വിക്രം തകർന്നുപോയി. “സർ… എന്നോട് ക്ഷമിക്കണം. ഞാൻ സാലിനി മാഡം പറഞ്ഞിട്ട് ചെയ്തതാണ്.”
ഒരു ചിരിയോടു കൂടിയുള്ള മറുപടി . “ഒരു ഹാക്കർക്ക് ഏറ്റവും വലിയ ആയുധം അവന്റെ Anonymity ആണ് വിക്രം. അത് നഷ്ടപ്പെട്ടാൽ നീ വെറുമൊരു പൂജ്യം മാത്രമാണ്. നിന്റെ എല്ലാ സ്വകാര്യ വിവരങ്ങളും ഇപ്പോൾ എന്റെ വിരൽത്തുമ്പിലുണ്ട്. ഇനിയൊരിക്കൽ കൂടി എന്റെ പ്രൊഫൈലിലേക്ക് എത്തിനോക്കാൻ ശ്രമിച്ചാൽ, നിന്റെ ഐഡന്റിറ്റി ഞാൻ പബ്ലിക് ആക്കും. അതോടെ നിന്റെ കരിയർ അവസാനിക്കും.”
വിക്രം വിറയലോടെ ഫോൺ കട്ട് ചെയ്തു. അവൻ ഉടനെ തന്നെ സാലിനിയെ വിളിച്ച് തനിക്ക് ഈ കേസിൽ സഹായിക്കാൻ കഴിയില്ലെന്ന് അറിയിച്ചു…
വിക്രമിന്റെ ഫോൺ കോൾ കട്ടായതോടെ സാലിനി ആകെ തകർന്നുപോയി. തന്റെ സാമ്രാജ്യത്തിലെ സുരക്ഷാ മതിലുകൾ ഇത്ര വേഗം തകരുമെന്ന് അവർ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. സാലിനി രൂക്ഷമായി മാധവൻ മേനോനെ നോക്കി.
”മാധവൻ, നീ എന്തൊക്കെയോ മറയ്ക്കുന്നുണ്ട്,” സാലിനി മേശയിൽ കൈകൾ ഊന്നി കൊണ്ട് പറഞ്ഞു. “ആരാണവൻ? ഒരു സാധാരണ അനലിസ്റ്റിന് ഡിഫൻസ് ലെവൽ സെക്യൂരിറ്റി ബ്രേക്ക് ചെയ്യാനോ, ഒരു ഹാക്കറെ നിമിഷങ്ങൾക്കുള്ളിൽ തളയ്ക്കാനോ കഴിയില്ല. നിനക്ക് അവനെ നേരത്തെ അറിയാം, അല്ലേ?”
മാധവൻ മേനോൻ പതുക്കെ തന്റെ കണ്ണട ഊരി മേശപ്പുറത്ത് വെച്ചു. എന്നിട്ട് ജനാലയിലൂടെ ദൂരേക്ക് നോക്കി. അദ്ദേഹത്തിന്റെ മുഖത്ത് യാതൊരു ഭാവഭേദവുമില്ലായിരുന്നു.
”സാലിനി,” അദ്ദേഹം ശാന്തനായി പറഞ്ഞു. “എനിക്ക് ഇതിനെക്കുറിച്ച് കൂടുതൽ ഒന്നും പറയാൻ കഴിയില്ല. അത് എന്റെ പരിധിക്കപ്പുറമുള്ള കാര്യമാണ്.”
”പരിധിക്കപ്പുറമോ?” സാലിനി ആശ്ചര്യപ്പെട്ടു. “നീ ഈ കമ്പനിയുടെ സി.ഇ.ഒ ആണ്. നിന്റെ കീഴിൽ ജോലി ചെയ്ത ഒരാളെക്കുറിച്ച് ചോദിക്കുമ്പോൾ ഇങ്ങനെയാണോ മറുപടി പറയുന്നത്? ഐഡന്റിറ്റി പോലും എൻക്രിപ്റ്റ് ചെയ്ത ഒരാളെ നീ എങ്ങനെ ജോലിക്ക് എടുത്തു?”
