

പ്‌ളെയ്റ്റും ആവി പറക്കുന്ന ചായയും മുമ്പിൽ വച്ച് ആന്റണി പ്രാർത്ഥിക്കാൻ തുടങ്ങി.

‘..കർത്താവെ, രാവിലത്തെ അപ്പം തന്നതിന് നന്ദി. ഇതുപോലെ ഉച്ചയ്ക്കും രാത്രിയും ഭക്ഷണം തരുമെന്ന് എനിക്കുറപ്പുണ്ട്. എനിക്കു വിഷമമുണ്ടാക്കുന്ന കാര്യം ഇത് ഞാൻ ഒറ്റയ്ക്കിരുന്നു കഴിക്കണമല്ലൊ എന്നതാണ്. ആരാണ് എന്റെ ജീവിത ഗതി മാറ്റാനുള്ള സാധനവുമായി വണ്ടി കേറിയിരിക്കുന്നതു ..കർത്താവിനു എന്നെയിങ്ങനെ വട്ടു കളിപ്പിക്കാതെ ഈ അപ്പം പങ്കിടുവാൻ ആരെയെങ്കിലും പറഞ്ഞയച്ചുകൂടെ…?

പ്രാർത്ഥന കഴിഞ്ഞ് ആന്റണി ഒരു ബ്രെഡ് എടുത്ത് മടക്കി അതിനിടയിൽ ഓംലെറ്റ് വെച്ച് ഒരു കടി കടിച്ചു ചവച്ച് തുടങ്ങിയപ്പോൾ പെട്ടെന്ന് വാതിൽക്കൽ ഒരു മുട്ട് കേട്ടു .അതിന്റെ കൂടെ കാളിംഗ് ബെല്ലടിക്കുന്നു, വീണ്ടും ബെൽ , പല ശബ്ദത്തിൽ മുട്ടുകൾ.

ആരാണത് ഇത്ര ക്ഷമയില്ലാതെ വന്നിരിക്കുന്നത് ..ഇനി കർത്താവ് പറഞ്ഞ പോലെ സാധന കൊണ്ടു വന്ന ഡെലിവറിക്കാരൻ വല്ലതുമാണോ .. എഴുന്നേറ്റ് വാതിൽ തുറന്നു. പെട്ടന്ന് ഒരു പട മുഴുവൻ ഇരച്ചു കയറുന്നത് പോലെ ജെസ്സിയും അളിയനും ധൃതിയിൽ അകത്തേക്ക് കേറി വന്നു .അത് കണ്ടു ആന്റണി നിസ്സഹായനായി നോക്കി നിന്നു.

മൈര് ..

Leave a Reply

Your email address will not be published. Required fields are marked *