ആന്റണിയുടെ വെളിപാടുകൾ 36അടിപൊളി 

 

 

 

അങ്ങനെ ടീവിയുടെ കാര്യം തീരുമാനമാക്കി കഴിഞ്ഞപ്പോൾ ജെസ്സി നേരെ പോയത് ഊൺമേശ ലാക്കാക്കിയിട്ടായിരുന്നു.അവിടെ ബ്രെഡ്ഡും ഓംലെറ്റും കണ്ട അവൾ അതെടുത്ത് തിന്നു കൊണ്ടു ചോദിച്ചു .

.. ഏഹ് ഇച്ചായാ .. ഇത്രേയുള്ളോ തിന്നാൻ ..ദേ ബേബിച്ചായാ ബ്രെഡ്ഡും ഓംലെറ്റും വേണോ ..

.. ആ എടുത്തോടി ..ഞാനീ ടീവിയൊന്നു ഓണാക്കുവാ …

അവൾ അടുക്കളയിൽ മുഴുവൻ പരതുകയായിരുന്നു. ഇല്ല ഒറ്റ മുട്ടപോലും ഇല്ല ബ്രെഡ്ഡും ഇല്ല .സ്റ്റവ്വിൽ കലത്തിൽ അരിയിട്ടിട്ടുണ്ട് പക്ഷെ തിളച്ചു തുടങ്ങിയിട്ടില്ല .

‘..ഇച്ചായാ, വേറെ മൊട്ടേം ബ്രഡ്ഡും ഒന്നുംല്ല്യേ?’

അത് കേട്ട് അടുക്കളയിലേക്ക് വന്ന ആന്റണി .

‘..ഇല്ലെടി ആകെ രണ്ടു മൊട്ട ഉള്ളതെടുത്താ ഓംലറ്റുണ്ടാക്കിയത്…നിങ്ങള് വരുന്ന കാര്യം പറഞ്ഞിരുന്നില്ലല്ലോ അത് കൊണ്ടു ഒന്നും മേടിച്ചില്ല .. ‘

.. ഹഹ .. എങ്ങനെ വിളിച്ച് പറയും ..പറഞ്ഞാൽ ഇച്ചായൻ പറയും വീട്ടിലുണ്ടാവില്ല ഇപ്പൊ വീട്ടിലില്ല ..വേറെ സ്ഥലത്ത് നിക്കുവാ ..വൈകിട്ടേ വരൂ ..എന്നൊക്കെ ..ഇതിപ്പോ ഇച്ചായനെ കയ്യോടെ കിട്ടിയില്ലേ ഹഹ ..

.. വിളിച്ച് പറഞ്ഞിരുന്നെങ്കി എന്തെങ്കിലും മേടിച്ച് വെക്കാമായിരുന്നല്ലോ ..

‘ .. ആ സാരമില്ല .. ഇച്ചായൻ ഒരു കാര്യം ചെയ്യ് ഓടിപ്പോയി ഒരു ഡസൻ മൊട്ടേം രണ്ട് ബ്രഡ്ഡും വാങ്ങിയേച്ചുവാ.’ഞാനപ്പോഴേക്കും ചോറിനുള്ള അരി കുറച്ചു കൂടുതലിടട്ടെ ..ഞങ്ങളെന്തായാലും നാളെ കഴിഞ്ഞേ പോകുന്നുള്ളൂ …”

അപ്പൊ ഇന്ന് പോകാൻ ഉദ്ദേശ്യമില്ല എന്ന് ആന്റണിക്ക് ഉറപ്പായി.എന്തായാലും അളിയനെയും ജെസ്സിയെയും സഹിച്ചാൽ മതിയല്ലോ ..മറ്റേ നരുന്തുകൾ കൂടി ഉണ്ടായിരുന്നെങ്കി നാളെ പോകുന്നതിനു മുമ്പ് ഈ വീട് മുഴുവൻ അളിച്ചു വാരിയിട്ട് നശിപ്പിച്ചിട്ടേ പോകൂ ..ജെസ്സിയാണെങ്കി എല്ലാത്തിനും പിള്ളേരെ സപ്പോർട്ട് ചെയ്യുകയും ചെയ്യും.രണ്ടു പേരും വീട് മുഴുവൻ അരിച്ച് പെറുക്കും അങ്കിള് എന്തെങ്കിലും എവിടെങ്കിലും ഒളിപ്പിച്ച് വെച്ചിട്ടുണ്ടോ എന്നറിയാൻ .

