.. അങ്ങനെ ആന്നെങ്കി അത് മതി ..മറക്കല്ലേ കേട്ടോ നാളെ വണ്ടിക്കൂലി ഇല്ല .. ..
ഇത് കേട്ട് അടുക്കളയിൽ നിന്ന് ജെസ്സി സപ്പോർട്ട് ചെയ്തു..
.. എന്റെ ബേബിച്ചായാ നിങ്ങളവിടെ ഇരുന്ന് ടീവി കാണ്..നാളെ വണ്ടിക്കൂലിക്ക് അഞ്ഞൂറോ ആയിരമോ എത്രയാണ് വെച്ചാ എന്റിച്ച്ചായൻ തന്നോളും.ഇപ്പം പോയി ചിക്കൻ മേടിച്ച് കൊണ്ട് വരട്ടെ ..
ഗെയ്റ്റ് കടന്നപ്പോൾ ആന്റണി സ്വയം പ്രാകി .സ്വന്തം പെങ്ങളായിപ്പോയി എന്തെങ്കിലും ചെയ്‌താൽ നാട്ടുകാർ തന്നെയേ കുറ്റം പറയൂ .അല്ലെങ്കി തന്നെ സ്ത്രീധനത്തുക ഇത്ര കാലമായിട്ടും കൊടുക്കാത്തത് എന്താന്ന് ആരെങ്കിലും ചോദിച്ചാൽ തനിക്കു മറുപടി ഇല്ല .
തന്നെ ഏഴെട്ടു കൊല്ലം ഇട്ടു കളിപ്പിച്ച പെങ്ങൾക്കും അളിയനും വെട്ടിവിഴുങ്ങാൻ വേണ്ടി മുട്ടയും ബ്രഡ്ഡും, ചിക്കനും വാങ്ങി വീട്ടിൽ കൊണ്ടുപോയി കൊടുക്കേണ്ട ഗതികേട് .. തന്റെ ജീവിതത്തിന്റെ നല്ല കാലം നശിപ്പിക്കാൻ ശ്രമിച്ച പെങ്ങൾക്കും അളിയനും വേണ്ടി ഇനിയും താൻ പലതും ചെയ്യാൻ പോകുന്നു ഓർത്തപ്പോൾ ആന്റണിയ്ക്ക് താൻ ഒരാണായി എന്തിനു ജീവിക്കുന്നു എന്നോർത്ത് വല്ലാത്ത ചമ്മലുണ്ടായി.അങ്ങനെ ഓരോന്ന് ചിന്തിച്ചു കൊണ്ട് പോകുന്ന വഴി പള്ളിയുടെ മുന്നിൽ എത്തി. അങ്ങോട്ട് ചെന്ന് ആന്റണി മനസ്സിൽ പ്രാർത്ഥിച്ചു.
‘.. ന്റെ പൊന്നു കർത്താവെ.., കഴിക്കാനിരുന്നപ്പോൾ ഒരു കൂട്ടു വേണമെന്ന് ഞാൻ പറഞ്ഞത് കർത്താവിനങ്ങോട്ടു ശരിക്കു മനസ്സിലായില്ല അല്ലെ? .. ഞാനിതല്ല ഉദ്ദേശിച്ചത്……..
.. ഡാ മോനെ നീ ഉദ്ദേശിക്കുന്നതൊക്കെയും തരാൻ എനിക്കിപ്പോ സൗകര്യമില്ല .. നീ സ്വയം കണ്ടെത്തണം താൻ പാതി ദൈവം പാതി എന്നാണല്ലോ..
.. എന്നാലും എന്റെ കർത്താവേ എന്നോടിത് വേണ്ടായിരുന്നു ..
‘.. ഡാ കുഞ്ഞാടെ നിന്റെയടുത്തതാണ് തെറ്റ് .. ആരായാലും അർഹിക്കുന്നതേ കൊടുക്കാവൂ.ശരിക്കു പറഞ്ഞാൽ നിന്റെ പെങ്ങൾ നീ ചെയ്യുന്നതൊന്നും അർഹിക്കുന്നില്ല . ഇനി മുതൽ നീ നിന്റെ കാര്യം നോക്കിയാൽ മതി. ഇത്രയും ചെയ്തതൊക്കെ മതി…”
.. കർത്താവേ എന്റെ ടീവി ..ആദ്യമാസത്തെ അടവ് പോലും അടയ്ക്കാൻ സമയമായിട്ടില്ല . ഇനി പതിനേഴു മാസം ബാക്കിയാണ് ..