മാധവൻ മേനോൻ തിരിഞ്ഞു നിന്ന് സാലിനിയെ നേരിട്ട് നോക്കി. “ചിലപ്പോൾ ചില ഉത്തരങ്ങൾ അറിയാതിരിക്കുന്നതാണ് നിനക്ക് നല്ലത്. അവൻ ഇവിടെ വന്നത് അവന്റെ ജോലി കൃത്യമായി ചെയ്യാനാണ്, അത് അവൻ ചെയ്തു കഴിഞ്ഞു. ഇപ്പോൾ അവൻ രാജി വെച്ചു, ഇനി അവനെ തടയാനോ അവന്റെ പിന്നാലെ പോകാനോ ശ്രമിക്കരുത്. അത് നിനക്കും നിന്റെ ഈ കമ്പനിക്കും ഗുണകരമാകില്ല.”
ഓഫീസിൽ പുതിയ പ്രൊജക്റ്റിന്റെ തിരക്കിലായിരുന്നു അനന്യ. മീറ്റിംഗുകൾക്കിടയിൽ അവൾ അർജുന്റെ ഡെസ്കിന് അരികിലെത്തി. ചുറ്റുമുള്ളവർ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി അവൾ പതുക്കെ പറഞ്ഞു:
”അർജുൻ, പുതിയ ഫിനാൻഷ്യൽ റിപ്പോർട്ടിൽ ചില കാര്യങ്ങൾ എനിക്ക് ഡിസ്കസ് ചെയ്യാനുണ്ട്. നമുക്ക് വൈകുന്നേരം ഓഫീസിന് അടുത്തുള്ള ആ കഫേയിൽ വെച്ച് സംസാരിച്ചാലോ? ഐ മീൻ… ഇതൊരു ഒഫീഷ്യൽ ഡിസ്കഷൻ കൂടിയാണ്.”
അർജുൻ ഒന്ന് പുഞ്ചിരിച്ചു. “ശരി അനന്യ, നമുക്ക് അവിടെ വെച്ച് കാണാം.”
കോഫി റെസ്റ്റോറന്റിലെ സംഭാഷണം
നഗരത്തിലെ തിരക്കുകളിൽ നിന്ന് മാറി, മങ്ങിയ വെളിച്ചവും മെല്ലെയുള്ള സംഗീതവുമുള്ള ആ കോഫി ഷോപ്പിൽ അവർ ഇരുന്നു. കുറച്ചുനേരം ഔദ്യോഗിക കാര്യങ്ങൾ സംസാരിച്ച ശേഷം അനന്യ കോഫി കപ്പിൽ വിരലുകൾ ഓടിച്ചുകൊണ്ട് വിഷയത്തിലേക്ക് കടന്നു.
അനന്യ: “അർജുൻ… നമ്മൾ എത്രയൊക്കെ പ്രൊഫഷണൽ ആകാൻ ശ്രമിച്ചാലും, ആ ബോർഡ് മീറ്റിംഗിലെ കാര്യം എന്റെ മനസ്സിൽ നിന്ന് പോകുന്നില്ല. ശാലിനി വിശ്വനാഥൻ… അവർ ഇപ്പോൾ നമ്മുടെ കമ്പനിയുടെ ബോർഡ് മെമ്പറാണ്. നിന്റെ അമ്മയാണെന്ന് അറിഞ്ഞുകൊണ്ട് നിനക്ക് എങ്ങനെ ഇത്ര ശാന്തനായി ജോലി ചെയ്യാൻ കഴിയുന്നു?”
അർജുൻ ജനലിലൂടെ പുറത്തെ ട്രാഫിക്കിലേക്ക് നോക്കി. അവന്റെ മുഖത്ത് പഴയ ഭാവഭേദങ്ങളൊന്നുമില്ലായിരുന്നു.
അർജുൻ: “അനന്യ, നീ അവളെ ഒരു ബോർഡ് മെമ്പറായി കാണുന്നു, ഞാൻ അവളെ എന്റെ ജീവിതത്തിലെ ഒരു ‘ക്ലോസ്ഡ് ചാപ്റ്റർ’ ആയി കാണുന്നു. അവർ കമ്പനിയിൽ വന്നത് അഴിമതികൾ മറയ്ക്കാനാണോ അതോ കമ്പനിയെ രക്ഷിക്കാനാണോ എന്ന് എനിക്കറിയില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്, അവർ കൊണ്ടുവരുന്ന മാറ്റങ്ങൾ ഈ കമ്പനിയുടെ സിസ്റ്റത്തെ തന്നെ ബാധിക്കും.”

ഗംഭീരം നല്ല ഒരു വെബ്‌സിരീസ് കണ്ടത്പോലെ ഉണ്ട് ഇനിയും തുടരുക
താങ്കൾ ഒരു geineas ആണ്
Poli story bro വിശ്വനാഥൻ അതിന് ഒരു തീരുമാനം ആകും❤️