എന്തെങ്കിലും കിട്ടിയാലത് ഉടനെ ജെസ്സിയുടെയോ അളിയന്റെയോ കയ്യിൽ കൊണ്ടു കൊടുക്കും .അവരത് അവരുടെ ബാഗിൽ കേറ്റി അടുത്ത ദിവസം നാട് കടത്തും .എന്തായാലും പിള്ളേര് രണ്ടും ഇല്ലാത്തത് കൊണ്ട് കൂടുതൽ തപ്പൽ ഉണ്ടാവില്ലെന്ന് ആന്റണിക്ക് തോന്നി.ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ ജെസ്സി ആയിരിക്കും തപ്പുന്നത് ..ഇന്നിപ്പോ ടീവി ഉള്ളത് കൊണ്ട് രണ്ടും അതിലായിരിക്കും ശ്രദ്ധ കൂടുതൽ ..എന്തായാലും ടീവി പോയി എന്നുറപ്പായി ..

 

.. രണ്ടും കൂടി റ്റീവി കൊണ്ടോവാൻ മാത്രമല്ല തന്നെ മുച്ചൂടും മുടിപ്പിക്കാൻ കൂടി കരുതിക്കൂട്ടി തന്നെ ഇറങ്ങിയതാണ് …

ആന്റണി മനസ്സിൽ പറഞ്ഞു കൊണ്ട് അവളെ നോക്കി .

‘ .. ആ പിന്നെ ..ഇച്ചായാ എന്തായാലും ഞങ്ങള് വിരുന്നുകാരുള്ളതല്ലെ ഒരു രണ്ടു കിലോവിന്റെ ചിക്കനും അതിനുള്ള മസാലേം പച്ചക്കകറികളും കൂടി വാങ്ങിയേര് കേട്ടോ . ചിക്കനോക്കെ കഴിച്ചിട്ട് ഒരാഴ്ചയായി …’

.. ഊം ..

ആന്റണി മൂളി ..

ഒരാഴ്ചയായി പോലും… എന്തെങ്കിലും ആവട്ടെ വീട്ടിലൊരു ആളനക്കം ഉണ്ടാകുമല്ലോ ഈ ഒറ്റപ്പെടലിൽ നിന്നൊരു ആശ്വാസം കിട്ടുമല്ലോ എന്ന് കരുതി ആന്റണി മുറിയിൽ പോയി ഡ്രസ്സ് മാറി പഴ്‌സെടുത്ത് ഷർട്ടിന്റെ പോക്കറ്റിലിട്ട് പുറത്തേക്കിറങ്ങിയപ്പോൾ ബേബി അളിയൻ വിളിച്ചു പറഞ്ഞു.

‎”.. അളിയാ ഒരു ഹണ്ട്രഡ് മണ്ണീസിന് ചെയിഞ്ച് ഉണ്ടോ..?

 

“..അയ്യോ ഇല്ലളിയാ എന്റെല്‍ അഞ്ഞൂറിന്റെ നോട്ടാണല്ലോ..”

 

“…ഓ ആന്നോ ഈ അളിയന്റെ ഒരു കാര്യം..! നൂറ് ചോദിച്ചാ അപ്പൊ അഞ്ഞൂറ് എടുത്ത് തരും..ന്നെങ്കി അതിങ്ങു തന്നിട്ട് പോ ..”

 

അതുകേട്ട് ആന്റണിയുടെ പെരുവിരലിൽ നിന്ന് ദേഷ്യം ഇരച്ചു കേറി വന്നു.ബേബി അളിയനെ ആ സോഫയിലിട്ട് തന്നെ ചവുട്ടിക്കൂട്ടിയാലോ എന്നൊരു നിമിഷം ചിന്തിച്ചെങ്കിലും സംയമനം വിടാതെ ആന്റണി പറഞ്ഞു. .

..അളിയൻ ഇപ്പം എങ്ങും പോകുന്നില്ലല്ലോ .ടീവി കണ്ടോണ്ടിരിക്കുവല്ലേ .. ഞാൻ കടയിൽ പോയിട്ട് വന്നിട്ട് മതിയോ ..?

Leave a Reply

Your email address will not be published. Required fields are marked *