‘.. ആണോ കുഞ്ഞേ എങ്കി ഞാൻ ഇനിയാണ് പ്രധാനപ്പെട്ട കാര്യം പറയാൻ പോകുന്നത്. ഇനിയും ജെസ്സി പല പ്രകടനങ്ങളൊക്കെ കാഴ്ചവെയ്ക്കും..ചിലപ്പോൾ മോഹാലസ്യപ്പെടുകയൊക്കെ ചെയ്യും…അതും ഫലവത്താവുന്നില്ലെന്നു കാണുമ്പോ ചിലപ്പോൾ വശീകരണത്തിന്റെ തന്ത്രം പ്രയോഗിക്കും ..നീ അതിലൊന്നും വീഴരുത് …
.. ഏഹ് വശീകരണമോ ..എങ്ങനെ വശീകരണം ..അവളെന്റെ പെങ്ങളല്ലേ ..അപ്പൊ എങ്ങനെ വശീകരിക്കാനാണ് ..
.. എടാ അത് നീ ഉദ്ദേശിച്ച പോലത്തെ വശീകരണം ആകണമെന്നില്ല.. ഓരോ പുരുഷനെയും സൃഷ്ടിക്കുമ്പോൾ പിതാവ് അവന് യോജിച്ച ഒരു സ്ത്രീയെയും സൃഷ്ടിക്കുന്നുണ്ടു .ചിലർക്ക് ആ സൃഷ്ടിച്ചത് മതിയാകാതെ വരും ചിലർക്ക് അത് മതിയാകും .അതൊക്കെ ഓരോരുത്തരുടെ മനസ്സ് പോലിരിക്കും …
..എന്നാലും എങ്ങനെ എന്റെ അടുത്ത്..
.. നീ അതൊന്നും കാര്യമാക്കണ്ട.. ഇനിയൊരു സാധനവും അവൾക്കു കൊടുക്കാനുദ്ദേശമില്ലെങ്കി നാളെ തന്നെ നിന്റെ സാധനങ്ങൾ ജെസ്സിയുടെ വീട്ടിൽനിന്ന് എടുത്തുകൊണ്ടുവരണം…
.. അയ്യോ അതെങ്ങനെ ..അവള് ദേ ഇപ്പം ടീവി കൊണ്ട് പോകാനിരിക്കുവാ ..
.. എടാ അവൾ കഴിവുള്ളവളാണ്. എല്ലാം കാര്യങ്ങളും അവൾ നോക്കിക്കോളും. കെട്ടിയോന്റെ കഴിവുകേട് അവൾ എങ്ങനെയെങ്കിലും നികത്തിക്കോളും. ഞാൻ പറയുന്നത് എന്താണെന്ന് മനസ്സിലാവുന്നുണ്ടോ..?’
‘..പക്ഷെ കർത്താവെ അവൾ വശീകരിക്കാൻ ശ്രമിക്കുന്നത് ശരിയാണോ..?’
‘..ശരിയേത്, തെറ്റേത് എന്നല്ല കുഞ്ഞാടെ ഞാൻ പറഞ്ഞു തരുന്നത് .. ഒരാൾ ദുസ്സാമർത്ഥ്യം കാണിച്ചാൽ അതു സമ്മതിച്ചു കൊടുക്കരുത് എന്നാണു . സൗമ്യരായവർ ഈ ഭൂമിയ്ക്ക് അവകാശികളാവുന്നു എന്ന് ഞാൻ നേരത്തെ പറഞ്ഞിട്ടില്ലേ? ഈ ഭൂമി നിന്നെപ്പോലുള്ളവർക്കാണ്. അതു നടപ്പിലാക്കാനാണ് ദൈവം സ്വന്തം പുത്രനെ ഭൂമിയിലേയ്ക്കയച്ചത്…’
